Friday, October 1, 2010

ഒരു broucher വിവാദം

                          "ഞാന്‍ broucher ..കടലിന്റെ നീല നിറത്തിന് മുകളില്‍ മങ്ങിയ മണ്ണിന്റെ നിറമുള്ള  ഭൂപടത്തില്‍ വീണു കിടക്കുന്ന നന്കുരവുമെന്തി  ഒരുപാട് കൈകളില്‍ ഒരുപാട് പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ കുറെ നാള്‍ അലഞ്ഞു നടന്ന്നു,എന്റ നെറ്റിയില്‍ marine geophysics,geology  2005 -2007 എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ? എന്‍റെ ഉള്ളറകളില്‍ ആ കാലഘട്ടത്തില്‍ പഠിച്ച കുമാരിമാരുടെയും കുമാരന്മാരുടെയും ചിരിക്കാത്ത, എന്നെ ആദ്യം ജോലിക്കെടുക്കണേ എന്ന അപേക്ഷ നിറഞ്ഞ മുഖങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ അല്ലെ? അവരുടെ ഉള്ളതും  ഇല്ലാത്തതുമായ എല്ലാ സവിശേഷതകളും ,പഠനങ്ങളും എന്നിക്കുള്ളില്‍  നിറച്ചും കുത്തി കുറിച്ച് വെച്ചിട്ടുണ്ട്.എന്നിട്ടും ഞാന്‍ ആരുടേയും ശോഭനമായ ഭാവിക്ക്‌ വഴിതെളിച്ചില്ല എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍  മരിച്ചു മണ്ണടിഞ്ഞിട്ടും   എന്‍റെ ആത്മാവിന് നിത്യശാന്തി കിട്ടിയിട്ടില്ല..അങ്ങനെ അലഞ്ഞു നടക്കുന്നതിനിടയിലാണ് വകയില്‍ എന്‍റെ ഒരു ഉപന്ജതാവായ td യെ കാണാന്‍ ഇടവന്നത്.."
                                                          പെണ്ണിന്റെ മനസ്സ് പോലെ സങ്കീര്‍ണ്ണമായ വഴികളില്‍ നിന്നുമുരുതിരിഞ്ഞു വന്ന ഒരേടാണ് ഈ സംഭവം..
വിവാദങ്ങള്‍ മാത്രം കേട്ട് തഴമ്പിച്ച മലയാളികളെ, ഇതും ഒരു വിവാദ കഥയാണ്‌..ഒരു പക്ഷെ ഹോസ്ടലുകള്‍ക്കുള്ളില്‍ മാത്രം ,ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിര്‍ജീവമായി പോകുമെന്ന് കരുത്യ ഒരു ചെറിയ വിവാദം..പക്ഷെ അത് ഒരു ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയെ സാരമായി ബാധിച്ചു എന്നുള്ളതാണ് ഇതിന്റെ ഇതിവൃത്തം,
                               msc marine geology &  geophysics , 4 semester ആയി  തിരിച്ച പഠനകാലത്തെ 3  എണ്ണവും പൂര്‍ത്തിയാക്കി പിന്നെയുള്ള നിര്‍ണായക കാലത്തെ കരുക്കള്‍ നീക്കുന്ന കാലം. കേരളത്തിനു പുറത്ത് പ്രശസ്തമായ കേന്ദ്രങ്ങളില്‍ പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്തു സ്വന്തം biodatayil ഒരു പൊന്‍തൂവല്‍ കൂടി വെക്കുവാന്‍ വെമ്പി ഓടി നടക്കുന്ന കാലം.അപ്പോഴാണ് മുന്‍കാലങ്ങളില്‍  ഉള്ളവര്‍ ചെയ്തത് പോലെ ഒരു broucher ആശയം പൊന്തിവന്നത്.നിലവില്‍ geology geophysics dept. ഒന്നാണല്ലോ അപ്പോള്‍ ബയോ broucher അങ്ങനെ തന്നെയാകാം,മുമ്പും അങ്ങനെ തന്നെയായിരുന്നു..
                                                  "ഞാന്‍ ബ്രൌചെര്‍ ,എന്‍റെ വിശ്വ വിഖ്യാതമായ ജനനത്തിനു വേണ്ടി എല്ലാവരും ശ്രമം തുടങ്ങി.ക്യാമ്പസ്‌ എന്നപേരില്‍ കാമ്പസ്സിനകത്തും പുറത്തും സ്റ്റുഡിയോ  നടത്തുന്ന മധു ചേട്ടനെ ആസ്ഥാന ഫോട്ടോ ഗ്രഫരായി നിയമിച്ചു.സിനിമ നടിമാരുടെയും,കലാതിലകങ്ങളുടെയും മാത്രം ഗ്ലാമര്‍ ഫോടോ എടുത്തു ശീലിച്ച ആളാണേ.. എല്ലാവരും ഫോട്ടോ  എടുത്തു. ഹുണ്ടിക പിരിവു തുടങ്ങി,തിരക്കിട്ട ചര്‍ച്ചകള്‍,  പക്ഷെ   ഇടപാടുകള്‍ തുടങ്ങും മുമ്പേ പിന്നില്‍ പ്രവര്‍ത്തിച്ച geophysics  പ്രമുഖരെല്ലാം പ്രൊജക്റ്റ്‌ എന്ന പേരില്‍  മുംബൈക്ക് വണ്ടികയറി.പിന്നെ geology പ്രൊജക്റ്റ്‌ സാധാരണയായി കാമ്പസ്സിനോട് ചേര്‍ന്ന് തന്നെ ആയതിനാല്‍  ആ നിലവിലെ കമ്മിറ്റി നോക്കി നടത്താന്‍ പറ്റിയത് geology -യിലെ    ടി ഡി അവര്‍കളാണ്.കാരണവ സ്ഥാനത്ത് അദ്ധേഹത്തെ നിയമിച്ച്‌ മറ്റുള്ള പ്രമുഖര്‍ പൊന്‍ തൂവലും  തേടി യാത്രയായി.
                 ആദ്യം വേണ്ടത് എന്‍റെ മുഖാണല്ലോ? ആര് കണ്ടാലും ഉള്ളില്‍ എന്താണെന്നു ആകാംഷയോടെ തുറന്നു  നോക്കുവാന്‍ തോന്നും വിധത്തില്‍ ഒരു മുഖം.അങ്ങനെ മുഖം സൃഷ്ടിക്കുവാന്‍ 'ബ്യുടീഷന്‍' ആയ ദില്ജിത്ത്  എന്ന കൊച്ചു കലാകാരനെ നിയമിച്ചു.camputer നിലവില്‍ ഉള്ളത് റിയാസ് എന്ന ബയോ ടെക്നോളജി വിഭാഗത്തിലെ ഡോക്ടറല്‍ student ന്‍റെ വീട്ടിലാണ്.സന്ധ്യയോടു കൂടി തുടങ്ങുന്ന തിരക്കിട്ട ചര്‍ച്ചകള്‍ ,ആര്, 2 പേരെ ഉള്ളു ( ടി ഡി +ദില്‍ജിത് ),ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുവാന്‍ അല്പം റം കൂട്ടിനുണ്ടാകും.പിന്നീടു റിയാസിന്റെ വീട്ടിലേക്കു ..തിരിച്ചു വന്നു ക്ഷീണം മാറ്റാന്‍ c p എന്ന പ്രശസ്തമായ തറവാട് ബാറിലേക് .മദ്യം അങ്ങനെ ആഴ്ചകളോളം എന്‍റെ ജനനത്തിനു   സ്വരുകൂട്ട്യ  ഒരു പങ്കു കാര്‍ന്നു തിന്നു.എനിക്കെന്തെലും മിണ്ടാന്‍ പറ്റുമോ?ജനിചിട്ടില്ലേ ഞാന്‍..അവരുടെ ചിന്തകളില്‍,  ഞരമ്പുകളില്‍  മാത്രം ഓടിക്കളിക്കുനെ ഉള്ളു..
                                          അവസാനം ചര്‍ച്ചകള്‍ക്കും ഞെരിപിരി ഓട്ടങ്ങള്‍ക്കുമോടുവില്‍  കടല്‍ നീലിമയുടെ മുകളിലെ   നന്കൂരവുമായി ഞാന്‍ ചിന്തകളുടെ ഗര്‍ഭപാത്രത്തില്‍ നങ്കൂരമിട്ടു.എന്‍റെ മനോഹരമായ ആര് കണ്ടാലും നോക്കിപോകുന്ന മുഖം ജനനം കൊണ്ടു.അതൊരു c d യിലേക്ക് പകര്‍ത്തി.കുറെ നാള്‍ എന്‍റെ ജീവിതം ആ c d യില്‍ മാത്രമായിരുന്നു,എന്നാല്‍ കാരണവര്‍ t d കരുതിയ പോലെ എന്നെയും എന്‍റെ സഹോദരങ്ങളെയും അച്ചടിച്ച്‌ ഇറക്കുക എന്നുള്ളത് ഒരു ചെറിയ കാര്യമായിരുന്നില്ല.കയ്യില്‍ പിന്നെയുള്ള പണം മതിയാകുമായിരുന്നില്ല അതിനു.ബോംബയിലേക്ക് പോയ സുഹൃത്തുകള്‍ എന്‍റെ കാര്യമന്വേഷിക്കുമ്പോള്‍ എന്നെ പകര്‍ത്തി വെച്ച c d നോക്കി നെടുവീര്‍പ്പുകള്‍ അയവിറക്കിയ മുഖം ഇന്നും ഓര്‍മ്മ വരുന്നു.
                                          കാരണവര്‍ നാട്ടിലേക്ക് വിളിച്ചു പലരോടും പണം ചോദിച്ചു,ആരൊക്കെയോ നല്കാമെന്നെട്ടു,എന്നാല്‍ അത് വാങ്ങി വന്നിട്ട് കാര്യങ്ങള്‍ നീക്കമെന്ന് കരുതി കാരണവര്‍ ,ബോംബയില്‍ നിന്നും സ്ഥിരമായി വിളിക്കുന്നുണ്ട്,അവിടെ നിന്നും തിരിച്ചു കയറി വരുന്നതിനു മുമ്പ് എന്നെ ജനിപ്പിച്ചു അവിടെ എത്തിച്ചാല്‍ ഒരു വിധമുള്ള കമ്പനികളില്‍ എല്ലാം നേരിട്ട് കൊടുത്തിട്ടു വരാം.അപ്പോള്‍ ഒരു പക്ഷെ പഠനം കഴിഞ്ഞിരങ്ങിയാല്‍  ഉടനെ ജോലി കിട്യാലോ?ഒരാള്‍ക്കെങ്കിലും കിട്യാല്‍ മതി,മറ്റുള്ളവര്‍ പിന്നാലെ ചേക്കേറുമല്ലോ?
         അന്ന് രാത്രി എന്തോ ഓര്‍ത്തു വളരെ വിഷാധനായി  ഇരിക്കുന്ന കാരണവരെയാണ്  ഞാന്‍ കണ്ടത്,ഫോണ്‍ എടുത്തു പറയുന്നത് കേട്ടു  'ഞാന്‍ വരാം ,പണമല്ലേ വേണ്ടത്,ശേരിയാക്കം..തല്‍കാലം സമാധാനമായിരിക്ക്..'
         രാത്രി തന്നെ എന്നെ മറ്റൊരു c d യിലേക്ക് പകര്‍ത്തി അത് മേശയില്‍ നിക്ഷേപിച്ചു എന്നെയുമെടുത്ത് കാരണവര്‍ യാത്രയായി..റെയില്‍വേ സ്റ്ഷനില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ടാണോ അതോ ടിക്കറ്റ്‌ എടുക്കഞ്ഞിട്ടാണോ എന്നറിയില്ല പുള്ളി luggage comparumentinte നിലത്തു പേപ്പറും വിരിച്ച് അങ്ങ് ഇരുന്നു.
വളരെ വെളുപ്പിന് നല്ല തണുപ്പടിച്ചാണ് ഞാന്‍ കണ്ണുതുറന്നത്,നോക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ ബെഞ്ചില്‍  കിടന്നുറങ്ങുന്നു,ഇന്നലെ കയറിയ സ്ഥലമല്ല,luggage compartmentil വെളിച്ചമില്ലത്തതിനാല്‍  എത്ര ദൂരം സഞ്ചരിചെന്നോ എവിടെ എത്യെന്നോ  എനിക്കറിയില്ലായിരുന്നു.സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ മനസിലായി varkala   ആണു ഇപ്പോള്‍ നില്‍ക്കുന്നതെന്ന്.ഇതെന്താ ഇവിടെ എന്നലോചിക്കുംപോഴെക്ക് എന്നെയും കൊണ്ടു ഒരു ബസ്സില്‍ കയറി മുപ്പര്‍ വീണ്ടും യാത്ര തുടര്‍ന്നു.
                                  ഏതൊക്കെയോ ഊടുവഴികളിളുടെ സഞ്ചരിച്ചു അരമതില്‍ കെട്ടിയ ഒരു കെട്ടിടത്തിനുള്ളിലേക്ക് കാരണവര്‍ കയറി,അവിടെ നിന്നും ചെവിയടപ്പിക്കുന്ന യന്ത്രങ്ങളുടെ ഒച്ച,മുളകാണെന്നു  തോന്നുന്നു പൊടിക്കുന്നുണ്ട്,എന്‍റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീറ്റലും പുകച്ചിലും പുറത്തു ചാടി,മറ്റു പലരുടെയും ചീറ്റലും തുമ്മലും ഒക്കെ കേട്ടു,ഓഹോ അപ്പോള്‍ ഒരുപാട് പേരുണ്ട് പുറത്തു,ഈ യന്ത്ര ശാലയില്‍ എന്നെയും കൊണ്ടു വന്നാതെന്തിനാണാവോ ?നശിപ്പിച്ചു കളയാനോ?എങ്കില്‍ എന്തിനാ  എന്‍റെ ഒരു പ്രതി അവിടെ ഉപേക്ഷിച്ചു വന്നെ? ഈ വിധം പേടിക്കുംപോഴുണ്ട് സ്ത്രീകളുടെ കലപില ശബ്ദത്തിനും യന്ത്രങ്ങളുടെ ഒച്ചക്കും മുളകുപോടിക്കും വീണ്ടും അവസരം നല്‍കാതെ കാരണവര്‍ ചുമരിനപ്പുറതേക്ക്‌  പോയി.
                                                 തോള്‍ സഞ്ചിയില്‍ നിന്നും എന്നെ പുറത്തു ഒരു കട്ടിലിലേക്കിട്ടു,വീണതും മുകളിലേക്ക്  നോക്കിയപ്പോള്‍ കണ്ടത് മാറാല പിടിച്ച മച്ചും,ചുമരിനപ്പുറത്തു തിളച്ചു കറങ്ങുന്ന യന്ത്രങ്ങളുടെ നിശ്വാസങ്ങളില്‍ കറപിടിച്ചു ഏന്തിവലിഞ്ഞു കറങ്ങുന്ന ഫാനുമാണ്,അസ്ബെടോസ്  വിടവുകളില്‍ മഴക്കാലത്ത്‌ ചോര്‍ച്ച  തടയാന്‍ പ്ലാസ്റ്റിക്‌ കവറുകള്‍  തിരുകി വെച്ചിരിക്കുന്നു,പുറത്തു മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവിന്റെ ഇലകള്‍ ചരിച്ചു പണിത ജനല്‍ കട്ടിളയിലെക്കുതിര്‍ന്നു വീണിരിക്കുന്നു, തേക്കാത്ത പരുപരുത്ത സിമന്റ്‌ കട്ടകളില്‍ ചാരി  അര്‍ദ്ധ നഗനനായി അദ്ദേഹം ഇരുന്നു,എന്നെ നോക്കി വീണ്ടും നെടുവീര്പെട്ടു,എവിടെയാണ് എന്നെയും കൊണ്ടു എത്തിയിരിക്കുന്നതെന്ന് മാത്രം ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല,
                                            നര വീണ മുടികളും ദേഹമാസകലം പറ്റിപ്പിടിച്ച മുളകുപോടിയുമായി നിറം മങ്ങിയ വസ്ത്രമണിഞ്ഞ ഒരു സ്ത്രീ കാരണവരുടെ മുന്നിലേക്ക്‌ വന്നു,"നീ എന്തെങ്കിലും കഴിച്ചോ?പല്ല് തേക്ക്‌,ഞാന്‍ എന്തെങ്കിലും എടുത്തു വെക്കാം," എന്ന് പറഞ്ഞിട്ട് പെട്ടന് തന്നെ പോകുവാന്‍ തുടങ്ങി,അപ്പോള്‍ കാരണവര്‍ "അല്ല മമ്മി, എത്രയാ അത്യാവശ്യമായി അടക്കേണ്ടത്?ബാങ്കില്‍ നിന്നും വന്ന പേപ്പര്‍ എന്തിയെ?"
                 ഇതാണോ ഇദ്ദേഹത്തിന്റെ അമ്മ?ഓഹോ അപ്പൊ വീട്ടിലേക്കാണ് കുറ്റിയും പറിച്ചു ആരെയും അറിയിക്കാതെ ചാടി വന്നിരിക്കുനത്,അല്ലെ എന്താ പേപ്പര്‍?
ഇത്രയുമൊക്കെ മനസ്സില്‍ കണക്കു കൂട്ടുംപോഴെക്ക് അവര്‍ തിരിച്ചെത്തി,കയ്യിലെ അച്ചടി മഷി പുരണ്ട കടലാസ് കാരണവര്‍ക്ക്‌ നേരെ വെച്ചു നീട്ടി, ചുണ്ടാനങ്ങുന്നതില്‍ നിന്നും മനസിലായി ഏതോ ബാങ്കിന്റെ തീരാക്കടത്തിനു  നടുവില്‍ നിന്നും പിടിച്ചെടുക്കുവാന്‍ വിധിക്കപെട്ട മണ്ണിന്റെ   മുന്‍വിധി പത്രമാണ്‌ അതെന്നു,
                                                   പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു ഒന്നും കഴിക്കാതെ തന്നെ എന്നെയും എടുത്തു കാരണവര്‍ പുറത്തേക്കിറങ്ങി,വാഹനങ്ങള്‍ ഒരുപാട് പായുന്നുണ്ട്‌,ഒരു junctionil  എത്തി  അവുടുന്നു പിന്നെയും യാത്ര.ഒരു ബാങ്കിലെക്കാന് കാരണവര്‍ ബസ്സില്‍ നിന്നും ഇറങ്ങി പോയത്,അവിടെ  മാനേജരുടെ മുന്നില്‍ അപേക്ഷയുമായി  ഇരിക്കുന്ന കാരണവരുടെ നെഞ്ചകം പിടച്ചത് ഞാന്‍ ഇന്നുമോര്‍ക്കുന്നു. അവസാനം നിവര്ത്തികേടിന്റെ കഥകളില്‍ വീണ അദ്ദേഹം ഒരു കുറഞ്ഞ തുകയ്ക്ക് തല്‍കാലം തീര്‍പ്പ് ഉണ്ടാക്കമെന്നേറ്റു  ,      
                                        അവിടെ നിന്നിറങ്ങിയതും ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നത്‌ കേട്ടു,കുറച്ചു നേരം ഒരു തണലത്തു എന്നെയും പേറി നിന്നു,പിന്നെ ചായ കുടിച്ചു,പിന്നെയും കാത്തുനില്‍പ്പ് തന്നെ,
കുറച്ചു കഴിഞ്ഞു ഒരാള്‍ വന്നു,
                          കാരണവര്‍
                         "കാര്യം നടക്കുമോ?"
                       വന്നയാള്‍
                     മ് നോക്കാം.,എന്തായാലും ആദ്യം രണ്ടെണ്ണം വിട്ടോണ്ടാകം  സംസാരം,"
പിന്നെ ഒരു ബാറിന്റെ അന്തരീക്ഷത്തിലെക്കാണ്‌  ഞാന്‍ ചെന്ന് പെട്ടത്.
            കാരണവര്‍
"നിങ്ങള്‍ക്കറിയോ എന്ത് കാലു പിടിചിട്ടാണ് ഞാന്‍ അതൊന്നു ശേരിയാക്കിയതെന്നു,മനജേര്‍ ആദ്യം സമ്മതിച്ചില്ല,ഭാഗ്യം അവസാനം,ദേഷ്യപ്പെടാന്‍ പറ്റുമോ?രക്ഷപെടാന്‍ വേണ്ടി വീട്ടിലേക്കു എടുത്ത തുകയ,പണം വാങ്ങിയിട്ട് ഇപ്പൊ ..
അത് പോട്ടെ ,പിന്നെ ഈ c d  യില്‍ ഉള്ള കുറെ കാര്യങ്ങളുണ്ട് ,കുറെ കുട്ടികളുടെ ജീവിതം നിശ്ചയിക്കെണ്ടാതാണ് ,ഇതൊന്നച്ചടിപ്പിക്കണം എവിടെയെങ്കിലും ..അപ്പൊ പണം കടം ചോദിക്കുമ്പോ അതും കൂടി കൂട്ടി വേണം ചോദിയ്ക്കാന്‍ "
ഇത്രയും പറഞ്ഞു കാരണവര്‍ ഒരു ഗ്ലാസ്‌ എടുത്തു മോന്തി,ഒരു സിഗരെട്ടു കത്തിച്ചു,ചെറുതായൊന്നു ചുമച്ചു.പിനീട്  നവാഗതന്റെ മുഖത്തേക്ക് നോക്കിയിരുപായി,മേശയില്‍ ഗ്ലാസ്സിന്റെയും അച്ചാറിന്റെയും   നടുവില്‍ ഞാന്‍ മലര്‍ക്കെ കിടന്നു.
ആലസ്യം മാറി മത്തു  പിടിച്ചു കറങ്ങി തുടങ്ങിയ കണ്ണുകളുമായി  നവാഗതന്‍ എല്ലാം ഏറ്റു.
യാത്രകള്‍ യാത്രകള്‍ ...
യാത്രകള്‍ക്കൊടുവില്‍ കണക്കു കൂട്ടലുകള്‍ പിഴച്ച പുസ്തകമായി കാരണവര്‍ രൂപാന്തരപെട്ടു..
പണം മനുഷ്യന്റെ നാഡി ഞരമ്പുകളെ മരവിപ്പിച്ചു കൊണ്ടു ഒരു അനസ്തേഷ്യ പോലെ പ്രവര്‍ത്തിച്ചു . ചവിട്ടി നില്‍ക്കുവാന്‍ ഭൂമിയില്‍ സമ്പാദ്യമായുള്ള   മണ്ണ്  ഉപേക്ഷിക്കുവാന്‍ മനസ് വരാതെ എന്നെയും എനിക്കുള്ളിലെ ചിരിക്കാത്ത മുഖങ്ങളെയും പാടേ മറന്നു കൊണ്ടു സ്വരുകൂട്ടിയ പണമെല്ലാം ബാങ്കില്‍ ഇടക്കാല ആശ്വാസത്തിനായി കാരണവര്‍  അടച്ചു. ഒരു 3 മാസത്തേക്ക് കൂടി അവധി കിട്ടി.
                                ബോംബയില്‍ നിന്നും എല്ലാവരും മടങ്ങിയെത്തി,ചോദിച്ചവരോട് അവസ്ഥകള്‍ മറച്ചു ,തെറ്റ് തിരുത്തുവാനാകാത്ത കോമാളിയായി കാരണവര്‍ രംഗതെത്തി.മുഖമുയര്‍ത്തി നോക്കുവാന്‍ ശേഷിയില്ലാഞ്ഞിട്ടാകണം ധൈര്യത്തിനായി അവരുടെ മുന്നിലെക്കെത്തിയ പാടെ പൂസായത്‌.
                               എന്നാല്‍ അവര്‍ , കാരണവരുടെ കൂട്ടുകാര്‍ മറ്റൊന്നും അറിഞ്ഞില്ലെങ്കിലും  മനുഷ്യ സഹജമായ കൈപിഴകളെ സ്വീകരിച്ചു,കാരണവരെ കൂടെ നിര്‍ത്തി,ഒരു വാക്ക് കൊണ്ടു പോലും നോവിക്കാതെ സുഹൃത്ത് ബന്ധത്തിന്റെ ഇഴകളില്‍ കോര്‍ത്ത്‌ സ്നേഹത്തിന്റെ പുസ്തകതാളുകള്‍ക്കിടയില്‍  ആരുമറിയാതെ സൂക്ഷിച്ചു.
             വിനോദ് ഉമ്മന്‍ സാമുവല്‍,റോബിന്‍,ആശാന്‍,എല്ലാത്തിനുമുപരി വിനോദ് sir ..... അവര്‍ താളപിഴകള്‍ സംഭവിച്ച എന്‍റെ ജനനത്തിനായി വീണ്ടും പരിശ്രമം തുടങ്ങി.മധുചെട്ടനെ തലങ്ങും വിലങ്ങും കൊണ്ടുപോയി foto എടുപ്പിച്ചു.പ്രസ്സുകള്‍ തോറും കയറിയിറങ്ങി വളരെ കുറഞ്ഞ നിരക്കില്‍ ,എനാല്‍ അതി ഗംഭീരമായിട്ട് എന്‍റെ സൃഷ്ടി നിര്‍വഹിക്കപെട്ടു.ആവശ്യമായതില്‍ തികയാതെ വന്ന തുക ഉമ്മന്‍ സാമുവല്‍ പുള്ളിയുടെ ചേട്ടനില്‍ നിന്നും വാങ്ങി.
             അതിനു ശേഷം ഞാന്‍ ഒരുപാട് കൈകളില്‍,ഒരുപാട് കമ്പനികളുടെ മെയില്‍ ബോക്സില്‍, ഒരുപാട് ചര്‍ച്ചകളില്‍ അലഞ്ഞു നടന്നു.എന്നെ ആവേശത്തോടെ ഓരോരുത്തരും സ്വീകരിച്ചു.സ്വികരിക്കുന്നതിലെ  ആവേശം  ഒരാളുടെ ശോഭനമായ ഭാവിക്ക്‌ പോലും വഴിതെളിച്ചില്ല..അത് മാത്രമായിരുന്നു സങ്കടം എന്നാശ്വസിക്കുവാന്‍ എനിക്കിപ്പോ കഴിയുന്നില്ല..
   പറഞ്ഞില്ലേ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാന്‍ ടി ഡി യെ കണ്ടുമുട്ടി.ഹോസ്റ്റല്‍ മുറികളില്‍ ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിര്‍ജീവമായി പോകുമെന്ന് കരുതിയ ഒരു സംഭവം..
        ഞാന്‍ കാണുമ്പോള്‍ കാരണവര്‍ ഗോവയിലാണ്,ഉയര്‍ന്നു പൊങ്ങിയ പാറ കെട്ടിന്  മുകളില്‍ ഒഴിഞ്ഞ ബെഞ്ചില്‍ ഇരുളില്‍ ദൂരേക്ക്‌ നോക്കിയിരുപ്പുണ്ട്,എനിക്ക് സന്തോഷമായി.
ഇപ്പോള്‍ ഗോവയില്‍ പ്രൊജക്റ്റ്‌ അസിസ്ടന്റ്റ് ആയി ജോലി നോക്കുന്നു അത്രേ..
  പഴയ കാര്യങ്ങള്‍ വെറുതെ ചോദിച്ചു,കൂട്ടത്തില്‍ ബാങ്കിന്റെ കാര്യവും വന്നു..
                      3 മാസത്തേക്ക് താല്‍കാലികമായി  കിട്ടിയ അവധി കഴിഞ്ഞു..മാസങ്ങള്‍ കടന്നു പോയി ബാങ്കിന് നിവര്‍ത്തിയില്ലാതെ കോടതിയില്‍ പോയി.കോടതിയില്‍ നിന്നും നോടിസു വന്നു,കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എടുത്തതിന്റെ ഇരട്ടി തുകയ്ക്കാണ്  . എന്നാല്‍ ഇപ്പോള്‍ അതൊക്കെ തീര്‍ക്കുവാന്‍ ഒരു അവസരം വന്നിട്ടുണ്ട്,വിദേശത്ത് ഒരു ജോലി ശേരിയായിടുണ്ട്,എന്നാല്‍ പോകുന്ന കമ്പനിയില്‍ ജോലിയിലുള്ള ജുനിയെര്സ് ആയ കുട്ടികള്‍ കാരണവരെ കൊണ്ടു വരരുതെന്ന് വാശി  പിടിക്കുന്നു .കാരണം അന്ന് എന്‍റെ പേരില്‍ നടത്തിയ തിരിമറി..
  പിനെയും കുറെ നാള്‍ ഞാന്‍ അവിടെ തങ്ങി..തലവരയുടെ വഴികളില്‍ കടല്‍ മുറിച്ചു പോകുവാനുള്ള രേഖ തെളിഞ്ഞു നിന്നതിനാലാകണം എല്ലാം ശെരിയായി,ടി ഡി വിദേശത്തേക്ക് യാത്രയായി..
         അവിടെ എത്തിയപോഴും അവഗണനയുടെയും ,പുറത്താക്കാന്‍ വെമ്പലുകളുടെയും  ഇടയില്‍ പെട്ടു ഉഴറി   കുറെ നാളുകള്‍..
                corrupted ആയ വ്യക്തി എന്ന നിലയിലാണ് പലരുടെയും മുഖം കാരണവര്‍ ഇപ്പോഴും നേരിടുന്നത്...
എങ്കിലും സഹിച്ചു , പെടാപാടുകള്‍ക്കൊടുവില്‍  കടങ്ങളെല്ലാം തീര്‍ത്തു.. വീണുപോയ കളങ്കം മായ്ക്കുവാനകില്ലെങ്കിലും   സുഹൃത്തേ ...
           ഇനി ഞാന്‍ വിട വാങ്ങട്ടെ , എനിക്ക് ആശാന്റെ അടുത്തേക്ക് ഒന്ന് പോകണം,പിന്നെ വിനോദ് മാഷിന്റെയും..ജീവിതത്തിന്റെ കയങ്ങളില്‍ കുരുങ്ങി കിടക്കുന്നു ഇരുവരും..എന്‍റെ ആത്മാവിനാല്‍ എങ്കിലും അവര്‍ക്ക് .."
                                  പിന്‍കുറിപ്പ് 


                                              ഇതൊരു കുമ്പസാരമാണ്..മാപ്പപെക്ഷയാണ് ....
ചെയ്തു പോയ തെറ്റുകളുടെ കൂട്ടത്തില്‍ മാപ്പര്‍ഹിക്കാത്ത ഒന്നായി നിലനില്ക്കുമെന്നറിയാം...എങ്കിലും  സുഹൃത്തുക്കളെ, എന്‍റെ  മനസ്സില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം ..പറയുവാനാകാതെ പലതും മനസ്സില്‍ താഴിട്ടു പൂട്ടി വെച്ചു..അറിയില്ല എന്തെ നാവു പൊങ്ങിയില്ല എന്ന്...
                              ഇടവും വലവും ചേര്‍ന്ന് നടന്ന നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും എന്നെ അകറ്റി നിര്‍ത്തരുതേ..നിങ്ങളില്‍ ഒരുവനായി എന്നും നിലനിന്നു പോകുവാന്‍..
മാപ്പ്..മാപ്പ്..മാപ്പ്...
വിനോദ്,റോബിന്‍,ആശാന്‍,വിനോദ് sir ...എല്ലാവരോടും..