Friday, September 7, 2012

ഓര്‍മ്മകളുടെ തപാല്‍പെട്ടി

..... സൃഷ്ടാവ് അവന്റെ എക്കാലത്തേയും അതുല്യ സൃഷ്ടിയായ മനുഷ്യന്റെ രൂപകല്പനയില്‍ ..

മജ്ജയും, മാംസവും ,ധമനികളും ,രൂപഭംഗിയും ,ഹൃദയവും ,ജീവനും നല്‍കി മനുഷ്യനെ ഉണര്‍ത്തി . ദൈവം അവനെ, തന്റെ വീടിന്റെ ഇറയത്തു പാല്കുപ്പിയും നല്‍കി  ഇരുത്തിയിട്ടു,മനുഷ്യനെ  ജീവജാലങ്ങളുടെതില്‍ നിന്നും വ്യത്യസ്തനാക്കുവാന്‍ തന്‍റെ മാസ്റ്റര്‍ പീസ്  എന്ന് വിശേഷിപ്പിക്കാവുന്ന "മനസ്സ്" രൂപകല്പന ചെയ്യുന്നതിന്റെ അവസാന ഘട്ടത്തില്‍ പണിപ്പുരയിലായിരുന്നു .പണ്ടേ കുസൃതിയായ മനുഷ്യനുണ്ടോ നില്‍ക്കുന്നു , പിച്ചവെച്ചും ഉരുണ്ടുവീണ്‌ പെരെണ്ടെഴുന്നെറ്റും തുള്ളിചാടിയും പുള്ളി കണ്ട  വഴിക്ക് പോയി .
                  മനസിന്റെ പണി പൂര്‍ത്തിയാക്കി പാവം സൃഷ്ടാവ് welding glass ഒക്കെ ഊരി ,ഹെല്‍മെറ്റ്‌ മാറ്റി , സോപ്പിട്ടു കയ്യൊക്കെ കഴുകി ഒരു കപ്പ്‌ വെള്ളം കുടിച്ചുകൊണ്ട് ഇറയത്തു  വന്നു നോക്കുമ്പോ പാല്കുപ്പിയും കൊടുത്തു അവിടെ ഇരുത്തിയ മനുഷ്യനെ കാണ്മാനില്ല ..  
           സൃഷ്ടാവ് കാറി വിളിച്ചു ...  " മക്കളെ എവിടാ ..???"       ...........                എവിടെ ?
      അവസാനം അമ്പിളിമാമനെ പിടിച്ചു കൊടുക്കാമെന്നും പറഞ്ഞു പറ്റിച്ചു മനുഷ്യനെ ഒക്കത്തെടുത്ത്‌ തിരിച്ചു കൊണ്ടു  വന്നു  , ആ കുസൃതികുടുക്കയുടെ വികൃതികള്‍ക്കിടയില്‍ "മനസ്സ് " സമാധാനമായി നട്ടും ബോള്‍ട്ടും ഇട്ടു മുറുക്കുവാന്‍ കഴിഞ്ഞില്ല .അതീവ സങ്കീര്‍ണ്ണവും , അശേഷം  ഭാരമില്ലാത്ത്തതും അദൃശ്യവുമായ "മനസ്സ് " ഇനി എങ്ങനാ നല്‍കുക?? ദേഷ്യം വന്ന സൃഷ്ടാവ് " ദാ കൊണ്ട് പോ .." എന്നും പറഞ്ഞു മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ കീഴില്‍ ഹൃദയത്തിനുമിടയിലായി  ശരീരത്തിനു പുറത്ത് "മനസ്സ്" സ്ഥാപിച്ചു .
                      വികാര വിചാരങ്ങളുടെ, ക്രയ വിക്രയങ്ങളുടെ നിയന്ത്രണം കണ്ണിനും ഹൃദയത്തിനുമിടയില്‍ നിലകൊണ്ട മനസ്സു ഏറ്റെടുത്തു . എന്നിട്ടെന്തായി ?? എവുടുന്നു താങ്ങ് കിട്ട്യാലും മുന്നില്‍ നെഞ്ചും  വിരിഞ്ഞിരിക്കുന്ന മനസിനു  താങ്ങാന്‍ വയ്യാതായി..തോന്നുന്നിടത്തൊക്കെ സഞ്ചരിക്കാമെന്നായി ,curiyosity ക്ക്  മുന്നേ മനസ്സ് ചൊവ്വയില്‍ എത്തിയിരുന്ന്ന്നില്ലേ ..പലപ്പോഴും ചിന്തകളും സ്വപ്നങ്ങളും പിടിച്ചാല്‍ കിട്ടാതെ ആയി ..
                          ആദി താളത്തില്‍ പ്രണയിച്ചും ,അന്ത്യ താളത്തില്‍ ഭ്രാന്തെടുത്തും മനസ്സ് നിലകൊണ്ടു .
              ഇങ്ങനെയൊരു മനസിനു ഉടമയായിരുന്നു ഈ ഞാനും .പക്ഷെ അവിടെ ഓര്‍മകള്‍ക്ക് വേണ്ടി മാത്രം ഒരു തപാല്‍ പെട്ടി ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല ..
                               ചെന്നെത്തുവാന്‍ കൊതിക്കുന്നെവിടെയോ ..വീണു പോകുന്നു മറ്റെവിടെയോ ..
എന്ന സ്ഥിരം ജീവിത ശൈലിയില്‍ "ജയിലഴികള്‍ "  മാത്രം നഷ്ടമായ നാല് ചുവരുകള്‍ക്കുള്ളിലേക്ക്  ജീവിതം വലിചെറിയപെട്ടിട്ടു  വര്‍ഷം  3 തികയുന്നു . നാല് ചുവരുകളും, മുറുകി മൂളിയും മുറു  മുറുത്തും വെള്ളം ചീറ്റിയും  നിലകൊള്ളുന്ന a /c യും , ഉറങ്ങുന്ന കട്ടിലും വിട്ടാല്‍ ഫ്ലാറ്റിന്റെ ചുവരുകള്‍ക്കുള്ളില്‍ ,ഇല്ലേലല്‍  കെട്ടിടത്തിന്റെ ,റോഡിലിറങ്ങും  മുമ്പേ ചില്ലു  ഗ്ലാസിട്ട വാഹനത്തിന്റെ നാല്  ഡോര്‍ കെട്ടുകളില്‍ , 2 ആള്‍ പൊക്കത്തിലുള്ള ഓഫീസ് മതിലിനകത്ത് നിന്നും മുറികളിലേക്കും ,അവിടെ നിന്നും അതിരുകള്‍ നിശ്ചയിക്കപെട്ട  സൈറ്റിലെക്കും, തിരിച്ചു കറങ്ങുന്ന ഒരു ചക്രം പോലെ വാഹനതതിലേക്കും.... ചുവരുകള്‍ക്കുള്ളിലെക്കും..
                                                അവിടെ മത്തു  പിടിച്ചു കിടന്ന മനസ്സില്‍ നിന്നാണു ഞാനാ  തപാല്‍ പെട്ടി  ആദ്യം കണ്ടെടുത്തത് .ഉള്ളിലേക്ക് നോക്കിയ കണ്ണുകളെ വിശ്വസിക്കാന്‍  ഒരു  നിമിഷം കഴിഞ്ഞില്ല..നിറഞ്ഞു തുളുമ്പുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട അനേകായിരം കത്തുകള്‍ ..from അഡ്രസുകളില്‍   മഷി പടര്‍ന്നു ഓര്‍മ്മകളില്‍ എങ്ങോ  മറഞ്ഞു പോയതും , മായ്ക്കുവാനാകാതെ പച്ചകുത്തിയതുമായ ഒരുപാട് പേരുകള്‍ ....ഒരുവട്ടം മാത്രം കണ്ടിട്ടുള്ളതും ,പേരു പോലും അറിയില്ലാത്തതും  ,പറഞ്ഞു കേട്ടിട്ടുള്ളതുമായ ഓര്‍മ്മ കുറിപ്പുകള്‍ പോലും അവിടെ എന്നെയും കാത്തു കിടക്കുന്നു  ...
             അതിലോന്നിലേക്ക്  ഞാന്‍ കണ്ണുകള്‍  പായിച്ചു .. അക്ഷരങ്ങള്‍ക്കു ജീവന്‍ വെച്ചു ..അവ ദൃശ്യമായി ചുറ്റും നിറയുവാന്‍  തുടങ്ങി ..
                 
                     അന്ന് കുസാറ്റിലെ നമ്മുടെ മറൈന്‍ ക്യാമ്പസ്‌ ഓണാഘോഷം ആയിരുന്നു ,             വിനോദ് പി ജി എന്ന വിനോദ് മാഷ്‌ -- യുഗയുഗാന്തരങ്ങളുടെ ആത്മബന്ധങ്ങള്‍ക്കു ദൃസാക്ഷിയെന്ന ജീവിതം നയിക്കുന്ന പച്ചയായ മനുഷ്യന്‍ ,AD 2000 മുതല്‍ 2012 വരെ (ഒരു പക്ഷെ അതിനൊക്കെയും മുകളില്‍   ) കുസാറ്റ്ല്‍ വന്നു പോയ ഏവരുടെയും ഹൃദയത്തില്‍ വേരോട്ടമുള്ള വൃക്ഷം ,വെളുത്ത ഷര്‍ട്ടും ,തേച്ചു പശ മുക്കിയ മുണ്ടും ധരിച്ചു ഓണാഘോഷങ്ങളുടെ അലങ്കാര പണികള്‍ക്കിടയിലൂടെ   മലയാളി സമൂഹത്തിന്റെ മുഴുവന്‍ ആരവങ്ങളും മനസ്സില്‍ ഉള്‍ക്കൊണ്ട്‌  നടുമുറ്റത്തേക്കിറങ്ങി .'ഇലകള്‍ പച്ച ..പൂക്കള്‍ മഞ്ഞ..പൂക്കളം പത്തു  നിറം  ...
                            പൂക്കൂടയും കസവ് പാവാടയും ഉടുപ്പും ധരിച്ചു, കുളിച്ചു ,തുളസിക്കതിരു  ചൂടി  നാരീ ജനങ്ങള്‍ പൂക്കളിറൂക്കുന്നതും കണ്ടു ഇനിയൊരിക്കലും ഒരോണം കൂടുവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ ക്യാമ്പസിലെ തരുണീമണികള്‍ പണപ്പിരിവ് നടത്തി 5 അടി 4 ഇഞ്ച്‌ വ്യാസത്തില്‍ ഒരുഗ്രന്‍ പൂക്കളം തീര്‍ത്തിരിക്കുന്നു ..മെഴുകുവാന്‍ ചാണകം കടയില്‍ വില്പനയ്ക്ക് എത്തി തുടങ്ങിയിട്ടില്ല എന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചിരുന്നു ..
                                    ചടേ പടേ എന്ന് ഫ്ളാഷ് മിന്നുച്ചു സെറ്റ് മുണ്ട് ഉടുത്തു മുല്ലപ്പൂ ധരിച്ചു               " ഇന്നാണ് ഞാനൊരു മലയാളി വനിത ആയതു .."എന്ന സുഖമുള്ള ഒരു കൊച്ചു അഹങ്കാരത്തോടെ  പൂക്കളം ഇടുന്നതായും ,അരികില്‍  ഇരിക്കുന്നതായും , നില്‍ക്കുന്നതായും പല പല പോസുകളില്‍ ഫോട്ടോകള്‍ കുമിഞ്ഞു കൂടി . facebook അന്ന് അമ്മയുടെ വയറ്റില്‍   ഗര്‍ഭസ്ഥാവസ്ഥയില്‍ ആയിരുന്നതിനാല്‍ ഇന്നത്തെ അത്രയും ലൈകും കമന്റും കിട്ടിയിടുണ്ടാകില്ല , ഇന്നാണേല്‍  ലൈക്‌ നു   കാശ് കിട്ടുവാണേല്‍ ഓരോ നാരിക്കും ഒരു പുതിയ സെറ്റ് മുണ്ട് വാങ്ങാനുള്ള കാശ്  facebook നല്‍കേണ്ടി വന്നേനേം  ..
                                " ഓണഘോഷമായിട്ടു രാവിലെ ഒരു ഉത്സാഹം വരുന്നില്ല!!" എന്ന എല്ലാ മലയാളി നരന്മാരുടെയും ഉള്ളിലെ ആശങ്ക പോലെ ഉത്സവകമ്മിറ്റി പ്രസിഡന്റായ വിനോദ് മാഷിന്റെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ ഉദിച്ച ആശങ്ക ഒന്നിച്ചു കാമ്പസിനു  താഴത്തെ ഹാളില്‍ ഘടിപ്പിച്ച ,പലപ്പോഴും പരീക്ഷ എഴുതുവാന്‍ ക്ളാസ്സ് മുറിയിലേക്ക് കടക്കുമ്പോള്‍ വിധി ആദ്യം എഴുതിക്കാണിക്കുന്ന വലിയ പൂജ്യം പോലെ നില്‍ക്കുന്ന ക്ളോക്കിലെക്കു നോക്കി .സമയം 9.45 am ,  ഓട്ടോ പിടിക്കാന്‍ സമയമായി ..
                                                    L ഷേപ്പ്ലും പിന്നെ 7 ഷേപ്പ്ലും വളവുകള്‍ തിരിഞ്ഞു ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞു നില്‍ക്കുന്ന "അജന്ത " ബാറിലേക്ക് "വെള്ളയും വെള്ളയും " ധരിച്ച ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍ ഭവ്യതയോടെ കടന്നിരുന്നു ,
.................................................. അല്‍പനേരം ഇടവേള .................................................................
       ആവേശോജ്ജ്വലമായ വള്ളം കളിക്ക് ഇടയില്‍ വെള്ളത്തില്‍ പോയ തുഴ തപ്പുവാനിറങ്ങിയത് പോലെ മേലറ്റം വരെ മുണ്ട് മടക്കി കുത്തി കമ്മിറ്റി അംഗങ്ങള്‍ പുറത്തിറങ്ങി ..
                                  ഓണത്തിന്റെ സുഖം ഇപ്പോഴാണു തുടങ്ങിയതു ..
" മാവേലി രാജാവേ ..താങ്കളൊരു സംഭവമല്ല കേരളാ  സംസ്ഥാനമാണ്  പൊന്നേ .."  "മൊട്ട"എന്നോമാനപ്പേരില്‍   അറിയപ്പെടുന്ന ഉത്സവ കമ്മിറ്റി ഖജാന്ജി റോഡിലെ ഘട്ടറില്‍ നോക്കി പാതാളത്തിലേക്കെന്ന പോല വിളിച്ചു പറഞ്ഞു ..
        സത്യത്തില്‍ മൊട്ട " എന്ന വ്യക്തിയാണ് ഒരു "സംസ്ഥാനം " എന്നതു പറയാതിരിക്കാന്‍ കഴിയില്ല ..ആയിരം ചുഴികള്‍ക്ക് മുകളിലൂടെ ഒറ്റയ്ക്ക് തുഴഞ്ഞു കയറിയ കൊതുമ്പു വള്ളം പോലെ ജീവിതത്തെ എത്തിപിടിച്ച യുവാക്കളില്‍ ഒരുവന്‍ ..കൊടുങ്കാറ്റിനും കുത്തോഴുക്കിനും എതിരേ മത്സരിച്ചു M sc സ്വന്തമാക്കിയതിനു ശേഷം 10000 RS  നു കാമ്പസില്‍ തന്നെ ഒരു പ്രോജെക്ടില്‍ നില്‍ക്കുന്നു ,കള്ളൂ  വാങ്ങിത്തരുന്ന, അത്രയും വരുമാനം ഉള്ള "മൊട്ട " യെ അല്ലാതെ മറ്റാരെയാ ഖജാന്‍ജി  എന്നു വിളിക്കുക.
                       L ഷേപ്പ്ലും 7 ഷേപ്പ്ലും  വളഞ്ഞു തിരിഞ്ഞു പോയ വഴികള്‍ നിവര്‍ത്തിവെച്ചു നടന്നു- നേരെ മുരുകന്‍ ചേട്ടന്റെ ചായ കടയുടെ പിന്നില്‍ ,  സിരകളില്‍ ഓടുന്ന ജീവാംശത്തിന്റെ പ്രണയം കുറിച്ച ഇലകള്‍ കായല്‍ പരപ്പിലേക്ക് പൊഴിച്ചു, ആ ഒഴിക്കില്‍പെടുവാന്‍ വെമ്പി നില്‍ക്കുന്ന കൂറ്റന്‍ ആലിനു ചുവട്ടിലെ തടിച്ച,ധമനികളെ ഓര്‍മിപ്പിക്കും വിധം പുളഞ്ഞു മണ്ണിനുള്ളിലേക്കു   ആഴ്ന്നിറങ്ങിയ വേരുകളെ മറയ്ക്കാതെ കൊച്ചി നഗരസഭ കെട്ടികയറ്റിയ തിട്ടമേല്‍ പുകയുന്ന ഓരോ സിഗരെറ്റ്‌കളുമായി ഞങ്ങള്‍ ഇരുന്നു .
                            കമ്മിറ്റി കൂടുവാനും ആഘോഷങ്ങള്‍ നിശ്ചയിക്കപ്പെടുവാനും ഇത്രയും സര്‍ഗാത്മകത തളം  കെട്ടി നില്‍ക്കുന്ന ഒരിടം വേറെ ഇല്ല ,മുരുകന്‍ ചേട്ടന്റെ കടയിലെ പരിപ്പുവടയും ഒരു stong  ആവി പാറുന്ന ചായയും കുടിച്ചു കുഞ്ഞോളങ്ങളില്‍ തഴുകുന്ന തണുത്ത പടിഞ്ഞാറന്‍ കാറ്റില്‍ തലയില്‍ വിരിയുന്ന ചിന്തകള്‍ ഒട്ടൊന്നുമല്ല മറൈന്‍ കാമ്പസിലും നിറഞ്ഞു കവിഞ്ഞ മറ്റു വേദികളിലും പ്രശംസകള്‍ ഏറ്റുവാങ്ങിയത് .
                                                             അപ്പൊ പറഞ്ഞു വന്നതു മത്സരങ്ങള്‍ നിശ്ചയിക്കപെട്ടു-സ്റ്റേജ് പരിപാടികള്‍ -ഉദ്ഘാടനം , പ്രസംഗം ,തിരുവാതിര,ഓണപ്പാട്ട് ,നാടന്‍ പാട്ട് ,ഒറ്റയ്ക്ക് പാട്ട്,പാട്ടുകേട്ടു കൂടെ പാട്ട്,മൂളിപ്പാട്ട്,നൃത്ത്യ നൃത്തങ്ങള്‍ ,പിന്നെ സദ്യ ,സദ്യ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചരിഞ്ഞു തുടങ്ങുമ്പോള്‍ കസേരകളി,വടം വലി,സ്പൂണില്‍ നാരങ്ങ വെചോട്ടം,തുടങ്ങി സാഹസിക ഐറ്റംകള്‍ .
                                                         രാവിലെ ഉദ്ഘാടനം കഴിഞ്ഞു , ഈ "തട്ടേലുള്ള" കളി "നാരീ ജനങ്ങളും" ,കര്‍ട്ടന്‍ പൊങ്ങുന്ന ഏതു പരിപാടിക്കും " ഹവാ  ഹവാ " ..എന്ന് തുടങ്ങുന്ന ഒരേ ഒരു മാസ്റ്റര്‍ ഗാനവുമായി ഇറങ്ങുന്ന അന്‍വര്‍ -ന്‍റെ  സംഗീതവും, കള്ളിന്റെ മത്തില്‍ പാടി തിമിര്‍ക്കുന്ന നാടന്‍ പാട്ടുകളും  ഏറ്റുപിടിക്കും എന്നതിനാല്‍ കോലിന്മേല്‍ കുത്തി നിര്‍ത്താത്ത ഒരു മൈക്ക് പിടിച്ചു മുന്നേ എഴുതി തയാറാക്കി വെച്ചിരിക്കുന്ന ലിസ്റ്റു നോക്കി നീല്കമലിന്റെ കസേരയിന്‍മേല്‍ കാലുകള്‍ ആട്ടി ആട്ടി ഇരുന്നു മെല്ലെ വായിച്ചു വിട്ടാല്‍ മതി .ഇടയ്ക്കിടെ തികട്ടി വരുന്ന "അജന്തയിലെ" ഫോറിന്‍ കള്ളിന്റെ തള്ളലില്‍ " ഓണാശംസകള്‍ " എന്ന് കൂടി നീട്ടി കൂട്ടിച്ചേര്‍ത്താല്‍   ഗംഭീരമായി .
                                തട്ടേല്‍ ഉള്ള  പരിപാടികള്‍ക്കിടയില്‍ "റീ ചാര്‍ജ് " ചെയ്യുവാന്‍ ഇടയ്ക്കിടെ തറവാട് വീടായ "അജന്ത" യിലേക്കും തിരിച്ചും പ്രയാണങ്ങള്‍ ഉണ്ടായി എന്നതു ഊഹിക്കുമല്ലോ .അതിലോരോന്നും ഓരോ ഘോഷയാത്രയായി മാറി ..മുന്നില്‍ ഏവരയും നയിച്ച്‌ കൊണ്ട് തലയില്‍ ഒരു ചുട്ടി തോര്‍ത്തുമുണ്ട് കെട്ടി  ഖജാന്‍ജി മൊട്ട അവര്‍കളും കാരണവര്‍ വിനോദ് മാഷും പിന്നാലെ ഞങ്ങളും ..
                                                               സദ്യ കഴിഞ്ഞ ആലസ്യത്തില്‍ നിറഞ്ഞ ഉണ്ണിക്കുടവയറുകളുമായി   ശാസ്ത്രലോകത്തിന്റെ മറൈന്‍ സന്തതികള്‍ ,അഞ്ചു നിലകളില്‍ കായല്‍ പരപ്പിനെ നോക്കി ഉപ്പു കാറ്റ് കൊണ്ടു നില്‍ക്കുന്ന കാമ്പസ് കെട്ടിടത്തിനു മുന്നിലെക്കിറങ്ങി. cums ഹോസ്റ്റലില്‍ നിന്നുള്ള അതി ഗംഭീര സദ്യ അങ്ങനെ ദഹിക്കാണ്ട് കിടക്കുന്നതിന്റെ ആലസ്യം ഏവരുടെയും മുഖത്ത് കാണുവാനുണ്ട് .
                     അല്പം കളിയും രസവുമൊക്കെ ആകാം ..
         ഈയുള്ളവന്‍ കസേരകളി പ്രഖ്യാപിച്ചു, നിയന്ത്രണം ഏറ്റെടുത്തു ,ജൂനിയറും സീനിയറുമായ നാരീ ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം കളത്തിലിറക്കി.14 സുന്ദരികള്‍ നിരന്നു നിന്നു , പുരുഷപ്രജകളില്‍ ഏറിയ  ഭാഗവും അജന്തയുടെയും സദ്യയുടെയും സമ്മിശ്രണത്തില്‍ നാരീ ജനങ്ങളെ "നോക്കി" നിന്നു .കമ്മിറ്റി നേതാവ് വിനോദ് മാഷ്‌  കസേരകള്‍ക്ക് ഉത്തരവിട്ടു,  ആവേശം കൊണ്ട് ഉച്ഹസ്ഥായിയില്‍ നില്‍ക്കുന്ന  "ഖജാന്ജി മൊട്ട"  അവര്‍കള്‍ കസേരകള്‍ വലിയൊരു വൃത്തമായി സിമെന്റു തേച്ചു നീളെയും കുറുകെയും വരകള്‍ കൊണ്ട് ചതുരാകൃതി സൃഷ്ടിച്ച മുറ്റത്തു നിരത്തി .നാരികള്‍ കസേരകള്‍ക്ക് ചുറ്റും വളഞ്ഞു .
                                      ഒരു ടേപ്പ് reccorder  വിനോദ് മാഷ് ഉയര്‍ത്തി പിടിച്ചു,പാട്ട് കേള്‍ക്കുമ്പോള്‍ നാരികള്‍ കസേരക്ക് ചുറ്റിലും ഓടുക,പാട്ട്  നില്‍ക്കുമ്പോള്‍ ഇരിക്കണം,ഇരിപ്പിടം കിട്ടാത്തവര്‍ പുറത്ത് .നിയമ നിബന്ധനകള്‍ വിവരിച്ചു, പാട്ട് തുടങ്ങി, സ്ത്രീ ജനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വളഞ്ഞു ചലിച്ചു തുടങ്ങി,വളഞ്ഞു വളഞ്ഞു വൃത്തം പൂര്‍ണ്ണമായി കറങ്ങി തുടങ്ങിയപ്പോള്‍ സംഗീതം നിലച്ചു ,എല്ലാവരും ഇരുന്നു ..
                       " ഹേ ... എല്ലാവരും ഇരുന്നോ ???"    ഒരാള് പോലും പുറത്ത്തായില്ലാ ..??ഇതെന്തു കസേര കളിയാ..??
       ഈയുള്ളവന്റെ ഉച്ചിയില്‍ നിന്നൊരു കിളി പറന്നു പോയി ..ബഹളത്തിനിടയില്‍ ആരോമല്‍ ചേകവര്‍ "മൊട്ട" അവര്‍കള്‍   ആളെത്ര എന്ന് നോക്കി 14 പേര്‍ക്ക് 14 കസേര  തുല്യം കൊണ്ട് വന്നത്  ആരു നോക്കുന്നു,വിനോദ് മാഷ് ആ കഷണം മെല്ലെ എന്റെ തലയിലേക്ക് വെച്ചു .
" എല്ലാവര്ക്കും കസേരയുന്ടെല്‍ എന്തിനാടാ ഒരു കസേര കളി ..ഹ ഹ ഹ ആഹ ഹ ഹ ഓരോരുത്തര്‍ ഓരോ കസേരയില്‍ അങ്ങ് ഇരുന്നാല്‍ പോരായോ ??"
  ആ ചിരികേട്ട് വിരിഞ്ഞു കൊഴിഞ്ഞു നിന്ന എന്റെ മുഖത്ത് നോക്കി ഒരു 50 പേരോളം വരുന്ന നാരീ ജനങ്ങള്‍ ഒരുമിച്ചു ഒരു ചിരി പാസാക്കി .. ഞാനന്നു മൂക്കില്‍ പഞ്ഞി വെച്ചില്ല എന്നെ ഉള്ളൂ ..ചത്തു എന്നൊക്കെ പറഞ്ഞാല്‍ ദൈവമേ..
  സ്വതസിദ്ധമായ വളിച്ച ചിരിയുമായി ഞാന്‍ മെല്ലെ വിനോദ് മാഷിന്റെ അടുത്തേക്ക് മുങ്ങി..കാരണവര്‍ അദ്ദേഹം നേരിട്ട് ഏറ്റെടുത്തു നടത്താന്‍ കനിവ് കാട്ടാന്‍ അപേക്ഷിച്ചു ..
              വെള്ളയും വെള്ളയും ധരിച്ചു തികഞ്ഞ പൌരുഷത്തോടെ വിനോദ് മാഷ് നടുമുറ്റത്തെക്കിറങ്ങി  ..ഗോപികമാര്‍ക്കു  നടുകില്‍ ഒടക്കുഴലിനു പകരം ടേപ്പ് reccorder  ചൂടിയ കാര്‍മുകില്‍ വര്‍ണ്ണനെ പോലെ വിനോദ് മാഷ് നിറഞ്ഞു നിന്നു ..
  " ഹോ എല്ലാം ഞാന്‍ ഒറ്റയ്ക്ക് ചെയ്യണമല്ലോ എന്നാ ഭാവമായിരുന്നു അപ്പോള്‍ ആ മുഖത്ത് .."
"ആ ശരി എല്ലാരും ഗാനം സ്റ്റാര്‍ട്ട്‌ ആകുമ്പോള്‍ ഓടുക..പാട്ട് നില്‍ക്കുമ്പോള്‍ ഇരിക്കണം  അറിയാലോ ??"
  ഗാനം തുടങ്ങി..നാരികള്‍ ഒന്നിന് പുറകെ ഒന്നായി കസേരകള്‍ക്കായി നീങ്ങി ..നിമിഷങ്ങള്‍ ചുരിദാര്‍ മണികളുടെ പാദങ്ങള്‍ക്കൊപ്പം  ചുറ്റും ഓടി നീങ്ങി..ഗാനം നിലച്ചു ..
        ............ എല്ലാവരും ഇരുന്നു .......................
         " ഹേ  !!!!! വീണ്ടും എല്ലാവരും ഇരുന്നോ ????   14 സുന്ദരികള്‍ക്കും 14 ഇരിപ്പിടം കിട്ടി..
ഹോ ഞാനൊന്ന്  അറിഞ്ഞു ചിരിച്ചു.. " ഹ ഹ ഹ ഹ ഹ "..
          നേരത്തെ എന്നെ നോക്കി ചിരിച്ച അതെ 50 സ്ത്രീ ജനങ്ങള്‍ ഒരു ചിരി വിനോദ് മാഷിനു  കോറസ്സായി നല്‍കി ..പക്ഷെ ആ അത്ഭുത പ്രതിഭയുണ്ടോ വിരിയുന്നു ..അതും ഈയുള്ളവന്റെ തലയിലേക്ക് ചാരി ..
        " T D ..നീ എന്തുവാ ഒരു ഉത്തരവാദിത്വം ഇല്ലാത്ത പോലെ..14 പേര്‍ക്ക് 13 കസേരയെ പാടുള്ളൂ എന്നറിയില്ലേ?? വാ ഇങ്ങു വന്നു ഒരെണ്ണം എടുത്തോണ്ട് പോയേ .."
                    ഇതുകേട്ട് കോറസ്സായി ചിരിക്കാന്‍ വേണ്ടി മാത്രം ഊണും കഴിച്ചു നില്‍ക്കുന്ന 50 സ്ത്രീ ജനങ്ങള്‍ എന്നെ നോക്കി വീണ്ടും ഒരു ചിരി,സഹിക്കാനാകാത്തത് ..മുമ്പ് പങ്കായം കളഞ്ഞു പോയപ്പോള്‍ അജന്തയില്‍ വെച്ച് 'മുണ്ടും പോക്കികുത്തി തപ്പാനിറങ്ങിയവന്മാര്'  കൂടി നാരികളുടെ കൂടെ നമുക്കിട്ടു ഒരു ചിരി ചാര്‍ത്തിയപ്പോഴാ...
         കസേര കളി കഴിഞ്ഞു ..ഇനിയിപ്പോ മഹാബലിയുടെ പുരുഷ പ്രജകള്‍ക്കു മസിലനക്കാനൊരു വടം വലിയാകാം ..
                         ലൈബ്രറിക്കും fisheries dept ഇടക്കു cums ഹോസ്റ്റല്‍ ന്റെ ചെമ്മണ്‍ പാതയില്‍ വടം ചുരുളുകള്‍ അഴിച്ചു  നീട്ടി നിവര്‍ത്തി കിടത്തി , മെസ്സില്‍ നിന്നു മൈദ  മാവെടുത്ത്‌ വടത്തിനു നടുകില്‍ 3 വരകള്‍ വരച്ചു ,ആ 3 വരകള്‍ക്ക് സമാന്തരമായി നിലത്തും വരകള്‍ തെളിഞ്ഞു ..
    പുരുഷ പ്രജകളുടെ ആധിക്യം ഉള്ളതു  Geo dept ലും കെമിസ്ട്രി dept ലും ആണ് .അതായത്  G  ടീമും C ടീമും ..
G  ടീം ആജാന ബാഹുക്കളെ കൊണ്ട് നിറഞ്ഞതാണ്‌ ..
1.ഈയുള്ളവന്‍ : 6 അടി 85 kg
2. വിനോദ് ഉമ്മന്‍ സാമുവേല്‍ : 6 അടി 82 kg
3.രാജീവ്‌ ആശാന്‍  : 5'9"           92 kg
4.അലോക് ( പൂണെ ) : 5'6"     96 kg
പിന്നെ റോബിന്‍ ,shynu  എന്നിങ്ങനെ ഒരു മീഡിയം കക്ഷികള്‍ ..G ടീമില്‍ പൊക്കം കുറഞ്ഞു നമ്മടെ ഖജാന്‍ജി മാത്രേ ഉള്ളു.. 
ഇനി C ടീം ..ഞെട്ടരുതെ..
1. രാകേഷ് : 5.5 അടി 41 kg
2.മുഫ്സിര്‍  : 5.2 അടി 24 kg
3. ശ്രീ നിഥി : 6 അടി 47 kg
4:റെനി  : 5.9 അടി 44 kg
5. രാഹുല്‍ : 5.5 അടി  40 kg
6: റെജി :5.8 അടി 57 kg
ഇങ്ങനെ ഇങ്ങനെ..
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈര്‍ക്കില്‍ കനത്തില്‍ തുടങ്ങി  പെരുമരത്തില്‍  നിന്ന് കൊഴിഞ്ഞ ചുള്ളി പോലുള്ളവര്‍ വരെ..( ഇന്ന് കണ്ടാല്‍ ഈ പറഞ്ഞവര്‍  Mr .പോനിക്കര ആണേ..)
           അന്ന് G ടീമിലെ ഒരാള്‍ക്ക്‌ സമം C ടീമിലെ 3 പേര്‍ .......!!!!!!!!
   അജന്ത എന്ന, G ടീമിന്റെ തറവാട് നല്‍കിയ ഉത്തേജകം മോന്തിയിട്ടാണ് ആജാന ബാഹുക്കള്‍ നില്‍ക്കുന്നത് എന്നതിനാല്‍  ചെറിയ ഒരു ആട്ടമുണ്ട് എന്ന കുറവേ  ഉള്ളു .. 
                                ഖജാന്‍ജി മൊട്ട അവര്‍കള്‍ മാത്രം അളവില്‍ കൂടുതല്‍ അകത്താക്കി നാല് കാലില്‍ കൂടി  നില്‍ക്കുവാനാകാതെ  വടം ഇടുപ്പിലൂടെ വളച്ചു വയറില്‍ ചുറ്റി ആ ബാലന്‍സില്‍ G ടീമിന്റെ നിരയുടെ ഏറ്റവും ഒടുവില്‍ നിലയുറപ്പിച്ചു ..
                             കസേര കളിയുടെ ആവേശോജ്ജ്വലമായ വിജയത്തിനു ശേഷം ഗോപികമാരുടെ അകമ്പടിയോടു കൂടി വിനോദ് മാഷ് വടം വലി നിയന്ത്രിക്കാന്‍ എത്തി ..
         വന്നുടനെ വടവും പിടിച്ചു മുന്നില്‍ നിന്ന എന്നോട് തുടങ്ങി " ദെ നോക്കിക്കേ വടം കയ്യിലെടുത്താല്‍ ദെ ഇങ്ങനെ ഈ ഇടുപ്പിന്റെ ഭാഗത്തേക്ക് ചേര്‍ത്ത് അങ്ങു  പിടിക്കണം ..ആ പിടി പിന്നെ വിടുകയേ അരുത് ..."
  "ഓ ശരി മാഷേ"
കഴിഞ്ഞുവല്ലോ ഏന്നു  കരുതി ആശ്വസിക്കുമ്പോള്‍ ദെ വീണ്ടും തുടങ്ങി .. 
" കാല്‍ ..കാലാണ് പ്രധാനം ..ദെ കാല് ഉപ്പൂറ്റി ഉറപ്പിച്ചു ചരിച്ചു മണ്ണില്‍ താഴ്ത്തി ചവുട്ടി വെച്ചാല്‍ പിന്നെ അനക്കരുത് .."
           പറയുന്നതിനൊപ്പം വടത്തില്‍ നിന്നും എന്റെ പിടി വിടുവിച്ചു   ഇപ്പറഞ്ഞതൊക്കെ അഭിനയിച്ചു  കാണിക്കുവാ ..വടംവലിയില്‍ സ്വര്‍ണ്ണ  മെഡല്‍ വാങ്ങിയ ആദ്യ കേരളീയനെ പോലെ..
   " T D...  ഈ വെള്ള വര ...വരയാണ് പ്രധാനം ,വരയുടെ അറ്റത്തു നിന്നും 2 അന്ഗുലം വിട്ടു വേണം നില്ക്കാന്‍ .."
  നരന്മാരും നാരികളും റഫറിയും എന്ന് വേണ്ട ചുറ്റും ആള് കൂടി മേപ്പറഞ്ഞ ഗംഭീര ട്രിക്കുകള്‍ കേട്ട്  അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുവാണേ ..
            ആ പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കുവാന്‍ ഞാന്‍ അനുവദിച്ചില്ല ,കയ്യിലിരുന്ന വടം നേരെ വിനോദ് മാഷിനെ ഏല്‍പ്പിച്ചു ..
" ഇത്രയും ആഴത്തില്‍ അറിവുള്ള മാഷ് ഇവുടുള്ളപ്പോള്‍ G ടീം നയിക്കാന്‍ അങ്ങ് തന്നെയാണ് യോഗ്യന്‍ "
  ഇതും പറഞ്ഞു ഞാന്‍ മെല്ലെ പിന്നിലേക്ക്‌ നീങ്ങി നിന്നു ..
                  ഒരു നിമിഷം എന്തു  ചെയ്യണമെന്നറിയാതെ മാഷ് നിന്നു . എല്ലാവര്ക്കും ആവേശമായി..അത്രയും നേരം ചുറ്റും കൂടി നിന്നവര്‍ മാഷ്‌ തന്നെ മുന്നില്‍ നില്ക്കാന്‍ നിര്‍ബന്ധിച്ചു ..
G ടീമിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ ഇതിലും നല്ല ക്യാപ്റ്റന്‍ മറ്റൊരാള്‍ ഇല്ല തന്നെ..!!
                                          C  ടീമിലെ പാവങ്ങള്‍ കണ്ണ് മിഴിച്ചു..
         ഏണി വെച്ചു വന്നു പിടിച്ച വടത്തില്‍ നിന്ന് പിടിവിടാനാകാതെ മാഷ് നിന്ന നില്‍പ്പില്‍ എല്ലാം ഏറ്റെടുത്തു,6 അടി ഉയരത്തില്‍ 71 kg ശരീരം വെള്ളയും വെള്ളയും അണിഞ്ഞു നിറഞ്ഞു നിന്ന മാഷ്‌ ടീമിലെ എല്ലാവരെയും വടത്തിനു ഇരു പുറവും ഒന്നിടവിട്ട് നിര്‍ത്തി  കാലുകള്‍ കോര്‍ത്തു ചവിട്ടിച്ചു ,മനസ്സില്‍ ആരോഗ്യമാസികയെ നമിച്ചു ....
                  ......................... വിസില്‍ മുഴങ്ങി ....................................
               ഏറ്റവും  പിന്നില്‍  ഖജാന്‍ജി മൊട്ട അവര്‍കള്‍ ഒരിഞ്ചു പോലും അനങ്ങാതെ                             ( അനങ്ങുവാന്‍  ആകാതെ എന്നതാകും ശരി ) വടം ഇടുപ്പിലും വയറിലും ചുറ്റി നിന്നു . വിനോദ് മാഷ്‌ ഏറ്റവും മുന്നില്‍ വടം മുന്നേ പറഞ്ഞ പോലെ എടുത്തങ്ങു പിടിച്ചു ..കാലുകള്‍ അമര്‍ത്തി  മണ്ണിലൂന്നി,
          കുട്ടിയാനകള്‍ പോലുള്ള ഇക്കണ്ട G ടീമിന് മുന്നില്‍ C ടീമിലെ എണ്ണമറ്റ  എല്ലിന്‍ കൂടുകള്‍ ഞെരിഞ്ഞു പിരിഞ്ഞു..  'ഉള്ള' മസിലുകള്‍ ത്രസിച്ചു .. ഞരമ്പുകള്‍ മുറുകി..വിയര്‍പ്പു കണങ്ങള്‍  നെറ്റിയിലും കഴുത്തിലും പൊടിഞ്ഞു ചാലുകള്‍ തീര്‍ത്തു ..
         ഉത്തേജനം ഓടുന്ന G ടീമിലെ പ്രതിഭകള്‍ കണ്ണുകള്‍ ചുവപ്പിച്ചു ..
 .............അടുത്ത വിസില്‍ മുഴങ്ങി............ വടം , പല്ലുകളില്‍ പുളിപ്പും കുളിരും   കോരിക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടെ വലിഞ്ഞു മുറുകി..
                          വടത്തിനു നടുകില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് മെല്ലെ G ടീമിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി ..C   ടീമിന്റെ ഉച്ചിയിലൂടെ ആവി പൊങ്ങി ..
          പെട്ടന്നാണു അത് സംഭവിച്ചത് ..
"അയ്യോ ..അമ്മച്ചീ ... ഹെന്റമ്മച്ചീ ......"
 ഏറ്റവും മുന്നില്‍ G  ടീമിനെ നയിച്ച്‌ കൊണ്ടു അടിപതറാതെ നിന്ന വിനോദ് മാഷ്‌ ,നിലത്തു മണ്ണില്‍ ആഞ്ഞു ചവുട്ടി നിന്ന കാല്‍ ചെരിഞ്ഞ് ,കാല്‍ മുട്ട് വളഞ്ഞു ,തിരിഞ്ഞു മുക്കി മൂളി ഇരുന്നു വടത്തില്‍ നിന്നും പിടിവിട്ടു, കൂടി നിന്ന കാണികളുടെ ഇടയിലേക്ക് സാഷ്ടാംഗം കമിഴ്ന്നു വീണു ..
         മാഷ്‌  വീഴുന്നതു കണ്ടു, പിടിക്കാന്‍ വടത്തിന്റെ പിടി വിട്ട  എന്റെ പിന്നാലെ മറ്റുള്ളവരും പിടി വിട്ടു "വിനോദ് മാഷേ.." എന്ന് നിലവിളിച്ചു..എന്താണ് സംഭവിച്ചതെന്നറിയാതെ നിന്നു ..
             പക്ഷെ എന്ത് സംഭവിച്ചാലും എത്ര ശ്രമിച്ചാലും വടത്തിന്റെ പിടി വിടുവിക്കാന്‍ കഴിയാതെ ഒരാളുണ്ട്ടയിരുന്നു, നമ്മടെ ഖജാന്‍ജി മൊട്ട !!!!
            ദേഹം മുഴുവന്‍ ചുറ്റി വരിഞ്ഞു ഒരിഞ്ചു പോലും അനങ്ങാതെ നിന്ന "ധീര യോദ്ധാവ് " ലങ്കാ ദഹനത്തിനു ഹനുമാന്‍ വാലില്‍ ചുറ്റിയ കീറത്തുണി  പോലെ  വടത്തിനൊപ്പം പറന്ന് , ആഞ്ഞുപിടിച്ച C  ടീമിന്റെ ഇടയില്‍ ചെന്ന് പതിച്ചു .അജന്തയിലെ ഉത്തേജക മരുന്നിന്റെ സംരക്ഷണ വലയത്തിലായതിനാല്‍ അധികം പരിക്ക് പറ്റാതെ വട്ത്തിനോപ്പം മറിഞ്ഞു വീണ C ടീമിലെ എല്ലിന്‍കൂട്ടില്‍ നിന്നും പാഞ്ചാലി വസ്ത്രാക്ഷേപത്തിലെന്ന പോലെ അഴിഞ്ഞു തീരാത്ത വടത്തില്‍ നിന്നും ഒരു വിധം പുറത്ത് വന്നു ..കിതപ്പോട് കൂടി തൊട്ടടുത്ത പടികളില്‍ ആസനസ്ഥനായി .
         വീണുപോയ വിനോദ് മാഷിനെ ഉടന്‍തന്നെ ആദ്യം കിട്ടിയ ഓട്ടോയില്‍ " അയ്യോ പോത്തോ"
എന്ന ചെറിയ നിലവിളികളൂമായി കിടത്തി 2 പേരെ കൂടെ  ഇരുത്തി നേരെ ലക്ഷ്മി ഹോസ്പിടല്‍ ലക്ഷ്യമാക്കി നീങ്ങി .. മറ്റുള്ളവര്‍   വരുമ്പോഴേക്കും ഖജാന്‍ജി മൊട്ട അവര്‍കള്‍ എവുടുന്നോ കുറച്ചു കൂടി ഉത്തേജകം സേവിച്ചു നില്‍പ്പുണ്ട്.
             "ഈ വിനോദ് മാഷ്‌ എവിടെ പോയി കിടക്കുവാ..അല്ല എന്താ സംഭവിച്ചേ ?? എങ്ങനാ വടം കയ്യിന്നു പോയെ.??മാഷ് തലപ്പത്തു  നിന്നപ്പോഴേ ഞാന്‍ കരുതിയത്  ഇത് പോക്കാണെന്ന് .." എന്ന് തുടങ്ങി കണ്മുന്നിലൂടെ 4 പേര്‍ ചേര്‍ന്ന് പൊക്കിയെടുത്തു കൊണ്ടുപോയ മാഷിനെ കാന്മാനില്ലെന്നു ആരോടെന്നില്ലാതെ പിറ് പിറുത്ത മൊട്ടയുടെ തിളയ്ക്കുന്ന രക്തത്തിലെ ഉത്തെജകമേ..നീയൊരു അനുഭവം തന്നെയാണേ ..
                     ഏതായാലും captain നഷ്ടമായ ടീം വടം വലിയില്‍ അമ്പേ പരാജയമായി പ്രഖ്യാപിക്കപെട്ടു .വിജയികള്‍ക്ക് നല്‍കിയ പൂവന്‍ പഴക്കുല കഴിക്കുമ്പോഴാണ് വിനോദ് മാഷ് എങ്ങോട്ടാ  പോയതെന്ന് ഖജാന്‍ജിമൊട്ട അറിയുന്നത് .
                  കാല്‍ മുട്ടിനു നിസ്സാരമായി കേടുപറ്റി ആ മുട്ടുകാലു plaster ചുറ്റി ഇന്ത്യന്‍ നിര്‍മ്മിതിയില്‍ രാവിലെ കുത്തിയിരിക്കുവാന്‍ സാധിക്കാഞ്ഞതിനാല്‍ europe കടന്നു കൂടിയ cums ഹോസ്റ്റല്‍നു മുകളില്‍ ഗിരീഷിന്റെ മുറിയില്‍ ആ ഓണക്കാലം ഞങ്ങളും വിനോദ് മാഷും മൊട്ടയും ആഘോഷിച്ചു..
                                              From ,
                                                     വിനോദ് മാഷ് & മൊട്ട
                                                      ഓര്‍മ്മകള്‍ P O .
           മണ്ണിനു മുകളില്‍ പതിഞ്ഞ കാലുകള്‍ നടന്നു പഠിച്ച നാളുകള്‍തൊട്ടു എത്ര ദൂരം നടന്നു എന്നറിയില്ല ,പിന്നിലേക്ക്‌  കാലുകള്‍ നടന്നു തീര്‍ത്ത വഴികളില്‍ സുഖന്ധമുള്ളതും ,ദുര്‍ഗന്ധം വമിക്കുന്നതുമായ ഓര്‍മ്മകള്‍ വേരുറപ്പിച്ചു നില്‍ക്കുന്നു .
                    ഓര്‍മ്മകള്‍ നിറച്ച പൂക്കൂടകളില്‍ സുഖന്ധമേറിയവ മാത്രം പേറുന്ന സുഹൃത്തുക്കള്‍ മനസ്സില്‍ വര്‍ണ്ണമേറിയ പൂക്കളം തീര്‍ക്കുന്നു ,അതിന്റെ വലിപ്പം പക്ഷെ, എന്റെ മനസിനു  ഉള്‍കൊള്ളുവാന്‍  ആകില്ല...തോളുരുമ്മി നടന്ന മനസുകള്‍ ചേര്‍ത്തുവെച്ചാല്‍ അതിനെന്തു വലിപ്പം ഉണ്ടാകുമെന്ന് ഊഹിക്കാന്‍ ആകുമോ ??
             ഉഷ്ണവും , ശീതവും ,കാറ്റും ,മഴയും ചേര്‍ന്നു  തിങ്ങിയ ബന്ധങ്ങള്‍   തീര്‍ത്ത നീര്‍ചാലുകളുടെ  പച്ചപ്പിലാണ് നഷ്ടമായ 3-)മത്തെ ഓണവും ..
                             പശമുക്കി തേച്ചു വടിവോപ്പിച്ച ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചു സ്മൃതികളില്‍ വിളമ്പുന്ന ഓണസദ്യ കഴിക്കുവാന്‍ ഞാനുമിരുന്നു ..
       ഹൃത്തിലെ ആരവങ്ങള്‍ക്കിടയില്‍ " ആര്‍പ്പോ..ഇര്‍ റോ .."ഞാനും ഏറ്റു  വിളിക്കട്ടെ ..
         


                        

Monday, July 16, 2012

അറബി മുതലാളിക്കൊരു കത്ത് .

എന്‍റെ എത്രയും പ്രിയപ്പെട്ട മുതലാളി അറിയുന്നതിന്  അസ്സലാമു അലൈക്കും ,

                                      കുറെ കാലമായി , എന്നുവെച്ചാല്‍ വര്‍ഷങ്ങളായി മുതലാളീ ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്, കമ്പനി ചെറിയ കെട്ടിടത്തില്‍ നിന്നും വലുതിലേക്ക് മാറി, മുകളിലുള്ള സാറുമ്മാരൊക്കെ ജോലി കയറ്റം കിട്ടി കൂടുതല്‍ സുരക്ഷിതരും സുസ്ഥിരരും നല്ല കാശ് വാങ്ങുന്നവരുമായി ,എന്നിട്ടും ഞങ്ങളീ  പാവങ്ങളെ മുതലാളി തിരിഞ്ഞു നോക്കുന്നില്ല .
കഞ്ഞിയും കറിയും വെച്ചാല്‍ ഫയര്‍ അലാറം അടിക്കുന്ന ഒറ്റ കുടുസ്സു മുറിയില്‍ , നിന്നു തിരിയാനിടമില്ലാത്ത കുളിമുറിയും കക്കൂസും ഉപയോഗിച്ചു  ശീലമായി .
                                      സത്യം പറയാലോ മുതലാളീ ,ആസനം കഴുകുന്ന വെള്ളം ഒരിഞ്ചു മാറി തറയിലേക്കു വീണാല്‍ അതു ചോര്‍ന്നൊലിച്ചു താഴെ നിലയിലെ ലാബില്‍ ടെസ്റ്റ്‌ ചെയ്യാന്‍ കോണിക്കല്‍  ഫ്ലാസ്കില്‍ ഒഴിച്ചു വെച്ചിരിക്കുന്ന സാമ്പിളിലെങ്ങാനും വീണു Ph, Ah,Mh ..  എന്നൊക്കെ പറയുന്ന സംഭവബഹുലമായ സംഗതികള്‍ മാറിപ്പോയാല്‍ ദൈവത്തെ ഓര്‍ത്തു 
" ഇനി മുതല്‍ തൂറരുത് , തൂറിപ്പോയാല്‍ ചന്തി കഴുകരുത്‌ " എന്നൊരു ഉത്തരവു  പുറപ്പെടുവിക്കരുതേ ..
                                ആരോ കഞ്ഞിവെച്ച ആവി തട്ടി ആ ഫയര്‍ അലാറം " അയ്യോ പൊത്തോ ഓടിക്കൊന്നു " നിലവിളിച്ചപ്പം മുതലാളി ഞങ്ങടെ വയറ്റത്തടിച്ചതാ, ഇനി കഞ്ഞി വെച്ചാല്‍ പുറത്താക്കുമെന്ന് , അല്ല മുതലാളീ നിങ്ങലെന്തിനുള്ള പുറപ്പാടാ ??കേരളത്തിന്റെ  സ്ഥിതി വളരെ മോശമാ ,ബംഗാളികള്‍ക്ക്  ഇവിടെ വിസ നിഷേധിച്ച പോലെ നാട്ടിലും നിരോധിക്കണമെന്നു തോന്നുന്നു .മഞ്ഞപ്പൊടികളെ  (ബംഗാളി )  കാലില്‍ തട്ടിയിട്ടു നടക്കാന്‍ പറ്റണില്ല ,പിന്നെ സാധനത്തിന്റെ വിലയോ ?അഹോ കഷ്ടം ...
                                                 ഇവിടെ സൗദിയിലും സ്ഥിതി മോശമല്ല ,എവിടെ പോയാലും ഉണ്ടാകും ഒരു കേരളാ മാര്‍ക്കറ്റ്‌ .ലോകത്തെ എല്ലായിടത്തും ഒരു സംസ്ഥാനത്തിന്റെ പേരില്‍ അറിയപ്പെടുന്ന മാര്‍ക്കറ്റ്‌ ഞങ്ങള്‍ക്കെ ഉള്ളൂ .ബാക്കിയൊക്കെ കേട്ടിട്ടില്ലേ? ബംഗാളീ മാര്‍ക്കറ്റ്‌ , ഫിലിപ്പിനി മാര്‍ക്കറ്റ്‌ ..എല്ലാം രാജ്യങ്ങളുടെ പേരിലാ .കേരളം വാണിജ്യ ചരക്കായി മുതലാളീ ..
മുതലാളിക്കു ഇതൊന്നുമറിയണ്ടല്ലോ  ,മണ്ണ് കുഴിച്ചു ടെസ്റ്റ്‌ ചെയ്തു പണം വാരിക്കൂട്ടുവല്ലേ ?പക്ഷെ ഞങ്ങള് പാവങ്ങളു കുഴിച്ചാല്‍ കുറച്ചു കല്ലും മണ്ണും അല്ലാതെ ഒന്നും കിട്ടത്തില്ല .
                                          ഇതെഴുതുന്നതു മറ്റൊരു കാര്യം ഉണര്‍ത്തിക്കാനാണേ.. തിരുവുള്ളക്കേടുണ്ടാകരുത്‌   ..പറഞ്ഞുവിടുകയുമരുത് ..
                                            മുതലാളീ ..മുതലാളി അറിയാതെ പോകുന്ന ചിലകാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം .
                                          ഇന്ത്യയുടെ തെക്ക് കേരളത്തില്‍ അതിന്റെയും തെക്ക് തിരുവനന്തപുരത്ത്  അതിന്റെ ചെറിയ വടക്ക് ആറ്റിങ്ങലില്‍ ഒരു അത്ഭുത പ്രതിഭാസം  പൊട്ടിമുളച്ചു  !! കുറെ വര്‍ഷം മുമ്പാണ് . ദൈവത്തിനു എന്നാ പറ്റിയതാ ? അതോ ഉപജ്ഞാതാവിനും സൃഷ്ടിക്കും സൃഷ്ടാവിനും എന്നാ പറ്റിയതാ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും . അന്ന് പൊട്ടിമുളച്ച സാധനം വളര്‍ന്നു വലുതായി കണ്ണാടി വെച്ചു  ഡോക്ടറേറ്റ്‌ എടുത്തു ഒരു വിമാനത്തില്‍ കയറി മുതലാളിയുടെ അരുമയായ കമ്പനിയില്‍ ജോലിക്ക് കയറി കേട്ടാ ..അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു ,അ ആളിനെ പിടികിട്ടിയില്ല എന്ന് പറഞ്ഞു  വാശി പിടിക്കല്ലേ ,ഞാന്‍ പറഞ്ഞു വരുന്നതെ ഉള്ളൂ .
                                  ആ സംഭവബഹുലമായ സൃഷ്ടി ഞാനീ പറഞ്ഞ കഴയേതാ കേഴയേതാ എന്ന് തിരിച്ചറിയാത്ത ബംഗാളികളോട്  പറഞ്ഞു നടന്നു " ഞാന്‍ ഡോക്ടര്‍ ആണെന്ന് "!! പിന്നെ എല്ലാവര്‍ക്കും കര്‍ശന നിര്‍ദേശവും, ഡോക്ടര്‍ മാത്രം പോര  "ഡോക്ടര്‍ സര്‍ " എന്ന് വിളിക്കണം .
        'വധു ഡോക്ടറാണ് ' എന്നൊരു സിനിമയില്‍ പെണ്ണ് കെട്ടുന്ന  നായകന്‍ വീടിന്റെ ഗേറ്റില്‍ "ഡോക്ടര്‍ അകത്തുണ്ട് " എന്നൊരു ബോര്‍ഡും വെച്ച്,ഭാര്യ ഡോക്ടര്‍ ആയതിലുള്ള സന്തോഷം അടക്കാനാകാതെ ആദ്യം മുതല്‍ കുറച്ചു രാത്രികള്‍ കഴിഞ്ഞു ,'ഇതിന്റെ' തിരക്കിനിടയില്‍ ഏതു വകുപ്പിന്റെ ഡോക്ടര്‍ ആണെന്നു പുള്ളി ഒട്ടു ചോദിച്ചുമില്ല .ഒരു സുപ്രഭാതത്തില്‍ രോഗികള്‍ വന്നു ഡോക്ടറെ കാണണം എന്ന് പറയുമ്പോഴാ സംഗതി വെളിച്ചത്തു വരുന്നത് വധു മൃഗഡോക്ടര്‍ ആണെന്ന് .കുഴപ്പമില്ല പശുവിനു കുത്തുന്ന ഒരു ഇഞ്ചെക്ഷന്‍ കൊടുത്തു കാര്യമൊതുക്കാന്‍  പറയുന്ന നായകന്‍റെ ഇഞ്ചി ചതഞ്ഞ മുഖം ഇപ്പോഴും ചിരിപ്പിക്കും .ഓ പറയുംപോലെ മുതലാളി ഈ സിനിമയൊന്നും കാണാറില്ലല്ലോ.
   പറഞ്ഞുവന്നത്  ആസ്ത്മ ,പനി ,ചുമ,കഫക്കെട്ട് ,സന്ധിവാതം ,കാലുവേദന ,നടുവേദന ,പുറംവേദന ,ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ ..ബംഗാളി രോഗികള്‍ വരിവരിയായി ഡോ: സയുടെ   വാതിലില്‍ മുട്ടി . "മണ്ണ് പാറ കട്ട കല്ല്‌ ഇതിനൊക്കെയും ഡോക്ടറോ ??" എന്നും പറഞ്ഞു അവരു അന്നു തടിയൂരിയതു കൊണ്ടു ഇന്നും ജീവനോടെയുണ്ട് .
                              ഡോക്ടര്‍ ആയതുകൊണ്ടാകും   കുഴിച്ചുനോക്കി മണ്ണിനടിയില്‍ എന്താന്നു പറയേണ്ടതു  പുള്ളി സ്റ്റെതെസ്കോപു പോലുമില്ലാതെ A/C കാറിനുള്ളിലിരുന്നു പറയാന്‍ തുടങ്ങി .മുതലാളീ ഞങ്ങളീ polytechnic ഒന്നും പഠിക്കാത്തതു കൊണ്ടു മണ്ണിനടിയിലെക്കു  നോക്കാന്‍ കുഴിക്കുക തന്നെ വേണം ,അതിനു കുറച്ചു സമയവും  വേണം ,പറഞ്ഞു വരുന്നത് ആളു അത്രകണ്ടു കേമനാ .
      ഞാനീ പറയുന്നത് അസൂയ, കുശുമ്പു ഇവമൂത്ത് മരം കയറ്റം മറക്കാത്തതു  കൊണ്ടാണെന്ന്  കരുതല്ലേ ,ഞാനെങ്കിലും ആ മഹാന്റെ കഴിവുകള്‍ അറിയിച്ചില്ലെങ്കില്‍ ..,കമ്പനിയില്‍ ഇനിയും വളരേണ്ട ഒരാളല്യോ ..??ചാണകത്തിനുള്ളില്‍ (അതും ഒട്ടകത്തിന്റെതു ആണെങ്കില്‍ പറയണ്ട ,പോസ്റ്ററില്‍ എറിയാന്‍ പോലും ഇവിടെ ആരും എടുക്കാറില്ലല്ലോ ) മാണിക്യം ഒളിഞ്ഞിരിക്കുന്നതുപോലെ ആരും കാണാതെ പോകും ആ പ്രതിഭാധനനെ..അത് കൊണ്ടാണേ ..
സത്യമായിട്ടും ആ അനുഗ്രഹീത ഡോ:സയെ  പുകഴ്ത്തുവാന്‍ വാക്കുകളില്ല .
                                        ആ ഡോ:സ:  ഒരു വളരെ നല്ല മനുഷ്യനാ  മുതലാളീ , എന്തു വിനയം ,സ്നേഹം ,ബഹുമാനം,സഹായം, പക്ഷെ ചില കാപാലികന്മാര്‍ , കണ്ണുകടിയന്മാര്‍   അയാളെ "ശകുനി " എന്ന് വിളിക്കുന്നു , ഹോ എന്ത് കഷ്ടം അല്ലെ ..??
 അതിനുള്ള ഒരു ന്യായം മുതലാളിക്കു കേള്‍ക്കണോ ??
          എവിടെയും കയറി ചുറ്റുന്ന ഒരു മനുഷ്യനുണ്ടെന്നു പറഞ്ഞാല്‍  മുതലാളി വിശ്വസിക്കുമോ ?? സത്യമായിട്ടും ഉണ്ട് മുതലാളി , പാവം കഴിഞ്ഞ ജന്മത്തില്‍ മുല്ലവള്ളിയോ , മുള്ളു വള്ളിയോ ആയിരുന്നിരിക്കണം ,ഒരു ചെരുപ്പകാരനാണേ ,ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നു  കരുതി ലക്ഷങ്ങള്‍ മുടക്കി ഇവിടെ എത്തിപെട്ടതാ .
                                                          ഒരു കുഴപ്പമേ ഉള്ളൂ ,ഞാനീ പറഞ്ഞ 'ചുറ്റല്‍ '. ആരെയെങ്കിലും കിട്ടിയാല്‍ പിന്നെ ചുറ്റിയങ്ങു പിടിക്കും ,പിന്നെയാ പിടി വിടുവിക്കണേല്‍  'ബാധ ഒഴിപ്പിക്കല്‍ ഹോമം ' നടത്തേണ്ടി വരും .കുറ്റി ബീഡി മുതല്‍ അണ്ടര്‍വയെര്‍ വരെ ചുറ്റിപ്പിടിച്ചു കൊണ്ടുപോകും ,ഒന്നും സ്വന്തമായിട്ടു  വാങ്ങുന്നത് ഇഷ്ടനു ഇഷ്ടമല്ല ,ഗതികേടുകൊണ്ടോ  ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ടോ ആകണം , എന്നാലും നിരുപദ്രവകാരിയാ കേട്ടോ , ഞങ്ങള്‍ ആ കഥാപാത്രത്തെ " വള്ളി " എന്ന് വിളിച്ചു .
                              കമ്പനിയില്‍ കയറിയപ്പോള്‍ മുതല്‍ ആത്മാര്‍ഥമായി ചാറ്റ് ഉള്‍പ്പെടെ എല്ലാ വള്ളികളിലും മുറുകെ പിടിച്ചെങ്കിലും അത്യാവശ്യം ആത്മാര്‍ഥമായി തന്നെ പണിയെടുത്തു..ഒരു സുപ്രഭാതത്തില്‍ ഇഷ്ടനു ഒരു ജോലി കയറ്റം കിട്ടി , "സ്റ്റോര്‍ കീപര്‍ " ആയിട്ടു . നല്ലതല്ലേ മുതലാളീ ?? ചെക്കന്‍ ചുമ്മാ കമ്പ്യൂട്ടര്‍ -നു മുന്നിലിരുന്നു ടൈപ്പ് ചെയ്തു സമയം കൊല്ലാതെ നല്ല പണിയൊക്കെ ചെയ്തു പഠിക്കട്ടെ എന്ന് എല്ലാവരും ആശംസിച്ചു .
                                             വള്ളി സ്റ്റോറില്‍ ഉള്ള സാധനങ്ങളിലൊക്കെ പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളൂ .
                   പെരുന്നാളിന്റെ അവധി തുടങ്ങുന്ന സമയം , സ്റ്റോറില്‍ നിന്നും അക്കൌണ്ട്സില്‍ നിന്നും ഒരാഴ്ച്ച മുമ്പേ അറിയിപ്പ് ഉണ്ടായി - ആവശ്യമുള്ള സാധനങ്ങള്‍ , സൈറ്റിലെക്കു ആവശ്യമായ പണം ഇവ മുന്‍കൂട്ടി സ്റ്റോക്ക്‌ ചെയ്തോളാന്‍ .
                                       കേട്ടോ മുതലാളീ ,നമ്മുടെ ഡോ:സ:  അന്നേതോ ദൂരെ സൈറ്റില്‍ ആണ് ,പുള്ളിക്കു ഒന്ന് രണ്ടു സാധനങ്ങള്‍  സ്റ്റോറില്‍ നിന്നും വേണം ,മുന്‍പുണ്ടായിരുന്ന സ്റ്റോര്‍ ഇന്‍ ചാര്‍ജ് -നോട് അന്വേഷിച്ചുപ്പോ  നമ്മടെ വള്ളിയെ വിളിച്ചു റിക്വസ്റ്റ് ചെയ്യാന്‍ പറഞ്ഞു .അത് കേട്ടു ഡോ:സയുടെ  അടി നാഭിയില്‍ നിന്നും പോയ ഇടിവെട്ടേറ്റു  കുലച്ചു നിന്ന ഈന്തപന കരിഞ്ഞതും , ഈന്തപ്പഴം തെറിച്ചു ഒരു ഒട്ടകം മറിഞ്ഞു വീണതും മുതലാളീ അറിഞ്ഞു   കാണുമല്ലോ ?
         ഒരു ഡോക്ടര്‍ കേവലം പുഴുവിനോട് റിക്വസ്റ്റ് ചെയ്യാനോ ??ഒപേറെഷന്‍ ചെയ്തു കളയണം !!
അതല്ലേ ശരി മുതലാളീ ??
                 എന്റെ പൊന്നു മുതലാളീ , പെരുന്നാളു  ആഘോഷിക്കാന്‍  വള്ളി കുറച്ചു ദൂരെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി , 4 ദിവസം അവധിയാണേ , ആ  അവധി ദിവസം തന്നെ 
ഡോ:സക്കു  സ്റ്റോറില്‍ നിന്നും സാധനം കിട്ടണം ,വള്ളി എവിടെയാണേലും വന്നു കള്ളതക്കോല്‍ ഇട്ടാണേലും സ്റ്റോര്‍ തുറന്നു സാധനം നല്‍കേണ്ടെ ?  അതിനു പകരം വള്ളി ചോദിച്ചുവത്രേ " അവധി തുടങ്ങുന്ന ദിവസം രാത്രി 9 മണിക്ക് മുമ്പ് എങ്കിലും  അറിയിച്ചു കൂടായിരുന്നോ??"-- എന്ന് ..     ഏത്  ??
              വാവും ചന്ക്രാന്തിയുമില്ലത്ത ഡോ:സക്കു  പെരുന്നാളോ??
                കോഴിക്കു കന്നിമാസം എന്നൊന്നുണ്ടോ മുതലാളീ ??
             നിങ്ങളു   തീയേല്‍  കോഴിയെ കറക്കി തിന്നുന്നവരല്യോ ??അറിയാലോ ??
ഡോ:സ  കണ്ണീരു കൊണ്ടൊരു പരാതി നല്‍കി ,"ചെക്കന്‍ സാധനം അയച്ചു തരുന്നില്ല ,സൈറ്റില്‍ പണി 4 ദിവസം ഗോവിന്ദ !!!കമ്പനിക്കു വന്‍  നഷ്ടം ..
           നോക്കു മുതലാളീ ,ഡോ:സ   ഇത്രയും നിഷ്കളങ്കനും സത്യാന്വേഷിയും ആയതിനാലല്ല്യോ ജോലി നിന്നപ്പോ കരഞ്ഞു പരാതി പറഞ്ഞതു ??പാവം ..!!
        അപ്പൊ വള്ളിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണ്ടേ ??അല്ല വേണ്ടേ ??മുതലാളി തന്നെ ഒന്നാലോചിച്ചു നോക്കു ??പുറത്താക്കണം !! ..പുറത്താക്കി ..
    മുതലാളീ ഒരു അപേക്ഷയുണ്ട് ,ഒരു മൊബൈല്‍ 'സ്റ്റോര്‍ ' മുതലാളി കമ്പനിക്കായി സമര്‍പ്പിക്കണം ,ഇത് പോലുള്ള അവസരങ്ങളില്‍ എത്ര ഉപയോഗമാണെന്നോ ??
 ഈ കാര്യത്ത്തിനാണോ അവരൊക്കെ പാവം ഡോ:സയെ  "ശകുനി" എന്ന് വിളിക്കുന്നെ ??കഷ്ടം തന്നെ !!
                     " അഹോ ,കുടിലമീ മനുഷ്യ ഹൃദയമാരെന്തെ -
                        ന്നു, മേതെന്നുമറിയാത്ത ദുഷ്ട ദൃക്കുകള്‍ "
    അങ്ങനല്ലേ മുതലാളീ ?? അള്ളോ  ഞാന്‍ മറന്നു ,ഇതൊക്കെ അറബിയിലേക്ക് എങ്ങനാ ഇപ്പൊ?
                         "അള്ളോ  ,കുല്ലു നഫര്‍ മാഫി മുക് ,മാഫി -
                           മാലൂം,അന്ത കലാം വെന്‍ "  - ശരിയായോ ആവോ ??

                 അല്ല മുതലാളീ നമ്മടെ ലാബില്‍ ഇപ്പൊ DNA ടെസ്റ്റ്‌ ചെയ്യാറുണ്ടോ ?? കെമിസ്ട്രി ലാബില്‍ ചോദിച്ചപ്പോള്‍ " ഉം ..DNA -ഡൈനമിക് നാഷണല്‍ ആന്തം " -എന്ന് പറഞ്ഞു .
" ഡൈനാമിക്  ദേശീയ ഗാനമോ "????!!!അത് കേട്ടു  വായ പോളിച്ചപ്പോഴാ ഓര്‍ത്തത് അറിഞ്ഞു കൂടത്തതായി ഒന്നുമില്ലലോ നമ്മുടെ ലാബുകാര്‍ക്ക് , സര്‍വ്വ വിഞ്ജാനകോശമല്ലേ ??                     " കൊണ്ട് വാ DNA ഞാന്‍ ടെസ്ടു ചെയ്തു  തരാമെന്നു വരെ പറഞ്ഞു കളഞ്ഞു . ഓടി രക്ഷപ്പെട്ടു മുതലാളീ ..
               അല്ലെ ,ഡോ:സ:  ഇവിടെ സൗദിയില്‍ ഇരുന്നിട്ടു പിതൃത്വം പറയുന്നുണ്ടേ ..!!ഇവിടെ ജോലി നോക്കുന്ന ആരേലും വീട്ടില്‍ കുഞ്ഞു ജനിച്ചാല്‍ ഉടനെ പറയും " ആ കൊച്ചിന്റെ തന്ത അവനല്ലാന്നു "അത്ഭുതം തന്നെയാ മുതലാളീ ..മുതലാളിക്ക്  ഇങ്ങനെ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലാ ??ഉണ്ടായിക്കൊള്ളും . ഏതായാലും ഇത്രയും കഴിവുള്ള  ഒരാളെ മുതലാളി ഈ കമ്പനിയില്‍ നിന്നും ഒരിക്കലും വിടരുത് .പരലോകത്തേക്കു പോയാല്‍  കൂടി പുതിയ വിസയില്‍ കൊണ്ടുവന്നു  കണ്ണാടി കൂട്ടില്‍ വെച്ചു സൂക്ഷിക്കണേ ,വേണമെങ്കില്‍ ബഹുമതിക്കായി  നാല് റൗണ്ട് വെടി ,പടക്കം,പൂത്തിരി ,കമ്പിത്തിരി ഇവ കൂടി ആകാം ..
                      പ്രവൃത്തന നൈപുണ്യം ,സത്യസന്ധത ,നിരുപദ്രവപരമായ കര്‍മ്മങ്ങള്‍ ഇവ മുന്‍ നിര്‍ത്തി മുതലാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഡോ:സയെ  ഇന്നു കമ്പനിയുടെ തലച്ചോറ് ആയി നിയമിച്ചതിന് ആയിരം ആയിരം നന്ദി ..പക്ഷെ മുതലാളിയുടെ  ചോറ് കഞ്ഞിയാവാതെ നോക്കണേ....
പിന്നെ ഒരു സന്തോഷ വര്‍ത്തമാനം ഉണ്ട് , ഡോ:സയുടെ  അത്ര  കഴിവില്ലത്തതിനാലും  ഡോക്ടറേറ്റ്‌ ഇല്ലാത്തതിനാലും സൈറ്റില്‍ പൈപ്പ് പിടിക്കാന്‍ നില്‍ക്കന്ന ഹെല്‍പേര്‍ തൊട്ടു ഞങ്ങളെ പോലുള്ള ജിയോളജിസ്റ്റ്കളെ   വരെ കമ്പനിയില്‍ നിന്ന് പറഞ്ഞു വിടുമത്രേ !!
                ഇനിയിപ്പോ ഡോക്ടറേറ്റ്‌ ഉള്ള ഹെല്‍പേര്‍ , ഡ്രിലര്‍ ഒക്കെ വന്നു കമ്പനി നിറയുമല്ലോ  മുതലാളീ  ..ഏതായാലും നന്നായി ..
                 പറഞ്ഞു കേള്‍ക്കുന്നതാ ,അപ്പോഴേക്കും ഡോ:സ :  സുന്നത്ത് ( മാര്‍ഗം ) ചെയ്തു മതം മാറി ,തലയില്‍ ബട്ട് വെച്ചു ,വെള്ള കുപ്പായവുമിട്ട് ,അറബിയായി കമ്പനി ഏറ്റെടുത്തു
Dr. Sir AL-SHAKUNI GEOTECHNICALS എന്ന് പേര് മാറ്റുമെന്ന് , ഉള്ളതാണോ ?? അല്ല അപ്പൊ മുതലാളീ എങ്ങോട്ടാ പോകുന്നെ ??
എന്നതാണേലും മുതലാളീ ഞാനും ഒരു ഡോക്ടറേറ്റ് എടുക്കണമെന്നു വിചാരിക്കുന്നു ,എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണേ ..

എന്ന് ,
സസ്നേഹം .
കുഴിപ്പന്‍ കണ്ട്രാക്ക്  ( ജിയോളജിസ്റ്റ്  )

NB: മുതലാളിക്കു ഇപ്പൊ ആളിനെ പിടികിട്ടിയെന്നു വിശ്വസിക്കുന്നു ,പിടി വിടല്ലേ മുതലാളീ ..
                         "കര്‍മ്മ കാണഡത്തിലവശേഷിപ്പതു
                            കര്‍മ്മ ഫലമെന്നാല്‍
                           ഇരു കരങ്ങളാലാശ്ളെഷിപ്പു "
 ഇതിന്റെ അറബി എനിക്കറിയത്തില്ല മുതലാളീ ..മാലിഷ് ..മാലിഷ് ..
വ അലയ്ക്കും മുസ്സലാം
                               

                                                      
                                          

Friday, April 20, 2012

സൗദിയിലെ ശരത്കാലം ..

manglur university  യുടെ ഇരുളു നിറഞ്ഞ ഇടവഴികള്‍ താണ്ടി ഒരു യുവാവ്  ഹീലിയം ലൈറ്റുകള്‍ മഞ്ഞവെളിച്ചം വിതറുന്ന നിരത്തിലേക്ക് ഇറങ്ങി .കോളേജു  മതിലിനു അരികു ചേര്‍ന്ന് അവന്‍ നടന്നു.അധികമകലേ അല്ലാതെ മോബയിലിലേക്ക് ചുരുങ്ങാതെ നിന്ന S T D ബൂത്ത് ആയിരുന്നു അവന്റെ ലക്‌ഷ്യം .തമിഴില്‍ " അണ്ണാ ഒരു ഫോണ്‍ പണ്ണണം "എന്നും പറഞ്ഞു അവന്‍ ബൂത്തിന്റെ ചില്ലിട്ട വാതില്‍ തുറന്നകത്തു കയറി .

" ടി ഡി സാറേ നമസ്കാരം "
"ഭ പു. മ. കു. കാ. ത. ...##**#.." മൈലാഞ്ചി മണമുള്ള മാനസ മൈനകള്‍ കേട്ട് ശരത്തോന്നു ചമ്മി .
"എന്റെ പോന്നു സാറേ എനിക്ക് വിളിക്കാന്‍ കഴിഞ്ഞില, സര്‍ട്ടിഫിക്കെറ്റു കോപ്പി ചെയ്തു ഇന്ന് തന്നെ അയച്ചേക്കാം .."
"അയച്ചാല്‍ നിനക്ക് കൊള്ളാം ," അങ്ങേ തലക്കല്‍ ഫോണ്‍ കട്ട് .
  വല്ല കാര്യവുമുണ്ടോ ഒരു പാവപ്പെട്ടവനേം കൂടി മരുഭൂമിയിലേക്ക് കൊണ്ട് വരാന്‍ എന്ത് ഉത്സാഹമാണ് . 
 
കുസാറ്റില്‍ പഠിക്കണമെങ്കില്‍ Ncc വേണമെന്ന് ശഠിച്ച രാജ്യസ്നേഹി,നമ്മുടെ കഥാ നായകന്‍ -.'ശരത് ചന്ദ്രപ്രസാദ്  '.
                Ncc ക്ക് വേണ്ടി ടി ഷര്‍ട്ട്‌ പോലും ഒഴിഞ്ഞു വെച്ച മഹത് വ്യക്ത്വിത്വം .വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു  വഴങ്ങി "Msc കഴിഞ്ഞു നീ Ncc ഉള്ള കോളേജില്‍ പൊയ്ക്കോ "എന്ന മോഹന വാഗ്ദാനത്തില്‍ വീണു പോയ പാവം.
          എത്രയൊക്കെ പറഞ്ഞാലും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്‌ മുള്ളിയാല്‍ പോകില്ലല്ലോ . 
Ncc യുടെ വീര ഗാഥകളുമായി ശരത് വന്നു  കയറിയതോ സരോവര്‍ ഹോസ്റ്റലില്‍ .എന്തിനും ഏതിനും "ഞാന്‍ Ncc  അണ്ടര്‍  ഓഫീസര്‍ ആയിരുന്ന കാലത്ത് ..."എന്നും പറഞ്ഞു എക്സ്: മിലിട്ടറി പോലെ തുടങ്ങും.പോരാഞ്ഞിട്ട് Ncc എന്ന് തുന്നിയ ഒരു ടി ഷര്‍ട്ട്‌ ഇട്ടാണ് നടപ്പ് ഏതു നേരവും,"ഞാന്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്ന കാലത്ത് വെടിവെച്ച 3 ഉണ്ടകളും കൃത്യം കൊണ്ടത്‌ കണ്ടു, കണ്ണ് തള്ളിയ സീനിയര്‍ ഓഫീസര്‍ ഊരി തന്നതാ " രോമഞ്ചകഞ്ചുകനായി പറഞ്ഞു നടന്ന ശരത്തിനു "അണ്ടെര്‍ "എന്ന  പേര് വീഴാന്‍ മറ്റെന്തിങ്കിലും വേണോ ..? .
   Msc കഴിഞ്ഞു phd എന്ന അലക്ഷ്യവുമായി തെണ്ടി തിരിഞ്ഞു ചെറു പ്രണയവും,കൊച്ചു കൊച്ചു പ്രശ്നങ്ങളുമൊക്കെ ആയി കഴിഞ്ഞു വരികയായിരുന്നു .വലിയ ആഗ്രഹങ്ങള്‍ ഒന്നും ഇല്ലെങ്കിലും, മഹാലക്ഷ്മി ഫോണിലൂടെ "കയറി വാ, കയറി വാ,നിനക്ക്  നല്ല ജോലി ഇവിടെ സൌദിയില്‍  വെച്ചിട്ടുണ്ട്.." എന്ന് പറയുമ്പോള്‍ ഒന്ന്മില്ലെങ്കിലും ഒരു missed  കാള്‍  എങ്കിലും തിരിച്ചു കൊടുത്തില്ലേല്‍ കോപിച്ചാലോ ?
                                   'ശകുനി' എന്നോമനപേരില്‍  അറിയപ്പെടുന്ന കേരളത്തിലെ തന്നെ ഒരു "ഡോഗ് ഫാദര്‍ " ആണ് ശരതിനെയും സൗദിയിലേക്ക്  കൊണ്ട്  വരാമേന്നെറ്റിരിക്കുന്നത് ,ശകുനി എന്നെ അറിയിച്ച പ്രകാരം കമ്പനി -യിലേക്ക്,  ഗുരുകാരണവര്‍ റെജിയെട്ടന്‍ വഴി കറങ്ങി  ഞാന്‍ വഴി പോയ വള്ളിയാണ് ശരത്തിനെ ചുറ്റിയതു എന്നതില്‍ ഇനി ദുഖിച്ചിട്ടു  കാര്യമുണ്ടോ?                     
                   ശകുനി അണ്ടെര്‍ -നേ വിളിച്ചു  "അസ്സലാമു അലിയ്ക്കും ..വാ അലയിക്കും മുസ്സലാം" മതി, ഇത്രേം മതി..തല്‍കാലം ഒരു chemist ആയിട്ട് നിയമനം,പിന്നെ പയ്യെ geologist ,ശുക്രനല്ലേ ഉച്ചിയില്‍ തെളിഞ്ഞു നില്‍ക്കുന്നത് ,സത്യത്തില്‍ ഇത് വേറെ ആര്‍ക്കേലും പോകുന്ന ജോലിയ, ഞാന്‍ പറഞ്ഞു നിനക്ക് തരുകയാ.. "-എന്താണോ ആവോ ശകുനിയുടെ വാഗ്ദാനങ്ങള്‍ക്ക് നാടോടിക്കാറ്റിന്റെ മണം..? ശകുനിയെ കുറിച്ച് ഇനി പിന്നാലെ പറയാം .

ഓ എന്തേലും ആയിക്കോട്ടെ ,പോകുവാന്‍  തീരുമാനിച്ചു അണ്ടെര്‍ ബാഗ്‌ നിറച്ചു .

ആ ദിനം വന്നെത്തി .മൂവാറ്റുപുഴയുടെ രോമാഞ്ച  കഞ്ചുക   പുളകിത തള്ളല്‍ അണ്ടെര്‍ പറക്കും മുച്ചക്ര വാഹനാദികളില്‍ കയറി പറന്നുല്ലസിച്ചു മണലാരണ്യത്തിലിറങ്ങി . പുഴയും,തോടും,നടവരമ്പും,തെങ്ങിന്‍ തോപ്പുകളും,റബര്‍ കാടുകളും ,സമരങ്ങളും,കള്ളുഷാപ്പുകളും എല്ലാറ്റിനുമുപരി മഴവില്ലിന്‍ നിറമുള്ള മാലാഖ കുട്ടികളെയും(ചേച്ചിമാരെയും) നോക്കി നടന്ന നാട്ടിന്പുരത്തുകാരന്റെ കണ്ണുകളില്‍ തിളയ്ക്കുന്ന വെയിലും,ദേശീയ പതാകയില്‍ മാത്രം പച്ച നിറവുമുള്ള പുതിയ നാട് ആകാംഷകള്‍  നിറച്ചു .
  യാത്രാ ക്ഷീണവും,പുതിയ ചുറ്റുപാടുകള്‍ തീര്‍ത്ത വിരസതയും  ഓഫീസില്‍ നിന്ന് വാങ്ങി നല്‍കിയ 'കാപ്സ' എന്നാ കോഴി ചോറ് കഴിച്ചുറങ്ങാന്‍ അണ്ടെര്‍ നിര്‍ബന്ധിതനായി .  .
  
  കമ്പനി geotechnical ആണ്, മണ്ണ് പരിശോധിക്കുക ,വെള്ളമുണ്ടെല്‍ അതും,പിന്നെ കോണ്‍ക്രീറ്റ് , കമ്പി , കട്ട  എന്നിങ്ങനെ,ഈ ടെസ്റ്റുകള്‍ കഴിഞ്ഞാല്‍ എങ്ങനെ   അടിസ്ഥാനം കെട്ടാമെന്നു  പറഞ്ഞു കൊടുക്കുക  ,ഒരു വിധത്തില്‍ പറഞ്ഞാല്‍ നാട്ടിലെ മൂത്താശാരി പണി .  കെമിസ്ട്രി ലാബ്‌ എന്നൊക്കെ പറയുമ്പോള്‍ പേരിനു വേണ്ടി ഒരെണ്ണം ,കുറെ കോണിക്കല്‍ ഫ്ലാസ്ക്കുകള്‍ ,ടെസ്റ്റ്‌ ടുബുകള്‍ ,  കുറച്ചു പൂത്ത കെമിക്കല്‍സ് , ആസിഡ് ,എന്നിങ്ങനെ..ടെസ്റ്റുകള്‍ മുഴുവന്‍ ചെയ്യുന്നത് പുറത്ത് വേറെ  കൊടുത്താണ് ,എന്നാലും  ഒരു ഷോ 'ക്ക് വേണ്ടി വരുന്ന  സാമ്പിള്‍  ഒക്കെ രണ്ടു ദിവസത്തേക്ക്  അവിടെയും ഇവിടെയും ഇട്ടു വെക്കും .
                            അണ്ടെര്‍ -ന്‍റെ ആദ്യ ദിനം-കുസാറ്റിലെ  കെമിസ്ട്രി ലാബിലെ അനുഭവ പാഠങ്ങള്‍ പൊടി തട്ടിയെടുത്തു ,വലതു കാല്‍ വെച്ച് ,കഴുത്ത് നീട്ടി ,ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട്  ഓഫീസിലെ കെമിസ്ട്രി ലാബിലേക്ക് വലതു കാല്‍ വെച്ച്  ഗൃഹ  പ്രവേശം ചെയ്തു .രാവിലെ 7  മണിക്കാണ് ജോലി തുടങ്ങുന്നേ .ലാബില്‍ കയറിയതും കണ്ടതോ മണ്ണിന്റെ സാമ്പിള്‍ ഇട്ടു വെച്ചിരിക്കുന്ന  ബീക്കറുകളും-
                                        "പുത്തനച്ചി പുരപ്പുറം തൂക്കും "
         വൃത്തിയായിട്ട് പണി തുടങ്ങാം, അത് മാത്രവുമല്ല ഒരു impression  ആയിക്കോട്ടെ .ബീക്കറുകള്‍ മുഴുവന്‍ കഴുകി വൃത്തിയാക്കി, ഇരുന്ന മണ്ണും  കട്ടയും എല്ലാം വേസ്റ്റ് പെട്ടിയില്‍ കൊണ്ട് പോയി ഇട്ടു തുടച്ചു വൃത്തിയാക്കി .
  അണ്ടെര്‍ -ന്‍റെ ബോസ്സ്   "ചേടത്തി " എന്ന് അറിയപ്പെടുന്ന  ,വെളുത്തു തുടുത്തു,ചെന്തളിര്‍ ചെന്താമര പോലുള്ള കവിളും  കൊച്ചു മീശയും ഒക്കെ ഉണ്ടേലും ഒരു  20.71% ചാന്തുപൊട്ടും ,വിശ്വലോക രസതന്ത്രഞ്ജനുമായ ഒരു തനി വടക്കന്‍ ചായവുള്ള വെടക്കനാണ് .വളരെ നല്ല രാശിയുള്ള ആളായതിനാല്‍ ഒരു വര്‍ഷത്തിനു മുകളില്‍ ആരും ആ മഹത് വ്യക്തിയുടെ കീഴില്‍ പണി എടുത്തിട്ടില്ല. പക്ഷെ ഒന്നുണ്ട് , ചേടത്തിയുടെ ചെന്തളിര്‍ ചെകിട്ടത്ത് ചെമ്മാം  കുടിയുടെ തകിലു കൊട്ടി ദക്ഷിണ നല്‍കാതെ ആരും   പിരിഞ്ഞു പോയ   ചരിത്രമില്ല.  
                                    രസതന്ത്രവും 'സ്വ'തന്ത്രവും ചേര്‍ത്തിണക്കിയ  പുതിയ സംഹിതകളിലൂടെ  മാത്രം നടക്കുന്ന    'താന്‍ ഭരണം   ചേടത്തിയുടെ അണ്ടറൂമായുള്ള   ആദ്യ  കൂടിക്കാഴ്ച..
  "ഓ പുതിയ പയ്യന്‍ വന്നതല്ലേ ,ആദ്യമേ ഒന്ന് വിരട്ടി നിര്‍ത്തിയേക്കാം , ഇന്റര്‍ വ്യൂ   ചെയ്യാനോ കമ്പനി സമ്മതിക്കില്ല,എന്നാല്‍ പിന്നെ ജോലിക്ക് കയറുമ്പോ എന്റെ വക ഒരെണ്ണം ആയിക്കോട്ടെ .ആദ്യമേ രണ്ടു കൊടുത്തു ഒതുക്കിയില്ലേല്‍ എന്താണോ ആവോ ഉറക്കം വരില്ല"  ചേടത്തി ഒരു തടിച്ച പുസ്തകവും ചുമന്നു സൗദിയില്‍  കിട്ടാവുന്നത്ര കാറ്റ് വലിച്ചു കയറ്റി അണ്ടെര്‍   - ന്‍റെ  അടുത്ത്  എത്തി .
  അണ്ടെര്‍ ചാടി എഴുന്നേറ്റു  " ഗുഡ് മോര്‍ണിംഗ് സര്‍  .." 
" ഉം മോര്‍ണിംഗ് .." പറ്റാവുന്ന ഗാംഭീരത്തില്‍ അണ്ടെര്‍ -നെ അടിമുടി നോക്കി   ചേട്ടത്തി  പറഞ്ഞു .മീശയോന്നുമില്ലാതെ  എല്ലിച്ച ഒരു പയ്യന്‍ .അത്യാവശ്യം പൊക്കമൊക്കെ ഉണ്ട് .ചേടത്തി അണ്ടെര്‍   -നു  കൈ  കൊടുത്തു .അതൊരു അടവാണ്..കൈക്ക്   എത്രത്തോളം തഴമ്പ് ഉണ്ടെന്നറിയാന്‍ .
                "ഉം വലിയ   കുഴപ്പമില്ല ..ഇത്തവണ പല്ലിനു ആട്ടം ഉണ്ടാകില്ല ,ചെറുതായിട്ട് ഒന്ന് ചുവക്കും കവിള്‍ ,അത്രേ ഉള്ളു " ചേട്ടത്തി മനസ്സില്‍ ആശ്വസിച്ചു.പിന്നെ 'കന' ഗാംഭീര്യത്തോടെ ചോദിച്ചു "ഉം രാവിലെ വന്നിട്ട് ഇതുവരെ എന്തുചെയ്തു  ?"
       "സാര്‍ ,ഇവിടെ എന്ത് പൊടിയും വേസ്റ്റ് -ഉം  ആയിരുന്നു  ,ഞാന്‍ എല്ലാം വളരെ വൃത്തിയായി കഴുകി തുടച്ചു വെച്ചു " ജോസ് പ്രകാശിന്റെ സ്റൈലില്‍ weldon  മൈ ബോയ്‌  ' കിട്ടുമെന്ന് കരുതി അണ്ടെര്‍ ആവേശത്തോടെ നിന്നു ..
വാഷ്‌ ബെയ്സിനിലേക്ക് നോക്കിയാ ചേട്ടത്തിയുടെ കയ്യിലിരുന്ന തടിച്ച പുസ്തകം താഴെ വീണു ,വലിച്ചു കേറ്റി  സുരക്ഷിതമാക്കി  വെച്ചിരുന്ന കാറ്റ് ശരീര ദ്വാരങ്ങള്‍ വഴി പുറത്തേക്ക് പോയി ..ചെന്തളിര്‍ ചെന്താമര കവിള്‍ കരിഞ്ഞു വീണു  ..
                " ഒന്നായ നിന്നെയിഹ    
                    രണ്ടെന്നു  കണ്ടളവില്‍
                  ഉണ്ടായോരിന്ടല്‍ ബത 
                   മിണ്ടാവതല്ല   മമ .."
ടെസ്റ്റ്‌ ചെയ്യാന്‍ ബീക്കറില്‍ ഇട്ടു വെച്ചിരുന്ന മണ്ണ്,കല്ല്‌, കട്ട എല്ലാം കളഞ്ഞല്ലോ ദൈവമേ,ഞാനിനി ഇതൊക്കെ എവിടുന്നു വാരി കൊണ്ട് വരും..!! ചേടത്തി അണ്ടെര്‍ -നെ ഒന്ന് നോക്കി.മലപോലെ വന്നത് ചേടത്തി പോലെ പോയി ..
             വൈകുന്നേരം വരെ മിണ്ടാട്ടമില്ലാതെ ചേടത്തി കസേരയില്‍ ഇരുന്നു, പിന്നെ പെട്ടെന്ന് ഒരു കഷ്ണം കടലാസ്സു എടുത്തു കുറെ അക്കങ്ങള്‍   എഴുതി  ,കൂട്ടിയും  കുറച്ചും ഗുണിച്ചും പിന്നെ പൂജ്യം വെട്ടി കളിച്ചും ഒരു ലിസ്റ്റ് ഉണ്ടാക്കി .അണ്ടെര്‍ -നെ വിളിച്ചു .

 "Mr.sharath you go and ഇതൊക്കെ ടൈപ്പ് ചെയ്തു കൊണ്ട് വാ , fast ."
മംഗ്ളീഷിലെ സ്ഥിരം ശൈലിയില്‍ ചേടത്തി പറഞ്ഞു .
അണ്ടെര്‍ -നു ആശ്വാസമായി,എന്തായാലും കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി കിട്ടിയാലോ,നന്ദി ദൈവമേ..ഇപോ  നോക്കിക്കോ ബോസ്സ് എഴുന്നേറ്റു നിന്ന് കൈ തരും ..അണ്ടെര്‍ കമ്പ്യൂട്ടര്‍ നു  മുന്നിലേക്ക്‌   ഇരുന്നു.
   ഓഫീസില്‍ wi-fi connection  ഉണ്ടേ ,'സൗദിയിലേക്ക് വരുന്നതിനാല്‍ ഒരാഴ്ചയോളമായി മെയില്‍  ചെക്ക്‌ ചെയ്തിട്ട് .ഏതായാലും ടേബിള്‍ തീര്‍ക്കാന്‍ ഒരു 20 minute വേണം,മെയില്‍ കൂടി തുറന്നേക്കാം' അണ്ടെര്‍ കരുതി  ..
      "കളിംഗ്" മെയില്‍ തുറന്നതും ആരോ ചാറ്റി വീണു ,അണ്ടെര്‍ വിടുമോ ? തിരിച്ചു ചാറ്റി .
"കളിംഗ്,കളിംഗ് കളിംഗ് .."മൂന്നാലുപേര്‍ ഒന്നിന് പുറകെ ഒന്നായി ചാറ്റി വീണു ..
                       hai under ,how are you? 
                        wer r u ? how's life ?
                       ooooooohhhhh saudiiiii....
                        wen? wer ? how's job???
                        njoyingaa ?? kochu kalaaaa..." തുടങ്ങി ചാറ്റല്‍ മഴ ഇടി വെട്ടി പെയ്തു,പേമാരിയായി .
പത്ത് മിനിട്ടോളം കഴിഞ്ഞു ,ഇനിയെങ്കിലും ടേബിള്‍ തുടങ്ങിയില്ലേല്‍ ബോസ്സ് എഴുന്നേറ്റു നിന്ന് വെടിവെക്കും, അണ്ടെര്‍ മെയില്‍ മിനിമൈസു ചെയ്തു,ടേബിള്‍ preperation  തുടങ്ങി..
              വീണ്ടും " കളിംഗ് കളിംഗ് കളിംഗ് .."ഇദാര  ഇപ്പൊ ..മനസ്സിന്‍ ചില്ലു ജാലകത്തിന്‍ കൂട്ടില്‍ 'അവള്‍ '  വന്നു വിളിക്കുന്നത്‌ പോലെ..അണ്ടെര്‍ -ന്റെ മന:സാനിദ്ധ്യം നഷ്ടമായി..വീണ്ടും     ചാറ്റിലേക്ക്   , കൂടെ ടേബിള്‍ preperation  ..
 ഏതായാലും 20 മിനിട്ടിനകം ടേബിള്‍ ചെയ്തു കഴിഞ്ഞു കോപ്പി ചെയ്തു ചേടത്തിയുടെ മുന്നിലെത്തിച്ചു . 'ആദ്യമായി ചെയ്യനെല്പ്പിച്ച പണിയല്ലേ, രാവിലെ കിട്ടിയ 'പണി' യെക്കാളും എത്ര നല്ലതാണെന്ന് നോക്കാം.'ചേടത്തി ടേബിള്‍ തുറന്നു  ..

Cl
Hai hw r u?
21

Ca
Pinne podi..
9
Ok da.
K
Oru kuththu vechu tharum ..
.17
J
P
Kalikkalle..
6
Mathiyo?
C2
L
.18
Ipo varaave..
Etc-





    ചേടത്തി മുഖമുയര്‍ത്തി അണ്ടെര്‍ -നെ നോക്കി ,ഒരു വെരി ഗുഡ് കിട്ടുമെന്ന ആവേശത്തില്‍ അണ്ടെര്‍ വെളുക്കെ ചിരിച്ചു നിന്നു .പക്ഷെ തൃശൂര്‍ പാറമേക്കാവ് സാമ്പിള്‍  വെടിക്കെട്ട്‌  നടന്നതായി  റിപ്പോര്‍ട്ട്‌  .
ടേബിള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര ,ഒരു തവണയെങ്കിലും വായിച്ചു നോക്കാന്‍ ഗുണപാഠം .
        അണ്ടെര്‍ -ന്റെ കലാപരിപാടികളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു പിന്നീടങ്ങോട്ട് .
3  നിലകളില്‍ നില്‍ക്കുന്ന   ഓഫീസിന്റെ മുകളിലത്തെ 2  നിലകളും  താമസിക്കുവാന്‍  പാകത്തിനാണ് , മുറിയില്‍   കയറുമ്പോള്‍ ഇടുങ്ങിയ ഇടനാഴിയിയുടെ ഒരു വശത്ത് അകത്തേക്ക്  സജ്ജീകരിച്ചിരിക്കുന്ന   ചെറിയ   അടുക്കള- ഇലക്ട്രിക്‌ stove ,സിങ്ക്,ചെറിയ ഫ്രിഡ്ജ്‌ ,kabord എന്നിവ  ,മറുവശത്ത്   കുളിമുറി കക്കൂസ് ആദിയായവ, ഇടനാഴി കഴിയുമ്പോള്‍ 2 ബെഡ് ഇരുവശത്തുമായി,നടുവില്‍ ഒരു സോഫ,പിന്നെ t  v .എല്ലാം കൂടി ഒറ്റ മുറിയിലാണ് .അണ്ടെര്‍ പാചകം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് .നാട്ടിന്‍ പുരത്തുകാരന്റെ വൃത്തിയും വെടിപ്പും ലാബില്‍ മാത്രമല്ല   ..
          കുളികഴിഞ്ഞു ഈറനുടുത്തു ദേഹത്ത് നിന്നും തോര്‍ന്നു തീരാത്ത നീരുറവയുമായി അണ്ടെര്‍ ഇലക്ട്രിക്‌ stove - ന്‍റെ plug  എടുത്തു കുത്തി .കത്തി നിന്ന വയറിന്റെ ചൂടില്‍ കയ്യില്‍ നിന്നും ഇറ്റു വീണ വെള്ളത്തിന്റെ നനവില്‍   "ഡും " എന്നൊരു ഒച്ചയും,ചെറിയൊരു   തീപ്പൊരിയും   മുറിയില്‍ പാറി വീണു . ആ   നിലയിലെ ഫ്യൂസ് അടിച്ചു പോയി ,എല്ലാ മുറിയിലുള്ളവരും  ഇരുട്ടില്‍ .
  പാചകം തുടങ്ങിയവര്‍ ,ജോലി കഴിഞ്ഞെത്തി തുണിയൂരി തുടങ്ങിയവര്‍ ,കഴിഞ്ഞവര്‍ ,closettil  ഇരിക്കാന്‍ തുണി പോക്കിയവര്‍ ..അങ്ങനെ പല കോലത്തില്‍ പലരും ഇരുട്ടില്‍ തപ്പി .ഒടുവില്‍ സെക്യൂരിറ്റി എത്തി ബ്രെക്കെര്‍ ശെരിയാക്കി. അവിടെ തെളിഞ്ഞിരുന്ന ലൈറ്റ് അണ്ടെര്‍ -ന്‍റെ മുറിയുടെതും .വന്നപാടെ എല്ലാവരെയും ഇരുട്ടിലാഴ്ത്തിയ അണ്ടെര്‍ -നെ അവിടുത്തുകാര്‍ " അമാവാസി  "എന്ന് വിളിച്ചു .പിന്നെ 'അന്ധകാരം'  എന്നായി എന്ന് കേള്‍ക്കുന്നു .
          ഇതൊന്നും ഒന്നുമല്ല എന്ന് തെളിയിച്ചു കൊണ്ട് കഴുകിയ   വെള്ളത്തോട് കൂടി ചീനച്ചട്ടി stove  -ല്‍ വെക്കുക,വെളിച്ചെണ്ണ,കടുക്,മുളക് , ഉള്ളി തുടങ്ങിയവ ആ വെള്ളത്തിലേക്ക് നിക്ഷേപിക്കുക,എല്ലാം കൂടി പുകഞ്ഞു  പൊട്ടി തെറിക്കുമ്പോള്‍ നേരെ ഫ്രിഡ്ജില്‍ വെക്കുക .
 ഒരു കോഴി  പോലും കരിഞ്ഞുണങ്ങിയ    കാലുകളുമായല്ലാതെ അണ്ടെര്‍ -ന്‍റെ കറി പാത്രത്തില്‍ നിന്നും രക്ഷപെട്ടിട്ടില്ല. 
 ചോദിച്ചാലോ  " സാറേ  ഞാന്‍ ഈ കറി വെചൊന്നും കഴിക്കില്ലേ ,ഞാന്‍ മൂവാറ്റുപുഴ ആറില്‍ നിന്നും കൊമ്പന്‍ സ്രാവിനെ പിടിച്ചാല്‍ കമ്പില്‍  കുത്തി കോര്‍ത്തു  കറക്കി ചുട്ടു തിന്നുവല്ലേ ..  
"അല്ല , ,ഈ കൊമ്പന്‍ സ്രാവ്..???മൂവാറ്റുപുഴ  ??"
"പിന്നെ..ഞാന്‍ ഒറ്റക്കല്ലയോ  പോയി പിടിക്കുന്നെ ..ചൂണ്ടയിട്ടു .."
   ഓര്‍മ്മ   വരുനത്‌   അമരം   സിനിമയിലെ അശോകനെ ആണ്. 
"നിങ്ങ    പറേണ    പോലെ അല്ല കേട്ടാ..ഞാനും ഒരു ഒന്നാന്തരം മരക്കാന്‍ ആണ് കേട്ടാ.."
"അല്ല അമാവാസി.., ഈ കൊമ്പന്‍ സ്രാവല്ലാതെ  വേറെ  ഇറച്ചി  വല്ലതും   ..?"
"പിന്നെ,നല്ല  ഒന്നാന്തരം കാട്ടാനയുടെ ഇറച്ചി  ..വെടിവേചിടും..വലിയ ആര്‍ക്കവാളിനു  വെട്ടി കീറിയാല്‍  ഒരു മാസത്തേക്ക്   കാണും .."
"അപ്പൊ നാട്ടിലു  ഉത്സവത്തിനു   ആന എഴുന്നള്ളിക്കലുണ്ടാകില്ല അല്ലെ  ?നിന്നെ   പേടിച്ചു  ?"
പിന്നെ കുറച്ചു  നേരത്തേക്ക്    അതെന്താന്നു ആലോചിക്കും,പിന്നെ വീണ്ടും തുടങ്ങും "ഞാന്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്ന കാലത്ത് കാട്ടു പോത്ത്,ആന,മയില്‍ ,മാന്‍ ,പാമ്പ്.."
     
 ഏറ്റവും  വലിയ സംഭവം  അണ്ടെര്‍ -ന്‍റെ മുറിയുടെ  നേരെ എതിര്‍  വശത്തുള്ള മുറിയിലാണ് ചേടത്തി താമസിക്കുന്നത് എന്നതാണ്..ഈ പുകയലും  പൊട്ടലും  ചീറ്റലുമെല്ലാം ചേടത്തിയെ കൂടുതല്‍ തിളപ്പിച്ചു ..
  നാളുകള്‍ കടന്നു   പോയി,ചേടത്തിയുടെ അമര്‍ഷം അണ്ടെര്‍ -നു മേല്‍  കൂടി   കൂടി വന്നു .എന്നാല്‍  അണ്ടെര്‍ ആ സമയമാകെ ലാബില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെ  പഠിക്കുകയായിരുന്നു  ,ക്രമേണെ  പുറത്ത്    കൊടുത്തു ചെയ്തിരുന്ന പല ടെസ്റ്റു കളും ഓഫീസില്‍ ലാബില്‍ ചെയ്തു തുടങ്ങി,ചേടത്തി അണ്ടെര്‍ - നെ ഇഷ്ടപ്പെട്ടു  വരികയായിരുന്നു .
     ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന അണ്ടെര്‍ -നെ എല്ലാവര്ക്കും  വലിയ കാര്യമായി  ,ഒരു വലിയ സൌഹൃദ  വലയം  കെട്ടി  ഉറപ്പിക്കുന്നതില്‍  അവന്‍  വിജയിച്ചു  .ലാബില്‍ ഉണ്ടായ  മാറ്റങ്ങള്‍ , റിസള്‍ട്ട്‌ കള്‍  ,പുറമേ കാട്ടിയില്ലെങ്കിലും ചേടത്തിക്ക് അവനെ നന്നായി  ബോധിച്ചു  .മേലധികാരികളില്‍  ഒരു നല്ല   പേര്  വാങ്ങിയെടുക്കാന്‍  അണ്ടെര്‍ -നു കഴിഞ്ഞു .
      ഒരാളുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുക   എന്നത് നന്മ. അസൂയ തോന്നുക   എന്നത് എത്തിപിടിക്കാന്‍  കഴിയാത്തവരുടെ  അവസ്ഥ. അല്ലെങ്കില്‍ അതിനു ശ്രമിക്കാത്തവരുടെ,അതുമല്ലെങ്കില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നവരുടെ അവകാശം.സ്വപ്രയത്നം  കൊണ്ട് നേടുന്നവനെ അന്ഗീകരിക്കുക എന്നതു മനുഷ്യ ഗണത്തില്‍ പ്രതേകിച്ചു മലയാളികള്‍ക്കിടയില്‍  പൊതുവേ കുറഞ്ഞു വരുന്ന ഒന്നാണെങ്കിലും ,പന്നി മലത്തല്‍ കളിയിലൂടെ അവന്റെ ചോറില്‍ മണ്ണ് വാരിയിടുക എന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിച്ചിട്ടുള്ള കഴിവത്രേ .ആ ഗണത്തില്‍ പെടുന്ന അപൂര്‍വ്വ ജന്മമാണ്  ഞാന്‍ ആദ്യം പറഞ്ഞ ശകുനി .
       ജീവന്‍   അവശേഷിപ്പിച്ചു  നിര്‍ത്തികൊണ്ട്‌   പ്രജ്ജയും ചിന്തയും അഭിമാനവുമെല്ലാം കുരുതി കഴിപ്പിക്കാന്‍ തക്ക ശേഷിയുള്ള വാക്ക് സാമര്‍ത്ഥ്യം ശകുനിക്കുണ്ടായിരുന്നു .എങ്ങനെ എന്നറിയില്ല 2 പേരെ തമ്മിലടിപ്പിക്കാന്‍ ഒരു വല്ലാത്ത കഴിവാണ് .പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'പട്ടി പുല്ലു തിന്നുകയുമില്ല,പശുവിനെ ഒട്ടു തീറ്റിക്കയുമില്ല 'തനിക്കു ഒരു കോട്ടവും,നേട്ടവുമില്ലെങ്കിലും മറ്റൊരാള്‍ക്ക് ഒരു വിധത്തിലും ഉയര്‍ച്ച ഉണ്ടാകാന്‍ ശകുനി ജീവിച്ചിരിക്കുമ്പോള്‍ സമ്മതിക്കില്ല. ഇതിലും  എത്രെയോ ഭേദം മഹാഭാരതത്തിലെ ശകുനി .
               അണ്ടെര്‍ -നു ലാബിലും ഓഫീസിലും കിട്ടുന്ന പൊതുസമ്മതം ശകുനിയുടെ കാതുകളില്‍ വന്നു പതിഞ്ഞത് മുതല്‍ , ഒരു വിധത്തില്‍ കരിച്ചും പുഴുങ്ങിയും കുടിച്ചു കൊണ്ടിരുന്ന അണ്ടെര്‍ -ന്റെ കഞ്ഞിയില്‍ ഇടാനായി , പാറ്റ പിടിക്കാന്‍ ശകുനി ചൂട്ടും കത്തിച്ചു ഇറങ്ങുന്നത് വരെയെത്തി .
          ശകുനി ആദ്യത്തെ  പാറ്റയും കൊണ്ട് അണ്ടെര്‍ -ന്റെ  അടുത്തെത്തി .
" നീ ഇങ്ങനെ ലാബ്‌ എന്നും പറഞ്ഞു നടന്നോ ,നീ ഒരു geologist  ആകാനല്ലേ ഇങ്ങോട്ട് വന്നത്?നിന്റെ ബോസ്സ് ചേട്ടത്തി എന്തെല്ലാം നിന്നെ കുറിച്ച് പരാതി പറയുന്നു എന്നറിയോ?നീ കഴിവില്ലാത്തവനാണ്,വന്നതിനു ശേഷം ലാബ് ഒരു പടി കൂടി താഴേക്കു പോയി, ഒരു ടെസ്റ്റ്‌ പോലും ഇത്രയും നാളായിട്ട് ചെയ്യാനറിയില്ല.."
    അണ്ടെര്‍ - ന്റെ Ncc രക്തം തിളച്ചു പൊങ്ങി വീണു ശകുനിയുടെ കയ്യിലിരുന്ന 2 പാറ്റകള്‍ വെന്തു ചത്തു .
"ഹും അയാള്‍ അങ്ങനെ പറഞ്ഞോ ?"
ശകുനിക്ക് മനസിലായി ഇതാണ് സമയം ,ഇപോ ഒന്ന് ഉരസിയാല്‍ തീ പിടിക്കും "നീ അയാളുമായി പ്രശ്നം ഉണ്ടാക്കണം, ലാബില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറയണം,മാനേജര്‍ ചോദിച്ചാല്‍ ചേട്ടത്തിയുടെ കീഴില്‍   ജോലി ചെയ്യാന്‍ പറ്റില്ല എന്ന് ഉറപ്പിച്ചങ്ങു പറയണം..അടുത്ത ദിവസം നീ geologist  ആയിട്ട് സൈറ്റില്‍ ഇറങ്ങും ."{ആന കൊടുത്താലും ആശ കൊടുക്കലല്ലേ ..}
                     ശകുനി വിരല്‍ നഖങ്ങള്‍ ഉരച്ചു ഉരച്ചു നടന്നു .സംഭവങ്ങള്‍ ശകുനിയുടെ തിരക്കഥ പോലെ നടന്നു. പക്ഷെ ഒരു കാര്യത്തില്‍ ശകുനിയുടെ കണക്കു കൂട്ടല്‍ തെറ്റി, പ്രശ്നം ഉണ്ടാക്കിയാല്‍ അണ്ടര്‍ -നുള്ള സ്ഥാനം പോകുമെന്നും ,ഇത്രയും വിഷയം ഒരു ലാബില്‍ ഉണ്ടാക്കുന്നവനെ ഒരിക്കലും സൈറ്റില്‍ ഇറക്കില്ല എന്നും കരുതിയ  ശകുനിയുടെ ചിന്തകളെ തകിടം മറിച്ചു കൊണ്ട് അണ്ടെര്‍ -നേ geologist ആക്കാനുള്ള ഓര്‍ഡര്‍ മാനേജര്‍ അറിയിച്ചു .
         സൈറ്റില്‍ ഇറങ്ങും മുമ്പ് ഒരാഴ്ച അണ്ടെര്‍ -നു ട്രെയിനിംഗ് നല്‍കി ,ഹെല്‍മെറ്റ്‌,ലോഗ് ഷീറ്റ് ,സഫെടി ഷൂ ,എന്ന് തുടങ്ങി എല്ലാം നല്‍കി.
                        ശകുനിയോ , പാറ്റകളുടെ സംസ്ഥാന സമ്മേളനം വിളിച്ചു കൂട്ടി.അണ്ടെര്‍ -നു കിട്ടാന്‍ പോകുന്ന നല്ല കാലത്തെ കുറിചോര്‍ത്തു  വെന്തു വെണ്ണിറായ ശകുനിയുടെ നെഞ്ചകം കണ്ടു പാറ്റകള്‍ തെക്ക് വടക്ക്  ഓടി ..
                            ചിരകാല അഭിലാഷമായ geologist എന്ന പോസ്റ്റ്‌ കിട്ടിയതില്‍   ഏറ്റവും കൂടുതല്‍  കടപ്പാട് ശകുനിയോടു തോന്നിയ അണ്ടെര്‍ ഉടനെ ഈ വിവരം ശകുനിയെ അറിയിച്ചു .
        "ആഹ നന്നായി,നിനക്ക് എന്തായാലും ആഗ്രഹിച്ചത്‌ കിട്ടിയല്ലോ,ഞാന്‍ ഏതായാലും നിനക്ക് ഏതു സൈറ്റ് ആണെന്ന് അറിയാന്‍   മാനേജര്‍ ഒന്ന് വിളിക്കട്ടെ ."ശകുനി ഇത് പറയുമ്പോള്‍ മനസ്സില്‍ കരുതിയത്‌ എന്തായിരിക്കുമെന്നുള്ളത് അണ്ടെര്‍ സൈറ്റില്‍ പോകാന്‍  കച്ചകെട്ടി  ഇറങ്ങും വരെയും അറിഞ്ഞിരുന്നില്ല.
  ആ ദിവസം വന്നെത്തി .."സര്‍ ഏതു സൈറ്റില്‍ പോകണം .."ആവേശത്തോടെയും അത്യധികം സന്തോഷത്തോടെയും അണ്ടെര്‍ ഓഫീസില്‍ ചോദിച്ചു .
"നിങ്ങള്‍ ലാബില്‍ chemist  ആയിട്ട് വന്നതല്ലേ ?പിന്നെ സൈറ്റ് ??വേണമെങ്കില്‍ ഇവിടെ ജോലി ചെയ്യുക.."
ഭൂമി പിളര്‍ന്നു ഉള്ളിലേക്ക് വീണു പോകുന്ന പോലെ തോന്നി അണ്ടെര്‍ -നു .കണ്ണിനു ചുറ്റും കാഴ്ചകള്‍ കീഴ്മേല്‍ മറിഞ്ഞു,  നില്‍ക്കുന്ന മുറി തലയ്ക്കു ചുറ്റും ചുറ്റിത്തിരിയുന്നു ..ഒന്നും മിണ്ടാതെ അണ്ടെര്‍ മുറിയിലേക്ക് പോയി..കുറച്ചു നേരം ശൂന്യതയിലേക്ക് നോക്കി ഇരുന്നു.. പിന്നീട് ഫോണ്‍ എടുത്തു ശകുനിയെ വിളിച്ചു ..
"സര്‍ ,ഇപ്പോള്‍ പറയുന്നു ലാബില്‍ വേണമെങ്കില്‍ വര്‍ക്ക്‌ ചെയ്തോളാന്‍ ."
ഉള്ളില്‍ ഊറി ചിരിച്ചു കൊണ്ടും, നീ ഇപോ അങ്ങനെ രക്ഷപെടെണ്ട എന്ന് കരുതി വെച്ച ആപ്പ് ആസനത്തില്‍ തന്നെ കൊണ്ടതില്‍ സന്തോഷിച്ചും  ,എന്നാലോ വിഷാദ മൂകനായി ശകുനി ചോദിച്ചു     " ഹെന്ത് ???? അതെങ്ങനെ സംഭവിച്ചു..???ഞാന്‍ വിളിച്ചപ്പോഴും നീ ഇന്ന് മുതല്‍ സൈറ്റില്‍ പോകുമെന്ന് ഓഫീസില്‍ നിന്നും പറഞ്ഞതാണല്ലോ,ഓ ഞാന്‍ shocked ആയി പോയി.." പിന്നെ കുറെ നേരത്തേക്ക് ശകുനിയുടെ വഴിപാടായി മൌനം ." ഏതായാലും ഞാന്‍ ഒന്ന് സംസാരിച്ചു നോക്കാം ' ശകുനി ഫോണ്‍ വെച്ചു.
10 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും അണ്ടെര്‍ -നു ശകുനിയുടെ ഫോണ്‍ "ഇത് ഓഫീസിലുള്ള പലരും കളിച്ചതാണ്,മനപൂര്‍വ്വം നിന്നെ ഒതുക്കാന്‍ ", ഇതൊന്നും അറിയാത്ത ചേടത്തി മുതല്‍ കുറെ പേരുടെ ,അതും അഡ്മിന്‍ -ലെ കുറെ മലയാളികളുടെ പേരും  പറഞ്ഞു .
                         വളരെ  വൈകി  ഈ ഉള്ളു കളികള്‍ ഞങ്ങള്‍ അറിയുമ്പോഴേക്കും അണ്ടെര്‍ ഓഫീസില്‍ ഉള്ളവരുമായി മാനസികമായി അകന്നു കഴിഞ്ഞിരുന്നു .
                        അന്ന് വൈകിട്ട് നന്ദി പ്രകാശമായി പാറ്റക ള്‍ക്ക്    മുഴുവന്‍ ശകുനിയുടെ വക ഫാന്റസി പാര്‍കില്‍ വന്‍ പാര്‍ട്ടി ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു .

 വിശ്വസിക്കാന്‍ പ്രയാസമേറിയ ഇത്തരം വിഷവിത്തുകള്‍ പാകി അണ്ടെര്‍ ഉള്‍പ്പെടെ സുഹൃത്ത് ബന്ധം സ്ഥാപിക്കുന്ന,കഴിവുകള്‍ കൊണ്ട് പേരു നേടുന്ന പലരെയും മുളയിലെ നുള്ളുവാന്‍ ശകുനിക്ക് കഴിഞ്ഞു .എന്നാല്‍ ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ ചെറിയൊരു പണി ശകുനിക്ക് വെച്ചിരുന്നു,അത് ഈന്തപ്പഴത്തിന്റെ വലിപ്പത്തില്‍ മൂത്രാശയത്തില്‍ ഒരു കല്ലായി അടിവയറ്റില്‍ കിടന്നു കുത്തുവാന്‍ തുടങ്ങി .
  ഇരിക്കുവാനും നില്‍ക്കുവാനും മുള്ളുവാനും തൂറുവാനുമാകാതെ ശകുനി കിടന്നു പിടഞ്ഞു .ഒരേ കിടപ്പ് .മിക്കവാറും എല്ലാവരും തന്നെ ശകുനിയുടെ 'സ്നേഹ   വാത്സല്യത്തിന്  ' പാത്രമായിട്ടുള്ളതിനാല്‍
ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിരുന്നില്ല .ശകുനിയുടെ ആരോമല്‍ പാറ്റകള്‍ തെക്ക് വടക്ക് നടക്കുന്നുണ്ടായിരുന്നു എന്നല്ലാതെ ..
   പ്രകൃതിയുടെ  കോലങ്ങളും  ഭാവങ്ങളും  ഭാവഭേദങ്ങളും  ഭൂമിയിലെ എല്ലാ ചരാ ചരങ്ങളിലും പ്രതിഫലിക്കും എന്നുള്ളത് എത്ര വാസ്തവം .ശരത്കാലം പോലെ സുന്ദരമായ  നന്മകള്‍  നിറഞ്ഞ        ശരത്തിന്റെ  മുറിയുടെ ചുവരിനപ്പുറം വേദനയാല്‍  ഞരങ്ങുന്ന   ശകുനിയെ കണ്ടില്ല എന്ന് നടിക്കാന്‍   അവനായില്ല .
                                             കുഴലിട്ടു പുറത്തേക്കൊഴുകുന്ന മൂത്രവും,വിസര്‍ജ്ജ്യങ്ങളും എടുത്തുമാറ്റി,തുടച്ചു വൃത്തിയാക്കി ,ശകുനി തന്നെ ഒരിക്കല്‍ ഇട്ട പാറ്റയുടെ മണം പേറുന്ന   ആഹാരവും നല്‍കി ഊട്ടിയുറക്കി , സമയാസമയങ്ങളില്‍ മരുന്ന് നല്‍കി ,ആശുപത്രിയില്‍ കൊണ്ടുപോയി ജോലി സമയത്തെക്കാളേറെ ,വീട്ടുകാര്‍ക്ക് നോക്കാവുന്നതിലുമധികം ശുശ്രൂഷിച്ചു . ശര്തകാലതിന്റെ നൈര്‍മല്യം പേറി ശകുനിയുടെ ഈന്തപ്പഴം,അതിന്റെ കുരുവിന്റെ വലിപ്പത്തില്‍ കത്തി വെച്ചു കീറാതെ മൂത്രിച്ചു പുറത്തുപോയി .
                              കുമാരനാശാന്റെ കരുണയിലെ വാസവദത്ത പോലും കരുണയും  സ്നേഹവും മനസിലാക്കുന്നു.എന്നിട്ടും ഈയവസ്ഥയില്‍ എത്തിപെട്ടു  ,കരകയറിയിട്ടും  ശകുനിയുടെ അവസ്ഥ
                                   " വിശപ്പിനു വിഭവങ്ങള്‍  വെറുപ്പോളമശിചാലും
                                     വിശിഷ്ട   ഭോജ്യങ്ങള്‍ കാണ്കില്‍ കൊതിയാമാര്‍ക്കും " എന്ന പോല്‍ .
ശരത്തിനെ ആവോളം ദ്രോഹിച്ചത് മതിയാകാതെ ,ഇനിയൊരിക്കലും ജോലിയില്‍  തുടര്‍ന്ന് പോകുവാന്‍ കഴിയാതെ  എന്നേക്കുമായി പിരിഞ്ഞു പോകാന്‍ മാനസികമായി വെറുപ്പിച്ചു കൊണ്ടായിരുന്നു ശകുനി കിടക്ക വിട്ടു എഴുന്നേറ്റത് .
   
"എന്റെ നീരുറവകള്‍ നിങ്ങളെത്ര തടഞ്ഞാലും   മറ്റൊരു   വഴിയില്‍    ഞാന്‍ പിറവി   കൊള്ളുക   തന്നെ ചെയ്യും   ,ഇത് എന്റെയും   ,നിങ്ങള്‍  ഉള്‍പ്പെടുന്ന ലോകത്തിന്റെയും   നിയമമാണ്   ,  നില  നില്പാണ്  ..".
                           
 ശരത് ഇന്ന്‍ സ്വപ്ന  സ്വര്‍ഗ്ഗ  തുല്യമായ ഗോവയില്‍   ,പകുതി  വഴിയില്‍ ഉപേക്ഷിക്കേണ്ടി  വന്ന  phd  യുമായി  ജീവിതം  ആഘോഷിക്കുന്നു .
                                        ശകുനി പുകയുന്ന സിഗറെറ്റുകള്‍ക്ക് പിന്നില്‍ ഇന്നലെയും,ഇന്നും,നാളെയും തലപോക്കുന്നവന്റെ കഞ്ഞിയില്‍ ഇടുവാന്‍ പാറ്റകളെ തേടി നടക്കുന്നു .
                               
                                     "ലോലമാം ക്ഷണമേ വേണ്ടു ബോധമുള്ളില്‍ ജ്വലിപ്പാനു
                                       മാല  ണക്കും തമസ്സാകെ  മാഞ്ഞുപോവാനും."
                  
       

  കടപ്പാട് : കാവ്യം സുഗേയം{ http://kavyamsugeyam.blogspot.com/2009/12/1.html }, മലയാളം .