Monday, July 12, 2010

മദനോത്സവം reel III -CLIMAXXXX

പായസം കൂട്ടി സദ്യയും കഴിഞ്ഞു ,നീട്ടി  സംഗീത സാന്ദ്രമായ   പല രാഗങ്ങളില്‍ സംഗതികള്‍ ഒന്നും നഷ്ട്ടപെടാതെ കഴിച്ചേന്നറിയിച്ച്  കൊണ്ട്  ഓരോ ഏമ്പക്കവും വിട്ടു കാണികള്‍ വീണ്ടും വേദിക്ക് മുന്നില്‍ ആസനസ്ഥരായി. കുറച്ചു നേരം കഴിഞ്ഞിട്ടും തട്ട് പൊളിപ്പന്‍ പാട്ടല്ലാതെ മുമ്പ് വീര വാദം മുഴക്കിയ പോലെ പ്രധാന അഥിതിയെ  കാണാനില്ല..നായക ശിങ്കമാകട്ടെ ഊണിനു ഇഞ്ചി മാത്രം കടിച്ചു തിന്നപോലെ നടക്കുന്നുണ്ട്..
എല്ലാവരും നായകനെ ചോദ്യചിഹ്നം കൊണ്ടുഴിഞ്ഞു നോട്ടമിട്ടു..
അപ്പൊ ദെ നായകന്‍റെ ഒരിടിവെട്ടു ഡയലോഗ്..
"ചതിചാശാനെ ചതിച്ചു..സാജന്‍ പള്ളുരുത്തി ചതിച്ചു.. ദാ ഇപ്പൊ കൂടി വരാമെന്ന്  പറഞ്ഞതാ,പിന്നെ പറയുവാ പുള്ളിക്ക് തിരുവനന്തപുരത്ത് അത്യാവശ്യമായിട്ടു പോകണം പോലും..(  " ചതിചാശാനെ ജോഷി എന്നെ ചതിച്ചു..,newdelhi സിനിമ പിടിക്കാന്‍ വന്നപ്പോ ഞാന്‍ ജയിലിനകത്ത് എന്ത് മാത്രം സഹായിച്ചതാ ..
,എന്നിട്ടിപ്പോ.." എന്ന് തുടങ്ങുന്ന കോട്ടയം കുഞ്ഞച്ചനിലെ ഡയലോഗ് അവിടെ ഒന്നാവര്‍ത്തിച്ചു  എകോ  ഇട്ടു കേള്‍ക്കുക.. .)
 ദേഷ്യത്തില്‍  ഇതും പറഞ്ഞു മുണ്ട് ലാലേട്ടന്‍ സ്റ്റൈലില്‍ മാടികുത്തി നായക ശിങ്കം ഇറങ്ങി ഒരൊറ്റ പോക്കങ്ങു വെച്ചു കൊടുത്തു..
ഇത് കണ്ടു സങ്കടം സഹിക്കാതെ ജവാന്മാരെല്ലരും കൂടി നായക ശിങ്കത്തിന്റെ പുറകെ കൂടി.. മൂക്ക് പിഴിഞ്ഞ് സരോവര്‍ വിനോദിന്റെ,നമ്മുടെ  നായക ശിങ്കത്തിന്റെ  മുണ്ടില്‍ തേച്ചു, നെഞ്ഞത്തടിച്ചു നിലവിളിച്ചു തിരിച്ചു വിളിച്ചു കൊണ്ട് വന്നു..
വന്ന പാടേ toilet ബാറില്‍ കയറി  2 എണ്ണം  മോന്തി..
നായകന്‍ ഫോണെടുത്ത് നമ്പര്‍ എല്ലാം കുത്തി പൊളിച്ചു  ചെവിയിലേക്ക് വെച്ചു..
"ഹലോ..സാജന്‍ പള്ളുരുതിയല്ലേ.."
"ശോ" ജവാന്മാരെല്ലാം അന്തം വിട്ടു..നായകന്‍ പുലി തന്നെ..ദേ വരാത്തതിനു നേരിട്ട് വിളിച്ചു തെറി പറയാന്‍ പോകുന്നു ..
ഈശ്വര!!!.... ഇനി സംഭവിക്കുന്നതെല്ലാം  ലൈവില്‍ കാണാന്‍ എല്ലാരും നായക ശിങ്കത്തിന്റെ  ചെവിക്കു ചുറ്റും തേനീച്ച പോലെ വട്ടം കൂടി..
"അതെ.......സര്‍ ഞാന്‍ വിനോദ് സരോവര്‍,ഞാന്‍ എറണാകുളത്തെ മറൈന്‍ കാമ്പസ്സില്‍ നിന്നും വിളികുകയാണ് , ഇന്ന് തിരക്കിലാനെന്നറിയാം  ,എന്നാലും ഇവിടെ നമ്മുടെ മറൈന്‍ കാമ്പസ് ഫെസ്റ്റ് നടക്കുകയാണ്..ഫോണിലൂടെ എല്ലാവര്‍ക്കും ഒരു ആശംസാ പറയണം..സത്യായിട്ടും നേരിട്ട് ക്ഷണിക്കാനിരുന്നതാ,പക്ഷെ നടന്നില്ല..ഒന്നും വിചാരിക്കരുത്  .."
 അയ്യേ അയ്യേ..ജവാന്മാര് മുഴുവനും ഉണ്ട തീര്‍ന്ന തോക്ക് പോലെയായി..
നായകനല്ലേ,ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും..അങ്ങ് ഷമി..
ഉടനെ നായക ശിങ്കം  മൈക്ക് എടുത്തു..
"പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ,ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നമ്മുടെ  പ്രധാന അഥിതിക്ക് നമ്മുടെ അരികില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല,എന്നാലും ഈ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഫോണിലൂടെ നിങ്ങള്ക്ക് ആശംസ അറിയിക്കാന്‍ പോകുന്നു.."
ഫോണ്‍ ലൗഡ് ‌ സ്പീകെറില്‍ ഇട്ടു..
"ഞാന്‍ സാജന്‍ പള്ളുരുത്തി,എനിക്കിന്ന് ചില തിരക്കുകള്‍ കാരണം വരാന്‍ കഴിഞ്ഞില്ല..എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍.."
കാള്‍ കട്ട്‌ ആയി എന്നറിഞ്ഞതും വിനോദ് സരോവര്‍ ഒരു ഡയലോഗ് കൂടി..
"അല്ലെ ക്ഷമയൊക്കെ പറയാന്‍ തുടങ്ങിയതാ,പിന്നെ ഞാന്‍ നിര്‍ബന്ധിച്ചിട്ടാ   ,അവരൊക്കെ വലിയ തിരക്കുള്ള ആള്‍ക്കാരല്ലേ..?"

പിന്നില്‍ ഇരുന്നു സഹിച്ചു പൊറുത്തു ഈ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന പഴയകാല hitler പരമ്പരയിലെ പുതു ചോരകള്‍ക്ക് ഇതൊന്നും  അങ്ങട് പിടിക്കുന്നുണ്ടായിരുന്നില്ല.
അക്കൂട്ടത്തില്‍ ഒരുവിധം  പഴക്കമുള്ള കാരണവരായ അബി മെറ്റ്നു    ഒട്ടും ദഹിച്ചില്ല..
"ഹും,ഇങ്ങനെയാണേല്‍ മോഹന്‍ലാലിനെ വിളിച്ചു നമ്മള് ആശംസ പറയിപ്പിക്കും,കാണണോ?പുള്ളി നമ്മുടെ അടുത്ത ആളാ,വേണ്ടാന്ന് വെച്ചിട്ടാ പിന്നെ.."
ഹമ്മോ ഗംഭീര പ്രഖ്യാപനം ..
കേട്ടെങ്കിലും മറ്റൊരു ജവാനാണല്ലോ എന്ന് കരുതി ആരും മിണ്ടാന്‍ പോയില്ല..
വീണ്ടും  വേദിയില്‍ പരിപാടികള്‍ തുടങ്ങി..
പുറത്ത് അതിലും ഗംഭീരമായ  ജവാന്മാരുടെ റൂട്ട് മാര്‍ച്ചും..
scene : I
സ്ഥിരം "ഗ്ലാസ്‌" മേറ്റ്‌കളായ  പുലിയും  കുടിക്കില്ലെങ്കിലും  നല്ല കമ്പനി ആയ ഷജുവിനെയും ഇടിവെട്ടിയ പോലെ റോബിന്‍ രാജാവിന്റെ മനസ്സില്‍ ഓര്‍മ്മ വന്നു.
സത്യം പറയാലോ ആകെ വിഷയമായി..2 എണ്ണം അകത്തായാല്‍ സെന്റിമെന്റ്സ് 'വാളിനെക്കളും' വേഗത്തില്‍ പുറത്ത് വരുമെന്നുള്ളതു കൊണ്ട് അതിലേറെ വിഷയമായി..
പാവം പുലിയും ഷജുവും ഇതൊന്നുമറിയാതെ കേരളത്തിനു പുറത്ത് ഡിസറ്റേന്‍ വര്‍ക്ക്‌ ചെയ്യുകയാണെ..
റോബിന്‍ കമ്മിറ്റിക്ക് അപ്പൊ വിളിക്കണം..
കൂട്ടത്തിലൊരു ജവാന്‍ നമ്പര്‍ ഡയല്‍ ചെയ്തു കൊടുത്തു..ലൈനില്‍ ആളെ കിട്ടി..
"പുലി...മച്ചു..എടാ ഇവിടെ ഒരു രക്ഷയുമില്ല മുത്തെ..എല്ലാരും കമ്മിറ്റിയാടാ ..
ഉമ്മ ഉമ്മ ..നീ ഇല്ലാത്തത് ഒരു വലിയ അടിയായി പോയി  അളിയാ.."
(ഭാഗ്യം അടുത്തില്ലാത്തെ  ,ഇല്ലേല്‍ 'ഉമ്മ'കൊണ്ട് ലോകത്താദ്യമായി  ഒരു ഫുള്ളിന്റെ പിടുത്തം കിട്ടുന്ന മഹാനായി പാവം പുലിയെ  പ്രഖ്യാപിക്കേണ്ടി  വന്നേനെ ..)
ദേ അപ്പൊ വീണ്ടും റോബിന്‍ രാജാവിന്റെ കൊച്ചു ബുദ്ധിയുണര്‍ന്നു    "..എടാ നീ എല്ലാ പിള്ളേര്‍ക്കും ആശംസാ അറിയിക്കണം,വേണ്ടേ പ്രിയപ്പെട്ട ജവാന്മാരെ.. "
 വേണം രാജാവേ..പൂര്‍ണ പിന്തുണ എല്ലാരും പ്രഖ്യാപിച്ചു.. .
toilet ബാറില്‍ നിന്നും  നില്പ്പനടി വേഷത്തില്‍ -അതായത്‌, പരിധിക്ക്  മുകളില്‍ മുണ്ടും മടക്കി കുത്തി ഫോണും പൊക്കി പിടിച്ചോണ്ട് ആള് നിറഞ്ഞ സദസ്സിനു മുന്നിലെത്തി..
എന്നിട്ട് " td ..വിനോദ് സര്‍... """എന്ന് ഒരലര്‍ച്ചയായിരുന്നു ..
"മൈക്ക് എടുക്കു, .. ദേ പുലി ഫോണിലുണ്ട് .അവനു ആശംസ പറയണം.."
കള്ളു ചെത്താന്‍ തെങ്ങേല്‍ കയറുന്നവന്‍ പോലും ഇങ്ങനെ മുണ്ട് പൊക്കി കുത്തി വരില്ല..അതുകൊണ്ട് ആ വരവ് കണ്ടതെ  വേഗം  മൈക്ക് എടുത്തു റോബിന്‍ ജവാന്റെ കയ്യില്‍ കൊടുത്തു ..
അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല,ഫോണ്‍ ലൗഡ് സ്പീകെറില്‍ ഇട്ടു ,അതേ പടി തരുണിമണികളുടെ   ഇടയിലൂടെ നടന്നു തുടങ്ങി..

ആദ്യമായി ഇട്ട മുട്ട വീണു പൊട്ടിയ പിടയെ പോലെ  ആകംശയിലും,അത്ഭുതത്തിലും ,വ്യസനത്തിലും നയന മനോഹര മിഴികള്‍ ഷോര്‍ട്ട്  സ്കര്‍ട്ട്  ഇട്ട ബോളിവുഡ് നായകനെ  എന്ന പോലെ റോബിന്‍ ജവാന്റെ പാദാരബിംബങ്ങള്‍ ഉഴിഞ്ഞു വാരിപ്പറിച്ചു ..

ബാക്ക്ഗ്രൌണ്ടില്‍ "കളരി വിളക്ക് തെളിഞ്ഞപോലെ.."എന്ന് തുടങ്ങുന്ന ഗാനം ആകാം..

നാണം കൊണ്ടാകണം വാ പൊത്തി ചിരികള്‍ നേര്‍ത്ത വിരലുകള്‍ക്കിടയിലൂടെ പുറത്തേക്ക് ചാടി..
ഇത് കണ്ട സരോവര്‍ വിനോദ് സഹികെട്ട് പിന്നിലൂടെ ചെന്ന് മുണ്ടില്‍ പിടിച്ചൊരു വലി.ആ പിടി വലിക്കു  ഒരു ജവാന്റെ ബലമില്ലാത്തത്‌    കൊണ്ട് ഷഡ്ജം  ആരും കണ്ടില്ല.
അപ്പോഴാണ് ആ fancydress മത്സരത്തെ കുറിച്ച് മാന്യ ജവാന്‍ റോബിന്‍  മനസിലാക്കിയത്..
 ഒരു പുളിച്ച ചിരി ചുണ്ടില്‍ പിടിപിചോണ്ട് അദ്ദേഹം തുടങ്ങി..
"പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ നിങ്ങളോട് ആശംസ അറിയിക്കാന്‍ നമ്മുടെ പ്രിയ സുഹൃത്ത് പുലി..ഇതാ .."
പറഞ്ഞോ ,പറഞ്ഞോ,പുലി പറഞ്ഞോ..ആശംസ പറയടെ.."
"എല്ലാവര്ക്കും എന്‍റെ ആശംസകള്‍..പ്രിയ കുട്ടികളെ ഞാന്‍ അവിടെ ഇല്ലാതെ പോയത് ഒരു വലിയ നഷ്ടമായി പ്പോയി.."എന്ന് തുടങ്ങുന്ന ഒരു ലഘു പ്രസംഗത്തിനു തിരി കൊളുത്താനുള്ള  ഭാവമാണ് പുലിക്കെന്നു കണ്ടപ്പോ റോബിന്‍ ജവാന്‍ പയ്യെ മൈക്ക് ഓഫ്‌ ചെയ്തു..
"ഇപ്പൊ നിങ്ങളോട് ആശംസ പറഞ്ഞത് ശ്രീനിധി..നമ്മുടെ സ്വന്തം പുലി നിധി .."ഒരു ചീറ്റലോടെ  ഇത്രയും പറഞ്ഞ്‌ മൈക്ക് തിരിച്ചു സാഹിത്യ ഭാവന വിരിഞ്ഞു പൂത്തു പണ്ടാരമടങ്ങി നില്‍ക്കുന്ന നായകന്‍ വിനോദ് സരോവരിനെ ഏല്‍പ്പിച്ചു പയ്യെ  പുറത്തിറങ്ങി..
         അക്ഷമയുടെ നെല്ലിപലകയില്‍  നഖവും  പല്ലുമുപയോകിച്ചു ദേഷ്യം തീര്‍ക്കുന്ന hitler സഹോദരന്മാരുടെ മുറുമുറുപ്പ് അവിടെമാകെ മുഴങ്ങി..

5 മിനിറ്റ് കഴിഞ്ഞില്ല..വീണ്ടും ഫോണുമായി റോബിന്‍ ജവാന്‍  എത്തി..
ഇത്തവണ നറുക്ക് വീണത്‌ പാവം ഷജുവിനായിരുന്നു..
പക്ഷെ ഭാഗ്യത്തിന് ഇത്തവണ 'കളരി വിളക്ക്' ഊതി കേടുത്തിയിട്ടാ  ജവാന്‍ ഉള്ളില്‍ കയറിയത്..

പിന്നിലെ ജര്‍മന്‍ ഭടന്മാരില്‍ നിന്നും മുറുമുറുപ്പ് അതിശക്തമായി..
 scene : II
പുതിയ കമ്മിറ്റി അംഗം ആയ രഞ്ജിത്ത്  ആ പ്രദേശത്ത് ജവാന്‍ തീര്‍ന്നു പോയത് കൊണ്ട് കുറച്ചു കൂടി മുതിര്‍ന്ന ഓഫീസര്‍ ആയ O C R കൊണ്ടുവന്നു toilet ബാറില്‍ സംഭാവന നല്‍കി..
അങ്കത്തിനു മാറ്റ ചുരിക ചോദിച്ചപ്പോള്‍ മുറി ചുരിക  നല്‍കിയ ചന്തുവിനെ പോലെ എല്ലാരും ജവാന് പകരം O C R കണ്ടപ്പോള്‍ രഞ്ജിത്തിനെ  ഒന്ന് നോക്കി..
'ആരോമല്‍ ഉണ്ണിക്കു മുറി ആയാലും ഫുള്‍ ആയാലും ഏതു കൊല്ലന്റെ ആലയിലെ ആണേലും ഒന്ന് പോലെ ... '  എന്ന പോലെ എല്ലാരും കുംബ നിറചങ്ങു  മോന്തി..
                                    നമ്മുടെ ജവാന്‍ കമ്മിറ്റി ചെയര്‍മാന്‍വിനോദ് ഉമ്മന്‍ അച്ചായന് പണ്ടേ ഒരു സ്ഥിരം സ്ഥലത്തുള്ള സേവ ഇഷ്ടമല്ലേ..അത് കൊണ്ട് വിശാലമായ ആ നാലാം നിലയിലെ കാറ്റും വെളിച്ചവും ആവശ്യത്തിലധികമുള്ള  ആ toilet ബാറില്‍ നിന്നും, സാവര ജങ്ങമ  വസ്തുക്കള്‍  അതിനു നേരെ എതിരിലുള്ള ക്ലാസ്സ്‌ റൂമിലേക്ക്‌ മാറ്റി..
                 ഡസ്ക്നു   മുകളില്‍ വെച്ചാല്‍ ആരേലും കാണും,താഴെ വെച്ചാല്‍ ആരേലും തട്ടിടിയിടും  എന്ന് കരുതി താഴത്തും മുകളിലും വെക്കാതെ സൂക്ഷിച്ചു നമ്മുടെ ചെയര്‍മാന്‍..
തറയില്‍ ചമ്മണം കൂട്ടി ഇരുന്നു സദ്യ പോലെ ഓരോ ഗ്ലാസ്സിലെക്കും പകര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടു മുന്നില്‍ ഒരു ബൂട്ട്...ബൂട്ടിനെ ചേര്‍ന്ന് കൊണ്ട് മുകളിലേക്ക് കാക്കി പാന്റ്സ്..
"കര്‍ത്താവേ ചതിച്ചു..പോലിസ്..എല്ലാം നശിച്ചു..കുപ്പിം പോകും മാനവും പോകും..കൂടെ കുടിച്ചവന്മാരോക്കെ ഓടിയോ?"
പിന്നെ ഒന്നും നോക്കിയില്ല കാലേല്‍ കെട്ടിയങ്ങ്‌ പിടിച്ചു.."അയ്യോ സാറേ ഒന്നും ചെയ്യല്ലേ..പറ്റിപ്പോയി.."
""എന്തുവാടാ ചെക്കാ ,ഇങ്ങോട്ട് വന്നാല്‍ മതി,പെഗ് കിട്ടുമെന്ന് പറഞ്ഞിട്ട ഈ സ്റെപ്പെല്ലാം കയറി വന്നെ..നീ എന്താ കാലേല്‍ കെട്ടി പിടിച്ചു നാടക rehersal കാട്ടുവാണോ?"
അപ്പോഴാ അച്ചായന്‍ മുഖത്തോട്ടു നോക്കിയേ..ഹയ്യേ നമ്മടെ സെക്യൂരിറ്റി ചേട്ടന്‍..
എന്നാല്‍ ഈ കൂടെയുള്ളവന്മാര്‍ക്ക് ഒന്ന് പറഞ്ഞുടെ..
എന്തായാലും പിന്നെ സെക്യൂരിറ്റി ചേട്ടന്റെ ബൂട്ട് അച്ചായന്‍ ഇടെണ്ടുന്ന അവസ്ഥയായി..

scene : III
വീണ്ടും കുപ്പി തീര്‍ന്ന ഇടവേളയില്‍ ,ഇടവേളകള്‍  ആനന്ദകരമാക്കാന്‍ ചുമ്മാതെ ജവാനമാരെല്ലരും കൂടി ഏറ്റവും പിന്നില്‍ നിരത്തിയിട്ടിരുന്ന മേശപ്പുറത്തേക്ക് ആസനസ്ഥരായി..
hitler പരമ്പരകള്‍ നേരത്തെ ഒരവകാശം പോലെ അവിടെ സ്ഥാനം
ഉറപ്പിച്ചിരിക്കുകയാണെ .. ..
മുന്നേ തീരുമാനിച്ചതല്ലെങ്കിലും ഇത്രയൊക്കെ കോപ്രായം സരോവര്‍ കാട്ടിയെങ്കില്‍ എനിക്കും എന്തേലും കാട്ടണം എന്ന് കരുതി കാരണവര്‍  അബി മെറ്റ് ഒരു പ്രഖ്യാപനം  നടത്തി..
മൈക്ക് എടുത്തു വേദിയില്‍ കയറി ഉള്ളിലെ ത്രസിപ്പിക്കുന്ന പാനീയത്തില്‍ ഒരു ഒന്നര പ്രഖ്യാപനം ..
"നിങ്ങളാരും ഒരിക്കലും കേട്ടിരിക്കാന്‍ വഴിയില്ല മുരുകന്‍  കാട്ടാക്കട എന്ന എന്‍റെ സുഹൃത്തിനെ കുറിച്ച്..നല്ല ഒരു കവിയാണ്‌..അദേഹത്തിന്റെ 'കണ്ണട' എന്ന് തുടങ്ങുന്ന ഗാനം ഞാനിവിടെ ആലപിക്കാന്‍ പോകുന്നു.."
ഇത് കേട്ടതും അമുക്കിയുള്ള ചിരികള്‍ പിന്നിലെ ജവാന്മാരില്‍ നിന്നുമുയര്‍ന്നു..
കാരണം കണ്ണട ഹോസ്ടലുകളില്‍ കത്തി നില്‍ക്കുന്ന സമയത്താ പുള്ളിടെ ഈ ഒരു ഡയലോഗ്..
                    "  മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം .." കവിത കത്തികയറാന്‍    തുടങ്ങി..പക്ഷെ പെട്ടന്ന് ഇടയിലെ വരി വിട്ടു പോയി..
ക്ഷ, ച്ചാ, ജ്ഞ, പ്പ, മ്മ വരച്ചു നമ്മുടെ കവിയുടെ കാരണവ  സുഹൃത്ത്..ഉമിനീരുകൂടി വറ്റി പോയത്   കൊണ്ട് കുടിചിറക്കാനും ഒന്നുമില്ലാത്ത അവസ്ഥ..
പോട്ടെ കുഴപ്പമില്ലന്നു എല്ലാരും കരുതുമ്പോഴാണ് ഉള്ളില്‍ കിടക്കുന്ന ഏതോ ഒരു ജവാന്‍ പിന്നില്‍ നിന്നും കൂകിയത്..
നിറഞ്ഞ നിശബ്ദതയില്‍ നാലു കോളംബികള്‍ ചേര്‍ത്ത് വെച്ചു ഒരു ദിശയില്‍ കെട്ടിയതും മൈക്ക്ന്‍റെ  കൂകല്‍ ഉണ്ടായലുള്ള  ശബ്ദം പോലെ പ്രതിധ്വനിച്ചു അത്..
കണ്ണട മാറ്റി  കണ്ണിലൂടെ നോക്കിയ  അബിയുടെ കണ്ണില്‍ പെട്ടത് കണ്ണട വെച്ചു വായും പൊളിച്ചു ആരാ കൂകിയെന്നു നോക്കുന്ന   മനു  ജവാനെയാണ്‌..
ഇത്രയും നാള്‍ അടിമകളെ പോലെ വായും പൊത്തി ഇരുന്നവന്മാര്‍ ഇന്ന് നമുക്ക് നേരെ കൂവുന്നോ..കൂകിയത് അവന്‍ തന്നെ,എന്നിട്ട് തിരിഞ്ഞു കളിക്കുന്നോ ? മനസ്സില്‍ നാരായം കൊണ്ട് മനുവിന്റെ മുഖം കാരണവര്‍ ആയിരം തവണ  വലിച്ചു കീറി ഒട്ടിച്ചു,,
വേദിയില്‍ നിന്നുമിറങ്ങി പിന്നില്‍ ജവാന്മാരുടെ ഇടയില്‍ വന്നിരുന്നു..ഒന്നും രണ്ടും പറഞ്ഞ്‌ ചൊറിഞ്ഞു തുടങ്ങി..
                  സാഹിത്യം പറഞ്ഞ്‌ നായകനും,കേട്ട് കേട്ടു മറ്റുള്ളവരും മടുത്തു എന്നുറപ്പായപ്പോള്‍ സരോവര്‍ വിനോദ് പിന്നില്‍ ജവാന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിച്ചു..അപ്പോഴാണ്‌ ഈ ചൊറിച്ചില്‍..
"നിയൊക്കെ എന്താ കരുതിയെ?കുറെ നേരമായി സഹിക്കുന്നു,അവരേം ഇവരേം ഫോണില്‍ വിളിച്ചു ആശംസ പറയിക്കല്‍.ഹും നമുക്കും അങ്ങനെ ആണേല്‍ ആളൊക്കെ ഉണ്ടേ.."
"ഉണ്ടേല്‍  പിന്നെ ആയിക്കൂടെ ..?"മനു ജവാന്റെ വായില്‍  നിന്നും എന്തേലും  ഒന്ന് വീഴാന്‍ കാത്തിരുന്ന  കാരണവര്‍ക്ക്‌  അറിയാതെ മനുവിന്റെ ശബ്ദവാഹിനിയില്‍ നിന്നും പുറപ്പെട്ട  ഈ ചൊറിയുടെ മാധുര്യമുള്ള വാക്കുകള്‍ അങ്ങ് ഏറ്റുപിടിച്ചു..
"""നീ എന്താടാ  പറഞ്ഞെ..''''????? ഇതും പറഞ്ഞ്‌ ഉന്തിയ കണ്ണുകള്‍ പുറത്തേക്ക് വീര്‍പ്പിച്ചു മനുവിനെ ഒരു തള്ളായിരുന്നു ..
അടിതെറ്റിയ ജവാനെ പോലെ വാതിലിനു പുറത്തേക്കു മനു തെറിച്ചു വീണു..
എല്ലാരും മുറുമുറുത്തെങ്കിലും അതാരും പ്രതീക്ഷിച്ചിരുന്നില്ല..
അന്തം വിട്ടു വിഴുങ്ങിയ കുന്തങ്ങള്‍ വലിച്ചെടുക്കാന്‍ എന്ന പോലെ എല്ലരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു മാറ്റാന്‍ തുടങ്ങി..
പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി..
ഈച്ച അനീഷ്‌ എന്ന മറ്റൊരു കാരണവര്‍ രംഗം നിയന്ത്രിക്കാന്‍ എടാ എടാ എടാ എടാ എന്ന്  നാലു റൌണ്ട് ആകാശത്തേക്ക് വെടി വെച്ചു..ഒരു രക്ഷയുമില്ല..വെടിയുടെ ശബ്ദം കേട്ടു വേദി നിയന്ത്രിച്ചു കൊണ്ടിരുന്ന കൊടികെട്ടിയ ഗുണ്ട td മറൈന്‍ അവിടെ പാഞ്ഞെത്തി..
"ആരാട ഇവിടെ?എന്തുവാടാ ഇവിടെ?"
ഈച്ച അനീഷ്‌ ഉടനെ ഗുണ്ടയെ അനുസരിപ്പിച്ചു ചങ്ങലക്കിട്ടു  തിരിച്ചു വേദിയില്‍ കൊണ്ടിരുത്തി ..
അപ്പോഴേക്കും സരോവര്‍ ജവാന്മാര്‍ ഒരു ചേരിയിലും,C U M S ജവാന്മാര്‍ മറ്റൊരു ചേരിയിലും അണിനിരന്നു..
സരോവര്‍ ജവാന്മാരെക്കളും ഒരുപാട് ഓണം ഉണ്ടിട്ടുള്ള  C U M S ജവാന്മാര്‍ തലങ്ങും വിലങ്ങും തല്ലു തുടങ്ങി..
ഇതിനിടയില്‍ എവിടെ നിന്നോ   ഒരു പൈപ്പ് എടുത്തു   മനുവിനെ തല്ലാന്‍  കാരണവര്‍ അബി മെറ്റ് വന്നു ..ഗുണ്ട td  ചാടി വീണു അത് തടഞ്ഞു..
"വിടെട എന്നെ..വാടാ മനു ഇവിടെ..എനിക്കവനെ വേണം.." എന്നിങ്ങനെ ഭീമന്‍ രഘുവിനെ പോലെ അബി മെറ്റ് അലറുകയായിരുന്നു അപ്പോള്‍..
അവനെ വിടല്ലേ td .... എന്ന് മനസ് കൊണ്ട് പ്രാര്‍ത്ഥിച്ച് എന്നാല്‍   ‍" അവനെ ഒന്ന് വിടെടാ ...കാണട്ടെ" എന്ന് മനുവും അലറി..
സരോവര്‍ ജവാന്മാരും ,സഹോദര സoഘടനയായ  സനാതന ജവാന്മാരും  അടികൊണ്ടു പിന്നിലേക്ക്‌ പിന്നിലേക്ക്‌ നീങ്ങി തുടങ്ങി..
ഇതിനിടയില്‍ തീര്‍ന്നു പോയ ചാര്‍ജ് സംഭരിക്കാന്‍ പലരും വിനോദ് അച്ചായനെ തിരക്കി ഓടി..ചാര്‍ജ് ചെയ്ത ആവേശത്തില്‍ വീണ്ടും യുദ്ധ മുഖത്തേക്ക്..
climaxxx stunt shot ..
slowmotion അതിന്‍റെ അപ്പുറം slowmotion,നായകന്‍ വിനോദ് സരോവര്‍ പയ്യെ നടന്നു ആ സംഘട്ടന രംഗത്തേക്ക് അടുത്തു..
കാണികള്‍ കയ്യടിക്കുന്നു ..അടികൊണ്ടു പതം  വന്ന സരോവര്‍ ജവാന്മാര്‍ ആശ്വാസത്തോടെ നിന്നു ദീര്‍ഘനിശ്വാസം വിട്ടു..വേണമെങ്കില്‍ ഒരു പുഷ്പ വൃഷ്ട്ടിയുമാകാമായിരുന്നു..  ..

മുണ്ട് കറക്കി അരക്ക് ചുറ്റും അങ്കച്ചെല  എന്ന വണ്ണം കെട്ടിയുറപ്പിച്ചു ..ജുബ്ബയുടെ കൈകള്‍ മടക്കി തിരുത്ത് കയറ്റി..കാലിലെ ചെരുപ്പ് ഊരിയെറിഞ്ഞു..

ഈച്ച അനീഷ്‌ ഇത് കണ്ടു നായകനെ വട്ടം പിടിച്ചു മാറ്റാന്‍ ശ്രമിച്ചു..പക്ഷെ ദേഷ്യം  കൊടുമ്പിരി കൊണ്ട് തിളച്ചു മറിഞ്ഞ നായകന്‍ ആദ്യത്തെ ഇടി പാവം ഈച്ച അനീഷിന്റെ വയറിനിട്ടു   താങ്ങി..
""അയ്യോ.. ഹെന്‍റമ്മചിയെ  .."""എന്നും വിളിച്ചോണ്ട് ഈച്ചപാറുന്ന  കണ്ണുകളുമായി ഈച്ച പാറി പറന്നു  രക്ഷപെട്ടു..
 ഗിരീഷ്‌ P O D..ഒന്നാന്തരം ചേകവനുമായി നായകന്‍ ഏറ്റുമുട്ടി  ..നിക്കകള്ളിയില്ലാതെ ആ ചേകവനും തോല്‍വി സമ്മതിച്ചു..വെല്ലുവിളിച്ചു കൊണ്ട് കയ്യില്‍ കിട്ടിയവരെയെല്ലാം നായകന്‍ പൊതിരെ തല്ലി തോല്‍പ്പിച്ചു..
 അത്രയും നാളും സരോവറിലെ അന്തെവാസി ആയിരുന്ന ഗിരീഷ്‌ C O D യും ഗപ്പു C O D യും ഇപ്പൊ  C U M S ലായി പോയത് കൊണ്ട് ആരുടെ  കൂടെ നില്‍ക്കനമെന്നറിയാതെ കുഴഞ്ഞു..
ഇതിനിടയില്‍ ആവേശം മൂത്ത മനുവിനെ   പിടിക്കാന്‍ വന്ന ഗപ്പുവിനെ മനു ഒന്ന് താങ്ങുകയും,തെറി വിളിക്കുകയും കൂടി ആയപ്പോള്‍ സമാധാനമായി..
അങ്ങനെ ഗപ്പു പൂര്‍ണ്ണമായും കാലുമാറി..
മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരു കാലന്‍ കുടയുമായി  ബുള്‍ഗാന്‍ താടിയും   വെച്ചു കാരണവരായി നടക്കാറുള്ള പാവം  I F ലെ ബൈജു കാരണവര്‍ക്കും കിട്ടി  മനുവിന്റെ വായില്‍ നിന്നും പുളിച്ചു,പൂപ്പടിച്ചു ഒരു കര്‍മ്മത്തിന് കൊള്ളാത്ത ഒരു മുട്ടന്‍ തെറി..
sentimental  scene ..
അപ്പോഴാണ്‌ മൈക്ക് ലൂടെ ഒരു കരച്ചില്‍ കേട്ടു തുടങ്ങിയത്..
മറൈന്‍ കാമ്പസ്സിന്റെ  വിവേകാനന്ദനും  ,ശ്രീബുദ്ധനും അതിലുപരി ശാന്തിയാത്രയില്‍ ഗാന്ധിയുമായ നമ്മുടെ സ്വന്തം ലീഡര്‍  "ഷൈജു മാഷ്"
വിശ്വ പ്രസിദ്ധമായ ഒരു പ്രസംഗം അവിടെ നടത്തി ആ അടിക്കിടയിലും..
"പ്രിയപ്പെട്ട കുട്ടികളെ ഇനി ഒരിക്കലും നിങ്ങളുടെ അമര്ക്കാരനായിട്ടു ഒരു പരിപാടിയും നടത്താന്‍ എന്നെ വിളിക്കരുത് ,ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..ഇനി ഇല്ല..ഇപ്പോള്‍ നിങ്ങള്‍ ദയവായി പെണ്‍കുട്ടികള്‍ക്ക് പോകുവാനുള്ള വഴി നല്‍കണം.."
ലീഡര്‍ മൈക്ക് ഓഫ്‌ ചെയ്തു,കണ്ണീര്‍ തുടച്ചു രംഗം വിടുന്നവരെ എല്ലാരും നിശബ്ദത പാലിച്ചു..വീണ്ടും തെറി വിളി തുടങ്ങി..
IInd last scene ..
നിയന്ത്രണം വിട്ടു എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട് വിനോദ് സരോവര്‍ കാമ്പസ്സിന്റെ മുറ്റത്തേക്കിറങ്ങി..
ആ പാണ്ടന്‍ പാള കയ്യില്‍ നിന്നു അടി കൊണ്ടവരും അല്ലാത്തവരും അവസാനം ആ മദം പൊട്ടിയ ആനയെ  ചങ്ങലക്കിടാന്‍ ആവതു ശ്രമിച്ചു..
മുകളില്‍ നിന്നവരെല്ലാം താഴേക്കു ഇറങ്ങി..
പെണ്‍കുട്ടികള്‍ കാമ്പസ് ബസ്സില്‍ കയറി കാഴ്ച കണ്ടിരുപ്പായി..
സെക്യൂരിറ്റി,  വിനോദ് അച്ചായനെ ചുറ്റി പറ്റി മണത്തു മിണ്ടാതെ നിന്നു..ബാക്കി ഉണ്ടെങ്കിലോ??
മുകളില്‍ ശേഷിച്ച ഇരു ടീമുകളെയും shynu (റാങ്ക് ഹോള്‍ടെര്‍) ആശ്വസിപ്പിച്ചു താഴേക്ക്‌  പറഞ്ഞ്‌ വിട്ടു..
അപ്പോഴാണ് വാലിനു തീ പിടിച്ച പോലെ td toilet ബാര്‍ ലക്ഷ്യമാക്കി നീങ്ങുന്നത്‌ കണ്ടത്..
ഇവനോടോന്നും എത്ര പറഞ്ഞാലും മനസിലാകില്ല..
ലക്ഷ്യ സ്ഥാനതെത്തും   മുമ്പേ രഞ്ജിത്ത് അതിനകത്ത് നിന്നു ഇറങ്ങി വരുന്നു..
രഞ്ജിത്ത് : "td എങ്ങോട്ടാ..?"
td : "അല്ലെടാ ഒരു കുപ്പി അവിടെ മാറ്റി വെച്ചിരുന്നേ, അതെടുക്കാന്‍..എല്ലാരും മറന്നു കാണും.."
രഞ്ജിത്ത് :  "ഓ അത് ഞാനെപ്പോഴേ എടുത്തു ഇടുപ്പില്‍ വെച്ചു.."
ആ ശുഷ്കാന്തിക്ക് മുന്നില്‍ ഒരു നമോവാകം അര്‍പ്പിച്ചു കൊണ്ട് എല്ലാവരും താഴേക്ക്‌..
 last scene :
താഴെ മുറ്റത്ത്‌ ഗേറ്റ് പിടിച്ചുലച്ചു കൊണ്ട് അപ്പോഴും നായകന്‍ അഴിഞ്ഞാടുന്നുണ്ടായിരുന്നു..
"ഞാന്‍ വരത്തില്ല വരത്തില്ല "എന്നുറക്കെ പ്രഖ്യാപിക്കുന്നു  നായകന്‍..
എത്ര സമാധാനിപ്പിച്ചിട്ടും  രക്ഷയില്ല..
ഇനി പോകാം വാ ..എന്ന് എല്ലാരും വിളിച്ചു ..
അപ്പൊ നായകന്‍ അലറി...ഗ്ര്ര്ര്‍.. 
"എന്‍റെ ചെരുപ്പ് താടാ ഞാന്‍ പോകണമെങ്കില്‍ .."
പാദ രക്ഷകള്‍ തിരിച്ചു കിട്ടിയപ്പോള്‍  അനുസരണയുള്ള കൊച്ചു കുഞ്ഞിനെ പോലെ  ബസ്സിനകത്ത് കയറി നായകന്‍...
ഇരുള്  വീണു തുടങ്ങിയിരുന്നു നേര്‍ത്ത മഴയും..
 ബസ്‌ മെയിന്‍ കാമ്പസ് ലക്ഷ്യമാക്കി നീങ്ങി...
(ഇനി അവസാനത്തെ ഇടിവെട്ട് ഡയലോഗ്  ..)
റോബിന്‍ ജവാന്‍ :"പ്രിയപ്പെട്ട വിദ്യാര്‍ഥിനീ  സുഹൃത്തുക്കളെ..ആണുങ്ങളാകുമ്പോള്‍   തല്ലും, തെറി വിളിക്കും ,അല്പം കുടിക്കും..ആരും തമ്മില്‍ ഒരു പ്രശ്നവുമില്ല..പക്ഷെ ഇതിന്റെ പേരില്‍ നിങ്ങളെ ആരേലും എന്തേലും പറഞ്ഞാല്‍ പ്രത്യേകിച്ച് C U M S   ലെ ആരേലും,അതിനു പ്രത്യേകിച്ച് കമ്മിറ്റി ഉണ്ടായിരിക്കുന്നതല്ല..ആരോട് വേണേലും പറയാം..ഞങ്ങള്‍ ഒറ്റകെട്ടായി കൈകാര്യം ചെയ്യും..സത്യം..സത്യം..സത്യം..
 
                                                                                                                ശുഭം