Friday, November 19, 2010

"മരം കേറി" കഥകള്‍ .

ഒന്ന്:
ഗോവ..സഞ്ചാരികളുടെ പറുദീസാ..ആ പറുദീസയുടെ ഓരത്ത് NIO എന്ന സ്വപ്ന സാമ്രാജ്യത്തില്‍ വാണരുളുന്ന മഹതികളും മഹാന്മാരും , കെട്ടു പ്രായമായ മഹാന്മാരുടെയും മഹതികളുടെയും  സ്വപ്‌നങ്ങള്‍ ആവോളം നുകര്‍ന്നാണ് 4 നിലകളില്‍ NIO സൗധത്തിന്റെ നില്‍പ്പ്..പുറത്തേക്കുള്ള ഗേറ്റ് കടന്നാല്‍ കൈചൂണ്ടി നില്‍ക്കുന്ന "ഗോന്സലല്വാസ്  ഗ്രിഗോറിയാസ്  അന്തോണിയാസ് .. എന്നിങ്ങനെ നീണ്ടു പോകുന്ന വായില്‍ കൊള്ളാത്ത ഏതോ പേരുള്ള ഒരു പ്രശസ്ത വ്യക്തിയുടെ പ്രതിമ കാണാം.അദ്ധേഹത്തിന്റെ നില്‍പ്പ് കണ്ടാല്‍ കൈ ചൂണ്ടിയിരിക്കുന്നത് നേരെ എതിരെ ഉള്ള 'ആര്‍കഞ്ചില'   എന്നും 'അര്‍ച്ചന' എന്നും ഇപ്പോഴും മഹാന്മാരുടെ  ഇടയില്‍ പേരിനു തര്‍ക്കമുള്ള കുഞ്ഞു ബാറിലേക്കാണ് ..അതിനു വലതു വശം ചേര്‍ന്ന് മുകളിലേക്ക് കിടക്കുന്ന ,ഒഴുകിയിറങ്ങുന്ന നദിയുടെ സൌന്ദര്യമുള്ള റോഡിലൂടെ കിതപ്പുമാറി ചെന്നെത്തുന്നത് NIO യിലെ മഹാന്മാരുടെയും മഹതികളുടെയും കോളനിയിലേക്കാണ് ..
                                                       കേന്ദ്രസര്‍ക്കാരിന്റെ ഒരുകാര്യം ..!!! മഹതികളും മഹാന്മാരും ഒരേ കോളനിയില്‍ മുകളിലും താഴെഴും,താഴെയും മുകളിലുമായി ഒരു ഭിത്തിയുടെ വ്യത്യാസത്തില്‍ കഴിഞ്ഞു കൂടുന്നു.പ്രകൃതി സ്നേഹികളുടെ കൂമ്പാരമായ കോളനിയില്‍ മാവ്,പ്ലാവ്,പുളി,തെങ്ങ്,കൊന്ന...എന്നിങ്ങനെ നമ്മുടെ നാടന്‍ മുതല്‍ പേരറിയാത്ത തണല്‍  വൃക്ഷങ്ങള്‍ വരെ കാട് പിടിച്ചു കിടപ്പുണ്ട്..
                                        SAD,SAS എന്നിങ്ങനെ പേര് നല്‍കി ബ്ലോകുകളായി  തിരിച്ചിട്ടുള്ള കൂരകളില്‍
നമ്മുടെ കഥാനായകന്‍ SAD-26 -ലെ അന്തേവാസിയാണ്."കെട്ടിച്ചു വിട്ടില്ലേല്‍ ഞാന്‍ കെട്ടുപൊട്ടിക്കും " എന്ന് ഭീഷണിപെടുത്തി നടന്ന ഈ മഹാന്‍.രോമാവൃതമായ വിരിഞ്ഞ നെഞ്ചും പ്രദര്‍ശനത്തിനു വെച്ചു കണ്ണില്‍ നിന്നും എണ്ണ വാര്‍ന്നു പോകുന്ന വരെ SAD-26 ന്‍റെ വരാന്തയുടെ അരഭിത്തികു മുകളില്‍ തല കൈകളില്‍ താങ്ങി കണ്ണടക്കിടയിലൂടെ ഊളിയിട്ടു നോക്കി നില്‍ക്കാറുണ്ട്.തൊട്ടുമുന്നിലെ കോളനി റോഡിലൂടെ ഏതേലും ചേല ചുറ്റിയ കമ്പുകള്‍ പോയാലോ??
                                  ഒരു നട്ടുച്ചയ്ക്ക് നട്ടപ്ര വെയിലത്ത്‌ നമ്മുടെ മഹാന്‍ തലയുയര്‍ത്തി നെഞ്ചുകള്‍ വിരിച്ച് ഗൌരവം വിടാതെ കോളനി റോഡിലൂടെ നടന്നു വരികയായിരുന്നു.നോക്കുമ്പോള്‍ കോളനി റോഡിന്റെ  വളവില്‍ നില്‍ക്കുന്ന പുളിമരത്തിന്റെ ചുവട്ടില്‍ 2 തരുണി മഹതികള്‍ . ആകാര ഭംഗി കൊണ്ടു മഹാന്മാരുടെ മനം കവര്‍ന്നു ,അതെടുത്തു തറയില്‍ മെതിച്ചു നടക്കുന്ന മഹതികളാണെ , എന്നാലും മഹാന്റെ ഉള്ളം കുളിര്‍ന്നു..
               പുളി മരത്തില്‍ പാകമാകറായി വരുന്ന പുളിയുണ്ടല്ലോ..പുളിപ്പും പച്ചപ്പും ചേര്‍ന്ന രുചിയുള്ള ഇനം.അതിങ്ങനെ പിടിച്ചു തൂങ്ങികിടപ്പുണ്ട്..ചോനന്‍ ഉറുമ്പുകള്‍ക്ക് ഉത്സവകാലമാണ്..നിറയെ പൊതിഞ്ഞു പ്രത്യേകം  നാഷണല്‍ ഹൈവേ സൃഷ്ടിച്ചു ഗതാഗത തടസ്സം ഉണ്ടാക്കാതെ പുളി നിറയെ ഓടികളിക്കുന്നുണ്ട് മിശ്ര്‍ എന്ന ചോനന്‍.അതുകൊണ്ട് തന്നെ മഹതികള്‍ക്ക് കൈയ്യെത്തി ഒന്ന് ചാടി ഒരെണ്ണം എങ്കിലും കൊതിയടക്കാന്‍ കിട്ടുമെന്നുള്ള ആശയുമില്ലതെയായി..
                               എന്നാല്‍ മഹാനാകട്ടെ മഹതികളെങ്ങാനും ചാടി ചാടി മരഞ്ചാടി ഒരു പുളി പറിക്കുകയാണെങ്കില്‍  വൈശാലി  സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണാമെന്ന മനകോട്ടയും കെട്ടി  വേഗത കുറച്ചു കണ്ണുകളുടെ ഫോക്കസ് കൂട്ടി വരുകയാണ്.മഹാനെ കണ്ടതും മഹതികളുടെ മനസ്സില്‍ കൊതിയുടെ നീര്‍ച്ചാലുകള്‍ വീണ്ടും തലപൊക്കി ..
                                "ഒരു പുളി പറിച്ചു തരുമോ ????plzzzzzz...."
                  ഹോ നട്ടപ്ര വെയിലത്ത്‌ തൊണ്ട വറ്റിയ നേരത്ത് ആ അപേക്ഷ കെട്ടൊന്നു കുടിച്ചിറക്കാന്‍ ഉമിനീരില്ലാതെ മഹാന്‍ ഞെരുങ്ങി.ആരും വീണു പോകുന്ന നയനമനോഹര കര്‍ണ്ണസുന്ദരമായ അനുഭൂതിയില്‍
ചോനന്‍ ഉറുമ്പുകളുടെ ഹൈവേ സുനാമി കയറി ഇറങ്ങിയ പോലെ തകര്‍ത്തു മഹാന്‍ പുളികള്‍ ലക്ഷ്യമാക്കി ഉയര്‍ന്നു പൊങ്ങി.കമ്പുകളില്‍ നിന്നും കമ്പുകളിലേക്ക്,  മഹതികളുടെ ആജ്ഞാനുവര്‍ത്തിയായി .."ആ പുളി..ദേ അത്..ദേ നോക്കു അവിടെ.."
                                             സ്വച്ചന്ദം സ്വൈര്യം വിഹരിചുകൊണ്ടിരുന്ന ചോനനമാര്‍ മഹാന്റെ  ഉടുപ്പിനടിയിലും പാന്റ്സിന് കീഴിലുടെ മുകളിലേക്കും മദം പൊട്ടിയ ആനയെ പോലെ ഓടിക്കയറി, മദിച്ചു,കണ്ടഭാഗങ്ങളിലെല്ലാം തിമിര്‍ത്തു..മസ്സില് പിടിച്ചു മഹാന്‍ ചൊറിയാതെ നിന്നങ്കിലും മിശ്ര്‍ മിഷന്‍   അതിരുവിട്ടു ചൈന മതില്‍ തകര്‍ത്തു ആസ്ഥാന പുങ്കുവ ഗുങ്കാരങ്ങളില്‍ പ്രഹരമെറ്റതോടെ  മഹാന്റെ കണ്ണില്‍ നിന്നും പൊന്നിച്ച പറന്നു,മെല്ലെ നിലത്തെക്കിറങ്ങി..നീറ്റല്‍ കടിച്ചമര്‍ത്തി, കണ്ണില്‍ നിന്നും വെള്ളം വരുന്നത്  കൊണ്ടാകാം  മഹതികളെ കാണാത്തതെന്നു മഹാന്‍ കരുതി,എന്നാല്‍ തെറ്റി.."അവളുമാര്" ഒരു 'താങ്ക്സ്ട്ടോ' പോലും പറയാതെ കിട്ടിയ പുളിയും കടിച്ചു സ്വൈര്യ വിഹാരത്തിന് പോയി..
                             SAD-26-ല്‍ അന്നൊരു കൂട്ടക്കൊല നടന്നു..മിശ്ര്‍ എന്ന വര്‍ഗത്തിനെ അപ്പാടെ ചവിട്ടി തേച്ചും,ഭിത്തിയില്‍ ഒട്ടിച്ചും മഹാന്‍ വാശി തീര്‍ത്തു..
                       മറ്റുള്ളവരുടെ കളിയാക്കലിനിടയില്‍  രോമകൂപങ്ങളില്‍ മരിച്ചു തൂങ്ങിയാടുന്ന ചോനന്‍ ഉറുമ്പുകളെ   മാറ്റി കൊണ്ടു മഹാന്‍ മഹതികളെ ആഞ്ഞു ശപിച്ചു..
  "ഒരു സമയമുണ്ടടി,അന്ന് പുളി തിന്നാന്‍ നിയൊക്കെ കൊതിക്കുമ്പോ നിന്റെക്കെ കണവന്മാര്‍ ഈസ്റ്റ്‌ കലക്കി തരുവെടി.."

Friday, October 1, 2010

ഒരു broucher വിവാദം

                          "ഞാന്‍ broucher ..കടലിന്റെ നീല നിറത്തിന് മുകളില്‍ മങ്ങിയ മണ്ണിന്റെ നിറമുള്ള  ഭൂപടത്തില്‍ വീണു കിടക്കുന്ന നന്കുരവുമെന്തി  ഒരുപാട് കൈകളില്‍ ഒരുപാട് പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ കുറെ നാള്‍ അലഞ്ഞു നടന്ന്നു,എന്റ നെറ്റിയില്‍ marine geophysics,geology  2005 -2007 എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ? എന്‍റെ ഉള്ളറകളില്‍ ആ കാലഘട്ടത്തില്‍ പഠിച്ച കുമാരിമാരുടെയും കുമാരന്മാരുടെയും ചിരിക്കാത്ത, എന്നെ ആദ്യം ജോലിക്കെടുക്കണേ എന്ന അപേക്ഷ നിറഞ്ഞ മുഖങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ അല്ലെ? അവരുടെ ഉള്ളതും  ഇല്ലാത്തതുമായ എല്ലാ സവിശേഷതകളും ,പഠനങ്ങളും എന്നിക്കുള്ളില്‍  നിറച്ചും കുത്തി കുറിച്ച് വെച്ചിട്ടുണ്ട്.എന്നിട്ടും ഞാന്‍ ആരുടേയും ശോഭനമായ ഭാവിക്ക്‌ വഴിതെളിച്ചില്ല എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍  മരിച്ചു മണ്ണടിഞ്ഞിട്ടും   എന്‍റെ ആത്മാവിന് നിത്യശാന്തി കിട്ടിയിട്ടില്ല..അങ്ങനെ അലഞ്ഞു നടക്കുന്നതിനിടയിലാണ് വകയില്‍ എന്‍റെ ഒരു ഉപന്ജതാവായ td യെ കാണാന്‍ ഇടവന്നത്.."
                                                          പെണ്ണിന്റെ മനസ്സ് പോലെ സങ്കീര്‍ണ്ണമായ വഴികളില്‍ നിന്നുമുരുതിരിഞ്ഞു വന്ന ഒരേടാണ് ഈ സംഭവം..
വിവാദങ്ങള്‍ മാത്രം കേട്ട് തഴമ്പിച്ച മലയാളികളെ, ഇതും ഒരു വിവാദ കഥയാണ്‌..ഒരു പക്ഷെ ഹോസ്ടലുകള്‍ക്കുള്ളില്‍ മാത്രം ,ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിര്‍ജീവമായി പോകുമെന്ന് കരുത്യ ഒരു ചെറിയ വിവാദം..പക്ഷെ അത് ഒരു ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയെ സാരമായി ബാധിച്ചു എന്നുള്ളതാണ് ഇതിന്റെ ഇതിവൃത്തം,
                               msc marine geology &  geophysics , 4 semester ആയി  തിരിച്ച പഠനകാലത്തെ 3  എണ്ണവും പൂര്‍ത്തിയാക്കി പിന്നെയുള്ള നിര്‍ണായക കാലത്തെ കരുക്കള്‍ നീക്കുന്ന കാലം. കേരളത്തിനു പുറത്ത് പ്രശസ്തമായ കേന്ദ്രങ്ങളില്‍ പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്തു സ്വന്തം biodatayil ഒരു പൊന്‍തൂവല്‍ കൂടി വെക്കുവാന്‍ വെമ്പി ഓടി നടക്കുന്ന കാലം.അപ്പോഴാണ് മുന്‍കാലങ്ങളില്‍  ഉള്ളവര്‍ ചെയ്തത് പോലെ ഒരു broucher ആശയം പൊന്തിവന്നത്.നിലവില്‍ geology geophysics dept. ഒന്നാണല്ലോ അപ്പോള്‍ ബയോ broucher അങ്ങനെ തന്നെയാകാം,മുമ്പും അങ്ങനെ തന്നെയായിരുന്നു..
                                                  "ഞാന്‍ ബ്രൌചെര്‍ ,എന്‍റെ വിശ്വ വിഖ്യാതമായ ജനനത്തിനു വേണ്ടി എല്ലാവരും ശ്രമം തുടങ്ങി.ക്യാമ്പസ്‌ എന്നപേരില്‍ കാമ്പസ്സിനകത്തും പുറത്തും സ്റ്റുഡിയോ  നടത്തുന്ന മധു ചേട്ടനെ ആസ്ഥാന ഫോട്ടോ ഗ്രഫരായി നിയമിച്ചു.സിനിമ നടിമാരുടെയും,കലാതിലകങ്ങളുടെയും മാത്രം ഗ്ലാമര്‍ ഫോടോ എടുത്തു ശീലിച്ച ആളാണേ.. എല്ലാവരും ഫോട്ടോ  എടുത്തു. ഹുണ്ടിക പിരിവു തുടങ്ങി,തിരക്കിട്ട ചര്‍ച്ചകള്‍,  പക്ഷെ   ഇടപാടുകള്‍ തുടങ്ങും മുമ്പേ പിന്നില്‍ പ്രവര്‍ത്തിച്ച geophysics  പ്രമുഖരെല്ലാം പ്രൊജക്റ്റ്‌ എന്ന പേരില്‍  മുംബൈക്ക് വണ്ടികയറി.പിന്നെ geology പ്രൊജക്റ്റ്‌ സാധാരണയായി കാമ്പസ്സിനോട് ചേര്‍ന്ന് തന്നെ ആയതിനാല്‍  ആ നിലവിലെ കമ്മിറ്റി നോക്കി നടത്താന്‍ പറ്റിയത് geology -യിലെ    ടി ഡി അവര്‍കളാണ്.കാരണവ സ്ഥാനത്ത് അദ്ധേഹത്തെ നിയമിച്ച്‌ മറ്റുള്ള പ്രമുഖര്‍ പൊന്‍ തൂവലും  തേടി യാത്രയായി.
                 ആദ്യം വേണ്ടത് എന്‍റെ മുഖാണല്ലോ? ആര് കണ്ടാലും ഉള്ളില്‍ എന്താണെന്നു ആകാംഷയോടെ തുറന്നു  നോക്കുവാന്‍ തോന്നും വിധത്തില്‍ ഒരു മുഖം.അങ്ങനെ മുഖം സൃഷ്ടിക്കുവാന്‍ 'ബ്യുടീഷന്‍' ആയ ദില്ജിത്ത്  എന്ന കൊച്ചു കലാകാരനെ നിയമിച്ചു.camputer നിലവില്‍ ഉള്ളത് റിയാസ് എന്ന ബയോ ടെക്നോളജി വിഭാഗത്തിലെ ഡോക്ടറല്‍ student ന്‍റെ വീട്ടിലാണ്.സന്ധ്യയോടു കൂടി തുടങ്ങുന്ന തിരക്കിട്ട ചര്‍ച്ചകള്‍ ,ആര്, 2 പേരെ ഉള്ളു ( ടി ഡി +ദില്‍ജിത് ),ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുവാന്‍ അല്പം റം കൂട്ടിനുണ്ടാകും.പിന്നീടു റിയാസിന്റെ വീട്ടിലേക്കു ..തിരിച്ചു വന്നു ക്ഷീണം മാറ്റാന്‍ c p എന്ന പ്രശസ്തമായ തറവാട് ബാറിലേക് .മദ്യം അങ്ങനെ ആഴ്ചകളോളം എന്‍റെ ജനനത്തിനു   സ്വരുകൂട്ട്യ  ഒരു പങ്കു കാര്‍ന്നു തിന്നു.എനിക്കെന്തെലും മിണ്ടാന്‍ പറ്റുമോ?ജനിചിട്ടില്ലേ ഞാന്‍..അവരുടെ ചിന്തകളില്‍,  ഞരമ്പുകളില്‍  മാത്രം ഓടിക്കളിക്കുനെ ഉള്ളു..
                                          അവസാനം ചര്‍ച്ചകള്‍ക്കും ഞെരിപിരി ഓട്ടങ്ങള്‍ക്കുമോടുവില്‍  കടല്‍ നീലിമയുടെ മുകളിലെ   നന്കൂരവുമായി ഞാന്‍ ചിന്തകളുടെ ഗര്‍ഭപാത്രത്തില്‍ നങ്കൂരമിട്ടു.എന്‍റെ മനോഹരമായ ആര് കണ്ടാലും നോക്കിപോകുന്ന മുഖം ജനനം കൊണ്ടു.അതൊരു c d യിലേക്ക് പകര്‍ത്തി.കുറെ നാള്‍ എന്‍റെ ജീവിതം ആ c d യില്‍ മാത്രമായിരുന്നു,എന്നാല്‍ കാരണവര്‍ t d കരുതിയ പോലെ എന്നെയും എന്‍റെ സഹോദരങ്ങളെയും അച്ചടിച്ച്‌ ഇറക്കുക എന്നുള്ളത് ഒരു ചെറിയ കാര്യമായിരുന്നില്ല.കയ്യില്‍ പിന്നെയുള്ള പണം മതിയാകുമായിരുന്നില്ല അതിനു.ബോംബയിലേക്ക് പോയ സുഹൃത്തുകള്‍ എന്‍റെ കാര്യമന്വേഷിക്കുമ്പോള്‍ എന്നെ പകര്‍ത്തി വെച്ച c d നോക്കി നെടുവീര്‍പ്പുകള്‍ അയവിറക്കിയ മുഖം ഇന്നും ഓര്‍മ്മ വരുന്നു.
                                          കാരണവര്‍ നാട്ടിലേക്ക് വിളിച്ചു പലരോടും പണം ചോദിച്ചു,ആരൊക്കെയോ നല്കാമെന്നെട്ടു,എന്നാല്‍ അത് വാങ്ങി വന്നിട്ട് കാര്യങ്ങള്‍ നീക്കമെന്ന് കരുതി കാരണവര്‍ ,ബോംബയില്‍ നിന്നും സ്ഥിരമായി വിളിക്കുന്നുണ്ട്,അവിടെ നിന്നും തിരിച്ചു കയറി വരുന്നതിനു മുമ്പ് എന്നെ ജനിപ്പിച്ചു അവിടെ എത്തിച്ചാല്‍ ഒരു വിധമുള്ള കമ്പനികളില്‍ എല്ലാം നേരിട്ട് കൊടുത്തിട്ടു വരാം.അപ്പോള്‍ ഒരു പക്ഷെ പഠനം കഴിഞ്ഞിരങ്ങിയാല്‍  ഉടനെ ജോലി കിട്യാലോ?ഒരാള്‍ക്കെങ്കിലും കിട്യാല്‍ മതി,മറ്റുള്ളവര്‍ പിന്നാലെ ചേക്കേറുമല്ലോ?
         അന്ന് രാത്രി എന്തോ ഓര്‍ത്തു വളരെ വിഷാധനായി  ഇരിക്കുന്ന കാരണവരെയാണ്  ഞാന്‍ കണ്ടത്,ഫോണ്‍ എടുത്തു പറയുന്നത് കേട്ടു  'ഞാന്‍ വരാം ,പണമല്ലേ വേണ്ടത്,ശേരിയാക്കം..തല്‍കാലം സമാധാനമായിരിക്ക്..'
         രാത്രി തന്നെ എന്നെ മറ്റൊരു c d യിലേക്ക് പകര്‍ത്തി അത് മേശയില്‍ നിക്ഷേപിച്ചു എന്നെയുമെടുത്ത് കാരണവര്‍ യാത്രയായി..റെയില്‍വേ സ്റ്ഷനില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ടാണോ അതോ ടിക്കറ്റ്‌ എടുക്കഞ്ഞിട്ടാണോ എന്നറിയില്ല പുള്ളി luggage comparumentinte നിലത്തു പേപ്പറും വിരിച്ച് അങ്ങ് ഇരുന്നു.
വളരെ വെളുപ്പിന് നല്ല തണുപ്പടിച്ചാണ് ഞാന്‍ കണ്ണുതുറന്നത്,നോക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ ബെഞ്ചില്‍  കിടന്നുറങ്ങുന്നു,ഇന്നലെ കയറിയ സ്ഥലമല്ല,luggage compartmentil വെളിച്ചമില്ലത്തതിനാല്‍  എത്ര ദൂരം സഞ്ചരിചെന്നോ എവിടെ എത്യെന്നോ  എനിക്കറിയില്ലായിരുന്നു.സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ മനസിലായി varkala   ആണു ഇപ്പോള്‍ നില്‍ക്കുന്നതെന്ന്.ഇതെന്താ ഇവിടെ എന്നലോചിക്കുംപോഴെക്ക് എന്നെയും കൊണ്ടു ഒരു ബസ്സില്‍ കയറി മുപ്പര്‍ വീണ്ടും യാത്ര തുടര്‍ന്നു.
                                  ഏതൊക്കെയോ ഊടുവഴികളിളുടെ സഞ്ചരിച്ചു അരമതില്‍ കെട്ടിയ ഒരു കെട്ടിടത്തിനുള്ളിലേക്ക് കാരണവര്‍ കയറി,അവിടെ നിന്നും ചെവിയടപ്പിക്കുന്ന യന്ത്രങ്ങളുടെ ഒച്ച,മുളകാണെന്നു  തോന്നുന്നു പൊടിക്കുന്നുണ്ട്,എന്‍റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീറ്റലും പുകച്ചിലും പുറത്തു ചാടി,മറ്റു പലരുടെയും ചീറ്റലും തുമ്മലും ഒക്കെ കേട്ടു,ഓഹോ അപ്പോള്‍ ഒരുപാട് പേരുണ്ട് പുറത്തു,ഈ യന്ത്ര ശാലയില്‍ എന്നെയും കൊണ്ടു വന്നാതെന്തിനാണാവോ ?നശിപ്പിച്ചു കളയാനോ?എങ്കില്‍ എന്തിനാ  എന്‍റെ ഒരു പ്രതി അവിടെ ഉപേക്ഷിച്ചു വന്നെ? ഈ വിധം പേടിക്കുംപോഴുണ്ട് സ്ത്രീകളുടെ കലപില ശബ്ദത്തിനും യന്ത്രങ്ങളുടെ ഒച്ചക്കും മുളകുപോടിക്കും വീണ്ടും അവസരം നല്‍കാതെ കാരണവര്‍ ചുമരിനപ്പുറതേക്ക്‌  പോയി.
                                                 തോള്‍ സഞ്ചിയില്‍ നിന്നും എന്നെ പുറത്തു ഒരു കട്ടിലിലേക്കിട്ടു,വീണതും മുകളിലേക്ക്  നോക്കിയപ്പോള്‍ കണ്ടത് മാറാല പിടിച്ച മച്ചും,ചുമരിനപ്പുറത്തു തിളച്ചു കറങ്ങുന്ന യന്ത്രങ്ങളുടെ നിശ്വാസങ്ങളില്‍ കറപിടിച്ചു ഏന്തിവലിഞ്ഞു കറങ്ങുന്ന ഫാനുമാണ്,അസ്ബെടോസ്  വിടവുകളില്‍ മഴക്കാലത്ത്‌ ചോര്‍ച്ച  തടയാന്‍ പ്ലാസ്റ്റിക്‌ കവറുകള്‍  തിരുകി വെച്ചിരിക്കുന്നു,പുറത്തു മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവിന്റെ ഇലകള്‍ ചരിച്ചു പണിത ജനല്‍ കട്ടിളയിലെക്കുതിര്‍ന്നു വീണിരിക്കുന്നു, തേക്കാത്ത പരുപരുത്ത സിമന്റ്‌ കട്ടകളില്‍ ചാരി  അര്‍ദ്ധ നഗനനായി അദ്ദേഹം ഇരുന്നു,എന്നെ നോക്കി വീണ്ടും നെടുവീര്പെട്ടു,എവിടെയാണ് എന്നെയും കൊണ്ടു എത്തിയിരിക്കുന്നതെന്ന് മാത്രം ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല,
                                            നര വീണ മുടികളും ദേഹമാസകലം പറ്റിപ്പിടിച്ച മുളകുപോടിയുമായി നിറം മങ്ങിയ വസ്ത്രമണിഞ്ഞ ഒരു സ്ത്രീ കാരണവരുടെ മുന്നിലേക്ക്‌ വന്നു,"നീ എന്തെങ്കിലും കഴിച്ചോ?പല്ല് തേക്ക്‌,ഞാന്‍ എന്തെങ്കിലും എടുത്തു വെക്കാം," എന്ന് പറഞ്ഞിട്ട് പെട്ടന് തന്നെ പോകുവാന്‍ തുടങ്ങി,അപ്പോള്‍ കാരണവര്‍ "അല്ല മമ്മി, എത്രയാ അത്യാവശ്യമായി അടക്കേണ്ടത്?ബാങ്കില്‍ നിന്നും വന്ന പേപ്പര്‍ എന്തിയെ?"
                 ഇതാണോ ഇദ്ദേഹത്തിന്റെ അമ്മ?ഓഹോ അപ്പൊ വീട്ടിലേക്കാണ് കുറ്റിയും പറിച്ചു ആരെയും അറിയിക്കാതെ ചാടി വന്നിരിക്കുനത്,അല്ലെ എന്താ പേപ്പര്‍?
ഇത്രയുമൊക്കെ മനസ്സില്‍ കണക്കു കൂട്ടുംപോഴെക്ക് അവര്‍ തിരിച്ചെത്തി,കയ്യിലെ അച്ചടി മഷി പുരണ്ട കടലാസ് കാരണവര്‍ക്ക്‌ നേരെ വെച്ചു നീട്ടി, ചുണ്ടാനങ്ങുന്നതില്‍ നിന്നും മനസിലായി ഏതോ ബാങ്കിന്റെ തീരാക്കടത്തിനു  നടുവില്‍ നിന്നും പിടിച്ചെടുക്കുവാന്‍ വിധിക്കപെട്ട മണ്ണിന്റെ   മുന്‍വിധി പത്രമാണ്‌ അതെന്നു,
                                                   പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു ഒന്നും കഴിക്കാതെ തന്നെ എന്നെയും എടുത്തു കാരണവര്‍ പുറത്തേക്കിറങ്ങി,വാഹനങ്ങള്‍ ഒരുപാട് പായുന്നുണ്ട്‌,ഒരു junctionil  എത്തി  അവുടുന്നു പിന്നെയും യാത്ര.ഒരു ബാങ്കിലെക്കാന് കാരണവര്‍ ബസ്സില്‍ നിന്നും ഇറങ്ങി പോയത്,അവിടെ  മാനേജരുടെ മുന്നില്‍ അപേക്ഷയുമായി  ഇരിക്കുന്ന കാരണവരുടെ നെഞ്ചകം പിടച്ചത് ഞാന്‍ ഇന്നുമോര്‍ക്കുന്നു. അവസാനം നിവര്ത്തികേടിന്റെ കഥകളില്‍ വീണ അദ്ദേഹം ഒരു കുറഞ്ഞ തുകയ്ക്ക് തല്‍കാലം തീര്‍പ്പ് ഉണ്ടാക്കമെന്നേറ്റു  ,      
                                        അവിടെ നിന്നിറങ്ങിയതും ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നത്‌ കേട്ടു,കുറച്ചു നേരം ഒരു തണലത്തു എന്നെയും പേറി നിന്നു,പിന്നെ ചായ കുടിച്ചു,പിന്നെയും കാത്തുനില്‍പ്പ് തന്നെ,
കുറച്ചു കഴിഞ്ഞു ഒരാള്‍ വന്നു,
                          കാരണവര്‍
                         "കാര്യം നടക്കുമോ?"
                       വന്നയാള്‍
                     മ് നോക്കാം.,എന്തായാലും ആദ്യം രണ്ടെണ്ണം വിട്ടോണ്ടാകം  സംസാരം,"
പിന്നെ ഒരു ബാറിന്റെ അന്തരീക്ഷത്തിലെക്കാണ്‌  ഞാന്‍ ചെന്ന് പെട്ടത്.
            കാരണവര്‍
"നിങ്ങള്‍ക്കറിയോ എന്ത് കാലു പിടിചിട്ടാണ് ഞാന്‍ അതൊന്നു ശേരിയാക്കിയതെന്നു,മനജേര്‍ ആദ്യം സമ്മതിച്ചില്ല,ഭാഗ്യം അവസാനം,ദേഷ്യപ്പെടാന്‍ പറ്റുമോ?രക്ഷപെടാന്‍ വേണ്ടി വീട്ടിലേക്കു എടുത്ത തുകയ,പണം വാങ്ങിയിട്ട് ഇപ്പൊ ..
അത് പോട്ടെ ,പിന്നെ ഈ c d  യില്‍ ഉള്ള കുറെ കാര്യങ്ങളുണ്ട് ,കുറെ കുട്ടികളുടെ ജീവിതം നിശ്ചയിക്കെണ്ടാതാണ് ,ഇതൊന്നച്ചടിപ്പിക്കണം എവിടെയെങ്കിലും ..അപ്പൊ പണം കടം ചോദിക്കുമ്പോ അതും കൂടി കൂട്ടി വേണം ചോദിയ്ക്കാന്‍ "
ഇത്രയും പറഞ്ഞു കാരണവര്‍ ഒരു ഗ്ലാസ്‌ എടുത്തു മോന്തി,ഒരു സിഗരെട്ടു കത്തിച്ചു,ചെറുതായൊന്നു ചുമച്ചു.പിനീട്  നവാഗതന്റെ മുഖത്തേക്ക് നോക്കിയിരുപായി,മേശയില്‍ ഗ്ലാസ്സിന്റെയും അച്ചാറിന്റെയും   നടുവില്‍ ഞാന്‍ മലര്‍ക്കെ കിടന്നു.
ആലസ്യം മാറി മത്തു  പിടിച്ചു കറങ്ങി തുടങ്ങിയ കണ്ണുകളുമായി  നവാഗതന്‍ എല്ലാം ഏറ്റു.
യാത്രകള്‍ യാത്രകള്‍ ...
യാത്രകള്‍ക്കൊടുവില്‍ കണക്കു കൂട്ടലുകള്‍ പിഴച്ച പുസ്തകമായി കാരണവര്‍ രൂപാന്തരപെട്ടു..
പണം മനുഷ്യന്റെ നാഡി ഞരമ്പുകളെ മരവിപ്പിച്ചു കൊണ്ടു ഒരു അനസ്തേഷ്യ പോലെ പ്രവര്‍ത്തിച്ചു . ചവിട്ടി നില്‍ക്കുവാന്‍ ഭൂമിയില്‍ സമ്പാദ്യമായുള്ള   മണ്ണ്  ഉപേക്ഷിക്കുവാന്‍ മനസ് വരാതെ എന്നെയും എനിക്കുള്ളിലെ ചിരിക്കാത്ത മുഖങ്ങളെയും പാടേ മറന്നു കൊണ്ടു സ്വരുകൂട്ടിയ പണമെല്ലാം ബാങ്കില്‍ ഇടക്കാല ആശ്വാസത്തിനായി കാരണവര്‍  അടച്ചു. ഒരു 3 മാസത്തേക്ക് കൂടി അവധി കിട്ടി.
                                ബോംബയില്‍ നിന്നും എല്ലാവരും മടങ്ങിയെത്തി,ചോദിച്ചവരോട് അവസ്ഥകള്‍ മറച്ചു ,തെറ്റ് തിരുത്തുവാനാകാത്ത കോമാളിയായി കാരണവര്‍ രംഗതെത്തി.മുഖമുയര്‍ത്തി നോക്കുവാന്‍ ശേഷിയില്ലാഞ്ഞിട്ടാകണം ധൈര്യത്തിനായി അവരുടെ മുന്നിലെക്കെത്തിയ പാടെ പൂസായത്‌.
                               എന്നാല്‍ അവര്‍ , കാരണവരുടെ കൂട്ടുകാര്‍ മറ്റൊന്നും അറിഞ്ഞില്ലെങ്കിലും  മനുഷ്യ സഹജമായ കൈപിഴകളെ സ്വീകരിച്ചു,കാരണവരെ കൂടെ നിര്‍ത്തി,ഒരു വാക്ക് കൊണ്ടു പോലും നോവിക്കാതെ സുഹൃത്ത് ബന്ധത്തിന്റെ ഇഴകളില്‍ കോര്‍ത്ത്‌ സ്നേഹത്തിന്റെ പുസ്തകതാളുകള്‍ക്കിടയില്‍  ആരുമറിയാതെ സൂക്ഷിച്ചു.
             വിനോദ് ഉമ്മന്‍ സാമുവല്‍,റോബിന്‍,ആശാന്‍,എല്ലാത്തിനുമുപരി വിനോദ് sir ..... അവര്‍ താളപിഴകള്‍ സംഭവിച്ച എന്‍റെ ജനനത്തിനായി വീണ്ടും പരിശ്രമം തുടങ്ങി.മധുചെട്ടനെ തലങ്ങും വിലങ്ങും കൊണ്ടുപോയി foto എടുപ്പിച്ചു.പ്രസ്സുകള്‍ തോറും കയറിയിറങ്ങി വളരെ കുറഞ്ഞ നിരക്കില്‍ ,എനാല്‍ അതി ഗംഭീരമായിട്ട് എന്‍റെ സൃഷ്ടി നിര്‍വഹിക്കപെട്ടു.ആവശ്യമായതില്‍ തികയാതെ വന്ന തുക ഉമ്മന്‍ സാമുവല്‍ പുള്ളിയുടെ ചേട്ടനില്‍ നിന്നും വാങ്ങി.
             അതിനു ശേഷം ഞാന്‍ ഒരുപാട് കൈകളില്‍,ഒരുപാട് കമ്പനികളുടെ മെയില്‍ ബോക്സില്‍, ഒരുപാട് ചര്‍ച്ചകളില്‍ അലഞ്ഞു നടന്നു.എന്നെ ആവേശത്തോടെ ഓരോരുത്തരും സ്വീകരിച്ചു.സ്വികരിക്കുന്നതിലെ  ആവേശം  ഒരാളുടെ ശോഭനമായ ഭാവിക്ക്‌ പോലും വഴിതെളിച്ചില്ല..അത് മാത്രമായിരുന്നു സങ്കടം എന്നാശ്വസിക്കുവാന്‍ എനിക്കിപ്പോ കഴിയുന്നില്ല..
   പറഞ്ഞില്ലേ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാന്‍ ടി ഡി യെ കണ്ടുമുട്ടി.ഹോസ്റ്റല്‍ മുറികളില്‍ ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിര്‍ജീവമായി പോകുമെന്ന് കരുതിയ ഒരു സംഭവം..
        ഞാന്‍ കാണുമ്പോള്‍ കാരണവര്‍ ഗോവയിലാണ്,ഉയര്‍ന്നു പൊങ്ങിയ പാറ കെട്ടിന്  മുകളില്‍ ഒഴിഞ്ഞ ബെഞ്ചില്‍ ഇരുളില്‍ ദൂരേക്ക്‌ നോക്കിയിരുപ്പുണ്ട്,എനിക്ക് സന്തോഷമായി.
ഇപ്പോള്‍ ഗോവയില്‍ പ്രൊജക്റ്റ്‌ അസിസ്ടന്റ്റ് ആയി ജോലി നോക്കുന്നു അത്രേ..
  പഴയ കാര്യങ്ങള്‍ വെറുതെ ചോദിച്ചു,കൂട്ടത്തില്‍ ബാങ്കിന്റെ കാര്യവും വന്നു..
                      3 മാസത്തേക്ക് താല്‍കാലികമായി  കിട്ടിയ അവധി കഴിഞ്ഞു..മാസങ്ങള്‍ കടന്നു പോയി ബാങ്കിന് നിവര്‍ത്തിയില്ലാതെ കോടതിയില്‍ പോയി.കോടതിയില്‍ നിന്നും നോടിസു വന്നു,കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എടുത്തതിന്റെ ഇരട്ടി തുകയ്ക്കാണ്  . എന്നാല്‍ ഇപ്പോള്‍ അതൊക്കെ തീര്‍ക്കുവാന്‍ ഒരു അവസരം വന്നിട്ടുണ്ട്,വിദേശത്ത് ഒരു ജോലി ശേരിയായിടുണ്ട്,എന്നാല്‍ പോകുന്ന കമ്പനിയില്‍ ജോലിയിലുള്ള ജുനിയെര്സ് ആയ കുട്ടികള്‍ കാരണവരെ കൊണ്ടു വരരുതെന്ന് വാശി  പിടിക്കുന്നു .കാരണം അന്ന് എന്‍റെ പേരില്‍ നടത്തിയ തിരിമറി..
  പിനെയും കുറെ നാള്‍ ഞാന്‍ അവിടെ തങ്ങി..തലവരയുടെ വഴികളില്‍ കടല്‍ മുറിച്ചു പോകുവാനുള്ള രേഖ തെളിഞ്ഞു നിന്നതിനാലാകണം എല്ലാം ശെരിയായി,ടി ഡി വിദേശത്തേക്ക് യാത്രയായി..
         അവിടെ എത്തിയപോഴും അവഗണനയുടെയും ,പുറത്താക്കാന്‍ വെമ്പലുകളുടെയും  ഇടയില്‍ പെട്ടു ഉഴറി   കുറെ നാളുകള്‍..
                corrupted ആയ വ്യക്തി എന്ന നിലയിലാണ് പലരുടെയും മുഖം കാരണവര്‍ ഇപ്പോഴും നേരിടുന്നത്...
എങ്കിലും സഹിച്ചു , പെടാപാടുകള്‍ക്കൊടുവില്‍  കടങ്ങളെല്ലാം തീര്‍ത്തു.. വീണുപോയ കളങ്കം മായ്ക്കുവാനകില്ലെങ്കിലും   സുഹൃത്തേ ...
           ഇനി ഞാന്‍ വിട വാങ്ങട്ടെ , എനിക്ക് ആശാന്റെ അടുത്തേക്ക് ഒന്ന് പോകണം,പിന്നെ വിനോദ് മാഷിന്റെയും..ജീവിതത്തിന്റെ കയങ്ങളില്‍ കുരുങ്ങി കിടക്കുന്നു ഇരുവരും..എന്‍റെ ആത്മാവിനാല്‍ എങ്കിലും അവര്‍ക്ക് .."
                                  പിന്‍കുറിപ്പ് 


                                              ഇതൊരു കുമ്പസാരമാണ്..മാപ്പപെക്ഷയാണ് ....
ചെയ്തു പോയ തെറ്റുകളുടെ കൂട്ടത്തില്‍ മാപ്പര്‍ഹിക്കാത്ത ഒന്നായി നിലനില്ക്കുമെന്നറിയാം...എങ്കിലും  സുഹൃത്തുക്കളെ, എന്‍റെ  മനസ്സില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം ..പറയുവാനാകാതെ പലതും മനസ്സില്‍ താഴിട്ടു പൂട്ടി വെച്ചു..അറിയില്ല എന്തെ നാവു പൊങ്ങിയില്ല എന്ന്...
                              ഇടവും വലവും ചേര്‍ന്ന് നടന്ന നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും എന്നെ അകറ്റി നിര്‍ത്തരുതേ..നിങ്ങളില്‍ ഒരുവനായി എന്നും നിലനിന്നു പോകുവാന്‍..
മാപ്പ്..മാപ്പ്..മാപ്പ്...
വിനോദ്,റോബിന്‍,ആശാന്‍,വിനോദ് sir ...എല്ലാവരോടും..
                                                

Monday, July 12, 2010

മദനോത്സവം reel III -CLIMAXXXX

പായസം കൂട്ടി സദ്യയും കഴിഞ്ഞു ,നീട്ടി  സംഗീത സാന്ദ്രമായ   പല രാഗങ്ങളില്‍ സംഗതികള്‍ ഒന്നും നഷ്ട്ടപെടാതെ കഴിച്ചേന്നറിയിച്ച്  കൊണ്ട്  ഓരോ ഏമ്പക്കവും വിട്ടു കാണികള്‍ വീണ്ടും വേദിക്ക് മുന്നില്‍ ആസനസ്ഥരായി. കുറച്ചു നേരം കഴിഞ്ഞിട്ടും തട്ട് പൊളിപ്പന്‍ പാട്ടല്ലാതെ മുമ്പ് വീര വാദം മുഴക്കിയ പോലെ പ്രധാന അഥിതിയെ  കാണാനില്ല..നായക ശിങ്കമാകട്ടെ ഊണിനു ഇഞ്ചി മാത്രം കടിച്ചു തിന്നപോലെ നടക്കുന്നുണ്ട്..
എല്ലാവരും നായകനെ ചോദ്യചിഹ്നം കൊണ്ടുഴിഞ്ഞു നോട്ടമിട്ടു..
അപ്പൊ ദെ നായകന്‍റെ ഒരിടിവെട്ടു ഡയലോഗ്..
"ചതിചാശാനെ ചതിച്ചു..സാജന്‍ പള്ളുരുത്തി ചതിച്ചു.. ദാ ഇപ്പൊ കൂടി വരാമെന്ന്  പറഞ്ഞതാ,പിന്നെ പറയുവാ പുള്ളിക്ക് തിരുവനന്തപുരത്ത് അത്യാവശ്യമായിട്ടു പോകണം പോലും..(  " ചതിചാശാനെ ജോഷി എന്നെ ചതിച്ചു..,newdelhi സിനിമ പിടിക്കാന്‍ വന്നപ്പോ ഞാന്‍ ജയിലിനകത്ത് എന്ത് മാത്രം സഹായിച്ചതാ ..
,എന്നിട്ടിപ്പോ.." എന്ന് തുടങ്ങുന്ന കോട്ടയം കുഞ്ഞച്ചനിലെ ഡയലോഗ് അവിടെ ഒന്നാവര്‍ത്തിച്ചു  എകോ  ഇട്ടു കേള്‍ക്കുക.. .)
 ദേഷ്യത്തില്‍  ഇതും പറഞ്ഞു മുണ്ട് ലാലേട്ടന്‍ സ്റ്റൈലില്‍ മാടികുത്തി നായക ശിങ്കം ഇറങ്ങി ഒരൊറ്റ പോക്കങ്ങു വെച്ചു കൊടുത്തു..
ഇത് കണ്ടു സങ്കടം സഹിക്കാതെ ജവാന്മാരെല്ലരും കൂടി നായക ശിങ്കത്തിന്റെ പുറകെ കൂടി.. മൂക്ക് പിഴിഞ്ഞ് സരോവര്‍ വിനോദിന്റെ,നമ്മുടെ  നായക ശിങ്കത്തിന്റെ  മുണ്ടില്‍ തേച്ചു, നെഞ്ഞത്തടിച്ചു നിലവിളിച്ചു തിരിച്ചു വിളിച്ചു കൊണ്ട് വന്നു..
വന്ന പാടേ toilet ബാറില്‍ കയറി  2 എണ്ണം  മോന്തി..
നായകന്‍ ഫോണെടുത്ത് നമ്പര്‍ എല്ലാം കുത്തി പൊളിച്ചു  ചെവിയിലേക്ക് വെച്ചു..
"ഹലോ..സാജന്‍ പള്ളുരുതിയല്ലേ.."
"ശോ" ജവാന്മാരെല്ലാം അന്തം വിട്ടു..നായകന്‍ പുലി തന്നെ..ദേ വരാത്തതിനു നേരിട്ട് വിളിച്ചു തെറി പറയാന്‍ പോകുന്നു ..
ഈശ്വര!!!.... ഇനി സംഭവിക്കുന്നതെല്ലാം  ലൈവില്‍ കാണാന്‍ എല്ലാരും നായക ശിങ്കത്തിന്റെ  ചെവിക്കു ചുറ്റും തേനീച്ച പോലെ വട്ടം കൂടി..
"അതെ.......സര്‍ ഞാന്‍ വിനോദ് സരോവര്‍,ഞാന്‍ എറണാകുളത്തെ മറൈന്‍ കാമ്പസ്സില്‍ നിന്നും വിളികുകയാണ് , ഇന്ന് തിരക്കിലാനെന്നറിയാം  ,എന്നാലും ഇവിടെ നമ്മുടെ മറൈന്‍ കാമ്പസ് ഫെസ്റ്റ് നടക്കുകയാണ്..ഫോണിലൂടെ എല്ലാവര്‍ക്കും ഒരു ആശംസാ പറയണം..സത്യായിട്ടും നേരിട്ട് ക്ഷണിക്കാനിരുന്നതാ,പക്ഷെ നടന്നില്ല..ഒന്നും വിചാരിക്കരുത്  .."
 അയ്യേ അയ്യേ..ജവാന്മാര് മുഴുവനും ഉണ്ട തീര്‍ന്ന തോക്ക് പോലെയായി..
നായകനല്ലേ,ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും..അങ്ങ് ഷമി..
ഉടനെ നായക ശിങ്കം  മൈക്ക് എടുത്തു..
"പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ,ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നമ്മുടെ  പ്രധാന അഥിതിക്ക് നമ്മുടെ അരികില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല,എന്നാലും ഈ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഫോണിലൂടെ നിങ്ങള്ക്ക് ആശംസ അറിയിക്കാന്‍ പോകുന്നു.."
ഫോണ്‍ ലൗഡ് ‌ സ്പീകെറില്‍ ഇട്ടു..
"ഞാന്‍ സാജന്‍ പള്ളുരുത്തി,എനിക്കിന്ന് ചില തിരക്കുകള്‍ കാരണം വരാന്‍ കഴിഞ്ഞില്ല..എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍.."
കാള്‍ കട്ട്‌ ആയി എന്നറിഞ്ഞതും വിനോദ് സരോവര്‍ ഒരു ഡയലോഗ് കൂടി..
"അല്ലെ ക്ഷമയൊക്കെ പറയാന്‍ തുടങ്ങിയതാ,പിന്നെ ഞാന്‍ നിര്‍ബന്ധിച്ചിട്ടാ   ,അവരൊക്കെ വലിയ തിരക്കുള്ള ആള്‍ക്കാരല്ലേ..?"

പിന്നില്‍ ഇരുന്നു സഹിച്ചു പൊറുത്തു ഈ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന പഴയകാല hitler പരമ്പരയിലെ പുതു ചോരകള്‍ക്ക് ഇതൊന്നും  അങ്ങട് പിടിക്കുന്നുണ്ടായിരുന്നില്ല.
അക്കൂട്ടത്തില്‍ ഒരുവിധം  പഴക്കമുള്ള കാരണവരായ അബി മെറ്റ്നു    ഒട്ടും ദഹിച്ചില്ല..
"ഹും,ഇങ്ങനെയാണേല്‍ മോഹന്‍ലാലിനെ വിളിച്ചു നമ്മള് ആശംസ പറയിപ്പിക്കും,കാണണോ?പുള്ളി നമ്മുടെ അടുത്ത ആളാ,വേണ്ടാന്ന് വെച്ചിട്ടാ പിന്നെ.."
ഹമ്മോ ഗംഭീര പ്രഖ്യാപനം ..
കേട്ടെങ്കിലും മറ്റൊരു ജവാനാണല്ലോ എന്ന് കരുതി ആരും മിണ്ടാന്‍ പോയില്ല..
വീണ്ടും  വേദിയില്‍ പരിപാടികള്‍ തുടങ്ങി..
പുറത്ത് അതിലും ഗംഭീരമായ  ജവാന്മാരുടെ റൂട്ട് മാര്‍ച്ചും..
scene : I
സ്ഥിരം "ഗ്ലാസ്‌" മേറ്റ്‌കളായ  പുലിയും  കുടിക്കില്ലെങ്കിലും  നല്ല കമ്പനി ആയ ഷജുവിനെയും ഇടിവെട്ടിയ പോലെ റോബിന്‍ രാജാവിന്റെ മനസ്സില്‍ ഓര്‍മ്മ വന്നു.
സത്യം പറയാലോ ആകെ വിഷയമായി..2 എണ്ണം അകത്തായാല്‍ സെന്റിമെന്റ്സ് 'വാളിനെക്കളും' വേഗത്തില്‍ പുറത്ത് വരുമെന്നുള്ളതു കൊണ്ട് അതിലേറെ വിഷയമായി..
പാവം പുലിയും ഷജുവും ഇതൊന്നുമറിയാതെ കേരളത്തിനു പുറത്ത് ഡിസറ്റേന്‍ വര്‍ക്ക്‌ ചെയ്യുകയാണെ..
റോബിന്‍ കമ്മിറ്റിക്ക് അപ്പൊ വിളിക്കണം..
കൂട്ടത്തിലൊരു ജവാന്‍ നമ്പര്‍ ഡയല്‍ ചെയ്തു കൊടുത്തു..ലൈനില്‍ ആളെ കിട്ടി..
"പുലി...മച്ചു..എടാ ഇവിടെ ഒരു രക്ഷയുമില്ല മുത്തെ..എല്ലാരും കമ്മിറ്റിയാടാ ..
ഉമ്മ ഉമ്മ ..നീ ഇല്ലാത്തത് ഒരു വലിയ അടിയായി പോയി  അളിയാ.."
(ഭാഗ്യം അടുത്തില്ലാത്തെ  ,ഇല്ലേല്‍ 'ഉമ്മ'കൊണ്ട് ലോകത്താദ്യമായി  ഒരു ഫുള്ളിന്റെ പിടുത്തം കിട്ടുന്ന മഹാനായി പാവം പുലിയെ  പ്രഖ്യാപിക്കേണ്ടി  വന്നേനെ ..)
ദേ അപ്പൊ വീണ്ടും റോബിന്‍ രാജാവിന്റെ കൊച്ചു ബുദ്ധിയുണര്‍ന്നു    "..എടാ നീ എല്ലാ പിള്ളേര്‍ക്കും ആശംസാ അറിയിക്കണം,വേണ്ടേ പ്രിയപ്പെട്ട ജവാന്മാരെ.. "
 വേണം രാജാവേ..പൂര്‍ണ പിന്തുണ എല്ലാരും പ്രഖ്യാപിച്ചു.. .
toilet ബാറില്‍ നിന്നും  നില്പ്പനടി വേഷത്തില്‍ -അതായത്‌, പരിധിക്ക്  മുകളില്‍ മുണ്ടും മടക്കി കുത്തി ഫോണും പൊക്കി പിടിച്ചോണ്ട് ആള് നിറഞ്ഞ സദസ്സിനു മുന്നിലെത്തി..
എന്നിട്ട് " td ..വിനോദ് സര്‍... """എന്ന് ഒരലര്‍ച്ചയായിരുന്നു ..
"മൈക്ക് എടുക്കു, .. ദേ പുലി ഫോണിലുണ്ട് .അവനു ആശംസ പറയണം.."
കള്ളു ചെത്താന്‍ തെങ്ങേല്‍ കയറുന്നവന്‍ പോലും ഇങ്ങനെ മുണ്ട് പൊക്കി കുത്തി വരില്ല..അതുകൊണ്ട് ആ വരവ് കണ്ടതെ  വേഗം  മൈക്ക് എടുത്തു റോബിന്‍ ജവാന്റെ കയ്യില്‍ കൊടുത്തു ..
അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല,ഫോണ്‍ ലൗഡ് സ്പീകെറില്‍ ഇട്ടു ,അതേ പടി തരുണിമണികളുടെ   ഇടയിലൂടെ നടന്നു തുടങ്ങി..

ആദ്യമായി ഇട്ട മുട്ട വീണു പൊട്ടിയ പിടയെ പോലെ  ആകംശയിലും,അത്ഭുതത്തിലും ,വ്യസനത്തിലും നയന മനോഹര മിഴികള്‍ ഷോര്‍ട്ട്  സ്കര്‍ട്ട്  ഇട്ട ബോളിവുഡ് നായകനെ  എന്ന പോലെ റോബിന്‍ ജവാന്റെ പാദാരബിംബങ്ങള്‍ ഉഴിഞ്ഞു വാരിപ്പറിച്ചു ..

ബാക്ക്ഗ്രൌണ്ടില്‍ "കളരി വിളക്ക് തെളിഞ്ഞപോലെ.."എന്ന് തുടങ്ങുന്ന ഗാനം ആകാം..

നാണം കൊണ്ടാകണം വാ പൊത്തി ചിരികള്‍ നേര്‍ത്ത വിരലുകള്‍ക്കിടയിലൂടെ പുറത്തേക്ക് ചാടി..
ഇത് കണ്ട സരോവര്‍ വിനോദ് സഹികെട്ട് പിന്നിലൂടെ ചെന്ന് മുണ്ടില്‍ പിടിച്ചൊരു വലി.ആ പിടി വലിക്കു  ഒരു ജവാന്റെ ബലമില്ലാത്തത്‌    കൊണ്ട് ഷഡ്ജം  ആരും കണ്ടില്ല.
അപ്പോഴാണ് ആ fancydress മത്സരത്തെ കുറിച്ച് മാന്യ ജവാന്‍ റോബിന്‍  മനസിലാക്കിയത്..
 ഒരു പുളിച്ച ചിരി ചുണ്ടില്‍ പിടിപിചോണ്ട് അദ്ദേഹം തുടങ്ങി..
"പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ നിങ്ങളോട് ആശംസ അറിയിക്കാന്‍ നമ്മുടെ പ്രിയ സുഹൃത്ത് പുലി..ഇതാ .."
പറഞ്ഞോ ,പറഞ്ഞോ,പുലി പറഞ്ഞോ..ആശംസ പറയടെ.."
"എല്ലാവര്ക്കും എന്‍റെ ആശംസകള്‍..പ്രിയ കുട്ടികളെ ഞാന്‍ അവിടെ ഇല്ലാതെ പോയത് ഒരു വലിയ നഷ്ടമായി പ്പോയി.."എന്ന് തുടങ്ങുന്ന ഒരു ലഘു പ്രസംഗത്തിനു തിരി കൊളുത്താനുള്ള  ഭാവമാണ് പുലിക്കെന്നു കണ്ടപ്പോ റോബിന്‍ ജവാന്‍ പയ്യെ മൈക്ക് ഓഫ്‌ ചെയ്തു..
"ഇപ്പൊ നിങ്ങളോട് ആശംസ പറഞ്ഞത് ശ്രീനിധി..നമ്മുടെ സ്വന്തം പുലി നിധി .."ഒരു ചീറ്റലോടെ  ഇത്രയും പറഞ്ഞ്‌ മൈക്ക് തിരിച്ചു സാഹിത്യ ഭാവന വിരിഞ്ഞു പൂത്തു പണ്ടാരമടങ്ങി നില്‍ക്കുന്ന നായകന്‍ വിനോദ് സരോവരിനെ ഏല്‍പ്പിച്ചു പയ്യെ  പുറത്തിറങ്ങി..
         അക്ഷമയുടെ നെല്ലിപലകയില്‍  നഖവും  പല്ലുമുപയോകിച്ചു ദേഷ്യം തീര്‍ക്കുന്ന hitler സഹോദരന്മാരുടെ മുറുമുറുപ്പ് അവിടെമാകെ മുഴങ്ങി..

5 മിനിറ്റ് കഴിഞ്ഞില്ല..വീണ്ടും ഫോണുമായി റോബിന്‍ ജവാന്‍  എത്തി..
ഇത്തവണ നറുക്ക് വീണത്‌ പാവം ഷജുവിനായിരുന്നു..
പക്ഷെ ഭാഗ്യത്തിന് ഇത്തവണ 'കളരി വിളക്ക്' ഊതി കേടുത്തിയിട്ടാ  ജവാന്‍ ഉള്ളില്‍ കയറിയത്..

പിന്നിലെ ജര്‍മന്‍ ഭടന്മാരില്‍ നിന്നും മുറുമുറുപ്പ് അതിശക്തമായി..
 scene : II
പുതിയ കമ്മിറ്റി അംഗം ആയ രഞ്ജിത്ത്  ആ പ്രദേശത്ത് ജവാന്‍ തീര്‍ന്നു പോയത് കൊണ്ട് കുറച്ചു കൂടി മുതിര്‍ന്ന ഓഫീസര്‍ ആയ O C R കൊണ്ടുവന്നു toilet ബാറില്‍ സംഭാവന നല്‍കി..
അങ്കത്തിനു മാറ്റ ചുരിക ചോദിച്ചപ്പോള്‍ മുറി ചുരിക  നല്‍കിയ ചന്തുവിനെ പോലെ എല്ലാരും ജവാന് പകരം O C R കണ്ടപ്പോള്‍ രഞ്ജിത്തിനെ  ഒന്ന് നോക്കി..
'ആരോമല്‍ ഉണ്ണിക്കു മുറി ആയാലും ഫുള്‍ ആയാലും ഏതു കൊല്ലന്റെ ആലയിലെ ആണേലും ഒന്ന് പോലെ ... '  എന്ന പോലെ എല്ലാരും കുംബ നിറചങ്ങു  മോന്തി..
                                    നമ്മുടെ ജവാന്‍ കമ്മിറ്റി ചെയര്‍മാന്‍വിനോദ് ഉമ്മന്‍ അച്ചായന് പണ്ടേ ഒരു സ്ഥിരം സ്ഥലത്തുള്ള സേവ ഇഷ്ടമല്ലേ..അത് കൊണ്ട് വിശാലമായ ആ നാലാം നിലയിലെ കാറ്റും വെളിച്ചവും ആവശ്യത്തിലധികമുള്ള  ആ toilet ബാറില്‍ നിന്നും, സാവര ജങ്ങമ  വസ്തുക്കള്‍  അതിനു നേരെ എതിരിലുള്ള ക്ലാസ്സ്‌ റൂമിലേക്ക്‌ മാറ്റി..
                 ഡസ്ക്നു   മുകളില്‍ വെച്ചാല്‍ ആരേലും കാണും,താഴെ വെച്ചാല്‍ ആരേലും തട്ടിടിയിടും  എന്ന് കരുതി താഴത്തും മുകളിലും വെക്കാതെ സൂക്ഷിച്ചു നമ്മുടെ ചെയര്‍മാന്‍..
തറയില്‍ ചമ്മണം കൂട്ടി ഇരുന്നു സദ്യ പോലെ ഓരോ ഗ്ലാസ്സിലെക്കും പകര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടു മുന്നില്‍ ഒരു ബൂട്ട്...ബൂട്ടിനെ ചേര്‍ന്ന് കൊണ്ട് മുകളിലേക്ക് കാക്കി പാന്റ്സ്..
"കര്‍ത്താവേ ചതിച്ചു..പോലിസ്..എല്ലാം നശിച്ചു..കുപ്പിം പോകും മാനവും പോകും..കൂടെ കുടിച്ചവന്മാരോക്കെ ഓടിയോ?"
പിന്നെ ഒന്നും നോക്കിയില്ല കാലേല്‍ കെട്ടിയങ്ങ്‌ പിടിച്ചു.."അയ്യോ സാറേ ഒന്നും ചെയ്യല്ലേ..പറ്റിപ്പോയി.."
""എന്തുവാടാ ചെക്കാ ,ഇങ്ങോട്ട് വന്നാല്‍ മതി,പെഗ് കിട്ടുമെന്ന് പറഞ്ഞിട്ട ഈ സ്റെപ്പെല്ലാം കയറി വന്നെ..നീ എന്താ കാലേല്‍ കെട്ടി പിടിച്ചു നാടക rehersal കാട്ടുവാണോ?"
അപ്പോഴാ അച്ചായന്‍ മുഖത്തോട്ടു നോക്കിയേ..ഹയ്യേ നമ്മടെ സെക്യൂരിറ്റി ചേട്ടന്‍..
എന്നാല്‍ ഈ കൂടെയുള്ളവന്മാര്‍ക്ക് ഒന്ന് പറഞ്ഞുടെ..
എന്തായാലും പിന്നെ സെക്യൂരിറ്റി ചേട്ടന്റെ ബൂട്ട് അച്ചായന്‍ ഇടെണ്ടുന്ന അവസ്ഥയായി..

scene : III
വീണ്ടും കുപ്പി തീര്‍ന്ന ഇടവേളയില്‍ ,ഇടവേളകള്‍  ആനന്ദകരമാക്കാന്‍ ചുമ്മാതെ ജവാനമാരെല്ലരും കൂടി ഏറ്റവും പിന്നില്‍ നിരത്തിയിട്ടിരുന്ന മേശപ്പുറത്തേക്ക് ആസനസ്ഥരായി..
hitler പരമ്പരകള്‍ നേരത്തെ ഒരവകാശം പോലെ അവിടെ സ്ഥാനം
ഉറപ്പിച്ചിരിക്കുകയാണെ .. ..
മുന്നേ തീരുമാനിച്ചതല്ലെങ്കിലും ഇത്രയൊക്കെ കോപ്രായം സരോവര്‍ കാട്ടിയെങ്കില്‍ എനിക്കും എന്തേലും കാട്ടണം എന്ന് കരുതി കാരണവര്‍  അബി മെറ്റ് ഒരു പ്രഖ്യാപനം  നടത്തി..
മൈക്ക് എടുത്തു വേദിയില്‍ കയറി ഉള്ളിലെ ത്രസിപ്പിക്കുന്ന പാനീയത്തില്‍ ഒരു ഒന്നര പ്രഖ്യാപനം ..
"നിങ്ങളാരും ഒരിക്കലും കേട്ടിരിക്കാന്‍ വഴിയില്ല മുരുകന്‍  കാട്ടാക്കട എന്ന എന്‍റെ സുഹൃത്തിനെ കുറിച്ച്..നല്ല ഒരു കവിയാണ്‌..അദേഹത്തിന്റെ 'കണ്ണട' എന്ന് തുടങ്ങുന്ന ഗാനം ഞാനിവിടെ ആലപിക്കാന്‍ പോകുന്നു.."
ഇത് കേട്ടതും അമുക്കിയുള്ള ചിരികള്‍ പിന്നിലെ ജവാന്മാരില്‍ നിന്നുമുയര്‍ന്നു..
കാരണം കണ്ണട ഹോസ്ടലുകളില്‍ കത്തി നില്‍ക്കുന്ന സമയത്താ പുള്ളിടെ ഈ ഒരു ഡയലോഗ്..
                    "  മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം .." കവിത കത്തികയറാന്‍    തുടങ്ങി..പക്ഷെ പെട്ടന്ന് ഇടയിലെ വരി വിട്ടു പോയി..
ക്ഷ, ച്ചാ, ജ്ഞ, പ്പ, മ്മ വരച്ചു നമ്മുടെ കവിയുടെ കാരണവ  സുഹൃത്ത്..ഉമിനീരുകൂടി വറ്റി പോയത്   കൊണ്ട് കുടിചിറക്കാനും ഒന്നുമില്ലാത്ത അവസ്ഥ..
പോട്ടെ കുഴപ്പമില്ലന്നു എല്ലാരും കരുതുമ്പോഴാണ് ഉള്ളില്‍ കിടക്കുന്ന ഏതോ ഒരു ജവാന്‍ പിന്നില്‍ നിന്നും കൂകിയത്..
നിറഞ്ഞ നിശബ്ദതയില്‍ നാലു കോളംബികള്‍ ചേര്‍ത്ത് വെച്ചു ഒരു ദിശയില്‍ കെട്ടിയതും മൈക്ക്ന്‍റെ  കൂകല്‍ ഉണ്ടായലുള്ള  ശബ്ദം പോലെ പ്രതിധ്വനിച്ചു അത്..
കണ്ണട മാറ്റി  കണ്ണിലൂടെ നോക്കിയ  അബിയുടെ കണ്ണില്‍ പെട്ടത് കണ്ണട വെച്ചു വായും പൊളിച്ചു ആരാ കൂകിയെന്നു നോക്കുന്ന   മനു  ജവാനെയാണ്‌..
ഇത്രയും നാള്‍ അടിമകളെ പോലെ വായും പൊത്തി ഇരുന്നവന്മാര്‍ ഇന്ന് നമുക്ക് നേരെ കൂവുന്നോ..കൂകിയത് അവന്‍ തന്നെ,എന്നിട്ട് തിരിഞ്ഞു കളിക്കുന്നോ ? മനസ്സില്‍ നാരായം കൊണ്ട് മനുവിന്റെ മുഖം കാരണവര്‍ ആയിരം തവണ  വലിച്ചു കീറി ഒട്ടിച്ചു,,
വേദിയില്‍ നിന്നുമിറങ്ങി പിന്നില്‍ ജവാന്മാരുടെ ഇടയില്‍ വന്നിരുന്നു..ഒന്നും രണ്ടും പറഞ്ഞ്‌ ചൊറിഞ്ഞു തുടങ്ങി..
                  സാഹിത്യം പറഞ്ഞ്‌ നായകനും,കേട്ട് കേട്ടു മറ്റുള്ളവരും മടുത്തു എന്നുറപ്പായപ്പോള്‍ സരോവര്‍ വിനോദ് പിന്നില്‍ ജവാന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിച്ചു..അപ്പോഴാണ്‌ ഈ ചൊറിച്ചില്‍..
"നിയൊക്കെ എന്താ കരുതിയെ?കുറെ നേരമായി സഹിക്കുന്നു,അവരേം ഇവരേം ഫോണില്‍ വിളിച്ചു ആശംസ പറയിക്കല്‍.ഹും നമുക്കും അങ്ങനെ ആണേല്‍ ആളൊക്കെ ഉണ്ടേ.."
"ഉണ്ടേല്‍  പിന്നെ ആയിക്കൂടെ ..?"മനു ജവാന്റെ വായില്‍  നിന്നും എന്തേലും  ഒന്ന് വീഴാന്‍ കാത്തിരുന്ന  കാരണവര്‍ക്ക്‌  അറിയാതെ മനുവിന്റെ ശബ്ദവാഹിനിയില്‍ നിന്നും പുറപ്പെട്ട  ഈ ചൊറിയുടെ മാധുര്യമുള്ള വാക്കുകള്‍ അങ്ങ് ഏറ്റുപിടിച്ചു..
"""നീ എന്താടാ  പറഞ്ഞെ..''''????? ഇതും പറഞ്ഞ്‌ ഉന്തിയ കണ്ണുകള്‍ പുറത്തേക്ക് വീര്‍പ്പിച്ചു മനുവിനെ ഒരു തള്ളായിരുന്നു ..
അടിതെറ്റിയ ജവാനെ പോലെ വാതിലിനു പുറത്തേക്കു മനു തെറിച്ചു വീണു..
എല്ലാരും മുറുമുറുത്തെങ്കിലും അതാരും പ്രതീക്ഷിച്ചിരുന്നില്ല..
അന്തം വിട്ടു വിഴുങ്ങിയ കുന്തങ്ങള്‍ വലിച്ചെടുക്കാന്‍ എന്ന പോലെ എല്ലരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു മാറ്റാന്‍ തുടങ്ങി..
പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി..
ഈച്ച അനീഷ്‌ എന്ന മറ്റൊരു കാരണവര്‍ രംഗം നിയന്ത്രിക്കാന്‍ എടാ എടാ എടാ എടാ എന്ന്  നാലു റൌണ്ട് ആകാശത്തേക്ക് വെടി വെച്ചു..ഒരു രക്ഷയുമില്ല..വെടിയുടെ ശബ്ദം കേട്ടു വേദി നിയന്ത്രിച്ചു കൊണ്ടിരുന്ന കൊടികെട്ടിയ ഗുണ്ട td മറൈന്‍ അവിടെ പാഞ്ഞെത്തി..
"ആരാട ഇവിടെ?എന്തുവാടാ ഇവിടെ?"
ഈച്ച അനീഷ്‌ ഉടനെ ഗുണ്ടയെ അനുസരിപ്പിച്ചു ചങ്ങലക്കിട്ടു  തിരിച്ചു വേദിയില്‍ കൊണ്ടിരുത്തി ..
അപ്പോഴേക്കും സരോവര്‍ ജവാന്മാര്‍ ഒരു ചേരിയിലും,C U M S ജവാന്മാര്‍ മറ്റൊരു ചേരിയിലും അണിനിരന്നു..
സരോവര്‍ ജവാന്മാരെക്കളും ഒരുപാട് ഓണം ഉണ്ടിട്ടുള്ള  C U M S ജവാന്മാര്‍ തലങ്ങും വിലങ്ങും തല്ലു തുടങ്ങി..
ഇതിനിടയില്‍ എവിടെ നിന്നോ   ഒരു പൈപ്പ് എടുത്തു   മനുവിനെ തല്ലാന്‍  കാരണവര്‍ അബി മെറ്റ് വന്നു ..ഗുണ്ട td  ചാടി വീണു അത് തടഞ്ഞു..
"വിടെട എന്നെ..വാടാ മനു ഇവിടെ..എനിക്കവനെ വേണം.." എന്നിങ്ങനെ ഭീമന്‍ രഘുവിനെ പോലെ അബി മെറ്റ് അലറുകയായിരുന്നു അപ്പോള്‍..
അവനെ വിടല്ലേ td .... എന്ന് മനസ് കൊണ്ട് പ്രാര്‍ത്ഥിച്ച് എന്നാല്‍   ‍" അവനെ ഒന്ന് വിടെടാ ...കാണട്ടെ" എന്ന് മനുവും അലറി..
സരോവര്‍ ജവാന്മാരും ,സഹോദര സoഘടനയായ  സനാതന ജവാന്മാരും  അടികൊണ്ടു പിന്നിലേക്ക്‌ പിന്നിലേക്ക്‌ നീങ്ങി തുടങ്ങി..
ഇതിനിടയില്‍ തീര്‍ന്നു പോയ ചാര്‍ജ് സംഭരിക്കാന്‍ പലരും വിനോദ് അച്ചായനെ തിരക്കി ഓടി..ചാര്‍ജ് ചെയ്ത ആവേശത്തില്‍ വീണ്ടും യുദ്ധ മുഖത്തേക്ക്..
climaxxx stunt shot ..
slowmotion അതിന്‍റെ അപ്പുറം slowmotion,നായകന്‍ വിനോദ് സരോവര്‍ പയ്യെ നടന്നു ആ സംഘട്ടന രംഗത്തേക്ക് അടുത്തു..
കാണികള്‍ കയ്യടിക്കുന്നു ..അടികൊണ്ടു പതം  വന്ന സരോവര്‍ ജവാന്മാര്‍ ആശ്വാസത്തോടെ നിന്നു ദീര്‍ഘനിശ്വാസം വിട്ടു..വേണമെങ്കില്‍ ഒരു പുഷ്പ വൃഷ്ട്ടിയുമാകാമായിരുന്നു..  ..

മുണ്ട് കറക്കി അരക്ക് ചുറ്റും അങ്കച്ചെല  എന്ന വണ്ണം കെട്ടിയുറപ്പിച്ചു ..ജുബ്ബയുടെ കൈകള്‍ മടക്കി തിരുത്ത് കയറ്റി..കാലിലെ ചെരുപ്പ് ഊരിയെറിഞ്ഞു..

ഈച്ച അനീഷ്‌ ഇത് കണ്ടു നായകനെ വട്ടം പിടിച്ചു മാറ്റാന്‍ ശ്രമിച്ചു..പക്ഷെ ദേഷ്യം  കൊടുമ്പിരി കൊണ്ട് തിളച്ചു മറിഞ്ഞ നായകന്‍ ആദ്യത്തെ ഇടി പാവം ഈച്ച അനീഷിന്റെ വയറിനിട്ടു   താങ്ങി..
""അയ്യോ.. ഹെന്‍റമ്മചിയെ  .."""എന്നും വിളിച്ചോണ്ട് ഈച്ചപാറുന്ന  കണ്ണുകളുമായി ഈച്ച പാറി പറന്നു  രക്ഷപെട്ടു..
 ഗിരീഷ്‌ P O D..ഒന്നാന്തരം ചേകവനുമായി നായകന്‍ ഏറ്റുമുട്ടി  ..നിക്കകള്ളിയില്ലാതെ ആ ചേകവനും തോല്‍വി സമ്മതിച്ചു..വെല്ലുവിളിച്ചു കൊണ്ട് കയ്യില്‍ കിട്ടിയവരെയെല്ലാം നായകന്‍ പൊതിരെ തല്ലി തോല്‍പ്പിച്ചു..
 അത്രയും നാളും സരോവറിലെ അന്തെവാസി ആയിരുന്ന ഗിരീഷ്‌ C O D യും ഗപ്പു C O D യും ഇപ്പൊ  C U M S ലായി പോയത് കൊണ്ട് ആരുടെ  കൂടെ നില്‍ക്കനമെന്നറിയാതെ കുഴഞ്ഞു..
ഇതിനിടയില്‍ ആവേശം മൂത്ത മനുവിനെ   പിടിക്കാന്‍ വന്ന ഗപ്പുവിനെ മനു ഒന്ന് താങ്ങുകയും,തെറി വിളിക്കുകയും കൂടി ആയപ്പോള്‍ സമാധാനമായി..
അങ്ങനെ ഗപ്പു പൂര്‍ണ്ണമായും കാലുമാറി..
മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരു കാലന്‍ കുടയുമായി  ബുള്‍ഗാന്‍ താടിയും   വെച്ചു കാരണവരായി നടക്കാറുള്ള പാവം  I F ലെ ബൈജു കാരണവര്‍ക്കും കിട്ടി  മനുവിന്റെ വായില്‍ നിന്നും പുളിച്ചു,പൂപ്പടിച്ചു ഒരു കര്‍മ്മത്തിന് കൊള്ളാത്ത ഒരു മുട്ടന്‍ തെറി..
sentimental  scene ..
അപ്പോഴാണ്‌ മൈക്ക് ലൂടെ ഒരു കരച്ചില്‍ കേട്ടു തുടങ്ങിയത്..
മറൈന്‍ കാമ്പസ്സിന്റെ  വിവേകാനന്ദനും  ,ശ്രീബുദ്ധനും അതിലുപരി ശാന്തിയാത്രയില്‍ ഗാന്ധിയുമായ നമ്മുടെ സ്വന്തം ലീഡര്‍  "ഷൈജു മാഷ്"
വിശ്വ പ്രസിദ്ധമായ ഒരു പ്രസംഗം അവിടെ നടത്തി ആ അടിക്കിടയിലും..
"പ്രിയപ്പെട്ട കുട്ടികളെ ഇനി ഒരിക്കലും നിങ്ങളുടെ അമര്ക്കാരനായിട്ടു ഒരു പരിപാടിയും നടത്താന്‍ എന്നെ വിളിക്കരുത് ,ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..ഇനി ഇല്ല..ഇപ്പോള്‍ നിങ്ങള്‍ ദയവായി പെണ്‍കുട്ടികള്‍ക്ക് പോകുവാനുള്ള വഴി നല്‍കണം.."
ലീഡര്‍ മൈക്ക് ഓഫ്‌ ചെയ്തു,കണ്ണീര്‍ തുടച്ചു രംഗം വിടുന്നവരെ എല്ലാരും നിശബ്ദത പാലിച്ചു..വീണ്ടും തെറി വിളി തുടങ്ങി..
IInd last scene ..
നിയന്ത്രണം വിട്ടു എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട് വിനോദ് സരോവര്‍ കാമ്പസ്സിന്റെ മുറ്റത്തേക്കിറങ്ങി..
ആ പാണ്ടന്‍ പാള കയ്യില്‍ നിന്നു അടി കൊണ്ടവരും അല്ലാത്തവരും അവസാനം ആ മദം പൊട്ടിയ ആനയെ  ചങ്ങലക്കിടാന്‍ ആവതു ശ്രമിച്ചു..
മുകളില്‍ നിന്നവരെല്ലാം താഴേക്കു ഇറങ്ങി..
പെണ്‍കുട്ടികള്‍ കാമ്പസ് ബസ്സില്‍ കയറി കാഴ്ച കണ്ടിരുപ്പായി..
സെക്യൂരിറ്റി,  വിനോദ് അച്ചായനെ ചുറ്റി പറ്റി മണത്തു മിണ്ടാതെ നിന്നു..ബാക്കി ഉണ്ടെങ്കിലോ??
മുകളില്‍ ശേഷിച്ച ഇരു ടീമുകളെയും shynu (റാങ്ക് ഹോള്‍ടെര്‍) ആശ്വസിപ്പിച്ചു താഴേക്ക്‌  പറഞ്ഞ്‌ വിട്ടു..
അപ്പോഴാണ് വാലിനു തീ പിടിച്ച പോലെ td toilet ബാര്‍ ലക്ഷ്യമാക്കി നീങ്ങുന്നത്‌ കണ്ടത്..
ഇവനോടോന്നും എത്ര പറഞ്ഞാലും മനസിലാകില്ല..
ലക്ഷ്യ സ്ഥാനതെത്തും   മുമ്പേ രഞ്ജിത്ത് അതിനകത്ത് നിന്നു ഇറങ്ങി വരുന്നു..
രഞ്ജിത്ത് : "td എങ്ങോട്ടാ..?"
td : "അല്ലെടാ ഒരു കുപ്പി അവിടെ മാറ്റി വെച്ചിരുന്നേ, അതെടുക്കാന്‍..എല്ലാരും മറന്നു കാണും.."
രഞ്ജിത്ത് :  "ഓ അത് ഞാനെപ്പോഴേ എടുത്തു ഇടുപ്പില്‍ വെച്ചു.."
ആ ശുഷ്കാന്തിക്ക് മുന്നില്‍ ഒരു നമോവാകം അര്‍പ്പിച്ചു കൊണ്ട് എല്ലാവരും താഴേക്ക്‌..
 last scene :
താഴെ മുറ്റത്ത്‌ ഗേറ്റ് പിടിച്ചുലച്ചു കൊണ്ട് അപ്പോഴും നായകന്‍ അഴിഞ്ഞാടുന്നുണ്ടായിരുന്നു..
"ഞാന്‍ വരത്തില്ല വരത്തില്ല "എന്നുറക്കെ പ്രഖ്യാപിക്കുന്നു  നായകന്‍..
എത്ര സമാധാനിപ്പിച്ചിട്ടും  രക്ഷയില്ല..
ഇനി പോകാം വാ ..എന്ന് എല്ലാരും വിളിച്ചു ..
അപ്പൊ നായകന്‍ അലറി...ഗ്ര്ര്ര്‍.. 
"എന്‍റെ ചെരുപ്പ് താടാ ഞാന്‍ പോകണമെങ്കില്‍ .."
പാദ രക്ഷകള്‍ തിരിച്ചു കിട്ടിയപ്പോള്‍  അനുസരണയുള്ള കൊച്ചു കുഞ്ഞിനെ പോലെ  ബസ്സിനകത്ത് കയറി നായകന്‍...
ഇരുള്  വീണു തുടങ്ങിയിരുന്നു നേര്‍ത്ത മഴയും..
 ബസ്‌ മെയിന്‍ കാമ്പസ് ലക്ഷ്യമാക്കി നീങ്ങി...
(ഇനി അവസാനത്തെ ഇടിവെട്ട് ഡയലോഗ്  ..)
റോബിന്‍ ജവാന്‍ :"പ്രിയപ്പെട്ട വിദ്യാര്‍ഥിനീ  സുഹൃത്തുക്കളെ..ആണുങ്ങളാകുമ്പോള്‍   തല്ലും, തെറി വിളിക്കും ,അല്പം കുടിക്കും..ആരും തമ്മില്‍ ഒരു പ്രശ്നവുമില്ല..പക്ഷെ ഇതിന്റെ പേരില്‍ നിങ്ങളെ ആരേലും എന്തേലും പറഞ്ഞാല്‍ പ്രത്യേകിച്ച് C U M S   ലെ ആരേലും,അതിനു പ്രത്യേകിച്ച് കമ്മിറ്റി ഉണ്ടായിരിക്കുന്നതല്ല..ആരോട് വേണേലും പറയാം..ഞങ്ങള്‍ ഒറ്റകെട്ടായി കൈകാര്യം ചെയ്യും..സത്യം..സത്യം..സത്യം..
 
                                                                                                                ശുഭം

Sunday, June 27, 2010

മദനോത്സവം- the marines day -reel : II- ഒരു ഫ്ലാഷ് ബാക്ക്

(വെള്ളത്തില്‍ കല്ല്‌ വീണു ഓളങ്ങള്‍ ഉണ്ടാകുന്നത് മനസ്സില്‍ കാണുക..രംഗം തെളിഞ്ഞു വരുന്നു..)
( ബ്ലാക്ക്‌ ആന്‍ഡ്‌  വൈറ്റ്-ലോ കളര്‍-ലോ സൗകര്യം പോലെ സങ്കല്‍പ്പിക്കാം..)
വര്‍ഷങ്ങള്‍ക്കു മുമ്പ് മറൈന്‍ കാമ്പസ്സില്‍ പാതിരാ വരെ റിസെര്‍ച്ച്‌ ചെയ്തു ക്ഷീണിക്കുന്നവര്‍ക്ക്  തലചായ്ക്കുവാന്‍  C U M S എന്ന പേരില്‍ ഒരു ഹോസ്റ്റല്‍ നിലവില്‍ വന്നു.
അപ്പി ഹിപ്പി സ്റ്റൈലും ,വെല്‍ബോട്ടോം പാന്‍റ്സും ,വെട്ടു കത്തിയേക്കാള്‍ വലിപ്പത്തിലും മൂര്‍ച്ചയിലുമുള്ള  കൃധാവും വെച്ച്  യെസ്ഡി ബൈക്കില്‍ കൊച്ചു കുമ്പയും കുലുക്കി നടന്ന മറൈന്‍ കാമ്പസിലെ  ചേട്ടന്‍മാര്‍ ഒരു ദിവസം ഒത്തു കൂടി..എല്ലാദിവസവും പതിവ് പരിപാടികള്‍ ആയ  - ചീട്ടുകളി,നുണ പറച്ചില്‍,അത്യാവശ്യം മദ്യപാനം..ചര്‍ച്ചകള്‍..-ഇതൊക്കെ ഉണ്ടെങ്കിലും  അന്നത്തെ ദിവസത്തെ കൂടിചെരലിനു  എന്തോ ഒരു പ്രത്യേകത  ഉണ്ട്..
" ഏതോരു പട്ടിക്കും ഒരു ദിവസമുന്ടെടെ..നമുക്കും ഒരു ദിവസം വേണ്ടേ..എന്നും വെറുതെ ഈ കവര്‍ ചാരായവും കുടിച്ചു ബീഡിയും വലിച്ചു നടന്നാല്‍ മത്യോ? ഇപ്പൊ MSc പഠിക്കുന്ന തരുണീ മണികളെ പോലും അറിയില്ല..നാളെ ജീവിതത്തില്‍ ആരൊക്കെയാ എന്തൊക്കെയാ എന്നെങ്ങനെ അറിയാം ..അവര്‍ക്ക് നമ്മളെയും അറിയില്ല..അത് കൊണ്ട്..ഞാന്‍ ഒരു ഐഡിയ പറയാം..നമ്മള്‍ ചെട്ടന്മാരെല്ലാരും  കൂടി  ഒരു വാര്‍ഷികം നടത്തുന്നു..ഡയറക്ടര്‍  സമ്മതിക്കും..ഒരു ദിവസത്തെ പരിപാടികള്‍..മേല്‍നോട്ടം C U M S -ന്..വേണേല്‍ പിരിവെടുത്ത് ഉച്ചക്ക് ഊണും മെസ്സില്‍ നിന്നെര്‍പ്പാട് ചെയ്യാം..MSc പിള്ളേരെ എല്ലാം വിളിച്ചു ചെറുതായി  റാഗിങ്ങും  ചെയ്യാം..പിള്ളാരുടെ പരിപാടികള്‍ കണ്ടു ആസ്വദിച്ചു ഒരു ദിവസം..എങ്ങനുണ്ട്..??"
             അപ്പി ഹിപ്പി ചേട്ടന്‍ മാരെല്ലാം കയ്യടിച്ചു ഐഡിയ പാസാക്കി..
പിന്നെ തിരക്കിട്ട ചര്‍ച്ചകള്‍..ഏണിയും പാമ്പും കളികള്‍..
 അങ്ങനെ ആ ദിവസം പൂവണിഞ്ഞു..(പൂ വിരിയുന്നത് ഫോര്‍വേഡ് ചെയ്തു കാണുന്നത് സങ്കല്‍പ്പിക്കുക.)
                 വലിയ വട്ട പൊട്ടും ,ഞൊറിയുള്ള    പുള്ളിപാവടയും,ഹാഫ് സാരിയും ,ഫുള്‍ സാരിയും,നിന്ന നില്‍പ്പിനു തുണി  ദേഹത്ത്  ചുറ്റി  തയ്ചെടുത്ത  പോലത്തെ ചുരിദാറും ,മുല്ലപ്പൂവും അണിഞ്ഞു തരുണീ മണികള്‍ അപ്പി ഹിപ്പി ചേട്ടന്മാരുടെ മനം കുളിര്‍പ്പിച്ചു.
                                 MSc പഠിക്കുന്ന പോടിമീശക്കാരായ പിള്ളേരെ ഒരു വശത്ത്
"ചുപ് രഹോ" എന്ന് പറഞ്ഞിരുത്തി , ഹിപ്പി ചേട്ടന്മാര്‍ കാര്യ കാരണ നിയന്ത്രണങ്ങള്‍ മുഴുവന്‍ ഏറ്റെടുത്തു ഒരു ഫെസ്റ്റിവല്‍..മറൈന്‍  ഫെസ്റ്റ്..
  അതിങ്ങനെ അതിനു ശേഷം വര്‍ഷങ്ങളോളം നടന്നു വന്നു..
  കാലങ്ങള്‍ കടന്നു പോയി..മറൈന്‍ ഫെസ്റ്റ്  മറൈന്‍സ്‌  ഡേ ആയി മാറി..
 C U M S -ല്‍ നല്‍കിയിരുന്ന ഉച്ചയൂണ് പായസം കൂട്ടിയുള്ള സദ്യയായി  മാറി..
വെട്ടു കത്തി കൃധാവ് മുനയുളി പോലെയായി..
പാവാടയും,ബ്ലൌസും, ഹാഫ് സാരിയും ഓര്‍മ്മകളായി  ..
ചുരിദാര്‍ മാത്രം ആയിരം ഹോളുകളും,കീറലുകളോടും  കൂടി പുറത്തിറങ്ങി നെഞ്ചു വിരിച്ച് നടന്നു..
എന്തൊക്കെ മാറിയിട്ടും മറൈന്‍സ് ഡേയും ,C U M S-ന് അതിന്മേലുള്ള ഹിറ്റ്‌ലേര്‍  അധികാരവും ഒരു മാറ്റവും ഇല്ലാതെ നില നിന്നു..
Phd കിട്ടിയിട്ടും ഈ ദിവസം മുടങ്ങാതെ കണ്‍ കുളിരുന്ന കാഴ്ചകള്‍ കാണുവാനും,ഒരു ദിവസത്തെ ഹിറ്റ്‌ലേര്‍മാര്‍ ആകുവാനും മുന്‍കാല ആത്മാക്കള്‍ കാമ്പസ്സില്‍ ഒത്തുചേരാറുണ്ടായിരുന്നു .. ..

     ( ഇനി വീണ്ടും കല്ല്‌ വീണ ഓളങ്ങള്‍ തിരിച്ചോന്നിക്കുന്നു ..)
                                       
                                                                  ഫ്ലാഷ്ബാക്ക് സമ്പൂര്‍ണ്ണം..ഇനി വീണ്ടും കഥയിലേക്ക്‌..

Saturday, June 26, 2010

മദനോത്സവം..the marines day reel: I

എറണാകുളത്തിന്റെ അങ്ങേ തലക്കല്‍ കിഴക്ക് വെള്ള കീറി..
കീറിയ വെളിച്ചം സരോവരിന്റെ തുറന്നിട്ട ജനാലകളിലൂടെ ഉള്ളില്‍ പല പോസുകളില്‍  കിടന്നുറങ്ങുന്ന തിളച്ച യുവത്വങ്ങളുടെ   മുഖത്തേക്ക്  പാളി വീണു..

റോബിന്‍ കമ്മിറ്റി ഞെട്ടി എഴുന്നേറ്റു..
"കര്‍ത്താവേ ഇന്നാണ് മറൈന്‍സ്‌ ഡേ  ..എല്ലാവന്മാരും ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനാ ഒരുക്കങ്ങള്‍ തുടങ്ങുകാ..?"

ഉറക്കത്തില്‍ 'phd' എടുത്തവരെ ആദ്യം കുലുക്കി വിളിച്ചു,ഉരുട്ടി വിളിച്ചു,തൊഴിച്ചു,ചെവിയില്‍ കൂക്കി വിളിച്ചു..എവിടെ.. !!!!      പിന്നെ-
അലമാര തുറന്നു റോബിന്‍ രാജാവ് ഒരു O P R എടുത്തു തുറന്നു  മേശപ്പുറത്തു വെച്ചു.. അത്ഭുതമല്ലെങ്കിലും അത്ഭുതമെന്നു പറയട്ടെ ഉറങ്ങിക്കിടക്കുന്നവരുടെ മൂക്കുകള്‍ അനങ്ങി തുടങ്ങി..മണംപിടിച്ചു മൂക്കുകള്‍ കൂടുതല്‍ തുറന്നു കാണപ്പെട്ടു..സിച്ചിട്ട പോലെ എല്ലാവരും കണ്ണുകള്‍ തുറന്നു.. തലയിനക്കടിയിലേക്ക്  തലതാഴ്ത്തി കിടന്നുറങ്ങിയ  എല്ലാവരും  ഗ്ലാസ്സുമായി എഴുന്നേറ്റു വന്നു..പാറി ഉലഞ്ഞു കിടന്ന തലമുടി ഒരു കവിള്‍ അകത്താക്കിയപ്പോഴേക്കും   ഒതുങ്ങി അടങ്ങി ...

കിട്ടിയ തുണികള്‍ ചുറ്റിയുടുത്ത് എല്ലാവരും സരോവരിന്റെ മുറ്റത്തേക്കിറങ്ങി.. പൊതുവേ കൃഷി എന്ന് കേള്‍ക്കുന്നതലര്‍ജിയായ ഏറണകുളത്ത്  അറിയാതെ മുളച്ചു പോയ വാഴക്കന്നുകള്‍ മുഴുവന്‍ വെട്ടികൂട്ടി..

രാവിലെ  വിളവെടുപ്കഴിഞ്ഞു,...                  
ക്ഷീണിചവശരായ പാവം സരോവര്‍ കര്‍ഷകന്മാര്‍ ക്ഷീനമകറ്റാന്‍ ഓരോ opr കട്ടന്‍ ചായ കൂടി അടിച്ചു ..ഇനിയും പ്രഭാതം കണ്ടിട്ടില്ലാത്ത മടിയന്മാരെ തട്ടിയെഴുന്നെല്‍പ്പിച്ചു..
scene II :
            കുസാറ്റിലെ ആസ്ഥാന തേരാളി jhonson ചേട്ടന്‍  കുസാറ്റ് collage ബസ്സുമായി  സരോവരിന്റെ പടിക്കല്‍ അതിരാവിലെ മുമ്പേ തീരുമാനിച്ച രീതിയില്‍ എത്തി..

'ഹോ രാവിലെ മുള്ളാന്‍ പോലും സമയം കിട്ടിയില്ല' എന്നും പറഞ്ഞു കൊണ്ട് തേരാളി അപ്പുറത്തെ മതിലിന്റെ മറവിലേക്ക് മറഞ്ഞു ..
തിരിച്ചു വരുമ്പോ രഥം കാണുന്നില്ല.ബസ്‌ നിന്നിടത്തു  ഒരു കാട് മാത്രം...ഹെന്റെ കര്‍ത്താവേ ഇപ്പൊ ഇവിടെ നിര്‍ത്തിയിട്ടിരുന്ന ബസ്‌ എങ്ങോട്ട് പോയി..???
തേരാളിയുടെ മനസ്സില്‍ ഗീര്‍വാണങ്ങള്‍ പറന്നു പൊങ്ങി ..

കാട് വെറുതെ ചികഞ്ഞു നോക്കിയപ്പോ വെണ്ടയ്ക്ക അക്ഷരത്തില്‍ കൊച്ചിന്‍ university എന്ന് കണ്ടു..ഈ കാടെപ്പോ വളര്‍ന്നു?ഞാന്‍ കാടിനുള്ളിലല്ലോ രഥം നിര്‍ത്തിയത്..ആയിരം ചോദ്യചിഹ്നങ്ങള്‍ തേരാളിയുടെ ഉച്ചിയില്‍ നിന്നും പുറത്തേക്ക് കുതിച്ചു ചാടി..
അപ്പോഴാണ്‌ ഉറക്കാത്ത കാലുകളുമായി നമ്മുടെ കര്‍ഷകന്മാര്‍ രഥം അലങ്കരിക്കുന്നത് കണ്ടത്..കൊള്ളാം ഒര്‍ജിനല്‍  പറക്കും തളിക..
                                      സരോവറില്‍ തലയുയര്‍ത്തി നിന്ന എല്ലാത്തരം ചെടികളും ബസ്സിലേക്ക് അടിയന്തര  ട്രാന്‍സ്ഫര്‍ വാങ്ങി..
അലങ്കോല പണികള്‍ കഴിഞ്ഞു, കുളിച്ചെന്നു വരുത്തി എല്ലാവരും ബസ്സിനുള്ളിലേക്ക്‌  കടന്നു.

.""ആശാനെ"""..എന്ന് ബസ്സ് വിടും മുമ്പ് സ്ഥിരം കേള്‍ക്കാറുണ്ടായിരുന്ന വിളിക്ക് അന്നും  കുറവുണ്ടായിരുന്നില്ല..ആശാന്‍ പയ്യെ  കുണുങ്ങി 
കുണുങ്ങി ബസ്സില്‍ കയറി..പിന്‍ സീറ്റില്‍ 'എനിക്ക് എനിക്ക് 'എന്ന് ഗ്ലാസ്സിനായി ബഹളം തുടങ്ങി..

ബസ്സ് കുലുങ്ങി കുലുങ്ങി പോകുമ്പോഴും വിനോദ് അച്ചായനും കയ്യിലെ കുപ്പിക്കും ഒരു കുലുക്കവുമുണ്ടായിരുന്നില്ല..എറണാകുളം നഗരം ബസ്സിനു ചുറ്റും നൃത്തം ചവുട്ടി  താണ്ടവമാടി പണ്ടാരമടങ്ങി..
   scene III :
                        മറൈന്‍ ക്യാമ്പസ്സിനു മുന്നില്‍ ഒരു കാടിളകി വന്നു നിന്നു..ഭാഗ്യത്തിന് വാളും പരിചയും ഉറയിലിട്ടു കൊണ്ടാണ് ഇടന്കൊല് കമ്മിറ്റി പോലും പുറത്തേക്ക് വന്നത്...

മുന്നിലെ കായലിലേക്ക് ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് അച്ചായന്‍ അടുത്ത ഉദ്യമത്തിനായി കമ്മിറ്റി വിളിച്ചു കഴിഞ്ഞിരുന്നു..

  ആവേശ കമ്മിറ്റി വിളിച്ചു കൂട്ടുവാന്‍ മനുവും,td യും റോബിന്‍ കമ്മിറ്റിയും കൂടി നാലു നിലകളിലേക്കും പരക്കം പാഞ്ഞു..പോകുന്ന വഴിക്ക് കിട്ടുന്ന അവസരങ്ങള്‍ പാഴിക്കളയ്യാതെ മനുകമ്മിറ്റി, -പ്രണയിനിയെ എറിഞ്ഞു വീഴ്ത്തുവാന്‍ വിഫല  ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു..
      "ഓണത്തിനിടക്ക്  ഒരു ക്രിസ്മസ്  കേക്ക് കച്ചവടം.."

     മൈക്ക് നിരന്നു..കര്‍ട്ടന്‍ ഉയര്‍ന്നു... മറൈന്‍സ്‌  ഡേ 2006 ബാന്നെര്‍ ഉയര്‍ന്നു..തരുണീ മണികള്‍ നിറങ്ങളില്‍ മുങ്ങി ആടയാഭരണ വിഭൂഷിതരായി അണിനിരന്നു..
                          പെട്ടെന്നാണ് ഒരു route മാര്‍ച്ച് കേട്ടത്..വിനോദ് അച്ചായന്‍ ജവാന്മാരുമായി വരുകയാണ്..ഇതെവിടെ സെറ്റ് ചെയ്യും td ? മറ്റു മുറികളിലെല്ലാം മഹിളാ മണികള്‍ സമയം തെറ്റിയ K S R T C  ബസ്സുപോലെ കയറി വരുമെന്നുള്ളതു കൊണ്ട് വീണ്ടും പഴയ ഓര്‍മ്മകള്‍ നിര്‍ത്തികൊണ്ട് തന്നെ  നാലാം നിലയിലെ കക്കൂസിനുള്ളില്‍  ഒരു പുതിയ ബാര്‍ ഉത്ഘാടിച്ചു.. cigerette , അച്ചാര്‍ ,ഗ്ലാസ്സുകള്‍ ,കുപ്പികള്‍ എല്ലാം നിരന്നു..പുതിയ കമ്മിറ്റിയിലേക്ക്  രഞ്ജിത്,റെനോഷ്,v i p,ഗിരീഷ്‌ c o d ..തുടങ്ങ്യ ഇത്യാതികള്‍ കൂടി അംഗത്വമെടുത്തു..

                കൂറ്റന്‍ വിളക്ക് വേദിയില്‍ പ്രത്യക്ഷപ്പെട്ടു..എണ്ണയൊഴിച്ച് തിരിയിട്ടു..ബഹുമാന്യനായ ഡയറക്ടര്‍ K T D അവര്‍കള്‍ ആദ്യം തിരി കൊളുത്തി..2 -) മത്തെ തിരി ബഹുമാന്യനായ ഷൈജു മാഷ് നിര്‍വഹിച്ചു..3 -) മത്തെ തിരി കൊളുത്തുവാന്‍ അധ്യാപകരെ ക്ഷണിക്കുവാന്‍ തുടങ്ങി..
                        അപ്പോഴാണ്‌ toilet ബാറില്‍  പോയി 2 ജവാനും വിട്ടു ചുണ്ട് തുടച്ചും കൊണ്ട് റോബിന്‍ രാജാവ് വാതില്‍ മാറി, വേദിയുടെ പിന്നിലൂടെ അകത്തേക്ക് വന്നത്..മുണ്ട് മടക്കി കുത്തി മംഗലശ്ശേരി  നീലകണ്ടനെ പോലെ ഉള്ളില്‍ കയറി മുഖമുയര്‍ത്തി നോക്കുമ്പോ ഒരു കൂറ്റന്‍ വിളക്കും, ഡയറക്ടര്‍- ഉം, മറ്റിത്യാതികളും ,തനിക്കു നേരെ ഒരു നീട്ടിപ്പിടിച്ച ചെറിയ വിളക്കും,മുന്നില്‍ അന്തമില്ലാത്ത സദസ്സും  ..ദൈവമേ ഇതേതാ  സ്ഥലം..?? മടക്കി കുത്ത് താനേ അഴിഞ്ഞു വീണു..നീട്ടി പിടിച്ച വിളക്ക് വാങ്ങി ബാക്കിയുണ്ടായിരുന്ന എല്ലാ തിരികളും ഒരുമിച്ചു കത്തിച്ചു..എന്നിട്ട് അഭിവന്ദ്യ സദസ്സിനു നേരെ ഒരു പ്രണാമം അര്‍പ്പിച്ചു , രാജാധിരാജന്‍ രംഗം വിട്ടു escape ആയി..വേദിയിലേക്ക് ക്ഷണം കിട്ടാന്‍ എഴുന്നേറ്റു തുടങ്ങ്യ ബഹുമാന്യ അധ്യാപകര്‍  എഴുന്നെറ്റതിലും   വേഗത്തില്‍ ആസനസ്ഥരായി..
 special  scene  :
               വെള്ളമുണ്ടും,ഇളം നീല ഖദര്‍ ജുബ്ബയും ഇട്ടു കൊണ്ട് ഗജരാജ പ്രൌഡിയില്‍ സരോവര്‍ വിനോദ് ഇടനാഴികളിലൂടെ സ്ലോ മോഷനില്‍ നടന്നു വന്നു..നായകന്‍ വരുന്നതറിഞ്ഞ് താലപ്പൊലിയും വിളക്കുമായി toilet  ബാറില്‍ നിന്നും ജവാനടിച്ചു ദേശസ്നേഹം മൂത്ത ജവാന്മാര്‍ പുറത്ത് വന്നു..നായകനെ ആനയിച്ചു കൊണ്ട് തിരിച്ചു വീണ്ടും അമൃത് സേവക്കായി നീങ്ങി..അകത്തു നിന്നും ജവാനെ മെരുക്കുന്നതിന്റെ പൊട്ടലും ചീറ്റലും പുറത്തേക്ക് തെറിച്ചു വീണു..
    തലച്ചോറില്‍ ആവേഗ പ്രവേഗ മിന്നായങ്ങള്‍,  വൈദ്യുതി സിഗ്നലുകള്‍ കിടിലം കൊള്ളിച്ചു സാഹിത്യ ഭാവനകള്‍ പുറത്തേക്ക്  ഒഴുകാന്‍ തുടങ്ങിയപ്പോള്‍ സരോവര്‍ വിനോദ്, നായക സിങ്കം മൈക്ക് കയ്യിലെടുത്തു..      

" മന്തമാരുതന്‍ തഴുകി ഉണര്‍ത്തുന്ന വേമ്പനാട് കായലിന്റെ  ഓളങ്ങള്‍ തഴുകുന്ന തീരത്ത് തലയെടുത്ത് നില്‍ക്കുന്ന നമ്മുടെ മറൈന്‍ കാമ്പസിന്റെ ആഘോഷം തിമിര്‍ക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും ആയിരം ആശംസകള്‍..."

ആശംസകളുടെ  'സ ' തൊട്ടുമുന്നില്‍ ഇരുന്ന പാവം K T D യുടെ       നാസാരന്ത്രങ്ങളില്‍ ജവാന്റെ A K 47 എടുത്തു തുരു തുരാ വെടിയുതിര്‍ത്തു..അത് സഹിക്കവയ്യാതെ അദ്ദേഹം മെല്ലെ എഴുന്നേറ്റു വേദിക്ക്  തൊട്ടുമുന്നില്‍ കമ്പ്യൂട്ടര്‍ നോക്കി വലിയ കാര്യത്തില്‍ എന്തെക്കെയോ കുത്തിപോളിച്ചുകൊണ്ടിരുന്ന td യുടെ അടുത്തെത്തി..
                                               
മറൈന്‍സ്‌ ഡേക്ക് ആദ്യമായി കമ്പ്യൂട്ടര്‍ കണ്ട സന്തോഷത്തില്‍ "ഇതെവുടുന്ന..കൊള്ളാലോ..?"എന്നാരാഞ്ഞു.
."സര്‍ ഇത് C O D യില്‍ നിന്നാ.." ആ C O D യിലെ 'C ' വീണ്ടും K T D അദേഹത്തിന്റെ നാസാരന്ത്രങ്ങളില്‍ AK 47  ആക്രമണം നടത്തി..

ഈ മരണത്തെക്കാള്‍ നല്ലത് ലീവ് ആണെന്ന ബോധ്യം വന്നപ്പോള്‍ പുള്ളി ലീവ് എടുത്തു ഓടി രക്ഷപെട്ടു..പിന്നെ ഒരാഴ്ച കഴിഞ്ഞാ തിരിച്ചെത്തിയത്‌ ..
scene IV  :
                       "പ്രിയമുള്ള സുഹൃത്തുക്കളെ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ സിനിമയിലും മിനി സ്ക്രീനിലും പ്രതിഭ തെളിയിച്ച നമ്മുടെ പ്രിയങ്കരനായ മിമിക്രി artist ശ്രീ സാജന്‍ പള്ളുരുത്തി ഈ വേദിയില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതായിരിക്കും..കാത്തിരിക്കു..നിമിഷങ്ങള്‍ക്കകം.."

സമയം ബോള്‍ടിനെ പോലെ പാഞ്ഞോടി..

ചീഫ് ഗസ്റ്റ് ആയിട്ട് സാജന്‍ പള്ളുരുത്തിയെ എന്ത് സംഭവിച്ചാലും എത്തിക്കും..കളരി പരമ്പര ദൈവങ്ങളാണെ   സത്യം സത്യം ഇത് സത്യം എന്ന് പ്രതിന്ഞ എടുത്ത നായക സിങ്കം ഉച്ചക്കുള്ള ഊണിന്റെ സമയമായിട്ടും ചീഫ് ഗസ്റ്റ്നെ കാണാഞ്ഞതില്‍ വാലിനു തീ പിടിച്ച പോലെ നടക്കുവാന്‍ തുടങ്ങി..

വിശന്നു പൊരിഞ്ഞ സ്ത്രീ ജനങ്ങള്‍ പുതിയ ഫാഷന്‍ സാരി കാണാന്‍ കൂടി നിക്കാറില്ല പിന്നല്ലേ..എല്ലാരും ചോറ് കഴിക്കുവാന്‍ C U M S ലേക്ക് നീങ്ങി..
                             
                                                                              INTERVAL.....
                                                           

Thursday, June 10, 2010

മദനോത്സവം - the marines day..

                                                                         special thanks
         office staffs and students marine campus
         kerala beverages corporation,cochin 
jawan,opr,ocr
    murukan chettan
 cums
                                                               
 
   SUPER STAR 
    SAROVAR VINOD P G
  IN 
                                                             
        മദനോത്സവം 
    MADHANOLSAVAM

        മറ്റ് അഭിനേതാക്കള്‍
           റോബിന്‍ 
                  വിനോദ് ഉമ്മന്‍ സാമുവല്‍ 
        ആശാന്‍ 
          മനു പി ജോണ്‍ 
                                                              രഞ്ജിത്ത്                                                    
          ഷയ്നു 
        ഗപ്പു
           ഗിരീഷ്‌ c o d
               കൂടാതെ നിങ്ങളുടെ ഇഷ്ട താരങ്ങളും ... 
                    
              ഞങ്ങള്‍ പരിചയപ്പെടുത്തുന്ന പുതു മുഖങ്ങള്‍
               ഷൈജു മാഷ് 
                ഈച്ച അനീഷ്‌ 
                K T D
                   ബൈജു I F
                   ഗിരീഷ്‌ p o d
         
               അഥിതി താരങ്ങള്‍  
           ശ്രീ. സാജന്‍ പള്ളുരുത്തി (പുള്ളി അറിഞ്ഞോ ആവോ?)
            ശ്രീ. പുലി (ശബ്ദം)
            ശ്രീ. ഷജു (ശബ്ദം)

                  ശബ്ദ സംയോജനം 
                  റോബിന്‍ രാജാവ് 

              ഗാനങ്ങള്‍
                 മുരുകന്‍  കാട്ടാക്കട 

             സംഗീതം
              അബി മെറ്റ് 

                 സംഘട്ടനം 
                അബി മെറ്റ്
              
               ഗതാഗതം 
                     ജോന്സണ്‍  ചേട്ടന്‍ കുസാറ്റ് 
               
                 നിയന്ത്രണം 
                  സെക്യൂരിറ്റി ചേട്ടന്മാര്‍..
                 
               production controller 
                വിനോദ് ഉമ്മന്‍ സാമുവേല്‍ 
                                         
              Producers
                ELLAARUM
                                          

                        Story,Sceen play,Dialogue,Direction 
                                         
                  t d
                                                           releasing soon.....       

                      

  
                                                    
                                                   

                                                    
                                          
 
                                                        

Wednesday, June 2, 2010

മഷി പടര്‍ന്ന താളുകള്‍







തുറന്ന വാതിലുകള്‍ക്കപ്പുറം .....                 
അടയാത്ത ജനാലകള്‍ക്കപ്പുറം ..
നിഴല്‍ പതിഞ്ഞ ഇടനാഴിയില്‍
കാറ്റില്‍ പടര്‍ന്നൊരു കാട്ടുതീയായി..
സൗഹൃദം എന്നിലും നിന്നിലും നീറി നിന്നു..

വര്‍ഷങ്ങള്‍ നിമിഷങ്ങളെ പരിണയിച്ച നാളുകള്‍ ..

ഒരു കീറമുണ്ടും  തോര്‍ത്തുമായി നമ്മള്‍ ..
നാലിനു നാലപ്പതുപേര്‍ കുളിച്ചൊരുങ്ങും പ്രഭാതങ്ങള്‍ ..
രണ്ടു കിടക്കമേല്‍ ആയിരം നാവുകള്‍ ഓര്‍ത്തോര്‍ത്തു
കഥകള്‍ പറഞ്ഞു ചിരിച്ചുറങ്ങിയ രാവുകള്‍ ..

ചുവരുകള്‍ നനയുന്ന മഴയില്‍ ..
കാതോര്‍ത്ത സംഗീതം സൗഹൃദം മാത്രമാണ്..
ഇരുളില്‍ പെയ്യുന്ന തണുപ്പില്‍ ..
ഉരുകുന്ന നാളത്തിനിരുപുറവും -
കണ്ണിമക്കാതെ പഠിച്ച പാഠങ്ങള്‍ -
ഓര്‍മ്മയിലില്ലെന്നാലും, നീയും ,ഞാനും,നമ്മളും...
തീന്‍മേശക്കു ചുറ്റുമിപ്പോഴുമിരിപ്പുണ്ട്..

പങ്കുവെച്ച പാട്ടും,ഓര്‍മ്മകളും..
പകര്‍ന്നെഴുതിയ താളുകളില്‍ മഷി പടരുന്നു..
ഇനിയും മായാത്ത വാക്കുകള്‍ ചേര്‍ക്കുമ്പോള്‍ ..
സുഹൃത്തെ.., 'സൗഹൃദം' എന്നു മാത്രം നിനക്കു കാണാം...

Friday, May 28, 2010

കമ്മിറ്റി : O P R with Fanaa

 



ജൂണിലെ കോരിച്ചൊരിയുന്ന മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന എറണാകുളം ടൌണില്‍ നോര്‍ത്ത് പാലത്തിനടുത്ത് മറൈന്‍ കാമ്പസിന്റെ നീണ്ട, ഇളം ചന്ദന നിറത്തില്‍  ഒരു വാതില്‍ പഴുതു മാത്രമുള്ള collage ബസ്‌ ഞെരങ്ങി മൂളി നിന്നു....അതില്‍ നിന്നു ഇടവില്ലാതെ പെയ്യുന്ന മഴയിലേക്ക്‌,പൊട്ടി ഒഴുകിത്തുടങ്ങിയ റോഡിലേക്ക് 6 യുവ കോമളന്മാര്‍ ഇറങ്ങി...  
അവര്‍ നോര്‍ത്ത് പാലം ലക്ഷ്യമാക്കി നടന്നു..അവരുടെ കണ്ണുകളില്‍  ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..അവരുടെ നടത്തത്തിനു വേഗത കൂടി..'ആള് കൂടുന്നതിന് മുമ്പ് വേഗം വേഗം.. വേഗം..' കൂട്ടത്തില്‍ ഒരുവന്‍ അലറി..അവരപ്പോഴേക്കും  പാലം കടന്നു നിരത്തിലേക്കിറങ്ങി..
                                       കേരള സര്‍ക്കാര്‍ ജനങ്ങളെ ക്ഷമയും ,അനുസരണയും ശീലിപ്പിക്കാന്‍  തുടങ്ങിയ ബെവരജെസ് സ്കൂളിന്റെ പടിക്കല്‍ നിരന്നു നില്‍ക്കുന്നവരുടെ ഇടയില്‍ അവര്‍ ആ മുഖം പരതി..ഇല്ല പരിചയമുള്ള ആരും ഇല്ല..കഷ്ട്ടം..ഇനി ഇപ്പൊ???????..അവര്‍ തീരുമാനിച്ചുറച്ചു ..പിന്നെ അതില്‍ ഒരു കോമളന്‍ ക്ഷമയോടെ ആ മാന്യന്മാരുടെ നിരയ്ക്ക് പിന്നില്‍ സ്ഥാനം പിടിച്ചു..മഴ ആര്‍ത്തു വരുന്നു.    മഴ!!!!..ഇവിടെ ബോംബ്‌ ഉണ്ടെന്നു പറഞ്ഞാല്‍ പോലും ആരും ഒരടി അനങ്ങത്തില്ല..പിന്നാ മഴ..
                  മിനിട്ടുകള്‍ നീങ്ങി..നിരയില്‍ നിന്ന കോമളന്റെ കയില്‍ ഒരു ഫുള്‍ ബോട്ടില്‍ ഓള്‍ഡ്‌ പോര്‍ട്ട്‌ റം പ്രത്യക്ഷപെട്ടു..6 കൊമാളന്മാരുടെയും മുഖത്ത് ഒരു രാജ്യം പിടിച്ചടക്കിയ സന്തോഷവും..സമാധാനവും..
                                             സന്തോഷ പുഞ്ചിരിയുമായി നില്‍ക്കുന്നവരുടെ മുഖം ഇനി തുറന്നു കാട്ടട്ടെ..
                ഇടത്ത് നിന്ന്..നനഞ്ഞ  cigeratte കത്തിക്കാന്‍ ശ്രമിക്കുന്നത്..‌ റോബിന്‍ രാജാവ്.. അത് നടക്കില്ല എന്ന് പറഞ്ഞു ഇടന്കൊലിടുന്നത് ഇടങ്കോല്‍ ബിജിന്‍,കുപ്പിയില്‍ ആര്‍ത്തിയോടെ നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്നവര്‍ വിനോദ് ഉമ്മന്‍ സാമുവല്‍,രാജീവ്‌ ആശാന്‍, വലിയാ ഭാവമൊന്നും വരുത്താതെ മസ്സില് പിടിച്ചു നില്‍ക്കുന്നത് അന്‍വര്‍..ഫുട്ബോള്‍ ലോകകപ്പ്‌ പോലെ കുപ്പി കയ്യില്‍ ഉയര്‍ത്തി നില്‍ക്കുന്നത് td (ഈയുള്ളവന്‍..) ..
                             മാസം തികഞ്ഞു നില്‍ക്കുന്ന മഹിളകളെ പോലെയാകും കുപ്പി മുന്നില്‍ ഇടുപ്പില്‍ താഴ്ത്തിയാല്‍ എന്നുള്ളത് കൊണ്ട് പിന്നാമ്പുറത്തെ വിശാലതയിലേക്ക്‌ കുപ്പി താഴ്ത്തി..പിന്നെ നേരത്തെ തീരുമാനിച്ച പ്ലാന്‍ പ്രകാരം ; പ്ലാന്‍ പറഞ്ഞില്ലല്ലോ...
പ്ലാന്‍: മഴയാണ് , നല്ല തണുത്ത കാലാവസ്ഥ, പോരാഞ്ഞിട്ടിട്ടു ഹിന്ദി ഫിലിം fanaa റിലീസ് ആയിട്ടുണ്ട്‌..   ഓരോന്ന് പിടിപ്പിചോണ്ട് സിനിമ കണ്ടാലേ ആ സുഖവും ഉണ്ടാകൂ,ഹിന്ദി മനസിലാകത്തുമുള്ളൂ..ഇതാണ് പ്ലാന്‍..ഒരുമിച്ചുള്ള ആദ്യത്തെ മദ്യപാന കമ്മിറ്റി..ഒറ്റക്കും,ഒളിച്ചുമൊക്കെ ഉണ്ടേലും ഒരു കമ്മിറ്റിയായി മാറുന്നത് ഈ സംഭവത്തിനു   ശേഷമാണ് ..
                                      ആദ്യത്തെ പ്ലാന്‍ നടന്നു കഴിഞ്ഞ സന്തോഷത്തില്‍ എല്ലാ കോമളന്മാരും കൂടി  mymoon theatre ലക്ഷ്യമാക്കി നടന്നു..പോകുന്ന വഴിക്ക് cigeratte ,തീപ്പട്ടി, അച്ചാറ്,mineral water,..എന്ന് വേണ്ട  എല്ലാം വാങ്ങി.. പക്ഷെ അപ്പോഴാണ്  ഏറ്റവും വലിയ  ഒരു പ്രശ്നം ഉടലെടുത്തു തലപൊക്കി ദിനോസര്‍ കുട്ടിപോലെ മുന്നില്‍ വന്നു നിന്നത്..എല്ലാമായി..എന്താ ചെയ്ക..എവിടെ വെച്ചാ ഇവനെ തട്ടുകാ..opr (കുപ്പി) പിന്നാമ്പുറത്ത് ഇരുന്നു  തോന്ടുവാനും ,നുള്ളുവാനും തുടങ്ങി..ഏതായാലും സിനിമ കോട്ടയിലേക്ക്  കയറി ..നല്ല തിരക്ക്..മഹിളാ മണികളും സുന്ദരന്മാരും കൂടി കെട്ടും പൊട്ടിച്ചു ഫസ്റ്റ് ഷോ കാണാന്‍ തിക്കും തിരക്കും കൂട്ടി മഴയെ മറയാക്കി വന്നിരിക്കുന്നു..ഒരു ആളൊഴിഞ്ഞ സ്ഥലം എവിടാ ഉണ്ടാകുക..അവസാനം ഈയുള്ളവന്‍ അത് കണ്ടു പിടിച്ചു..ആളൊഴിഞ്ഞ സ്ഥലം toilet ..അഥവാ കക്കൂസ്..
           എലാ മന്യന്മാരെയും വിളിച്ചു പുതിയ കമ്മിറ്റി കൂടി..2 പേര് അകത്തു കയറും,മറ്റുള്ളവര്‍ പുറത്ത് ആള് വരുന്നുണ്ടോന്നു  നോക്കണം..അകത്തു കയറാന്‍ നറുക്ക് വീണത്‌ ഈയുള്ളവനും ആശാനുമായിരുന്നു..
       ഈയുള്ളവനും ആശാനും കൂടി ആ പവിത്ര ചുമരുകള്‍ക്കുള്ളിലേക്ക് കയറി..
'ദൈവമേ ..അയ്യോ ' എന്ന് വിളിച്ചുകൊണ്ടു ആശാന്‍ എടുത്തുചാടി പുരത്തെക്കൊരു ഓട്ടം വെച്ച് കൊടുത്തു..എന്താണെന്നറിയാന്‍ അകത്തേക്ക് നോക്കുമ്പോഴുണ്ട്‌ ക്ലോസെറ്റില്‍ ഒരു പീസ് മലം..
                              എന്തുചെയ്യും ഫ്ലഷ്‌  വര്‍ക്ക്‌ ചെയ്യുന്നില്ല.. പൈപ്പില്‍ വെള്ളവും ഇല്ല..'നല്ല' കക്കൂസ്..അപ്പോഴേക്കും മറ്റുള്ള കോമളന്മാര്‍ എത്തി..രംഗം സസൂഷ്മം വീക്ഷിച്ചു..
                                        കൂട്ടത്തില്‍ ഒരു കോമളന്‍ ധൈര്യവാന്‍ മുന്നോട്ടു വന്നു.."പോയിനെടാ ഞാന്‍ നില്‍ക്കാം  അതിനകത്ത്,വേണമെന്നുളവര്‍ വന്നു കുടിക്കു.എനിക്കെന്തായാലും td ഒരെണ്ണം ഒഴിക്കു..ഒന്ന് പിടിച്ചാല്‍ പിന്നെ എന്ത് കക്കൂസ്.."
           അങ്ങനെ ഈ കഥയിലെ നായകന്‍ ഉടലെടുക്കുന്നു.."വിനോദ് ഉമ്മന്‍ സാമുവല്‍"..
                                          അച്ചായനാ .. പുള്ളികൊണ്ടോ കക്കുസേന്നെങ്ങാനും ..കോമളന്‍ കയറി ആ മനോഹര കാഴ്ച്ചയെ  മറഞ്ഞങ്ങ് നിന്നു..6 അടി നീളവും അതിനൊത്ത തടിയുമുണ്ടേ കോമളനെ...പിന്നെ പ്ലാസ്റ്റിക്‌ ഗ്ലാസ്സിലേക്ക്‌ ഒഴിച്ച് വെള്ളവും കൂട്ടി മൂക്ക് പൊത്തി ഒരു മോന്തലായിരുന്നു എല്ലാരും, 2 എണ്ണം ചെന്നപ്പോ പിന്നെ ആശാന്‍ അകത്തു കയറി കുപ്പി ഏറ്റെടുത്തു..വെള്ളം ഒഴിക്കാന്‍ വിനോദ് ഹീറോ, അച്ചാറുമായി റോബിന്‍ രാജാവ് പുറത്തും അകത്തും..പിന്നെ അകത്തേക്ക് നിര്‍ബാധം എല്ലാവരും കടന്നു....കോമളന്മാര്‍ കിറുങ്ങി തുടങ്ങി, പക്ഷെ അപ്പോഴേക്കും mineral water   തീര്‍ന്നു..ടിക്കെട്ടിനു ബെല്ലും കൊടുത്തു..ബാക്കി വന്ന അമൃത് വീണ്ടും പിന്നാമ്പുറത്ത് തിരുക്കി കയറ്റി ,ഉള്ളിലെ പാനീയത്തിന്റെ ശക്തിയില്‍ എന്തെക്കെയോ പറഞ്ഞു ചിരിച്ചു ആഘോഷത്തോടെ  എല്ലാരും അകത്തു കയറി സ്ഥാനങ്ങളില്‍ ഉപവിഷ്ട്ടരായി..
                                                   എന്‍റെ ഇടതു ഭാഗം അലങ്കരിച്ചു കൊണ്ട് വിനോദ് ഉമ്മന്‍ ഹീറോ..വലതു  ഭാഗത്ത് ഹിന്ദി വാധ്യാര്‍ അന്‍വര്‍, പുള്ളിക്ക് ഹിന്ദി സിനിമ എന്ന് വെച്ചാല്‍ ജീവനാ  ..സിനിമ തുടങ്ങി..എഴുതി കാട്ടുന്നതൊക്കെ കറങ്ങി തിരിഞ്ഞു പോകുന്നത് പോലെ..ഏതാ ഭാഷയെന്നു പിടികിട്ടുന്നില്ല..ഈയുള്ളവന്‍ ടെന്‍ഷന്‍ ആയീ.. അമൃത് വീണ്ടും കയ്യിലെക്കെടുത്ത്..ഗ്ലാസ്സില്ല..പിന്നെ ഒന്നും ആലോചിച്ചില്ല..അടപ്പിലോഴിച്ചു ഒരു വലി..അടുത്തിരുന്ന വിനോദ് അച്ചായന്‍ എന്നെ രൂക്ഷമായ ഒരു നോട്ടം..കാരണം  അടപ്പ് തുറന്നാല്‍ ഒരു 2 ജില്ലയിലെ ജനങ്ങള്‍ അറിയും..ഇനി ആരേലും കണ്ടോ?,അറിഞ്ഞോ?  അപ്പോഴാ കോമളന്റെ ഒരു ഇടിവെട്ട് ചോദ്യം "ഇതെന്ന പണിയാ td ?ഞാന്‍ ഇവിടിരിക്കുന്നത്‌ കണ്ടില്ലേ?എന്നിട്ട് ഒറ്റെക്കോ?" അപ്പോഴേ ഒരടപ്പ് അവനും കൊടുത്തു..പിന്നെ റോബിന്‍ രാജാവ്,പിന്നെ ആശാന്‍, ഇടന്കൊല് അവിടെയും ഇടങ്കൊലിട്ടു ,ഇപ്പൊ വേണ്ട പിന്നെ മതിയത്രേ....നമ്മുടെ ഹിന്ദി വാധ്യാര്‍ അന്‍വര്‍ മാത്രം സിനിമയില്‍ ലയിച്ചിരുന്നു..
                           ഓരോ അടപ്പ് അമൃത് ഇറക്കുമ്പോഴും കൂമ്പു കത്തിപോകുന്ന നീറ്റലും ശൂ.. ശൂ.. എന്നുള്ള ശബ്ദങ്ങളും opr ന്‍റെ മണവും കൊണ്ട് fanaa വെറും' na ' ആയി മാറി...
സിനിമ എന്താണെന്നോ എന്താ കഥയെന്നോ അറിയാന്‍ പറ്റിയില്ല ..ഏതായാലും ആദ്യത്തെ ചന്ദ് സെ ബാരിഷ്..എന്നോ മറ്റോ തുടങ്ങ്യ ഗാനം കേട്ട് ഇഷ്ടായി..ഹിന്ദി വാധ്യാര്‍ സംസാരിക്കാന്‍ പോലും വാ തുറക്കാതെ, ഉള്ള വാ മുഴുവനും തുറന്നു പിടിച്ചു സിനിമ ആസ്വദിക്കുകയായിരുന്നു..ഇടവേള ആകുമ്പോഴേക്കും കുപ്പി പകുതിയിലേറെ കാലി..
              ഇടങ്കോലും വാധ്യാരും അമൃത് പിന്നെ കഴിച്ചോളാം, തീര്ത്തെക്കരുതെന്നു  ചട്ടം കെട്ടി..
                പുറത്തിറങ്ങി ഓരോ പുക കൂടി വിട്ടപ്പോ ഈരേഴു പതിന്നാലു ലോകവും കാല്‍ച്ചുവട്ടില്‍ കിടന്നു നൃത്തം ചവിട്ടുന്നു..ആടിയുലഞ്ഞു തോളത്തു കയ്യിട്ടു പുറത്തെ തണുപ്പിനെ വെല്ലുന്ന   ac -യില്‍ ,ഉള്ളില്‍ കത്തുന്ന പാനീയത്തില്‍ ആടിയുലഞ്ഞിരുന്നു .. ക്ലൈമാക്സ്‌ ആയി എന്ന് മനസിലായി..ക്ലൈമാക്സ്‌ കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന വാധ്യാരും നായകന്‍ വിനോദ് അച്ചായനും ഒക്കെ കരയുന്നു..അയ്യോ എന്ത് പറ്റി..ഇത്രേം നേരം വാ പൊളിച്ചിരുന്ന അന്‍വര്‍ ഹിന്ദി വാധ്യാര്‍ കരയുന്നത് മനസിലാക്കാം, അല്ലെ വിനോദ് ഹീറോ എന്തിനാണോ കരയുന്നെ?
                           ഞാന്‍ രഹസ്യമായിട്ടു ചോദിച്ചു ,അപ്പോള്‍  പറയുവല്ലേ -"td  ഉഗ്രന്‍ പടം, എന്താ ക്ലൈമാക്സ്‌..!!"     അതുകേട്ടു കുടിച്ച opr ന്‍റെ കെട്ട് പോയി...
                               അവുടുന്നു ഇറങ്ങി  ഇരുട്ടില്‍ തിളങ്ങുന്ന മഴത്തുള്ളികള്‍ നിര്‍ബാധം  ഏറ്റു വാങ്ങി  ആടുന്ന ചുവടുകളോടെ ബസ്‌ സ്റൊപ്പിലെത്തി..kalamasseriyilaa ഹോസ്റ്റല്‍..ആലുവ എന്ന് എഴുതിയ ഒരു ചുവന്ന ബസ്സില്‍ ഇടിച്ചു കയറി..നല്ല തിരക്ക്.എറണാകുളത്തെ ബസ്‌ പോകുന്ന പോക്കറിയാലോ?വായു ഗുളിക വാങ്ങാനാ എല്ലാരും ബസ്സില്‍  കയറിയതെന്ന ഡ്രൈവറുടെ വിചാരം..നില്‍ക്കുന്ന എല്ലാവരുടെയും കാലുകള്‍ ചവിട്ടി കുളമാക്കി..നമ്മള്‍ കോമളന്മാര്‍ എല്ലാരും പരസ്പരം പിടിച്ചാ നില്‍പ്പ്..ഒരു കോമളന്‍ ആടിയാല്‍  എല്ലാം ആടും..
                                           ഇറങ്ങുവാനുള്ള സ്ടോപ്പെത്തി.. പടെ പടേ എന്നും പറഞ്ഞു എല്ലാ കോമളന്മാരും വീണ്ടും മഴയത്ത്തെക്കിറങ്ങി..അപ്പൊ വാധ്യാരു മനസ്സ് മാറ്റി.. "എനിക്കിനി വേണ്ടാ..ഞാന്‍ പോകുവാ" കണ്ട സിനിമയിലെ പാട്ടും പാടി പുള്ളി തടിയൂരി..ബാക്കി വന്ന അമൃത് വാഹിനി പിന്നാമ്പുറത്ത്  കിരോ കിരോന്നു ഞെരങ്ങി..റോഡിലെ കുണ്ടുകളിലെ വെള്ളം തട്ടിത്തെറുപ്പിച്ചു സ്കൂള്‍ കുട്ടികളെ പോലെ മുന്നോട്ടു നീങ്ങുമ്പോഴാണ് കൊച്ചിന്‍ university യുടെ തറവാട്  എന്ന് ചെല്ലപ്പേരില്‍ അറിയപ്പെടുന്ന C P ( ബാര്‍) കിറുങ്ങിയ കൊമാളന്മാരുടെ കറുത്ത് ചുകന്ന കണ്ണില്‍ തടയുന്നത്..  പടിക്കല്‍ എത്തിയപ്പോള്‍ ആ വശത്തേക്ക് എല്ലാ വര്‍ക്കും ഒരു ചായ്‌വ്..
                                                              ഇടങ്കോല്‍ ഉടനെ മഹാ മനസ്കനായി പ്രഘ്യാപിച്ചു .".ബാക്കി  ഉള്ള അമൃത് നിങ്ങള്‍ പങ്കിട്ടെടുത്തോളൂ ..ഞാനൊരു ബിയര്‍ അടിക്കാം.".ബിയര്‍ അടിക്കുമ്പോഴേക്കും ഞങ്ങള്‍ ബാക്കി കൂടി വിഴുങ്ങി..
                                          പുറത്തേക്ക് വന്ന ഇടന്കോല്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കോല് തപ്പുന്നത് കണ്ടു..പിന്നെ ഇടതു മാറി,വലതുകാല്‍ മുന്നോട്ടു വെച്ച്..നെഞ്ച് വിരിച്ച് ഇരുന്നമര്‍ന്ന് ,കഴുത്ത് മുന്നോട്ടു നീട്ടി സ്വര്‍ണം പൂശിയാ ഒരു നീളന്‍ "വാള്‍".. അത് പരിചയായി മാറിയപ്പോഴേക്കും  അടുത്തത്..ഒന്നിന് പുറകെ ഒന്നായി അതിങ്ങനെ നിരന്നു വന്നു തുടങ്ങി..അവസാനം വാള് മാറി കടാരയും,ചതിയന്‍ ചന്തുവിന്റെ ഇരുമ്പാണിയും,മുളയാനിയും വരെ ആയി..
                                                                         കഴുത്തിലെ ഞെരമ്പുകള്‍ പിടച്ചു ,കണ്ണുകള്‍ തള്ളി കോമളന്‍ ഇടങ്കോല്‍, ഹോസ്റ്റല്‍ വഴിയില്‍ പല്ലക്കില്‍  പോകും പോലെ  ഞങ്ങളുടെ തോളില്‍ വിശ്രമിക്കുമ്പോള്‍ കുരുങ്ങിയ കാസെറ്റ്  പോലെ "ചാന്ദ് സെ ..."പാടുന്നുണ്ടായിരുന്നു..
                             പിന്നീട് പാട്ട് പാടാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും അന്‍വര്‍ വാധ്യാര്‍ "ചാന്ദ് സെ .."യുമായി രംഗ പ്രവേശം ചെയ്യുമ്പോള്‍ ആ കക്കൂസ് ബാറും..opr - ഉം , ഇടങ്കോലിന്റെ  പല്ലക്ക് യാത്രയും ഓര്‍മയില്‍ തെളിഞ്ഞു വരും...

Wednesday, March 24, 2010

മറൈന്‍ സുന്ദരിമാരും ശീത സമരവും

കൊച്ചി നഗരത്തിനെ കൂടുതല്‍ മനോഹരമാക്കുന്ന വേമ്പനാട് കായല്‍ക്കരയില്‍ ,
സാംസ്കാരികതയുടെ വെന്നിക്കൊടി പാറിക്കുന്ന ഫൈന്‍ ആര്‍ട്സ് ഹാളിനരികില്‍ ,കൊച്ചി സര്‍വകലാശാലയുടെ സമുദ്രശാസ്ത്രം  ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന ചെറുതെങ്കിലും ഒരുപാട് വലുതായ മറൈന്‍ കാമ്പസിന്റെ തലച്ചോരെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കപെടാവുന്ന 4 -)o നിലയിലാണ് വിരിഞ്ഞ പൂവുകള്‍ മാത്രമുള്ള വൃന്ദാവനം ...

                                                    പ്രവര്‍ത്തിക്കാത്ത ലിഫ്റ്റ്‌ എപ്പോഴെങ്കിലും പ്രവര്ത്തിക്കുമെങ്കില്‍ അങ്ങനെയോ അതല്ല എങ്കില്‍ പടികള്‍ കയറിയോ മുകളിലെത്താം..എങ്ങനെ ആയാലും നാലാം നിലയില്‍ എത്തിക്കഴിഞ്ഞാല്‍ ഹൃദയമിടിപ്പിന്റെ വേഗത  നന്നെകൂടും..ആരോഗ്യമില്ലാത്ത ഉറക്കം തൂങ്ങികള്‍ ഒന്നുമല്ല   ആ നിലയിലേക്ക് എത്താറുള്ളത് ..എന്നാലും രക്തം സിരകളില്‍ വേഗത്തിലോടുവാന്‍ മനസിനെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ അവിടെ നിറഞ്ഞു നില്‍ക്കും..
                                                        നീലയും,പച്ചയും,മഞ്ഞയും,ചുവപ്പും,പിങ്കും..എന്ന് വേണ്ട പഠിച്ചിട്ടുള്ള vibgyor നിറങ്ങളും അതിന്‍റെ വകഭേദങ്ങളും  പോരാഞ്ഞിട്ട് ഇന്നുവരെ കണ്ടിടുള്ള എല്ലാ നിറങ്ങളും ..അതില്‍ കണ്ണിനു ഉള്ക്കൊള്ളനാകുന്നതും അല്ലാത്തവയും...ഇതുവരെ നാമകരണം ചെയ്തിട്ടില്ലത്തവയുമായ നിറങ്ങളാല്‍ ,അല്ല അത് മുക്കിയ ചെലകളാല്‍ സമ്പുഷ്ടമാണ് ഈ പൂങ്കാവനം.
                                                                      ഇവിടെ ഓര്‍മ്മകള്‍ പൂക്കുന്നു...
     2003-2004 കാലഘട്ടം  .
  വന്നു ചേര്‍ന്നവര്‍ എല്ലാവരും മാനസിക  വ്യഥയുടെയും   വീട്ടുകാരില്‍ നിന്നും വിട്ടുമാറി  നില്‍ക്കുന്നതിന്റെയും അവസ്ഥാ വിശേഷങ്ങള്‍ അനുഭവിക്കുന്നതിനിടയിലാണ് ജീവിതത്തില്‍ ആര്‍ക്കും സംഭവിച്ചു പോകരുതേ എന്നാഗ്രഹിക്കുന്ന ഒരു നിയമ നിയന്ത്രണം കൂടി ...എന്താണെന്നോ? മറ്റുള്ള ക്ലാസ്സുകളിലെ,  പ്രത്യേകിച്ച്  പുരുഷ വിഭാഗം  മറൈന്‍ biology ക്ലാസ്സ്‌ റൂമിലേക്ക്‌ നോക്കി പോകരുത്..അവിടെ ആരുമായും മിണ്ടിപ്പോകരുത്‌...  ആ നിയമത്തിനു  പിന്നിലുള്ള  ദാരുണമായ സത്യം എന്തെന്ന്  മനസിലാക്കാനുള്ള ത്വര  ഏതോരു മലയാളിയേയും പോലെ മനസ്സില്‍ ഉടലെടുത്തു..അന്നാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലായത്..ഒരു ക്ലാസ്സ്‌ റൂം നിറച്ചും ,എന്നുവെച്ചാല്‍ 35 ഓളം വരുന്ന സുന്ദര ശിലപങ്ങലാണ് അവിടെ...
       വര്‍ഷങ്ങളായി ,കൃത്യമായിട്ട്‌ എത്ര വര്‍ഷമെന്നറിയില്ല എന്നാലും നീണ്ട വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന പ്രണയ അരാജകത്വത്തിന്റെ നീറുന്ന മനസുകളാണ് അങ്ങനെയൊരു നിയമ നിര്‍മാനത്ത്തിലേക്ക്  സീനിയര്‍ ചേട്ടന്മാരെ കൊണ്ടെത്തിച്ചതെന്നു  മനസിലായി..
                                                                      മിനി,ആനി,സിനി,ജിനി,നീന,മീന ,സീന,സിന്ധു,ബിന്ദു,ചിന്തു,അന്തു..എന്ന് വേണ്ട  സത്യത്തില്‍ പേരുകള്‍ പോലും കൃത്യമായിട്ട്‌ അറിയില്ല ഇപ്പോഴും.. എന്നാലുമെന്താ ആരുടേയും മുഖം ഇതുവരെയും മറന്നിട്ടില്ല..അന്ന് ഉണ്ടായിരുന്ന ആരും മറന്നിട്ടുണ്ടാകത്തുമില്ല..

      അക്കൂട്ടത്തിലെ  ഏറ്റവും  സുന്ദരി ബോയ്സ് ഹോസ്റ്റലില്‍ പലരുടെയും ഉറക്കം എത്ര തവണ നഷ്ട്ടപെടുതത്യതാനെന്നരിയോ?    എന്നിട്ടെന്തുണ്ടായി അണ്ടി കളഞ്ഞ അണ്ണാനെ പോലെ എല്ലാരും വായും പൊളിച്ചു നില്‍ക്ക്കെ മറ്റൊരു ആജന്മ ശത്രുവിനെ ദൈവം അപ്പോള്‍ പടച്ചുവിട്ടതു പോലെ ബുല്ളെറ്റും  കൊണ്ടൊരു സുന്ദര കാമുകന്‍ അവളെയും കൊണ്ട് ഗുട് ഗുടാ നഗരത്തിലെ പാര്‍ക്കിലും,ബീച്ചിലും,ഐസ്ക്രീം പാര്‍ലറിലുമോക്കെയായി   വിലസി.. ഇത്രയൊക്കെ  ആയിട്ടും ആരും അന്ന് വിട്ടു കൊടുക്കാന്‍ തയ്യാറായില്ല..സ്വപ്നങ്ങളില്‍ , വെള്ളപൂശിയ ഹോസ്റ്റല്‍ റൂമിന്‍റെ  നാലു ചുവരുകള്‍ക്കുള്ളില്‍ സ്വര്‍ഗം തീര്‍ക്കാന്‍ ഏകാന്തമായ നിമിഷങ്ങളില്‍ അവള്‍ കടന്നു വരുമായിരുന്നു..


വെറും ഹോസ്റ്റല്‍ ആഹാരം മാത്രം കഴിച്ചു ജീവന്‍ നിലനിര്‍ത്തിയിരുന്ന പലര്‍ക്കും പിന്നീട് വാസുചെട്ടന്റെയോ  ,മുരുകന്‍ ചെട്ടന്റെയോ  ചായക്കടയില്‍ നിന്നും  പാല് സ്ഥിരമായി വാങ്ങിക്കുടിക്കേണ്ടി വരുമായിരുന്നു എന്നുള്ളതെ സത്യം..അവള്‍ കാരണം അങ്ങനെ ആകെ ഉപയോഗം ഉണ്ടായ 2 മഹതവ്യക്തികള്‍ അവര്‍ മാത്രമായി....
                             ആ കാലഘട്ടത്തിനു  ശേഷം ഒരു വര്‍ഷം എനിക്ക് ഒളിവു ജിവിതം നയിക്കേണ്ടി വന്നു..വിപ്ളവകാരിയാണേ ..
ചരിത്രം തുടരുന്നു ....

കാലഘട്ടം 2005-2007:
                 പ്രതിഭാശാലികളും,സുന്ദരന്മാരും, ബുദ്ധിരാക്ഷസന്മാരും  അതിലൊക്കെ ഉപരി ,ഒരുപാട് സ്നേഹം സൂക്ഷിക്കുന്നവരുമായ ഒരുപറ്റം കാമുകന്മാരുടെ വരവ്.. പതിവ് കലാപരിപാടികള്‍ പുതിയതായി എത്തിയ പൂവാലന്മാര്‍ക്കും  കിട്ടിയിട്ടുണ്ടായിരുന്നു..എന്നാല്‍ നിയമം അവരുടെ മുന്നില്‍ അവതരിപ്പിക്കും മുമ്പ് മേപ്പടി നിരോധാനാന്ജാ പ്രഘ്യപിതമായ   വില്ലേജില്‍ നിന്നും പലരെയും പലരും നോട്ടമിട് കഴിഞ്ഞിരുന്നു..തീ പോലെ നീറി കയറുന്ന  പ്രണയത്തെ പിടിച്ചു നിര്‍ത്തുവാന്‍  ഫയര്‍ ഫോഴ്സ് വിചാരിച്ചാല്‍ നടക്കുന്നില്ല..പിന്നെയല്ലേ അലിഖിത നിയമം..

നായകന്മാര്‍ -  മനു,വിനോദ് ഉമ്മന്‍ സാമുവല്‍ ,റെനി, മുഫ്സിര്‍ ,പുലി എന്നറിയപ്പെടുന്ന ശ്രീനിധി,രാജീവ്‌ ആശാന്‍ ,കിംഗ്‌, ഷൈജു,പിന്നെ ഇടയ്ക്കു വന്നു വീണ അര്‍ജുന്‍ ,എല്ലാത്തിനുമുപരി ഈയുള്ളവനും കൂടാതെ ആ കാലഘട്ടത്തിലെ ഒരുപാട് പൂവാലന്മാരും..(ചില ഒറ്റുകാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു...വഴിയെ പറയാം...)

നായികമാര്‍ സിമി,ഈനു,ഇനു,നാഗവല്ലി,അജിത,രേജിത,മല്ലി,മുളക്,മഞ്ഞള്‍ ,ഇഞ്ചി,വെള്ളുള്ളി,അവിയല്‍ , സാമ്പാര്‍ ,ചിക്കന്‍ ഫ്രൈ,ചിക്കന്‍ 65 , എന്ന് വേണ്ട സമൂഹത്തിലെ എല്ലാ സുന്ദരിമാരും കൂടി കൂടും കുടുക്കയുമെടുത്തു മറൈന്‍ biology ക്ലാസ്സിലേക്ക് ഒറ്റ വരവ് അങ്ങ് വെച്ച് കൊടുത്തു ഈയുള്ളവരുടെ മനസമാധാനം കളയാന്‍ ..
          ഈ സുന്ദരിമാരെ വര്‍ണിക്കാന്‍ ധാരാളം എഴുതേണ്ടി വരും, അതുകൊണ്ട് ഒരു ഷോര്‍ട്ട് ഫോം ചുവടെ ചേര്‍ക്കുന്നു...
            
sample description :

Colour :              white to light golden
Cleavage :           good,(in occassions with sari very clear)
Hardness :          9 (no chance to reduce,and some times 10)
Specific gravity :  around 56 kg.
Height :               ~5.60
Nomenclature :    simi

 Sample no:II
Colour :              white to light rose
Cleavage :            medium,(no occasions are noticed with sari)
Hardness :          7 (and some times 6)
Specific gravity :  around 62 kg.
Height :               ~6
Nomenclature :   eenu

Sample no:III
Colour :               white to light red
Cleavage :           good,(in occasions with sari very clear)
Hardness :          10 (no chance to reduce)
Specific gravity :  around 36 kg.
Height :               ~4-5
Nomenclature :   inu

Sample no:IV
Colour :               white to white
Cleavage :           medium,(in occasions with sari very clear)
Hardness :          5-6 (chance to reduce)
Specific gravity :  around 66 kg.
Height :               ~5-6
Nomenclature :  Aviyal

Sample no:V
Colour :               white to light pink
Cleavage :           good,(in occasions with sari very clear)
Hardness :          8-9 in appearence..( chance to reduce up to 3)
Specific gravity :  around 46 kg.
Height :               ~4-5.25
Nomenclature :  nagavalli

ഇപ്പൊ ഏകദേശം ഒരു രൂപം കിട്ടിയിട്ടുണ്ടാകുമല്ലോ അല്ലെ..ഏതാണ്ട് എല്ലാരും ഇതുപോലെ ഒരമ്മ പെറ്റ മക്കളെ പോലെ  ഒന്നിനൊന്നു മെച്ചം..

ഹോസ്റ്റല്‍ മുറികളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ,സംശയങ്ങള്‍ ,വാക്ഗ്വാധങ്ങള്‍ ..

അമേരിക്കയുടെ ഇറാക്കിലെ കടന്നു കയറ്റമല്ല വിഷയം,സദാമിനെ തൂക്കി കൊല്ലുന്നതല്ല വിഷയം, ക്യുബയില്‍   ഷാവേസിന് ശേഷം വരുന്ന വിപ്ലവകാരികള്‍ ആരെല്ലാം... എവിടെ, എല്ലാം പോട്ടെ സ്മാര്‍ട്ട്‌ സിറ്റി യോ ,റാഗിന്ഗോ ,സ്വന്തം വീട്ടുകാര്യം പോലുമല്ല രാത്രി ഉറക്കമില്ലാതെ ചര്‍ച്ച ചെയ്യപെടുന്നത്...അവിടെ നടന്നത് ബുകിംഗ് മഹോത്സവമാണ്..സത്യം പറയാലോ സീനിയര്‍ മഹാന്‍മാര്‍  പോലും റാഗിംഗ്  സമയം കഴിഞ്ഞാല്‍ മറ്റുള്ളവര്‍ കാണാതെ  ജൂനിയേര്‍നോടു  കൂട്ട് കൂടി "എനിക്കും ഒന്ന് വേണം" എന്ന് കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കാ റൂണ്ടായിരുന്നു ...
                                                          ഉറങ്ങിയും ഉണര്‍ന്നും ദിനരാത്രങ്ങള്‍ പോയ്ക്കൊണ്ടേയിരുന്നു ..മഞ്ഞും മഴയും വേനലും പിണക്കങ്ങളെ ഇണക്കങ്ങളാക്കി, മനസ്സില്‍ പ്രതീക്ഷയുടെ വേഴാമ്പലുകള്‍ പ്രണയം പെയ്യുന്നതും കാത്തു കാത്തു സ്വപ്നങ്ങളുടെ ചില്ലമേല്‍ ആരോടോ കൈകൂപ്പി ധ്യാനിച്ച്  കൊണ്ടേയിരുന്നു..
                           
                                  ഇനി അവതരിപ്പിക്കട്ടെ കഥയിലെ നായകനെയും,ചെറിയൊരു പ്രതിനായകനെയും..
    നായകന്‍  റോബിന്‍ മാത്യൂസ്
                                 എല്ലാം പഴയത് പോലെ, ചരിത്രം ആവര്‍ത്തിക്കുമായിരുന്നു ..എന്നാല്‍ നായകന്‍റെ വരവോടു കൂടി കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു..
                                       നമ്മുടെ ചെറിയ പ്രതിനായകന്‍ (അങ്ങനെ അവതരിപ്പിക്കുന്നത്‌ ഉചിതമല്ല,എങ്കിലും അന്നുണ്ടായിരുന്നതില്‍ ,മേല്‍പ്പറഞ്ഞ പൂവാലന്മാര്‍ക്ക് കല്ലുകടി ഉണ്ടാക്കുന്ന എന്തേലും ഉണ്ടായിട്ടുണ്ടെല്‍ അതീ പാവത്തിന്റെ കയ്യില്‍ നിന്ന് മാത്രമാണ്..ഒന്നും അറിഞ്ഞു കൊണ്ടായിരിക്കില്ല എന്നുള്ള സത്യം നിങ്ങളോട് പറഞ്ഞു കൊണ്ട് തന്നെ കഥ തുടരട്ടെ..)
എല്ലാ സുന്ദരിമാരെയും തന്‍റെ പെങ്ങളായി ദത്തെടുത്തു കൊണ്ടാണ് പ്രതിനായകന്‍ കടന്നു വന്നത്..
പ്രതി നായകന്‍  സൈദ്‌!!! 
                    സത്യം പറയാലോ ഹോസ്റ്റല്‍ മുറികളില്‍ ഇരുന്നു വീമ്പു പറയും എന്നല്ലാതെ ഒരെന്നത്ത്തിനും കാമ്പസ്സില്‍  ചെന്നാല്‍ സുന്ദരിമാരെ മുഖത്തോടു മുഖം നോക്കാന്‍ പോലും കഴിയില്ലായിരുന്നു..എങ്കിലും അബദ്ധവശാല്‍ അറിയാതെ കണ്ണുകള്‍ ഉടക്കിപോയാല്‍ അന്നത്തെ ദിവസം ആ ഭാഗ്യവാന്‍ സന്തോഷത്തില്‍ ആറാടുമായിരുന്നു ..
 
         എന്നുവെച്ചാല്‍ അന്ന് പറയുന്നത്- നോട്ടം തെറ്റി എന്നെ ഉണ്ടാകൂ..എന്നാലും നോക്കി,ചിരിച്ചു..നാണം ഉണ്ടായിരുന്നു ആ കണ്ണുകളില്‍..ഇങ്ങനെ എന്തൊക്കെ ആണോ പ്രതീക്ഷിക്കുന്നതും അറിയാവുന്നതും അതെല്ലാം കഥകളാകുമായിരുന്നു.. ,..

    അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെ കണ്ണുകള്‍ ഉടക്കുന്ന ദിവത്തെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ എങ്ങാനും നമ്മുടെ പ്രതിനായക സഹോദര പുത്രന്റെ ചെവിയാല്‍ എത്തിയാല്‍ പിറ്റേന്ന് തന്നെ എതിര്കക്ഷിയുടെയും പക്ഷിക്കൂട്ടങ്ങളുടെയും അടുത്ത് എത്തിക്കുക എന്നുള്ളതായിരുന്നു സഹോദരന്‍റെ ധര്‍മ്മം..അതറിഞ്ഞു കഴിയുമ്പോള്‍ എതികക്ഷികളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാ.. വിഷുക്കണി കാണാന്‍ മിഴികള്‍ തുറന്നപ്പോള്‍ കണ്ടത് മോഹന്‍ തോമസിന്റെ  ഉച്ചിഷ്ടവും അമേധ്യവും ആയിരുന്നു എന്നങ്ങു കരുതിയാല്‍ മതി...
                                        
             മറ്റൊരു ഒറ്റുകാരന്‍ ഇതിനിടയില്‍ ഉണ്ടായിരുന്നു..ഒരു രണ്ടു വള്ളത്തില്‍ ചവിട്ടല്‍ ....പുള്ളിക്കാരനും ഇക്കൂട്ടത്തില്‍ ആരെയോ നോട്ടമിട്ടു വെച്ചിരുന്നു..(ഊഹാമാകം) ആ സത്യവാന്‍ ആ നാരി ഹൃത്തില്‍ കയറി പറ്റാന്‍  കണ്ടെത്യ വഴി ഇത്തരത്തിലുള്ള കഥകള്‍ അവിടെ അവതരിപ്പിച്ചു നാരിയുടെ പക്ഷിക്കൂട്ടത്ത്തിന്റെ വിശ്വാസ്യത നേടിയെടുക്കുക എന്നുള്ളതായിരുന്നു..പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ വീണ്ടും തെറ്റിധാരണ ഉണ്ടാകുമെന്നുള്ളത് കൊണ്ട് ഒരു ഹിന്റ് തരട്ടെ..ആദ്യാക്ഷരം  റെ അവസാന അക്ഷരം ജി,ആളെ പുടി കിട്ട്യല്ലോ അല്ലെ...
\                      
                ലോകൈക സഹോദരന്‍ ആകട്ടെ  ഈ പക്ഷിക്കൂട്ടങ്ങളെയും കൊണ്ട് ചായ കുടിക്കാന്‍ പോകുക..ചോറുകഴിക്കാന്‍ പോകുക..എന്നുവേണ്ട എല്ലാ സഹായഹസ്തവുമായി മുന്നിലും..തടിമാടന്മാരായ കാമുകന്മാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച്   ഒരു നോക്ക് കാണുവാന്‍ കാത്തിരിക്കുമ്പോള്‍ ഈ മഹാന്‍ 10-15 ഓളം വരുന്ന പറവകളെയും കൊണ്ട് കാമ്പസ്സ് മുഴുവനും പാറി പറന്നു നടക്കുമായിരുന്നു..
                   കുറ്റം പറയരുതല്ലോ എല്ലാ മറൈന്‍ biology ക്ലാസ്സിലും പേരിനു വേണ്ടി 3-4 പുരുഷ വര്‍ഗ്ഗത്തില്‍ പെട്ടവരുണ്ടാകും..എന്നാലും അവരുടെ വിചാരം നമ്മള്‍ ഈ ലോകത്തൊന്നുമല്ല ഇത് മറ്റേതോ ക്ലാസ്സ്‌ റൂം ആണ് എന്നൊക്കെയാ..അത് സത്യത്തില്‍ കാമുക സമൂഹത്തിനു തന്നെ ഒരു ഉപകാരമായിരുന്നു ..
                  
                        അങ്ങനെയൊക്കെ ഇരിക്കവേ ആണ് മറൈന്‍ കാമ്പസ്സിന്റെ  ചരിത്രം മാറ്റി എഴുതപ്പെട്ട നൂപുരം  വന്നെത്തിയത്..അവിടെ ഒരു 'അവതാര' പുരുഷനെ പോലെ ഒരു ക്ലാസ്സിലും കയറാതെ തെണ്ടി തിരിഞ്ഞു നടന്ന ഈയുള്ളവനെ പിടിച്ചു കാമ്പസ് ആര്‍ട്സ് ക്യാപ്ടന്‍ ആയി നിയമിച്ചു..പിന്നെ പറയണോ പൂരം.. കമ്മിറ്റികള്‍ ... കമ്മിറ്റികള്‍ .. എപ്പോഴും കമ്മിറ്റികള്‍ ആണ്..കമ്മിറ്റ് മെന്റുകള്‍ മാത്രം ഇല്ല..

നാടകം വേണം..ഡാന്‍സ് വേണം..പാട്ട് വേണം..കണ്ട കുണ്ടാമണ്ടികള്‍ ഒക്കെയും വേണം..(അതിന്‍റെ ഭാഗമായിട്ടുള്ള ഒരു കഥാപ്രസംഗം കഴിഞ്ഞ ബ്ലോഗിലുണ്ട്..) ..
                
                  ഇതിനൊക്കെ നടിമാര്‍ വേണം..നടന്മാരണേല്‍ ആവശ്യത്തിലും അധികമാണ്.. ഒരിക്കലും സമ്മതിക്കില്ല എന്നുറപ്പുള്ള മറൈന്‍ സുന്ദരിമാരെ അവസാനം നമ്മുടെ ക്യാമ്പസ്‌ ഡയറക്ടര്‍   വിളിച്ചു കൂട്ടിയ കമ്മിറ്റിയില്‍ വിട്ടുകിട്ടാന്‍ ഉത്തരവായി..  ഊണും ഉറക്കവും ക്ലാസും ഉപേക്ഷിച്ചു ഉറുമ്പ് മുതല്‍ ആന വരെയുള്ള പൂവാലന്മാര്‍ റിഹേര്‍സല്‍ കാണാന്‍ എത്തി..ഇവുടുന്നു  പണ്ട്‌ നാട് വിട്ടു ബന്ഗുലുരുവിലേക്ക് ഓടിപ്പോയ അര്‍ജുന്‍ എന്ന കലാകാരനും ഇപ്പൊ ഒളിവിലായ  nixon എന്ന പ്രതിഭയെയും  കൂടെ  കൂട്ടി ..
                           
             രാവും പകലുമില്ലത്ത റിഹേര്‍സല്‍ ..ഇതിനിടയില്‍ ഞാനൊരു പണി ഒപ്പിച്ചു..രാത്രി പെണ്‍കുട്ടികള്‍   ഉണ്ടാകില്ല..പണ്ട്‌ വിലക്ക് കല്‍പ്പിച്ച മറൈന്‍ biology ക്ലാസ് റൂമില്‍ ഒന്ന് ആറാടണം  എനിക്ക്.. 2 ക്ലാസ്സ്‌ റൂമുകള്‍ ഉണ്ടവര്‍ക്ക് ..2 -ഉം റിഹേര്‍സല്‍ വേണ്ടി    വിട്ടു തരാന്‍ മുകളില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചു  ..ചുരുക്കത്തില്‍ ആ റൂമുകളുടെ താക്കോല്‍ കൂട്ടം എന്‍റെ കയ്യിലായി..
                           റിഹെര്‍സല്‍  രാത്രികളില്‍ തൊട്ടടുത്ത്‌ cums ഹോസ്റ്റലില്‍ കിടക്കാനുള്ള എല്ലാ സൗകര്യവുമുന്ടെങ്കിലും വര്‍ഷങ്ങളായി സുന്ദരി മഹിളാ മണികളുടെ പാദ സ്പര്‍ശം  ഏറ്റു പവിത്രമായി കിടക്കുന്ന മറൈന്‍ biology ക്ലാസ്സ്‌ റൂമിന്‍റെ   മൊസൈക് നിലത്തിനോട് ഒരു കമ്പം ..ഒരു കീറ പായ പോലും വിരിക്കാതെ ഞാനും,അര്‍ജുനും nixanum കൂടി  നിലത്തു കിടന്നുരുണ്ടു..കഥകളും, കവിതകളും,പഴയ കോളേജ് ചരിത്ര വീര ഗാഥകളുമായി  പുലരും വരെ കഴിച്ചു കൂട്ടും.. പിന്നെ ഉറങ്ങും..സുന്ദരിമാര്‍  വന്നു തുടങ്ങുമ്പോഴാകും ഉണരുക..ആ രംഗം ഒന്നാലോചിച്ചു നോക്ക്...നമ്മള്‍ 3 താന്തോന്നികള്‍ വാരിയുടുത്ത തുണികളുമായി പുറകില്‍ കുറെ ബീടികുറ്റികളും ഉപേക്ഷിച്ചു ആ പവിത്ര മണിമന്ദിരത്തില്‍ നിന്നും ഉറക്ക പിച്ചില്‍ goodmorning പറഞ്ഞിട്ട് പോകുന്നത്.. ആ പാവം പെണ്മണികള്‍ ഒരു കാര്യം മാത്രേ അപേക്ഷിച്ചുള്ളൂ ..  ..എന്താണെന്നോ ദയവായി ബീടികുറ്റികള്‍ ജനലിലൂടെ കളയണേ  എന്ന്..
                                                                      പല കാമുകന്മാര്‍ക്കും  പാല്‍പ്പായസത്തില്‍ വെള്ളാരം കല്ല്‌ കടിച്ച മുഖമായിരുന്നു ഇത് കാണുമ്പോ..ഓ എന്നാ പറയാനാന്നെ ആര്‍ട്സ് കാപ്ട്യന്‍  അല്ലയോ ഈ ഞാന്‍ , പിന്നെ പിന്നെ മറ്റുള്ളവരും കൂടെ കൂടാന്‍ തുടങ്ങി..ആ പവിത്രമായ ക്ലാസ്സ്‌ റൂം നമ്മള്‍ കൂത്തരങ്ങാക്കി മാറ്റി..അതിനകത്തേക്ക് കാലെടുത്തു കുത്തുമ്പോള്‍ ഓരോ കമിതാവിന്റെയും മുഖം ഇരുട്ടിലും ആയിരം മിന്നാമിനുങ്ങ് കത്തുന്ന പ്രഭയിലാണ് (ബീഡി വലിക്കുന്നതിന്റെ വെട്ടമാകാം..!!)..അപ്പോള്‍ എവിടെ നിന്നെന്നുമറിയില്ല പ്രണയ സംഗീതങ്ങളുടെ ഒരു പഞ്ചവാദ്യം തന്നെ ഒഴുകിത്തുടങ്ങും..ആ റൂമില്‍ ഒന്ന് കിടക്കാന്‍ മാത്രം എത്രപേരാ  വന്നിരുന്നത് .......,rehersal കാണാനോ സഹായിക്കാനോ അല്ല,.. ഹോസ്റ്റല്‍ മെസ്സ് ഫുഡ്‌ പോലും ഉപേക്ഷിച്ചു കൊണ്ട്...
                                                           അങ്ങനെ നൂപുരം  വന്നെത്തി..
                                                                സിമി ,ഈനു,ഇനു,അവിയല്‍,നാഗവല്ലി ,എന്ന് വേണ്ട എല്ലാ സുന്ദരിക്കോതകളും കണ്മഷി,ഫൌണ്ടേഷന്‍,റോസ്‌ പൌഡര്‍ ,മൈദ,പൊറോട്ട,ഗോതമ്പ്,അരിമാവ് ആട്ടിയത്,പൊടിച്ചത് ഇത്യാദികളില്‍ മുങ്ങി ഒരുങ്ങി കൂടുതല്‍ സുന്ദരിമാരായി നില്‍പ്പ് തുടങ്ങി.
                                           എല്ലാരേയും ഒരുക്കുക..നിയന്ത്രിക്കുക..നയിക്കുക എന്നിങ്ങനെയുള്ള ജോലികളുമായി മനു,ആശാന്‍ ,പുലി,എലി,പൂച്ച, കിംഗ്‌,ഷൈജു ,ബൈജു,മാടന്‍ ,മറുധ,യക്ഷന്‍ ,ഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള  പൂവാലന്മാര്‍ പാഞ്ഞു നടന്നു സ്റ്റേജ്കളില്‍  നിന്നും സ്റ്റേജ്കളിലേക്ക്,അന്ന് തേഞ്ഞു പോയ ചെരുപ്പ് പോലും പിന്നീട് പലരും കളഞ്ഞിട്ടില്ല ,ഒരു ചരിത്ര സ്മാരകമായി ഇന്നും സൂക്ഷിക്കുന്നു .. ...
                                                                nixonte directionile നാടകത്തിനു നല്ല പ്രതികരണം..പിന്നെ പാട്ട് ,കൂത്ത്,   എന്ന് വേണ്ട എല്ലാം കൊണ്ട് അരങ്ങു തകര്‍ത്തു  മറൈന്‍ ക്യാമ്പസ്‌...
  ഒരു കുപ്രസിധിയാര്‍ജിച്ച്ച്ച  കഥാപ്രസംഗം എന്‍റെ വക ഉണ്ടായിരുന്നു അത് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു മുന്‍പേ ബ്ലോഗിലുണ്ട്..എല്ലാം കൊണ്ടും പെരുമഴ..അവസാനം ചരിത്രത്തില്‍ ആദ്യമായി  മറൈന്‍ കാമ്പസിന് ഇടി വെട്ടേറ്റു  ..   2nd overall trophy ..അതെ സുഹൃത്തുക്കളെ ചരിത്രത്തിലെ ഏക പൊന്‍തൂവല്‍ ...  അതിനുമുമ്പുമില്ല..ഇപ്പോഴുമില്ല..താടി, മുടി ഇത്യാദികള്‍ നീട്ടി വളര്‍ത്തിയ നമ്മുടെ അധ്യാപക സഹൃദയരുടെ മനസ്സില്‍ നോബല്‍ സമ്മാനം കിട്ടിയ പ്രതീതി..
                                                       ഓവര്‍ ഓള്‍ വാങ്ങുവാന്‍  അകമഴിഞ്ഞ് സഹായിച്ച സുന്ദരി മഹിള ജനങ്ങള്‍ക്ക്‌ പ്രത്യേക  അഭിനന്ദന പ്രവാഹം.. കാമുകന്മാരുടെ വക പുകഴ്ത്തല്‍ പേമാരി..പേമാരിയില്‍ ആര്‍ക്കൊക്കെയോ പനിപിടിച്ചുത്രേ..
                             

                                എല്ലാറ്റിനും മുന്നില്‍ നമ്മുടെ നാടകമായിരുന്നു ഏറ്റവും അധികം പ്രശംസ പിടിച്ചു പറ്റിയത്..മഴ തന്നെ മഴ ഴ ഴ ഴ ...ആ നാടകം ഒരു വിജയമാക്കാന്‍    രാപകലില്ലാതെ അധ്വാനിച്ചത് നമ്മുടെ നായകന്‍ റോബിന്‍ കൂടെ വിനോദ് ഉമ്മന്‍ സാമുവേല്‍ ..
 അങ്ങനെ നായക ശിങ്കം ശ്രീ റോബിന്‍ അവര്‍കള്‍ എല്ലാ മനസിലും ഒന്നാന്തരം ശിങ്കമായി മാറി..........                                    
                                       വില്ലന്‍ " മുറു മുറുക്കുന്നുണ്ടെങ്കിലും    മിണ്ടാട്ടം താല്‍കാലികമായി നിര്‍ത്തിവെച്ചു..കാരണം എല്ലാ മണിക്കുട്ടികളും കയ്യില്‍ നിന്നും  വഴുതിപ്പോയില്ലേ ....
                       
               പിന്നെ വന്നത്   കൊച്ചിന്‍ universitiyil ഇതുവരെയും റെക്കോര്‍ഡ്‌ മാറ്റി എഴുതപ്പെടാത്ത   സരോവര്‍ ഹോസ്റെലിന്റെ വാര്‍ഷിക മാമാങ്കമാണ് .. സാധാരണ നിലയില്‍ ഹോസ്റ്റല്‍ അന്തേവാസികളുടെ സഹൃദയരായ  എല്ലാ തരുണി മണികള്‍ ഉള്‍പ്പടെ സഹാപാഠികളെയും പങ്കെടുപ്പിക്കുന്ന സമയമാണിത്..
            ശത്രുകളും അതിലുപരി ഒരു ആണ്‍ തരി  പോലും പെരിനില്ലാത്ത്ത അഥവാ ഉണ്ടെങ്കില്‍ തന്നെ, സരോവറില്‍ ഇല്ലാത്തതിനാല്‍ (എന്നും പറയാം)  മേപ്പടി മറൈന്‍ biologyil നിന്നും ഒരു പെണ്‍  പൂവുപോലും സരോവരിന്റെ മുറ്റത്ത്‌ കാലു കുത്ത്തിയിട്ടില്ല..കുത്താന്‍ ഇതുവരെ സരോവറിലെ മറൈന്‍ ചേകവന്മാര്‍ സമ്മതിച്ചിട്ടില്ല ...
                                                                 ഓരോ സുഹൃത്തിനെ കൊണ്ട് വരുമ്പോഴും ഓരോ അംഗങ്ങളും അവര്‍ക്കും കൂടി ഫുഡ്‌ നല്‍കണം..നല്ല ചാര്‍ജ് ആണ് ഈടാകുന്നത്..ഫുഡ്‌ അതിനൊത്ത് ഗംഭീരമാണ് താനും.. ഇങ്ങനെ ഉടുതുണിയുടെ വള്ളി പൊട്ടി നില്‍കുമ്പോഴാണ് ധീര വീര പരാക്രമി റോബിന്‍ തമ്പുരാന്‍ കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞപോലെ  വിളംബരം പുറപ്പെടുവിക്കുന്നത്.."നോം മറൈന്‍ biology സുന്ദരി തരുണി മണികളെ കൂടി ഇതിലേക്ക് എഴുന്നെള്ളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ..ആയതിനാല്‍ ഖജനാവിലേക്ക് എല്ലാരും കപ്പം കേട്റെണ്ടാതാകുന്നു " ഡും ഡും ഡും...
                                               ചരിത്രപരമായ ഈ പ്രഖ്യാപനത്തിനു  ശേഷം ഒരുപാട് പഴശിമാര്‍ തലപൊക്കി..എന്ത് ഫലം..പുറമേ എതിര്‍ത്തിരുന്നാലും  ഉള്ളാലെ ഒരുപാട് ആഗ്രഹിച്ചവരായിരുന്നു   എല്ലാരും എന്നുള്ളത് കൊണ്ട് തന്നെ   കാര്യം ഭംഗിയായി..സാധാരണ, ഉണങ്ങാത്ത ഷട്ജങ്ങള്‍  മാത്രം തൂങ്ങുന്ന റൂമുകള്‍ അലങ്കാര പണികള്‍ കൊണ്ട് നിറഞ്ഞു...ബ്ലേഡ് കണ്ടിട്ടില്ലാത്തവര്‍ പോലും ഷേവ്  ചെയ്തു സുന്ദരക്കുട്ടന്മാരായി..3 -4 തവണ കുളികഴിച്ചു..കിട്ടിയ സുഗന്ധ ദ്രവ്യങ്ങള്‍ മുഴുവന്‍ വാരി പൂശി..
                  കപ്പം കെട്ടാന്‍ കപ്പപോലുമില്ലെന്നു  പറഞ്ഞവന്‍ പോലും കപ്രിചിനോ നല്‍കിയാണ്‌ തന്‍റെ മുറിയിലേക്ക് സുന്ദരിമാരെ എഴുന്നെള്ളിച്ചത്‌..
                                               ആ സുന്ദര സുദിനത്തിന്  ശേഷം എല്ലാ മഞ്ഞും ഉരുകി ഇറങ്ങി..
വര്‍ഷങ്ങളായി നീണ്ടു നിന്ന ശീത സമരത്തിനു തിരശീല വീഴുകയായിരുന്നു അവിടെ..
അതിനായി പ്രയത്നിച്ച റോബിന്‍ അവര്‍കള്‍ നീണാള്‍ വാഴട്ടെ..
                                                പ്രതി നായകന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു..ചായ കുടിക്കാന്‍ പോയിട്ട് ഒന്ന് കത്തി വെക്കാന്‍ കൂടി ഒരു സുന്ദരിയെയും  കിട്ടാത്ത അവസ്ഥയ്യായി..പുള്ളി പിന്നെ ദൈവീക കാര്യങ്ങളിലേക്ക് ചിന്ത ചായ്ച്ചു തടി തപ്പി..
                                       അന്നത്തെ  കാമുകന്മാര്‍ മാത്രം ഇന്നും മനസ്സില്‍   കനത്ത മഞ്ഞു പാളികളുമായി ഇപ്പോഴും അലയുന്നു എന്ന സത്യം പറഞ്ഞു കൊള്ളട്ടെ ...ആരുമാരും അറിയാതെ ആ മഞ്ഞു തുള്ളികള്‍ ഇപ്പോഴും ഓര്‍മകളില്‍  ആ ഇടനാഴികളില്‍ ..കായല്‍ക്കരയില്‍  ഹോസ്റ്റല്‍ റൂമുകളില്‍ എല്ലാറ്റിനുമുപരി സ്നേഹത്തിന്റെ നീര്‍ ചോലയിലേക്ക്   ഉരുകി വീഴുകയും തിരികെ  മഞ്ഞു മേഘമായി  പരിണമിക്കുകയും ചെയ്യുന്നു  ..

2009-2010
                                             ഇനി ഇന്നത്തെ കഥ പറയട്ടെ..ഇന്ന് പഴയ ശത്രു പരമ്പരയുടെ യുവ മിഥുനങ്ങള്‍ പ്രണയത്തിലാണ്  ..മനസിലായോ..അതായത് അന്ന് ആ ക്ലാസ്സ്‌ റൂമില്‍ ഒന്ന് കയറാന്‍ കൊതിച്ച നമ്മുടെ, ഇപ്പോഴത്തെ juniors അവുടത്തെ ഇപ്പോഴത്തെ സുന്ദരിമാരുമായി സ്നേഹത്തിലാണ്..മനസ് നിറയുന്ന സ്നേഹത്തില്‍ ..
                                   എല്ലാ ഐശ്വര്യവും നേരുന്നു..
                                                                                                           ( ശുഭം.)