Wednesday, October 28, 2009

ആശാനും തീവണ്ടിയും പിന്നെ N70 -യും


"അന്തിക്കട പ്പുറത്തൊരു  ഓലക്കുടയെടുത്തു നാലും കൂട്ടി മുറുക്കി നടക്കണ ..".
മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു ചടുലത  നിറഞ്ഞ ഗാനമാണ്  ഇത്..
നമ്മുടെ ഹോസ്റ്റല്‍ സംഘങ്ങളില്‍ ഈ ഗാനം പാടി ഹിറ്റ്‌ ആയ ആശാനാണ് ഈ വിദ്വാന്‍..
ആശാന്‍ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ആശാന്‍...
എല്ലാത്തിന്റെം ആശാന്‍....  എന്ന് കരുതി തെറ്റിദ്ധരിക്കണ്ട കേട്ടോ...പുള്ളി ഒരു പക്കാ മാന്യനാണ്..
കൊച്ചിയിലെത്യ ഇടക്കാണ്‌ നമ്മുടെ ആശാന് ഒരു പുതിയ കമ്പം കയറിയത്..
ഗവണ്മെന്റ് u p classil നമ്മള്‍ english പാഠപുസ്തകം നുള്ളിപ്പെറുക്കി വായിച്ചത് പോലെ ,yo yo ചേര്‍ത്ത് ഉലത്തി  വറുത്തു എടുത്ത ഒരു സാധനം..
സംഗീതത്തിന്റെ അകമ്പടിയോടു കൂടി പാഠപുസ്തക വായനാ മത്സരം .. എനിമയെന്നോ.50 സെന്റ്‌ എന്നോ,1 എക്കരെന്നോ,ഒക്കെ പേരുള്ള അദ്ധ്യായങ്ങള്‍ ആണത്രേ   അവര് വായിക്കണേ..
...എന്ത് പറ്റിയെന്നറിയില്ല..നമ്മുടെ ആശാന്റെ" അന്തിക്കട പ്പുറത്തൊരു" .. ആയിട്ട് എന്തേലും സാമ്യം തോന്ന്യോ എന്നറിയില്ല,ആശാന്റെ സിരകളില്‍ ആ സംഗീതം തീ പോലെ ചൂട് പിടിച്ചു കയറി..പിന്നെ പറയണോ പാഠം വായിച്ചു തെറ്റുമ്പോള്‍ കിട്ടുന്ന നുള്ളിനു നമ്മള്‍ കരയാറുള്ള " യ്യോ യ്യോ...അയ്യോ.."ആശാന്റെ നാക്കേല്‍ കയറി പറ്റി..പിന്നിടെപ്പോഴും കാണുമ്പോള്‍ "യ്യോ യ്യോ" എന്നാക്കി നടക്കുന്ന നമ്മുടെ പാവം പാലക്കാടന്‍
നാട്ടിന്പുരത്തുകാരന്‍   ആശാനെയാണ് കാണാന്‍ കഴിഞ്ഞത്...
.നമ്മുടെ പാവം ആശാന്റെ "യ്യോ യ്യോ" പ്രണയം കണ്ടു അമ്മാവന്‍ ഒരു 'N70'  വാങ്ങിക്കൊടുത്തു.അതാകുമ്പോ' യ്യോ യ്യോ' കേള്‍ക്കുകേം ചെയ്യാം ഫോണ്‍ വിളിക്കുകേം ചെയ്യാം.."യ്യോ യ്യോ" പ്രേതബാധയുള്ള  ആശാന്റെ സന്തോഷം പറയണോ..ഏതു  നേരവും "യ്യോ യ്യോ" കേട്ട് നടപ്പ് തുടങ്ങി നമ്മുടെ "യ്യോ യ്യോ ആശാന്‍"(ഇപ്പൊ അങ്ങനെയാണ് അറിയപ്പെടുന്നത്).ഇനി കഥ തുടങ്ങട്ടെ ....


പാലക്കാട് നിന്നും കൊച്ചിയിലെക്കു‌ തീവണ്ടി കയറി നമ്മുടെ ആശാന്‍..ചെവിയില്‍ headset കുത്തി "യ്യോ യ്യോ" കേട്ട് ആവേശഭരിതനായി അടുത്തിരിക്കുന്നവരുടെ നെഞ്ഞതും കാലിലും "യ്യോ യ്യോ കുത്തി"  കളിക്കുകയ്യയിരുന്നു പുള്ളി..പെട്ടെന്നൊരു മൂത്രശങ്ക..എന്തചെയ്യ്ക..വെച്ചടിച്ചു toilet-ലേക്ക്,കൂടപ്പിറപ്പിനെ പോലെ കൂടെ കൊണ്ട് നടക്കുന്ന "യ്യോ യ്യോ "പാട്ട്  ഓഫ്‌ ചെയ്യാന്‍ ഒരു മടി..headset വള്ളിയും തൂക്കിപിടിച്ചു മൊബൈല്‍ പോക്കെട്ടിലിട്ടു എഴുന്നേറ്റു  വായുവില്‍"  2 യ്യോ യ്യോ" കുത്ത് കുത്തി(ഭാഗ്യം ആരുടേം കണ്ണില്‍ കുത്താത്തെ..)
 ടോഇലെറ്റ് വാതില്‍ " യ്യോ യ്യോ" സ്റ്റൈലില്‍ തള്ളി തുറന്നു അകത്തു കടന്നു ആശാന്‍..അതാ തുടങ്ങുന്നു 50 centil പട്ടയം കിട്ട്യവരുടെ വില്ലടിച്ചാന്‍  പാട്ട്..ആശാന്റെ ഉള്ളിലും പുറത്തും ആവേശത്തിരകള്‍ ആടിത്തുള്ളി ..ടോഇലെറ്റ് എന്ന ബോധമില്ലാതെ ആവേശത്തോടെ" യ്യോ യ്യോ" ചാടികുത്തി ആശാന്‍ ..തൂങ്ങിയാടുന്ന headset വള്ളിയില്‍" യ്യോ യ്യോ "കുത്ത് കുരുങ്ങി..മൊബൈല്‍ ഒന്ന് ഞരങ്ങി..വള്ളി ഒന്ന് മുറുകി...മൊബൈല്‍ ടോഇലെറ്റ് കുഴിയിലേക്ക് "യ്യോ യ്യോ" എന്ന് പാടിത്തുള്ളി പാഞ്ഞു.. ആശാന്‍ വിട്ടു കൊടുത്തില്ല, headset വള്ളിയില്‍ ചാടിപ്പിടിച്ചു.."ഒരു നിമിഷം തരൂ .... നിന്നിലലിയാന്‍....ഒരു യുഗം തരൂ നിന്നെ അറിയാന്‍.."എന്ന ഗാനം "യ്യോ യ്യോ" ചേര്‍ത്ത് ആശാന്റെ കരളിലൂടെ ഒരിടിനാധമായി കടന്നു പോയി..ഷോക്കെറ്റ ആശാന്റെ തള്ളിയ കണ്ണുകളെ കരയിച്ചുകൊണ്ട് 50 centile വില്ലടിച്ചാന്‍ പാട്ട്  റെയില്‍വേ ട്രാകിലേക്ക് വഴുതി വീണു..  എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്ന "urin departmentപൂര്‍വാധികം ശക്തിയോടെ ഷട്ടര്‍ തുറന്നു വിട്ടു...  ആശാന്റെ മനസ്സില്‍ രാത്രിയില്‍ മഴവില്ല് കണ്ട പ്രതീതി..
എല്ലാ "യ്യോ യ്യോ "ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്തിച്ചു നമ്മുടെ ആശാന്‍ ..അടുത്ത ആലുവാ സ്റ്റേഷനില്‍ ഇറങ്ങി തിരികെ നടന്നു കുറെ ദൂരം... എവിടെ..വില്ലടിച്ചാന്‍ പാട്ടുമായി ട്രാക്കിലേക്ക് ചാടിയ 'N70' - ന്‍റെ പൊടി പോലും കാണാനില്ല... മഴയും തുടങ്ങി...പാടുന്നവന്റെ അണ്ണാക്കിലേക്ക് വെള്ളമോഴിചാലുള്ള അവസ്ഥ മനസിലാക്കിയത്  കൊണ്ടാകണം ആശാന്‍ തിരച്ചില്‍ നിര്‍ത്തി തിരികെ നടന്നു...
                  ആത്മാവില്‍  വാങ്ങി   സൂക്ഷിച്ച "യ്യോ യ്യോ" toilet-ല്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തേല്‍ പിന്നെ ആശാന്റെ കളിയും ചിരിയും "യ്യോ യ്യോ" കുത്തുമെല്ലാം പോയി..
ഇപ്പോള്‍ കൂട്ടുകാര്‍ അവന്റെ കളിയും ചിരിയും തിരിച്ചു കൊണ്ട് വരാന്‍ കളിക്കുടുക്കയുമായി ബോംബയ്ക്ക് കയറ്റി വിട്ടിരിക്കുകയാണ്...പാവം ആശാനും ,മുടിഞ്ഞ ട്രെയിന്‍ ടോഇലെടും പിന്നെ വില്ലടിച്ചാന്‍ പാട്ടും...

Friday, October 23, 2009

മരം ഒരു വരം...


മരം ഒരു വരം.....
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നിറഞ്ഞ വേദികളില്‍ അവതരിപ്പിക്ക പെട്ട് കൈ കൊണ്ടും കാലു കൊണ്ടും കല്ല്‌ കൊണ്ടും മണ്ണ് കൊണ്ടും അഭിനന്തന പ്രവാഹങ്ങള്‍ ഏറ്റു വാങ്ങ്യ മരം ഒരു വരം ജൈത്രയാത്ര തുടരുന്നു..
കഴിഞ്ഞ ഓണക്കാലത്ത്‌ ഗോവയുടെ തിരുമുറ്റത്ത്‌ സമുദ്രാന്തര്‍  ഗവേഷണം നടുത്തുന്നവരുടെ അഭ്യര്‍ഥന മാനിച്ചു മരം ഒരു വരം അതിന്റെ 100-) മത് വേദി അവതരിപ്പിച്ചു...
നിങ്ങള്‍ നല്ലവരായ നാട്ടുകാരെ പ്രിയമുള്ള ബ്ലോഗ്‌ വായനക്കാരെ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി മനസ്സില്‍ മായാതെ കിടക്കുവാന്‍ ഇതാ മരം ഒരു വരം 
പ്രിയമുള്ളവരേ  മരങ്ങളെ സംരക്ഷിക്കുന്നതിനും ,മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിനും നാട്ടുകാരെ ബോധവാന്മാരാക്കുന്നതിനു വേണ്ടി   dhooradharshanil  അവതരിപ്പിച്ച മരം ഒരു വരം എന്ന ഹ്രസ്വ ചിത്രം നിങ്ങള്‍ ഏവരും കണ്ടിരിക്കുമല്ലോ,അതിന്റെ ഹാസ്യ രൂപത്തിലുള്ള അവതരണമാണ് ഇത്..മരം ഒരു വരം......                 രാമന്‍കുട്ടി ഒരു പാവപ്പെട്ട കര്‍ഷകനായിരുന്നു..മക്കളില്ലാത്ത രാമന്‍ കുട്ടിക്ക് മരങ്ങളെ വലിയ ഇഷടമായിരുന്നു           


രാമന്‍ കുട്ടി മരങ്ങളെ മക്കളെ പോലെ സ്നേഹിച്ചു..
അങ്ങനെയിരിക്കെ ഒരു ദിവസം രാമന്‍കുട്ടി ആ കാഴ്ച കണ്ടു, അതാ ഉണങ്ങി ക്കരിഞ്ഞു നില്‍ക്കുന്നു ഒരു മരം..രാമന്‍ കുട്ടിക്ക് സങ്കടമായി..രാമന്‍കുട്ടി പിന്നിടൊന്നും ആലോചിച്ചില്ല..മരത്തിനു വെള്ളവും വളവും നല്‍കി...മരം തഴച്ചു വളര്‍ന്നു..
സന്തോഷം മൂത്ത രാമന്‍കുട്ടി മരത്തിനു ചുറ്റും ആടാനും പാടാനും തുടങ്ങി..സന്തോഷം കൊണ്ട് മരവും രാമന്‍ കുട്ടിയോടൊപ്പം ആടാനും പാടാനും തുടങ്ങി..തെയ്യരോ തക തിമി തെയ്യരോ 
ആടിയും പാടിയും ക്ഷീണിച്ചവശനായ രാമന്‍കുട്ടി മരത്തിനു ചുവട്ടിലിരുന്നുരങ്ങിപ്പോയി
 അപ്പോഴാണ് മരം വെട്ടുകാരനായ കോടാലി രാഘവന്‍ അതുവഴി വന്നത് ..മഹാ ക്രൂരനും കണ്ണില്‍ ചോരയില്ലാതവനുമായിരുന്നു  രാഘവന്‍.. രാഘവന്‍ മരം കണ്ടു...മ് മ് കൊള്ളാം നല്ല തടി,ഇന്ന് ഇവനെ തന്നെ തട്ടി ക്കളയാം..രാഘവന്‍ മനസ്സിലോര്‍ത്തു..എന്നിട്ട് കോടാലിക്ക് മൂര്‍ച്ചകൂട്ടന്‍ തുടങ്ങി..


ശബ്ദം കേട്ട് രാമന്‍ കുട്ടി ചാടിയെഴുന്നേറ്റു...മരത്തെ വെട്ടാനാഞ്ഞ  രാഘവനെ രാമന്‍ കുട്ടി സര്‍വ്വ ശക്തിയുമെടുത്തു തടഞ്ഞു.
.അവര്‍തമ്മില്‍ 1 ഉം 2 ഉം പറഞ്ഞു തര്‍ക്കമായി...

1.......2..........1.............2.......പിന്നെ അവര്‍ തമ്മില്‍ കയ്യാങ്കളിയായി.. തെയ്യോം തക തിത്തോം...തെയ്യോം തക തിത്തോം(കൈകൊട്ട് കളിയുടെ താളം..)

,അവസാനം അരിശം മൂത്ത രാഘവന്‍ രാമന്‍കുട്ടിയുടെ പുറത്തു തന്‍റെ കൈത്തരിപ്പു തീര്‍ത്തു..
അന്നത്തെ കൈത്തരിപ്പു തീര്‍ന്ന  സമാധാനത്തില്‍ കോടാലി രാഘവന്‍  തിരിച്ചു പോയി...
വേതനകൊണ്ട്  പുളഞ്ഞ രാമന്‍ കുട്ടി മരത്തെ കെട്ടിപ്പിടിച്ചു കരയ്യാന്‍ തുടങ്ങി...അപ്പോള്‍ അത് വഴിപോയ ഒരു വഴിപോക്കന്‍ ഇത് കണ്ട്‌ ഇങ്ങനെ പറഞ്ഞു..അയ്യേ ഇവനുമില്ലേ അമ്മേം പെങ്ങമ്മാരും..മരത്തെ പോലും വെറുതെ വിടില്ല കാപാലികന്‍...ഫ്തൂ... ഇതുകേട്ട  രാമന്‍ കുട്ടിക്ക് ഒന്നും മനസിലായില്ല,എന്നാല്‍ മരത്തിനു എല്ലാം മനസിലായി...മരം നാണിച്ചു ചില്ലകള്‍ താഴ്ത്തി..
ക്ഷീനിച്ചവശന്നായ രാമന്‍ കുട്ടി മരത്തിനു ചുവട്ടിലിരുന്നുരങ്ങിപ്പോയി...അപ്പോഴാണ് അത് സംഭവിച്ചത്...കാറ്റും മഴയും വീശിയടിക്കാന്‍ തുടങ്ങി...മരം ആടിയുലഞ്ഞു...കണ്ണ് തുറന്ന രാമന്‍കുട്ടി കണ്ടത് വിഴാന്‍ പോകുന്ന മരത്തെയാണ്...രാമന്‍ കുട്ടി മരത്തെ തടഞ്ഞു നിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചു..നടന്നില്ല...അവസാനം ചൂണ്ടു വിരല്‍ കൊണ്ട് ശ്രമിച്ചു..ചൂണ്ടു വിരല്‍ വളഞ്ഞു ചൂണ്ടാപോലെയ്യായി..മ് മ് കൊള്ളാം മീന്‍ പിടിക്കാന്‍ കൊള്ളാം..
അവസാനം അത് സംഭവിച്ചു..രാമന്‍കുട്ടി അടിയിലും മരം മുകളിലുമായി വീണു..അന്ത്യശ്വാസം വലിക്കുന്നതിനിടെ രാമന്‍ കുട്ടി നാട്ടുകാരോടായി ഇങ്ങനെ പറഞ്ഞു'മരം ഒരു വരം തന്നെയാണെന്റെ പോന്നമ്മച്ചിയെ.....'

കടപ്പാട്: cochin guinnes

Wednesday, October 21, 2009

പാഠം-1 "നിങ്ങളില്ലാതെ എനിക്കെന്താഘോഷം..."


                              "കണ്ടു ഞാന്‍ കൃഷ്ണനെ ഗോപാലകൃഷ്ണനെ
                    കൊണ്ടാക്കല്‍ വര്‍ണനെ കാര്‍വര്‍ണ്ണനെ.."
കണ്ണനായി, ഗോപാല കൃഷ്ണനായി വിലസുന്ന നമ്മുടെ നിര്‍ഗുണ സമ്പന്നനായ പ്രിയ സുഹൃത്തിന്റെ ചെറുകഥയാണ് ഇത്..
                             ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആഹ്ലാദ തിമിര്‍പ്പോടെ പങ്കെടുക്കുന്ന നിര്‍ഗുണന് n i o കോളനിയില്‍ വന്നതിനു ശേഷവും ആവെശതിമിര്‍പ്പിലായിരുന്നു..
  അതിന്റെ ഭാഗമായി നടന്ന ഓണാഘോഷത്തില്‍ നിര്‍ഗുനനന്‍  കള്ളകണ്ണനായി
     വിളങ്ങുന്ന രേഖാ ചിത്രമാണ് മുകളില്‍... 
    മലയാളികള്‍ കണ്ണനെ മനസിലാക്കി...നെനജോടെട്ടു വാങ്ങി സ്വീകരിച്ചു‌‌....
ഗോവയില്‍ പ്രസിദ്ധീകരിക്കുന്നതും അല്ലാത്തതുമായ ഒട്ടേറെ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തു 
ആവേശ പുളകിതനായ നമ്മുടെ കഥാനായകന്‍ അടുത്ത് വന്ന ദീപാവലി ആഞ്ഞു പിടിച്ചഘോഷിക്കാന്‍ പ്ലാന്നിട്ടു
വാങ്ങിയ പടക്കം മുഴുവന്‍ ഒറ്റ ഇരിപ്പിന് പൊട്ടിച്ചു തിര്‍ത്തു പഹയന്‍..
കൂടെ ഉണ്ടായിരുന്നവര്‍ക്ക് വള്ളി പൊട്ടാസ് കൊണ്ട് തൃപ്തിയടയെണ്ടി വന്നു ...
ഇനിയും പടക്കം വേണമെന്ന് വാശിപിടിച്ചു പാതിരക്കിറങ്ങി  പോയ  നമ്മുടെ സുഹൃത്തിനെ പിന്നെ  കാണ്മാനില്ല...
എല്ലാവരും പരക്കം  പാഞ്ഞു...
അവസാനം കണ്ടെത്തി ധാ നില്‍ക്കുന്നു നോര്‍ത്ത് ഇന്ത്യന്‍സിന്റെ ഇടയില്‍ ഇത്യാദി വെഷാധികളോട് കൂടി നരകാസുരനായിട്ടു നെഞ്ചും വിരിച്ച് ...
ആര് പറഞ്ഞിട്ടും കൂട്ടാക്കിയില്ല  നമ്മുടെ nirgu  (ഇങ്ങനെ ഒരു ചുരുക്ക പേരിലാണ് ഇപ്പൊ അറിയപ്പെടുന്നത്) ..
പരാജിതരായ മലയാളി സംഘം (മല്ലുസ്) നിരശയോടും അതിലേറെ കള്ള കണ്ണനെ നഷ്ടപ്പെടുന്ന സങ്കടതോടും  മടങ്ങി..ആവേശ തിമിര്‍പ്പിലായിരുന്ന നരകാസുരനെ അമ്പെയ്തു വിഴ്ത്തി ആ കാലന്മാര്‍ പാവത്തിന്‍റെ  മുണ്ടിനും തി പിടിപ്പിച്ചു...
കത്തിക്കരിഞു പുകയുമായി വന്ന നിര്‍ഗുവില്‍ നിന്നും പലരും ബീഡി കത്തിച്ചു എന്ന് പരക്കെ സംസാരവുമുണ്ട്...
എന്തൊക്കെ ആയാലും നമ്മുടെ നിര്‍ഗുണ സമ്പന്നന്‍ തന്നെ കാത്തിരുന്നവരോട്  പറഞ്ഞു  ..
"നിങ്ങളില്ലാതെ എനിക്കെന്താഘോഷം..."


Tuesday, October 20, 2009

അദ്ധ്യായം 2 - ശശി


              ഇത് ശശി.....കുങ്ങ്ഫു ശശി (ആ കിടപ്പ് കണ്ടാല്‍ അറിയില്ലേ?)


ഗോവയുടെ മണ്ണില്‍ മുള്ളിയും മണത്തും വളര്‍ന്ന അല്ല വളര്‍ത്തിയ ശശി ......
ശശി എസ് എ ഡി 26 - ന്‍റെ അരുമ പുത്രനായിരുന്നു..
ജിജിനും ,മനുവും,ടി ഡി യും  ..തങ്ങള്‍  ഉണ്ടില്ലെങ്കില്‍ പോലും അവര്‍ ശശിയെ ഊട്ടി വളര്‍ത്തി ..ഉണക്കമീനിന്റെ തല അവര്‍ക്കും ഉടല്‍ ശശിക്കുമായിരുന്നു..പച്ച മീനിന്റ്റെയും  അവസ്ഥ ഇത് തന്നെ..
കോഴിക്കാലുകള്‍ ശശി കടിച്ചു കീറുന്നത് എസ് എ ഡി അന്തേവാസികള്‍ കൊതിയോടെ  നോക്കി നില്‍ക്കാരുണ്ടായിരുന്നു. .എനാല്‍ main cook shynu വിനു   മാത്രം അത് രസിച്ചില്ല..



പല അവസരങ്ങളിലും shainu അത് തുറന്നു പറയുകയും ചെയ്തു..എന്നാല്‍ അത് കൊണ്ടൊന്നും ഒരുപയോഗവും ഉണ്ടായില്ല..ശശി തന്‍റെ സ്വര്‍ഗീയ ജീവിതം തുടര്‍ന്ന് പോയി ...
ഇനിയാണ് എല്ലാ ജീവിതവും മാറ്റി മറിച്ച രാജാധിരാജന്‍ പാവങ്ങളുടെ സേനാ നായകകാന്‍ അതെ 

vipin c o d എന്ന vip  യുടെ വരവ്..
പണ്ടുകാലത്ത്‌ സ്വന്തമായി ഉണ്ടായിരുന്ന രഥം s a d നിവാസികള്‍ക്ക് ദാനം ചെയ്ത മഹത് വ്യക്തിയാണ്  ഈ  വി ഐ പി ...
പിന്നീടുള്ള നാളുകള്‍ ശശിക്ക് മറക്കാനാകാത്തതായി 
ശശിയുടെ നന്ദി പ്രകടനം കണ്ടു മനസ്സലിഞ്ഞ  വി ഐ പി ,പട്ടിണി കിടന്നും ശശിയെ  വളര്‍ത്തി..ശശി വളര്‍ന്നു  ,അവന്‍ നാടിനെ വിറപ്പിച്ചു കുരക്കാനും,ചാടാനും ,മോങ്ങാനും തുടങ്ങി..അവന്റെ രൂപ പ്രകൃതിയുള്ള  പട്ടികുട്ടികള്‍ കോളനിയില്‍ ഓടിക്കളിക്കാന്‍ തുടങ്ങി..
തെക്ക് നിന്ന് വന്ന നൌകയില്‍ രാജാധി രാജന്‍ വി ഐ പി ക്ക് പോകേണ്ടി വന്നു..



പോകുന്ന സമയത്ത് തന്‍റെ പുന്നാര ശശിയെ അവിടം മുഴുവന്‍  തിരഞ്ഞു...കണ്ടില്ല..കരച്ചിലടക്കനാകാതെ രാജന്‍ വി ഐ പി യാത്രയായി....(backgroundil-യാത്രയായി സൂര്യാന്ഗുരം എന്ന ഗാനം മനസ്സില്‍ കാണുക..)വിശന്നപ്പോള്‍ മോങ്ങിക്കൊണ്ട് പടിവാതിലിലെത്തിയ ശശിയെ സ്വീകരിച്ചത് shynu വിന്റെ ആട്ടും തുപ്പുമായിരുന്നു ...മാനസികമായി തകര്‍ന്നു പോയ ശശി (ഇനി മാനസമൈനെ എന്ന ഗാനം..)തകര്‍ന്നു തരിപ്പണമായി നടന്നു...

അവനിപ്പോള്‍ മനുവിനെ  വേണ്ട,p ജിജിന്‍ രാജിനെ വേണ്ട...shynu വിനെ വേണ്ടേ വേണ്ട...
ശശിക്ക് കുടംബവും കുട്ടികളും വേണ്ട...കോളനി അമ്പലത്തില്‍ പൂജയും വഴിപാടുമായി കഴിയുകയ്യാണ് ഇപ്പോള്‍ ആ പാവം....വഴിയില്‍ ആര് വന്നാലും തന്‍റെ രാജാവാണോ എന്ന് കരുതി തല പൊക്കി നോക്കും അത്ര തന്നെ...ഒന്ന് കുരക്കാന്‍ പോലും മറന്നു പോയി പാവം.....എങ്കിലും പണ്ട്‌ തിന്ന മീന്‍ കഷണങ്ങളുടെ നന്ദി സൂചകമായി ജിജിനെയും മനുവിനെയും   ടി ഡി യെയും കാണുമ്പോള്‍  അടുത്ത് വന്നു ഒന്ന് മനക്കാറുണ്ട്..അത്രതന്നെ 

ഒന്നാമധ്യായം...മനു പി ജോണ്


  ഇവിടെ എഴുതി തുടങ്ങട്ടെ ഒന്നാമധ്യായം...
ഇത് നമ്മുടെ കഥാ നായകനായ മനു പി ജോണ്‍ എന്നാ വിദ്വാന്റെ കരവിരുതാണ്...
എന്തുകൊണ്ടെന്നറിയില്ല അസാരം മറവിയുള്ള ഒരു പാവം കാമുക ഹൃദയമാണ് മനുവിന്..
ഒരിക്കല്‍ കഥാനായകന്‍ ഒരു അഭിമുഖത്തിന് ഡല്‍ഹിയില്‍ പോകാന്‍ ഒരുക്കം തുടങ്ങി...
കുറെയേറെ കഷ്ടപ്പെട്ട് കിട്ട്യാ അവസരമാണ്...
പോകുവാനുള്ള തയ്യാറെടുപ്പില്‍ കൊണ്ടുപോകുവാനുള്ള സാധനങ്ങളുടെ ഒരു മേപ്പടി ലിസ്റ്റും
ഇഷ്ടന്‍ തയ്യാറാക്കി വെച്ചിരുന്നു...എന്ത് ചെയ്യാനാ മറവിയുള്ളതല്ലേ...
എന്നാല്‍ പഹയന്‍ ഒന്നെഴുതാന്‍ വിട്ടുപോയി...എന്താനെന്നരിയോ?
തനിക്കു പോകണം എന്നുള്ള കാര്യം....
എ സീ ടിക്കെട്ടുമെടുത്തു വലിയ ഗമയില്‍ രണ്ടു നാള് നടന്നു...
ട്രെയിന്‍ പോയതിനു ശേഷമാണ് കഥാനായകന്‍ അറിയുന്നത് പോകേണ്ടത് താനാണെന്നും,ഇനാനെന്നും..
മേപ്പടി ഒട്ടിച്ച കടലാസ് വലിച്ചു  കീറി ദൂരെയെറിഞ്ഞു ഇഷ്ടന്‍...
എന്നിട്ടൊരു ശപഥവും എടുത്തു .. എന്തെഴുതാന്‍ മറന്നാലും ലിസ്റ്റില്‍ എന്‍റെ പേരെഴുതാന്‍ മറക്കില്ലന്നു....


ശുഭം..