Friday, April 20, 2012

സൗദിയിലെ ശരത്കാലം ..

manglur university  യുടെ ഇരുളു നിറഞ്ഞ ഇടവഴികള്‍ താണ്ടി ഒരു യുവാവ്  ഹീലിയം ലൈറ്റുകള്‍ മഞ്ഞവെളിച്ചം വിതറുന്ന നിരത്തിലേക്ക് ഇറങ്ങി .കോളേജു  മതിലിനു അരികു ചേര്‍ന്ന് അവന്‍ നടന്നു.അധികമകലേ അല്ലാതെ മോബയിലിലേക്ക് ചുരുങ്ങാതെ നിന്ന S T D ബൂത്ത് ആയിരുന്നു അവന്റെ ലക്‌ഷ്യം .തമിഴില്‍ " അണ്ണാ ഒരു ഫോണ്‍ പണ്ണണം "എന്നും പറഞ്ഞു അവന്‍ ബൂത്തിന്റെ ചില്ലിട്ട വാതില്‍ തുറന്നകത്തു കയറി .

" ടി ഡി സാറേ നമസ്കാരം "
"ഭ പു. മ. കു. കാ. ത. ...##**#.." മൈലാഞ്ചി മണമുള്ള മാനസ മൈനകള്‍ കേട്ട് ശരത്തോന്നു ചമ്മി .
"എന്റെ പോന്നു സാറേ എനിക്ക് വിളിക്കാന്‍ കഴിഞ്ഞില, സര്‍ട്ടിഫിക്കെറ്റു കോപ്പി ചെയ്തു ഇന്ന് തന്നെ അയച്ചേക്കാം .."
"അയച്ചാല്‍ നിനക്ക് കൊള്ളാം ," അങ്ങേ തലക്കല്‍ ഫോണ്‍ കട്ട് .
  വല്ല കാര്യവുമുണ്ടോ ഒരു പാവപ്പെട്ടവനേം കൂടി മരുഭൂമിയിലേക്ക് കൊണ്ട് വരാന്‍ എന്ത് ഉത്സാഹമാണ് . 
 
കുസാറ്റില്‍ പഠിക്കണമെങ്കില്‍ Ncc വേണമെന്ന് ശഠിച്ച രാജ്യസ്നേഹി,നമ്മുടെ കഥാ നായകന്‍ -.'ശരത് ചന്ദ്രപ്രസാദ്  '.
                Ncc ക്ക് വേണ്ടി ടി ഷര്‍ട്ട്‌ പോലും ഒഴിഞ്ഞു വെച്ച മഹത് വ്യക്ത്വിത്വം .വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു  വഴങ്ങി "Msc കഴിഞ്ഞു നീ Ncc ഉള്ള കോളേജില്‍ പൊയ്ക്കോ "എന്ന മോഹന വാഗ്ദാനത്തില്‍ വീണു പോയ പാവം.
          എത്രയൊക്കെ പറഞ്ഞാലും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്‌ മുള്ളിയാല്‍ പോകില്ലല്ലോ . 
Ncc യുടെ വീര ഗാഥകളുമായി ശരത് വന്നു  കയറിയതോ സരോവര്‍ ഹോസ്റ്റലില്‍ .എന്തിനും ഏതിനും "ഞാന്‍ Ncc  അണ്ടര്‍  ഓഫീസര്‍ ആയിരുന്ന കാലത്ത് ..."എന്നും പറഞ്ഞു എക്സ്: മിലിട്ടറി പോലെ തുടങ്ങും.പോരാഞ്ഞിട്ട് Ncc എന്ന് തുന്നിയ ഒരു ടി ഷര്‍ട്ട്‌ ഇട്ടാണ് നടപ്പ് ഏതു നേരവും,"ഞാന്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്ന കാലത്ത് വെടിവെച്ച 3 ഉണ്ടകളും കൃത്യം കൊണ്ടത്‌ കണ്ടു, കണ്ണ് തള്ളിയ സീനിയര്‍ ഓഫീസര്‍ ഊരി തന്നതാ " രോമഞ്ചകഞ്ചുകനായി പറഞ്ഞു നടന്ന ശരത്തിനു "അണ്ടെര്‍ "എന്ന  പേര് വീഴാന്‍ മറ്റെന്തിങ്കിലും വേണോ ..? .
   Msc കഴിഞ്ഞു phd എന്ന അലക്ഷ്യവുമായി തെണ്ടി തിരിഞ്ഞു ചെറു പ്രണയവും,കൊച്ചു കൊച്ചു പ്രശ്നങ്ങളുമൊക്കെ ആയി കഴിഞ്ഞു വരികയായിരുന്നു .വലിയ ആഗ്രഹങ്ങള്‍ ഒന്നും ഇല്ലെങ്കിലും, മഹാലക്ഷ്മി ഫോണിലൂടെ "കയറി വാ, കയറി വാ,നിനക്ക്  നല്ല ജോലി ഇവിടെ സൌദിയില്‍  വെച്ചിട്ടുണ്ട്.." എന്ന് പറയുമ്പോള്‍ ഒന്ന്മില്ലെങ്കിലും ഒരു missed  കാള്‍  എങ്കിലും തിരിച്ചു കൊടുത്തില്ലേല്‍ കോപിച്ചാലോ ?
                                   'ശകുനി' എന്നോമനപേരില്‍  അറിയപ്പെടുന്ന കേരളത്തിലെ തന്നെ ഒരു "ഡോഗ് ഫാദര്‍ " ആണ് ശരതിനെയും സൗദിയിലേക്ക്  കൊണ്ട്  വരാമേന്നെറ്റിരിക്കുന്നത് ,ശകുനി എന്നെ അറിയിച്ച പ്രകാരം കമ്പനി -യിലേക്ക്,  ഗുരുകാരണവര്‍ റെജിയെട്ടന്‍ വഴി കറങ്ങി  ഞാന്‍ വഴി പോയ വള്ളിയാണ് ശരത്തിനെ ചുറ്റിയതു എന്നതില്‍ ഇനി ദുഖിച്ചിട്ടു  കാര്യമുണ്ടോ?                     
                   ശകുനി അണ്ടെര്‍ -നേ വിളിച്ചു  "അസ്സലാമു അലിയ്ക്കും ..വാ അലയിക്കും മുസ്സലാം" മതി, ഇത്രേം മതി..തല്‍കാലം ഒരു chemist ആയിട്ട് നിയമനം,പിന്നെ പയ്യെ geologist ,ശുക്രനല്ലേ ഉച്ചിയില്‍ തെളിഞ്ഞു നില്‍ക്കുന്നത് ,സത്യത്തില്‍ ഇത് വേറെ ആര്‍ക്കേലും പോകുന്ന ജോലിയ, ഞാന്‍ പറഞ്ഞു നിനക്ക് തരുകയാ.. "-എന്താണോ ആവോ ശകുനിയുടെ വാഗ്ദാനങ്ങള്‍ക്ക് നാടോടിക്കാറ്റിന്റെ മണം..? ശകുനിയെ കുറിച്ച് ഇനി പിന്നാലെ പറയാം .

ഓ എന്തേലും ആയിക്കോട്ടെ ,പോകുവാന്‍  തീരുമാനിച്ചു അണ്ടെര്‍ ബാഗ്‌ നിറച്ചു .

ആ ദിനം വന്നെത്തി .മൂവാറ്റുപുഴയുടെ രോമാഞ്ച  കഞ്ചുക   പുളകിത തള്ളല്‍ അണ്ടെര്‍ പറക്കും മുച്ചക്ര വാഹനാദികളില്‍ കയറി പറന്നുല്ലസിച്ചു മണലാരണ്യത്തിലിറങ്ങി . പുഴയും,തോടും,നടവരമ്പും,തെങ്ങിന്‍ തോപ്പുകളും,റബര്‍ കാടുകളും ,സമരങ്ങളും,കള്ളുഷാപ്പുകളും എല്ലാറ്റിനുമുപരി മഴവില്ലിന്‍ നിറമുള്ള മാലാഖ കുട്ടികളെയും(ചേച്ചിമാരെയും) നോക്കി നടന്ന നാട്ടിന്പുരത്തുകാരന്റെ കണ്ണുകളില്‍ തിളയ്ക്കുന്ന വെയിലും,ദേശീയ പതാകയില്‍ മാത്രം പച്ച നിറവുമുള്ള പുതിയ നാട് ആകാംഷകള്‍  നിറച്ചു .
  യാത്രാ ക്ഷീണവും,പുതിയ ചുറ്റുപാടുകള്‍ തീര്‍ത്ത വിരസതയും  ഓഫീസില്‍ നിന്ന് വാങ്ങി നല്‍കിയ 'കാപ്സ' എന്നാ കോഴി ചോറ് കഴിച്ചുറങ്ങാന്‍ അണ്ടെര്‍ നിര്‍ബന്ധിതനായി .  .
  
  കമ്പനി geotechnical ആണ്, മണ്ണ് പരിശോധിക്കുക ,വെള്ളമുണ്ടെല്‍ അതും,പിന്നെ കോണ്‍ക്രീറ്റ് , കമ്പി , കട്ട  എന്നിങ്ങനെ,ഈ ടെസ്റ്റുകള്‍ കഴിഞ്ഞാല്‍ എങ്ങനെ   അടിസ്ഥാനം കെട്ടാമെന്നു  പറഞ്ഞു കൊടുക്കുക  ,ഒരു വിധത്തില്‍ പറഞ്ഞാല്‍ നാട്ടിലെ മൂത്താശാരി പണി .  കെമിസ്ട്രി ലാബ്‌ എന്നൊക്കെ പറയുമ്പോള്‍ പേരിനു വേണ്ടി ഒരെണ്ണം ,കുറെ കോണിക്കല്‍ ഫ്ലാസ്ക്കുകള്‍ ,ടെസ്റ്റ്‌ ടുബുകള്‍ ,  കുറച്ചു പൂത്ത കെമിക്കല്‍സ് , ആസിഡ് ,എന്നിങ്ങനെ..ടെസ്റ്റുകള്‍ മുഴുവന്‍ ചെയ്യുന്നത് പുറത്ത് വേറെ  കൊടുത്താണ് ,എന്നാലും  ഒരു ഷോ 'ക്ക് വേണ്ടി വരുന്ന  സാമ്പിള്‍  ഒക്കെ രണ്ടു ദിവസത്തേക്ക്  അവിടെയും ഇവിടെയും ഇട്ടു വെക്കും .
                            അണ്ടെര്‍ -ന്‍റെ ആദ്യ ദിനം-കുസാറ്റിലെ  കെമിസ്ട്രി ലാബിലെ അനുഭവ പാഠങ്ങള്‍ പൊടി തട്ടിയെടുത്തു ,വലതു കാല്‍ വെച്ച് ,കഴുത്ത് നീട്ടി ,ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട്  ഓഫീസിലെ കെമിസ്ട്രി ലാബിലേക്ക് വലതു കാല്‍ വെച്ച്  ഗൃഹ  പ്രവേശം ചെയ്തു .രാവിലെ 7  മണിക്കാണ് ജോലി തുടങ്ങുന്നേ .ലാബില്‍ കയറിയതും കണ്ടതോ മണ്ണിന്റെ സാമ്പിള്‍ ഇട്ടു വെച്ചിരിക്കുന്ന  ബീക്കറുകളും-
                                        "പുത്തനച്ചി പുരപ്പുറം തൂക്കും "
         വൃത്തിയായിട്ട് പണി തുടങ്ങാം, അത് മാത്രവുമല്ല ഒരു impression  ആയിക്കോട്ടെ .ബീക്കറുകള്‍ മുഴുവന്‍ കഴുകി വൃത്തിയാക്കി, ഇരുന്ന മണ്ണും  കട്ടയും എല്ലാം വേസ്റ്റ് പെട്ടിയില്‍ കൊണ്ട് പോയി ഇട്ടു തുടച്ചു വൃത്തിയാക്കി .
  അണ്ടെര്‍ -ന്‍റെ ബോസ്സ്   "ചേടത്തി " എന്ന് അറിയപ്പെടുന്ന  ,വെളുത്തു തുടുത്തു,ചെന്തളിര്‍ ചെന്താമര പോലുള്ള കവിളും  കൊച്ചു മീശയും ഒക്കെ ഉണ്ടേലും ഒരു  20.71% ചാന്തുപൊട്ടും ,വിശ്വലോക രസതന്ത്രഞ്ജനുമായ ഒരു തനി വടക്കന്‍ ചായവുള്ള വെടക്കനാണ് .വളരെ നല്ല രാശിയുള്ള ആളായതിനാല്‍ ഒരു വര്‍ഷത്തിനു മുകളില്‍ ആരും ആ മഹത് വ്യക്തിയുടെ കീഴില്‍ പണി എടുത്തിട്ടില്ല. പക്ഷെ ഒന്നുണ്ട് , ചേടത്തിയുടെ ചെന്തളിര്‍ ചെകിട്ടത്ത് ചെമ്മാം  കുടിയുടെ തകിലു കൊട്ടി ദക്ഷിണ നല്‍കാതെ ആരും   പിരിഞ്ഞു പോയ   ചരിത്രമില്ല.  
                                    രസതന്ത്രവും 'സ്വ'തന്ത്രവും ചേര്‍ത്തിണക്കിയ  പുതിയ സംഹിതകളിലൂടെ  മാത്രം നടക്കുന്ന    'താന്‍ ഭരണം   ചേടത്തിയുടെ അണ്ടറൂമായുള്ള   ആദ്യ  കൂടിക്കാഴ്ച..
  "ഓ പുതിയ പയ്യന്‍ വന്നതല്ലേ ,ആദ്യമേ ഒന്ന് വിരട്ടി നിര്‍ത്തിയേക്കാം , ഇന്റര്‍ വ്യൂ   ചെയ്യാനോ കമ്പനി സമ്മതിക്കില്ല,എന്നാല്‍ പിന്നെ ജോലിക്ക് കയറുമ്പോ എന്റെ വക ഒരെണ്ണം ആയിക്കോട്ടെ .ആദ്യമേ രണ്ടു കൊടുത്തു ഒതുക്കിയില്ലേല്‍ എന്താണോ ആവോ ഉറക്കം വരില്ല"  ചേടത്തി ഒരു തടിച്ച പുസ്തകവും ചുമന്നു സൗദിയില്‍  കിട്ടാവുന്നത്ര കാറ്റ് വലിച്ചു കയറ്റി അണ്ടെര്‍   - ന്‍റെ  അടുത്ത്  എത്തി .
  അണ്ടെര്‍ ചാടി എഴുന്നേറ്റു  " ഗുഡ് മോര്‍ണിംഗ് സര്‍  .." 
" ഉം മോര്‍ണിംഗ് .." പറ്റാവുന്ന ഗാംഭീരത്തില്‍ അണ്ടെര്‍ -നെ അടിമുടി നോക്കി   ചേട്ടത്തി  പറഞ്ഞു .മീശയോന്നുമില്ലാതെ  എല്ലിച്ച ഒരു പയ്യന്‍ .അത്യാവശ്യം പൊക്കമൊക്കെ ഉണ്ട് .ചേടത്തി അണ്ടെര്‍   -നു  കൈ  കൊടുത്തു .അതൊരു അടവാണ്..കൈക്ക്   എത്രത്തോളം തഴമ്പ് ഉണ്ടെന്നറിയാന്‍ .
                "ഉം വലിയ   കുഴപ്പമില്ല ..ഇത്തവണ പല്ലിനു ആട്ടം ഉണ്ടാകില്ല ,ചെറുതായിട്ട് ഒന്ന് ചുവക്കും കവിള്‍ ,അത്രേ ഉള്ളു " ചേട്ടത്തി മനസ്സില്‍ ആശ്വസിച്ചു.പിന്നെ 'കന' ഗാംഭീര്യത്തോടെ ചോദിച്ചു "ഉം രാവിലെ വന്നിട്ട് ഇതുവരെ എന്തുചെയ്തു  ?"
       "സാര്‍ ,ഇവിടെ എന്ത് പൊടിയും വേസ്റ്റ് -ഉം  ആയിരുന്നു  ,ഞാന്‍ എല്ലാം വളരെ വൃത്തിയായി കഴുകി തുടച്ചു വെച്ചു " ജോസ് പ്രകാശിന്റെ സ്റൈലില്‍ weldon  മൈ ബോയ്‌  ' കിട്ടുമെന്ന് കരുതി അണ്ടെര്‍ ആവേശത്തോടെ നിന്നു ..
വാഷ്‌ ബെയ്സിനിലേക്ക് നോക്കിയാ ചേട്ടത്തിയുടെ കയ്യിലിരുന്ന തടിച്ച പുസ്തകം താഴെ വീണു ,വലിച്ചു കേറ്റി  സുരക്ഷിതമാക്കി  വെച്ചിരുന്ന കാറ്റ് ശരീര ദ്വാരങ്ങള്‍ വഴി പുറത്തേക്ക് പോയി ..ചെന്തളിര്‍ ചെന്താമര കവിള്‍ കരിഞ്ഞു വീണു  ..
                " ഒന്നായ നിന്നെയിഹ    
                    രണ്ടെന്നു  കണ്ടളവില്‍
                  ഉണ്ടായോരിന്ടല്‍ ബത 
                   മിണ്ടാവതല്ല   മമ .."
ടെസ്റ്റ്‌ ചെയ്യാന്‍ ബീക്കറില്‍ ഇട്ടു വെച്ചിരുന്ന മണ്ണ്,കല്ല്‌, കട്ട എല്ലാം കളഞ്ഞല്ലോ ദൈവമേ,ഞാനിനി ഇതൊക്കെ എവിടുന്നു വാരി കൊണ്ട് വരും..!! ചേടത്തി അണ്ടെര്‍ -നെ ഒന്ന് നോക്കി.മലപോലെ വന്നത് ചേടത്തി പോലെ പോയി ..
             വൈകുന്നേരം വരെ മിണ്ടാട്ടമില്ലാതെ ചേടത്തി കസേരയില്‍ ഇരുന്നു, പിന്നെ പെട്ടെന്ന് ഒരു കഷ്ണം കടലാസ്സു എടുത്തു കുറെ അക്കങ്ങള്‍   എഴുതി  ,കൂട്ടിയും  കുറച്ചും ഗുണിച്ചും പിന്നെ പൂജ്യം വെട്ടി കളിച്ചും ഒരു ലിസ്റ്റ് ഉണ്ടാക്കി .അണ്ടെര്‍ -നെ വിളിച്ചു .

 "Mr.sharath you go and ഇതൊക്കെ ടൈപ്പ് ചെയ്തു കൊണ്ട് വാ , fast ."
മംഗ്ളീഷിലെ സ്ഥിരം ശൈലിയില്‍ ചേടത്തി പറഞ്ഞു .
അണ്ടെര്‍ -നു ആശ്വാസമായി,എന്തായാലും കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി കിട്ടിയാലോ,നന്ദി ദൈവമേ..ഇപോ  നോക്കിക്കോ ബോസ്സ് എഴുന്നേറ്റു നിന്ന് കൈ തരും ..അണ്ടെര്‍ കമ്പ്യൂട്ടര്‍ നു  മുന്നിലേക്ക്‌   ഇരുന്നു.
   ഓഫീസില്‍ wi-fi connection  ഉണ്ടേ ,'സൗദിയിലേക്ക് വരുന്നതിനാല്‍ ഒരാഴ്ചയോളമായി മെയില്‍  ചെക്ക്‌ ചെയ്തിട്ട് .ഏതായാലും ടേബിള്‍ തീര്‍ക്കാന്‍ ഒരു 20 minute വേണം,മെയില്‍ കൂടി തുറന്നേക്കാം' അണ്ടെര്‍ കരുതി  ..
      "കളിംഗ്" മെയില്‍ തുറന്നതും ആരോ ചാറ്റി വീണു ,അണ്ടെര്‍ വിടുമോ ? തിരിച്ചു ചാറ്റി .
"കളിംഗ്,കളിംഗ് കളിംഗ് .."മൂന്നാലുപേര്‍ ഒന്നിന് പുറകെ ഒന്നായി ചാറ്റി വീണു ..
                       hai under ,how are you? 
                        wer r u ? how's life ?
                       ooooooohhhhh saudiiiii....
                        wen? wer ? how's job???
                        njoyingaa ?? kochu kalaaaa..." തുടങ്ങി ചാറ്റല്‍ മഴ ഇടി വെട്ടി പെയ്തു,പേമാരിയായി .
പത്ത് മിനിട്ടോളം കഴിഞ്ഞു ,ഇനിയെങ്കിലും ടേബിള്‍ തുടങ്ങിയില്ലേല്‍ ബോസ്സ് എഴുന്നേറ്റു നിന്ന് വെടിവെക്കും, അണ്ടെര്‍ മെയില്‍ മിനിമൈസു ചെയ്തു,ടേബിള്‍ preperation  തുടങ്ങി..
              വീണ്ടും " കളിംഗ് കളിംഗ് കളിംഗ് .."ഇദാര  ഇപ്പൊ ..മനസ്സിന്‍ ചില്ലു ജാലകത്തിന്‍ കൂട്ടില്‍ 'അവള്‍ '  വന്നു വിളിക്കുന്നത്‌ പോലെ..അണ്ടെര്‍ -ന്റെ മന:സാനിദ്ധ്യം നഷ്ടമായി..വീണ്ടും     ചാറ്റിലേക്ക്   , കൂടെ ടേബിള്‍ preperation  ..
 ഏതായാലും 20 മിനിട്ടിനകം ടേബിള്‍ ചെയ്തു കഴിഞ്ഞു കോപ്പി ചെയ്തു ചേടത്തിയുടെ മുന്നിലെത്തിച്ചു . 'ആദ്യമായി ചെയ്യനെല്പ്പിച്ച പണിയല്ലേ, രാവിലെ കിട്ടിയ 'പണി' യെക്കാളും എത്ര നല്ലതാണെന്ന് നോക്കാം.'ചേടത്തി ടേബിള്‍ തുറന്നു  ..

Cl
Hai hw r u?
21

Ca
Pinne podi..
9
Ok da.
K
Oru kuththu vechu tharum ..
.17
J
P
Kalikkalle..
6
Mathiyo?
C2
L
.18
Ipo varaave..
Etc-

    ചേടത്തി മുഖമുയര്‍ത്തി അണ്ടെര്‍ -നെ നോക്കി ,ഒരു വെരി ഗുഡ് കിട്ടുമെന്ന ആവേശത്തില്‍ അണ്ടെര്‍ വെളുക്കെ ചിരിച്ചു നിന്നു .പക്ഷെ തൃശൂര്‍ പാറമേക്കാവ് സാമ്പിള്‍  വെടിക്കെട്ട്‌  നടന്നതായി  റിപ്പോര്‍ട്ട്‌  .
ടേബിള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര ,ഒരു തവണയെങ്കിലും വായിച്ചു നോക്കാന്‍ ഗുണപാഠം .
        അണ്ടെര്‍ -ന്റെ കലാപരിപാടികളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു പിന്നീടങ്ങോട്ട് .
3  നിലകളില്‍ നില്‍ക്കുന്ന   ഓഫീസിന്റെ മുകളിലത്തെ 2  നിലകളും  താമസിക്കുവാന്‍  പാകത്തിനാണ് , മുറിയില്‍   കയറുമ്പോള്‍ ഇടുങ്ങിയ ഇടനാഴിയിയുടെ ഒരു വശത്ത് അകത്തേക്ക്  സജ്ജീകരിച്ചിരിക്കുന്ന   ചെറിയ   അടുക്കള- ഇലക്ട്രിക്‌ stove ,സിങ്ക്,ചെറിയ ഫ്രിഡ്ജ്‌ ,kabord എന്നിവ  ,മറുവശത്ത്   കുളിമുറി കക്കൂസ് ആദിയായവ, ഇടനാഴി കഴിയുമ്പോള്‍ 2 ബെഡ് ഇരുവശത്തുമായി,നടുവില്‍ ഒരു സോഫ,പിന്നെ t  v .എല്ലാം കൂടി ഒറ്റ മുറിയിലാണ് .അണ്ടെര്‍ പാചകം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് .നാട്ടിന്‍ പുരത്തുകാരന്റെ വൃത്തിയും വെടിപ്പും ലാബില്‍ മാത്രമല്ല   ..
          കുളികഴിഞ്ഞു ഈറനുടുത്തു ദേഹത്ത് നിന്നും തോര്‍ന്നു തീരാത്ത നീരുറവയുമായി അണ്ടെര്‍ ഇലക്ട്രിക്‌ stove - ന്‍റെ plug  എടുത്തു കുത്തി .കത്തി നിന്ന വയറിന്റെ ചൂടില്‍ കയ്യില്‍ നിന്നും ഇറ്റു വീണ വെള്ളത്തിന്റെ നനവില്‍   "ഡും " എന്നൊരു ഒച്ചയും,ചെറിയൊരു   തീപ്പൊരിയും   മുറിയില്‍ പാറി വീണു . ആ   നിലയിലെ ഫ്യൂസ് അടിച്ചു പോയി ,എല്ലാ മുറിയിലുള്ളവരും  ഇരുട്ടില്‍ .
  പാചകം തുടങ്ങിയവര്‍ ,ജോലി കഴിഞ്ഞെത്തി തുണിയൂരി തുടങ്ങിയവര്‍ ,കഴിഞ്ഞവര്‍ ,closettil  ഇരിക്കാന്‍ തുണി പോക്കിയവര്‍ ..അങ്ങനെ പല കോലത്തില്‍ പലരും ഇരുട്ടില്‍ തപ്പി .ഒടുവില്‍ സെക്യൂരിറ്റി എത്തി ബ്രെക്കെര്‍ ശെരിയാക്കി. അവിടെ തെളിഞ്ഞിരുന്ന ലൈറ്റ് അണ്ടെര്‍ -ന്‍റെ മുറിയുടെതും .വന്നപാടെ എല്ലാവരെയും ഇരുട്ടിലാഴ്ത്തിയ അണ്ടെര്‍ -നെ അവിടുത്തുകാര്‍ " അമാവാസി  "എന്ന് വിളിച്ചു .പിന്നെ 'അന്ധകാരം'  എന്നായി എന്ന് കേള്‍ക്കുന്നു .
          ഇതൊന്നും ഒന്നുമല്ല എന്ന് തെളിയിച്ചു കൊണ്ട് കഴുകിയ   വെള്ളത്തോട് കൂടി ചീനച്ചട്ടി stove  -ല്‍ വെക്കുക,വെളിച്ചെണ്ണ,കടുക്,മുളക് , ഉള്ളി തുടങ്ങിയവ ആ വെള്ളത്തിലേക്ക് നിക്ഷേപിക്കുക,എല്ലാം കൂടി പുകഞ്ഞു  പൊട്ടി തെറിക്കുമ്പോള്‍ നേരെ ഫ്രിഡ്ജില്‍ വെക്കുക .
 ഒരു കോഴി  പോലും കരിഞ്ഞുണങ്ങിയ    കാലുകളുമായല്ലാതെ അണ്ടെര്‍ -ന്‍റെ കറി പാത്രത്തില്‍ നിന്നും രക്ഷപെട്ടിട്ടില്ല. 
 ചോദിച്ചാലോ  " സാറേ  ഞാന്‍ ഈ കറി വെചൊന്നും കഴിക്കില്ലേ ,ഞാന്‍ മൂവാറ്റുപുഴ ആറില്‍ നിന്നും കൊമ്പന്‍ സ്രാവിനെ പിടിച്ചാല്‍ കമ്പില്‍  കുത്തി കോര്‍ത്തു  കറക്കി ചുട്ടു തിന്നുവല്ലേ ..  
"അല്ല , ,ഈ കൊമ്പന്‍ സ്രാവ്..???മൂവാറ്റുപുഴ  ??"
"പിന്നെ..ഞാന്‍ ഒറ്റക്കല്ലയോ  പോയി പിടിക്കുന്നെ ..ചൂണ്ടയിട്ടു .."
   ഓര്‍മ്മ   വരുനത്‌   അമരം   സിനിമയിലെ അശോകനെ ആണ്. 
"നിങ്ങ    പറേണ    പോലെ അല്ല കേട്ടാ..ഞാനും ഒരു ഒന്നാന്തരം മരക്കാന്‍ ആണ് കേട്ടാ.."
"അല്ല അമാവാസി.., ഈ കൊമ്പന്‍ സ്രാവല്ലാതെ  വേറെ  ഇറച്ചി  വല്ലതും   ..?"
"പിന്നെ,നല്ല  ഒന്നാന്തരം കാട്ടാനയുടെ ഇറച്ചി  ..വെടിവേചിടും..വലിയ ആര്‍ക്കവാളിനു  വെട്ടി കീറിയാല്‍  ഒരു മാസത്തേക്ക്   കാണും .."
"അപ്പൊ നാട്ടിലു  ഉത്സവത്തിനു   ആന എഴുന്നള്ളിക്കലുണ്ടാകില്ല അല്ലെ  ?നിന്നെ   പേടിച്ചു  ?"
പിന്നെ കുറച്ചു  നേരത്തേക്ക്    അതെന്താന്നു ആലോചിക്കും,പിന്നെ വീണ്ടും തുടങ്ങും "ഞാന്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്ന കാലത്ത് കാട്ടു പോത്ത്,ആന,മയില്‍ ,മാന്‍ ,പാമ്പ്.."
     
 ഏറ്റവും  വലിയ സംഭവം  അണ്ടെര്‍ -ന്‍റെ മുറിയുടെ  നേരെ എതിര്‍  വശത്തുള്ള മുറിയിലാണ് ചേടത്തി താമസിക്കുന്നത് എന്നതാണ്..ഈ പുകയലും  പൊട്ടലും  ചീറ്റലുമെല്ലാം ചേടത്തിയെ കൂടുതല്‍ തിളപ്പിച്ചു ..
  നാളുകള്‍ കടന്നു   പോയി,ചേടത്തിയുടെ അമര്‍ഷം അണ്ടെര്‍ -നു മേല്‍  കൂടി   കൂടി വന്നു .എന്നാല്‍  അണ്ടെര്‍ ആ സമയമാകെ ലാബില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെ  പഠിക്കുകയായിരുന്നു  ,ക്രമേണെ  പുറത്ത്    കൊടുത്തു ചെയ്തിരുന്ന പല ടെസ്റ്റു കളും ഓഫീസില്‍ ലാബില്‍ ചെയ്തു തുടങ്ങി,ചേടത്തി അണ്ടെര്‍ - നെ ഇഷ്ടപ്പെട്ടു  വരികയായിരുന്നു .
     ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന അണ്ടെര്‍ -നെ എല്ലാവര്ക്കും  വലിയ കാര്യമായി  ,ഒരു വലിയ സൌഹൃദ  വലയം  കെട്ടി  ഉറപ്പിക്കുന്നതില്‍  അവന്‍  വിജയിച്ചു  .ലാബില്‍ ഉണ്ടായ  മാറ്റങ്ങള്‍ , റിസള്‍ട്ട്‌ കള്‍  ,പുറമേ കാട്ടിയില്ലെങ്കിലും ചേടത്തിക്ക് അവനെ നന്നായി  ബോധിച്ചു  .മേലധികാരികളില്‍  ഒരു നല്ല   പേര്  വാങ്ങിയെടുക്കാന്‍  അണ്ടെര്‍ -നു കഴിഞ്ഞു .
      ഒരാളുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുക   എന്നത് നന്മ. അസൂയ തോന്നുക   എന്നത് എത്തിപിടിക്കാന്‍  കഴിയാത്തവരുടെ  അവസ്ഥ. അല്ലെങ്കില്‍ അതിനു ശ്രമിക്കാത്തവരുടെ,അതുമല്ലെങ്കില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നവരുടെ അവകാശം.സ്വപ്രയത്നം  കൊണ്ട് നേടുന്നവനെ അന്ഗീകരിക്കുക എന്നതു മനുഷ്യ ഗണത്തില്‍ പ്രതേകിച്ചു മലയാളികള്‍ക്കിടയില്‍  പൊതുവേ കുറഞ്ഞു വരുന്ന ഒന്നാണെങ്കിലും ,പന്നി മലത്തല്‍ കളിയിലൂടെ അവന്റെ ചോറില്‍ മണ്ണ് വാരിയിടുക എന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിച്ചിട്ടുള്ള കഴിവത്രേ .ആ ഗണത്തില്‍ പെടുന്ന അപൂര്‍വ്വ ജന്മമാണ്  ഞാന്‍ ആദ്യം പറഞ്ഞ ശകുനി .
       ജീവന്‍   അവശേഷിപ്പിച്ചു  നിര്‍ത്തികൊണ്ട്‌   പ്രജ്ജയും ചിന്തയും അഭിമാനവുമെല്ലാം കുരുതി കഴിപ്പിക്കാന്‍ തക്ക ശേഷിയുള്ള വാക്ക് സാമര്‍ത്ഥ്യം ശകുനിക്കുണ്ടായിരുന്നു .എങ്ങനെ എന്നറിയില്ല 2 പേരെ തമ്മിലടിപ്പിക്കാന്‍ ഒരു വല്ലാത്ത കഴിവാണ് .പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'പട്ടി പുല്ലു തിന്നുകയുമില്ല,പശുവിനെ ഒട്ടു തീറ്റിക്കയുമില്ല 'തനിക്കു ഒരു കോട്ടവും,നേട്ടവുമില്ലെങ്കിലും മറ്റൊരാള്‍ക്ക് ഒരു വിധത്തിലും ഉയര്‍ച്ച ഉണ്ടാകാന്‍ ശകുനി ജീവിച്ചിരിക്കുമ്പോള്‍ സമ്മതിക്കില്ല. ഇതിലും  എത്രെയോ ഭേദം മഹാഭാരതത്തിലെ ശകുനി .
               അണ്ടെര്‍ -നു ലാബിലും ഓഫീസിലും കിട്ടുന്ന പൊതുസമ്മതം ശകുനിയുടെ കാതുകളില്‍ വന്നു പതിഞ്ഞത് മുതല്‍ , ഒരു വിധത്തില്‍ കരിച്ചും പുഴുങ്ങിയും കുടിച്ചു കൊണ്ടിരുന്ന അണ്ടെര്‍ -ന്റെ കഞ്ഞിയില്‍ ഇടാനായി , പാറ്റ പിടിക്കാന്‍ ശകുനി ചൂട്ടും കത്തിച്ചു ഇറങ്ങുന്നത് വരെയെത്തി .
          ശകുനി ആദ്യത്തെ  പാറ്റയും കൊണ്ട് അണ്ടെര്‍ -ന്റെ  അടുത്തെത്തി .
" നീ ഇങ്ങനെ ലാബ്‌ എന്നും പറഞ്ഞു നടന്നോ ,നീ ഒരു geologist  ആകാനല്ലേ ഇങ്ങോട്ട് വന്നത്?നിന്റെ ബോസ്സ് ചേട്ടത്തി എന്തെല്ലാം നിന്നെ കുറിച്ച് പരാതി പറയുന്നു എന്നറിയോ?നീ കഴിവില്ലാത്തവനാണ്,വന്നതിനു ശേഷം ലാബ് ഒരു പടി കൂടി താഴേക്കു പോയി, ഒരു ടെസ്റ്റ്‌ പോലും ഇത്രയും നാളായിട്ട് ചെയ്യാനറിയില്ല.."
    അണ്ടെര്‍ - ന്റെ Ncc രക്തം തിളച്ചു പൊങ്ങി വീണു ശകുനിയുടെ കയ്യിലിരുന്ന 2 പാറ്റകള്‍ വെന്തു ചത്തു .
"ഹും അയാള്‍ അങ്ങനെ പറഞ്ഞോ ?"
ശകുനിക്ക് മനസിലായി ഇതാണ് സമയം ,ഇപോ ഒന്ന് ഉരസിയാല്‍ തീ പിടിക്കും "നീ അയാളുമായി പ്രശ്നം ഉണ്ടാക്കണം, ലാബില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറയണം,മാനേജര്‍ ചോദിച്ചാല്‍ ചേട്ടത്തിയുടെ കീഴില്‍   ജോലി ചെയ്യാന്‍ പറ്റില്ല എന്ന് ഉറപ്പിച്ചങ്ങു പറയണം..അടുത്ത ദിവസം നീ geologist  ആയിട്ട് സൈറ്റില്‍ ഇറങ്ങും ."{ആന കൊടുത്താലും ആശ കൊടുക്കലല്ലേ ..}
                     ശകുനി വിരല്‍ നഖങ്ങള്‍ ഉരച്ചു ഉരച്ചു നടന്നു .സംഭവങ്ങള്‍ ശകുനിയുടെ തിരക്കഥ പോലെ നടന്നു. പക്ഷെ ഒരു കാര്യത്തില്‍ ശകുനിയുടെ കണക്കു കൂട്ടല്‍ തെറ്റി, പ്രശ്നം ഉണ്ടാക്കിയാല്‍ അണ്ടര്‍ -നുള്ള സ്ഥാനം പോകുമെന്നും ,ഇത്രയും വിഷയം ഒരു ലാബില്‍ ഉണ്ടാക്കുന്നവനെ ഒരിക്കലും സൈറ്റില്‍ ഇറക്കില്ല എന്നും കരുതിയ  ശകുനിയുടെ ചിന്തകളെ തകിടം മറിച്ചു കൊണ്ട് അണ്ടെര്‍ -നേ geologist ആക്കാനുള്ള ഓര്‍ഡര്‍ മാനേജര്‍ അറിയിച്ചു .
         സൈറ്റില്‍ ഇറങ്ങും മുമ്പ് ഒരാഴ്ച അണ്ടെര്‍ -നു ട്രെയിനിംഗ് നല്‍കി ,ഹെല്‍മെറ്റ്‌,ലോഗ് ഷീറ്റ് ,സഫെടി ഷൂ ,എന്ന് തുടങ്ങി എല്ലാം നല്‍കി.
                        ശകുനിയോ , പാറ്റകളുടെ സംസ്ഥാന സമ്മേളനം വിളിച്ചു കൂട്ടി.അണ്ടെര്‍ -നു കിട്ടാന്‍ പോകുന്ന നല്ല കാലത്തെ കുറിചോര്‍ത്തു  വെന്തു വെണ്ണിറായ ശകുനിയുടെ നെഞ്ചകം കണ്ടു പാറ്റകള്‍ തെക്ക് വടക്ക്  ഓടി ..
                            ചിരകാല അഭിലാഷമായ geologist എന്ന പോസ്റ്റ്‌ കിട്ടിയതില്‍   ഏറ്റവും കൂടുതല്‍  കടപ്പാട് ശകുനിയോടു തോന്നിയ അണ്ടെര്‍ ഉടനെ ഈ വിവരം ശകുനിയെ അറിയിച്ചു .
        "ആഹ നന്നായി,നിനക്ക് എന്തായാലും ആഗ്രഹിച്ചത്‌ കിട്ടിയല്ലോ,ഞാന്‍ ഏതായാലും നിനക്ക് ഏതു സൈറ്റ് ആണെന്ന് അറിയാന്‍   മാനേജര്‍ ഒന്ന് വിളിക്കട്ടെ ."ശകുനി ഇത് പറയുമ്പോള്‍ മനസ്സില്‍ കരുതിയത്‌ എന്തായിരിക്കുമെന്നുള്ളത് അണ്ടെര്‍ സൈറ്റില്‍ പോകാന്‍  കച്ചകെട്ടി  ഇറങ്ങും വരെയും അറിഞ്ഞിരുന്നില്ല.
  ആ ദിവസം വന്നെത്തി .."സര്‍ ഏതു സൈറ്റില്‍ പോകണം .."ആവേശത്തോടെയും അത്യധികം സന്തോഷത്തോടെയും അണ്ടെര്‍ ഓഫീസില്‍ ചോദിച്ചു .
"നിങ്ങള്‍ ലാബില്‍ chemist  ആയിട്ട് വന്നതല്ലേ ?പിന്നെ സൈറ്റ് ??വേണമെങ്കില്‍ ഇവിടെ ജോലി ചെയ്യുക.."
ഭൂമി പിളര്‍ന്നു ഉള്ളിലേക്ക് വീണു പോകുന്ന പോലെ തോന്നി അണ്ടെര്‍ -നു .കണ്ണിനു ചുറ്റും കാഴ്ചകള്‍ കീഴ്മേല്‍ മറിഞ്ഞു,  നില്‍ക്കുന്ന മുറി തലയ്ക്കു ചുറ്റും ചുറ്റിത്തിരിയുന്നു ..ഒന്നും മിണ്ടാതെ അണ്ടെര്‍ മുറിയിലേക്ക് പോയി..കുറച്ചു നേരം ശൂന്യതയിലേക്ക് നോക്കി ഇരുന്നു.. പിന്നീട് ഫോണ്‍ എടുത്തു ശകുനിയെ വിളിച്ചു ..
"സര്‍ ,ഇപ്പോള്‍ പറയുന്നു ലാബില്‍ വേണമെങ്കില്‍ വര്‍ക്ക്‌ ചെയ്തോളാന്‍ ."
ഉള്ളില്‍ ഊറി ചിരിച്ചു കൊണ്ടും, നീ ഇപോ അങ്ങനെ രക്ഷപെടെണ്ട എന്ന് കരുതി വെച്ച ആപ്പ് ആസനത്തില്‍ തന്നെ കൊണ്ടതില്‍ സന്തോഷിച്ചും  ,എന്നാലോ വിഷാദ മൂകനായി ശകുനി ചോദിച്ചു     " ഹെന്ത് ???? അതെങ്ങനെ സംഭവിച്ചു..???ഞാന്‍ വിളിച്ചപ്പോഴും നീ ഇന്ന് മുതല്‍ സൈറ്റില്‍ പോകുമെന്ന് ഓഫീസില്‍ നിന്നും പറഞ്ഞതാണല്ലോ,ഓ ഞാന്‍ shocked ആയി പോയി.." പിന്നെ കുറെ നേരത്തേക്ക് ശകുനിയുടെ വഴിപാടായി മൌനം ." ഏതായാലും ഞാന്‍ ഒന്ന് സംസാരിച്ചു നോക്കാം ' ശകുനി ഫോണ്‍ വെച്ചു.
10 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും അണ്ടെര്‍ -നു ശകുനിയുടെ ഫോണ്‍ "ഇത് ഓഫീസിലുള്ള പലരും കളിച്ചതാണ്,മനപൂര്‍വ്വം നിന്നെ ഒതുക്കാന്‍ ", ഇതൊന്നും അറിയാത്ത ചേടത്തി മുതല്‍ കുറെ പേരുടെ ,അതും അഡ്മിന്‍ -ലെ കുറെ മലയാളികളുടെ പേരും  പറഞ്ഞു .
                         വളരെ  വൈകി  ഈ ഉള്ളു കളികള്‍ ഞങ്ങള്‍ അറിയുമ്പോഴേക്കും അണ്ടെര്‍ ഓഫീസില്‍ ഉള്ളവരുമായി മാനസികമായി അകന്നു കഴിഞ്ഞിരുന്നു .
                        അന്ന് വൈകിട്ട് നന്ദി പ്രകാശമായി പാറ്റക ള്‍ക്ക്    മുഴുവന്‍ ശകുനിയുടെ വക ഫാന്റസി പാര്‍കില്‍ വന്‍ പാര്‍ട്ടി ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു .

 വിശ്വസിക്കാന്‍ പ്രയാസമേറിയ ഇത്തരം വിഷവിത്തുകള്‍ പാകി അണ്ടെര്‍ ഉള്‍പ്പെടെ സുഹൃത്ത് ബന്ധം സ്ഥാപിക്കുന്ന,കഴിവുകള്‍ കൊണ്ട് പേരു നേടുന്ന പലരെയും മുളയിലെ നുള്ളുവാന്‍ ശകുനിക്ക് കഴിഞ്ഞു .എന്നാല്‍ ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ ചെറിയൊരു പണി ശകുനിക്ക് വെച്ചിരുന്നു,അത് ഈന്തപ്പഴത്തിന്റെ വലിപ്പത്തില്‍ മൂത്രാശയത്തില്‍ ഒരു കല്ലായി അടിവയറ്റില്‍ കിടന്നു കുത്തുവാന്‍ തുടങ്ങി .
  ഇരിക്കുവാനും നില്‍ക്കുവാനും മുള്ളുവാനും തൂറുവാനുമാകാതെ ശകുനി കിടന്നു പിടഞ്ഞു .ഒരേ കിടപ്പ് .മിക്കവാറും എല്ലാവരും തന്നെ ശകുനിയുടെ 'സ്നേഹ   വാത്സല്യത്തിന്  ' പാത്രമായിട്ടുള്ളതിനാല്‍
ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിരുന്നില്ല .ശകുനിയുടെ ആരോമല്‍ പാറ്റകള്‍ തെക്ക് വടക്ക് നടക്കുന്നുണ്ടായിരുന്നു എന്നല്ലാതെ ..
   പ്രകൃതിയുടെ  കോലങ്ങളും  ഭാവങ്ങളും  ഭാവഭേദങ്ങളും  ഭൂമിയിലെ എല്ലാ ചരാ ചരങ്ങളിലും പ്രതിഫലിക്കും എന്നുള്ളത് എത്ര വാസ്തവം .ശരത്കാലം പോലെ സുന്ദരമായ  നന്മകള്‍  നിറഞ്ഞ        ശരത്തിന്റെ  മുറിയുടെ ചുവരിനപ്പുറം വേദനയാല്‍  ഞരങ്ങുന്ന   ശകുനിയെ കണ്ടില്ല എന്ന് നടിക്കാന്‍   അവനായില്ല .
                                             കുഴലിട്ടു പുറത്തേക്കൊഴുകുന്ന മൂത്രവും,വിസര്‍ജ്ജ്യങ്ങളും എടുത്തുമാറ്റി,തുടച്ചു വൃത്തിയാക്കി ,ശകുനി തന്നെ ഒരിക്കല്‍ ഇട്ട പാറ്റയുടെ മണം പേറുന്ന   ആഹാരവും നല്‍കി ഊട്ടിയുറക്കി , സമയാസമയങ്ങളില്‍ മരുന്ന് നല്‍കി ,ആശുപത്രിയില്‍ കൊണ്ടുപോയി ജോലി സമയത്തെക്കാളേറെ ,വീട്ടുകാര്‍ക്ക് നോക്കാവുന്നതിലുമധികം ശുശ്രൂഷിച്ചു . ശര്തകാലതിന്റെ നൈര്‍മല്യം പേറി ശകുനിയുടെ ഈന്തപ്പഴം,അതിന്റെ കുരുവിന്റെ വലിപ്പത്തില്‍ കത്തി വെച്ചു കീറാതെ മൂത്രിച്ചു പുറത്തുപോയി .
                              കുമാരനാശാന്റെ കരുണയിലെ വാസവദത്ത പോലും കരുണയും  സ്നേഹവും മനസിലാക്കുന്നു.എന്നിട്ടും ഈയവസ്ഥയില്‍ എത്തിപെട്ടു  ,കരകയറിയിട്ടും  ശകുനിയുടെ അവസ്ഥ
                                   " വിശപ്പിനു വിഭവങ്ങള്‍  വെറുപ്പോളമശിചാലും
                                     വിശിഷ്ട   ഭോജ്യങ്ങള്‍ കാണ്കില്‍ കൊതിയാമാര്‍ക്കും " എന്ന പോല്‍ .
ശരത്തിനെ ആവോളം ദ്രോഹിച്ചത് മതിയാകാതെ ,ഇനിയൊരിക്കലും ജോലിയില്‍  തുടര്‍ന്ന് പോകുവാന്‍ കഴിയാതെ  എന്നേക്കുമായി പിരിഞ്ഞു പോകാന്‍ മാനസികമായി വെറുപ്പിച്ചു കൊണ്ടായിരുന്നു ശകുനി കിടക്ക വിട്ടു എഴുന്നേറ്റത് .
   
"എന്റെ നീരുറവകള്‍ നിങ്ങളെത്ര തടഞ്ഞാലും   മറ്റൊരു   വഴിയില്‍    ഞാന്‍ പിറവി   കൊള്ളുക   തന്നെ ചെയ്യും   ,ഇത് എന്റെയും   ,നിങ്ങള്‍  ഉള്‍പ്പെടുന്ന ലോകത്തിന്റെയും   നിയമമാണ്   ,  നില  നില്പാണ്  ..".
                           
 ശരത് ഇന്ന്‍ സ്വപ്ന  സ്വര്‍ഗ്ഗ  തുല്യമായ ഗോവയില്‍   ,പകുതി  വഴിയില്‍ ഉപേക്ഷിക്കേണ്ടി  വന്ന  phd  യുമായി  ജീവിതം  ആഘോഷിക്കുന്നു .
                                        ശകുനി പുകയുന്ന സിഗറെറ്റുകള്‍ക്ക് പിന്നില്‍ ഇന്നലെയും,ഇന്നും,നാളെയും തലപോക്കുന്നവന്റെ കഞ്ഞിയില്‍ ഇടുവാന്‍ പാറ്റകളെ തേടി നടക്കുന്നു .
                               
                                     "ലോലമാം ക്ഷണമേ വേണ്ടു ബോധമുള്ളില്‍ ജ്വലിപ്പാനു
                                       മാല  ണക്കും തമസ്സാകെ  മാഞ്ഞുപോവാനും."
                  
       

  കടപ്പാട് : കാവ്യം സുഗേയം{ http://kavyamsugeyam.blogspot.com/2009/12/1.html }, മലയാളം .                                  


                   
    

16 comments:

Anonymous said...

Dear T D
Sharath adyamayi chennu pettathu room no:12 il ayirunuu athum jenson enna mahan vyakthiyuda munbil pinnevere vallathum venoo avanu santhoshikkan avane annu rathri ella vidha classugalum eduthu athanu sharath
I am happy that nee eee blogil koode at last so called shakuniyuda kaiyiulirippu manassilakki.
Ee shakuniyudaa kathagal i was expalaining u from here wen u were in goa hope u remember
ennittu nee ivda vannappol ithonnu ariyatha pole ayaluda vakku kettu nammale okke oru mathiri aaki
Ninakkormayundo enikkariyilla nee nammuda marines ella alkarkum mail ayachu ivdutha malayaligal ninakkittu paniyugayanennu.Njan ninnodu chotikkugayum cheythu
NNee ipoolengilum manasillakiyallo santhoshame ullu
marines ne ittu panitha ayalku daivam nalloru paniyumayee ethanum divasangalagathu varum

mid said...
This comment has been removed by the author.
Gladiator said...

താങ്കള്‍ വളരെ നന്നായി എഴുതുന്നു..
ഇതും വളരെ നന്നായി എഴുതിയിരിക്കുന്നു..
സ്വന്തം കഥകള്‍ ഇത്ര നര്‍മ്മ അവിഷ്കരതോടെ ഞാന്‍ പോലും പറഞ്ഞിട്ടില്ല..
എനിക്ക് തന്നെ വളരെയേറെ ഓര്‍ത്തു ചിരിക്കാനുള്ള കൊറേ ഏറെപ്രയോഗങ്ങളും, അതേസമയം തന്നെ കാര്യങ്ങള്‍ വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു....ഇതൊക്കെ എനിക്ക് സംഭാവിച്ചതനെങ്കിലും വായിച്ചു കഴിയുമ്പോള്‍ ഒരു വെല്ലയ്ക....

ഇത്രെയും ആളുകളെ കണ്ടിട്ടും വളരെയേറെ ആളുകളുമായി ആരോഗ്യപരമായ സുഹൃത്ബന്ധം നിലനിര്തുംബോലും പല തന്തക്കു പിറന്നവരെ അല്ലെങ്കില്‍ പിറന്നവനെ പെട്ടെന്ന് തിരിച്ചറിയുവാനുള്ള കഴിവ് അന്നില്ലാതെ പോയത് കൊണ്ട് മാത്രം പറ്റിപ്പോയ ഒരബധംയിട്ടാണ് ഞാന്‍ അതിനെ കാണുന്നത്.
പക്ഷെ...അത് ചേട്ടത്തി ഉള്‍പെടെ മറ്റുള്ള ചിലര്‍ക്കും കാര്യങ്ങള്‍ കഴിഞ്ഞു ഇത്രയും നാള്‍ കഴിഞ്ഞിട്ടും പല രീതിയില്‍ ക്ഷതം ഏറ്റത് കൊണ്ടും ഇപ്പോളും തുടരുന്നത് കൊട്നും താങ്കള്‍ ഈ കഥയില്‍ ഉള്പെടുതത ചില കാര്യങ്ങള്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു..

മൂന്ന് geologist നെ തേടി വന്ന ശകുനി ഞാന്‍ bsc ക്ക് കെമിസ്ട്രി ആണെന്നറിഞ്ഞു പോസ്റ്റ്‌ മാറ്റി കെമിസ്റ്റ് ആക്കി എന്ന് കേട്ടപ്പോള്‍ തന്നെ ചീഞ്ഞ മണം അടിച്ചതാണ്. പിന്നീട് സാഹചര്യവച്ചാല്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള ശകുനിയുടെ പെരുമാറ്റത്തില്‍ നേരെത്തെ ചിന്തിച്ചു വെച്ച കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിപ്പോയി. സ്വന്തം മകനോടെന്ന പോലെയുള്ള പെരുമാടവും അടുപ്പവും......പക്ഷെ വളരെക്കുറച്ചു നാളുകള്‍ക്കുള്ളില്‍ ശകുനിക്ക് ഈ കഥയില്‍ പറയുന്ന ചെട്ടതിക്ക് പണി കൊടുക്കാനുള്ള ചട്ടുകം ആയിട്ടാണ് എന്നെ ആ പോസ്റ്റ്‌ ഇല്‍ എത്തിച്ചതെന്ന് ബോധ്യമായി. ---ചെട്ടതിക്ക് യാതൊരു വിവരവുമില്ല.... കാര്യങ്ങള്‍ ഒന്നും അറിയില്ല .....അയാള്‍ ഈ കമ്പനിയുടെ ശാപം ആണ്...അയാളാണ് ഇവിടെത്തെ പ്രസനങ്ങള്‍ക്ക് കാരണക്കാരന്‍....അതുമാത്രമല്ല ...വേരുമോരെ ഡിഗ്രി ക്കാരന്‍ അയ അയാളുടെ കീഴില്‍ PG ക്കാരന്‍ അയ നീ പനിയെടുക്കണോ...? നീ ഒന്ന് അറിഞ്ഞു നില്ല്കുവണേല്‍ അയാളെ തെറിപ്പിക്കാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം ... തുടങ്ങിയ കാര്യങ്ങള്‍ നാഴികക്ക് നാല്‍പതു വട്ടം എന്ന് പറയുന്ന പോലെ പറഞ്ഞു തുടങ്ങി...

എനിക്ക് കെമിസ്റ്റ് എന്നാ ആ ജോലി യില്‍ താല്പര്യം ഇല്ലാത്തതിനാലും സൈറ്റ് ലേക്ക് മാറേണ്ടത് എന്റെ financial ആയിട്ടുള്ള ആവശ്യമായതിനാലും ശകുനി കാര്യക്കാരന്‍ ആയതുകൊണ്ടും തള്ളിപ്പറയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു എന്റെതും... നില്‍ക്കാവുന്ന രീതിയിലൊക്കെ ഞാന്‍ അന്ന് നിന്ന് നോക്കി......
അവസാനം എന്നെകൊണ്ട്‌ ചെട്ടതിയെ ഒതുക്കാന്‍ അകില്ലെന്നു ബോധ്യമായതോടെ ആണ് ശകുനി എന്നോടും പണി തുടങ്ങിയത്.....

പിന്നീടു ഞാന്‍ ശകുനിയോടു പെരുമാറിയിരുന്നത് ശകുനി എന്നോട് പെരുമാറിയിരുന്ന പോലെ തന്നെയായിരുന്നു.അതിപ്പോ എങ്ങനെയാണെന്ന് താങ്കള്‍ക്ക് ഇതിനോടകം മനസ്ലായി കാണുമല്ലോ ...അല്ലെ..

നര്മാഭാവാന്‍ കുറവായത് കൊണ്ടല്ല അങ്ങനെ എഴുതതു......തമാശ കലര്തരുതത കാര്യങ്ങളില്‍ അത് കലര്‍ത്താന്‍ ഇസ്ടപ്പെടുന്നുല്ല്...അതുകൊണ്ട് .... .

വെള്ളം താഴോട്ട് മാത്രമേ ഒഴുകു (ലളിതമാകിയത് )എന്ന് താങ്കള്‍ പറഞ്ഞത് പോലെ തന്തക്കു പിറക്കാത്ത ആളുകള്‍ അത് തെളിയിച്ചുകൊണ്ടേ ഇരിക്കും....ഈ രണ്ടു കാര്യങ്ങളും ഒരേ പോലെ ...വസ്തുതകളാണ്.

td said...
This comment has been removed by the author.
mid said...

എടാ അണ്ടര്‍റെ,
നീ ഇവിടെ ഉള്ളപോ സാമ്പിള്‍ ബാഗില്‍ ഒന്നാന്തരം ക്ലേ (clay ) ക്ക് R.Q.D യുംR.E.C യും
ചാലിച് മേടമോര്ഫിക് റോക്ക് (metamorphic rock) എന്ന് description എഴുതിയ
മഹാ വെക്തിത്വമായ കാളയെ നിനകൊര്‍മയുണ്ടോ ?."ലാബില്‍ നീ നിന്ന സമയത്ത്
പലതവണ മുഖം മങ്ങതിരുന്ന ആ ഓച്ചിറ കാള"

നീ പോയ ശേഷം ആ ചങ്ങാതി വീണ്ടും അത്ഭുതങ്ങള്‍ കാണിച്ചു തുടങ്ങി
മരുഭൂമില്‍ എവിടെയോ ഉണങ്ങികിടന്ന ഒട്ടകതിന്ടെ ചാണകം സാമ്പിള്‍ ബാഗില്‍ ആക്കി
നേരെ അയച്ചുകൊടുത്തു ലാബിലേക്ക് .കൂടെ ആരു കേട്ടാലും ഞെട്ടി വിരക്ന്ന ഒരു
ടെസ്ക്രിപ്റേന്നും (description) ബ്രൌണ് ടു ഡാര്‍ക്ക്‌ ഗ്രേ ,വെല്‍ ഗ്രടെട്, വെരി ടെന്‍സ്
കല്കരിഔസ് കര്ബൊനടിഔസ് സില്ടി ക്ലേ വിത്ത്‌ ഫൈന്‍ സാന്ദ്(calcareous carbonaceous silty clay with fine sand)

അറിഞ്ഞവരെല്ലാം ഓടികൂടി കാരണം അങ്ങനൊരു സാധനം അവിടരും കണ്ടിട്ടില്ല കേട്ടിട്ടില
അങ്ങനെ ടെസ്റ്റിംഗ് തുടങ്ങി. ലാബ്‌ അത്റെന്ടെര്കും വലിയ ഉത്സഹമായ്. എന്റെന്ന്നാല്‍
അതിന്ടെ കോമ്പോസിഷന്‍ കണ്ടെതിറ്റ് വേണം നേച്ചര്‍ ഇല്‍ പബ്ലിഷ് ചെയ്യാന്‍.ആ ഒരു
ആവേശത്തില്‍ HCL ഒഴിച്ച് നോകി ................. ഭൂഒം!!!!!!

പിന്നെ കുറെ നാള്‍ ലാബ്‌ അസിസ്റ്റന്റ്‌ ആയിരുന്ന ബംഗാളി യുവാവിനെ ആരും കണ്ടിട്ടില്ല
നേച്ചര്‍ ഇല്‍ പബ്ലിഷ് ചെയ്യാനിരുന്ന അവന്ടെ മുഖത്തിണ്ടേ നേച്ചര്‍ തീ പിടിച്ചു മരിപോയത്കാരണം
ഇകാമയില്‍ ഫോടോയുമായ് മാച്ച് ചെയ്യുന്നില്ലെന്ന കാരണത്താല്‍ ഹോപ്സ്പിടലില്‍ പോലും
അഡ്മിറ്റ്‌ ചെയ്തില്ലത്രേ.പാവം പയ്യന്‍ റെന്റല്‍ ആയതിനാല്‍ ഇന്‍ഷുറന്‍സ് പോലും
കിട്ടില്ല എന്ന് ആരോകെയോ പറയുന്നുന്ദൈരുന്നു .എന്തായാലും ഇപോ അവന്‍
വെല്ടിംഗ് വോര്‍ക്ശോപിളിടുന്ന മാസ്ക് ഇട്ടാ ലാബില്‍ നില്പ്

ഇതെല്ലാം ചോദിക്കുമ്പോള്‍ പുള്ളിക്കാരന് എപ്പോഴും ഒരു മറുപടി മാത്രമാ
"ഇതെല്ലം അസൂയകര്‍ പരഞ്ഞുണ്ടാകുന്നതല്ലേ,എല്ലാവര്‍ക്കും എന്നോട് അസൂയയ
പ്രൊഫഷണല്‍ ജെലൌസി.ഞാനിങ്ങനെ വളര്‍ന് പന്തളിക്കുന്നത് അര്കാന് ഇഷ്ടപെടുക ?"
ഇത് കേള്‍കുമ്പോള്‍ ആ ചോദിച്ചവന്‍ നാവടക്കും ,കാരണം മലയാള ഭാഷയെ
ബഹുമാനിക്കുന്ന തരത്തിലൊരു മറുപടി പറയാന്‍ ആണായി പിറന്നവന് കഴിയില്ല
( ഇത് സന്തോഷ്‌ പണ്ഡിറ്റ്‌ കേള്‍കുവാനെ അഞ്ചു താബൂക് നെഞ്ഞത്ത് വെച്ച് നേത്രാവതി
എക്സ്പ്രസ്സ്‌ നു തല വെയ്കും)

പണ്ട് ജോസ് പ്രകാശിനു മുതലകുഞ്ഞുഗലെ കണ്ടുപിടിച്ചു കൊടുക്കുന്നത് പോലെ
ശകുനിക് മറ്റുള്ളവന്ടെ കഞ്ഞിയില്‍ ഇടാനായി പാറ്റകളെ പിടിച്ചുകൊടുക്കാല കാളയുടെ
ഇപോഴത്തെ പണി (ദൈവമേ ജോസ് പ്രകാശിനു പകരം ഉമ്മാരോ M.N.നമ്പ്യാരോ ആയിരുന്നെ
പാവം കാളയുടെ കപ്ലിംഗ് കൊപ്ലിച്ചനെ ).അഞ്ചു പാറ്റക്ക് മാനേജ്‌മന്റ്‌ ലേക്ക് ഒരു ശുപാര്‍ശ
അതാണത്രേ ഡീല്‍. എന്തായാലും സംഗതി വെടിപായ്,ഇടിവെട്ട് കാളയ്ക് വടിവാള് പോസ്റ്റിങ്ങ്‌.
കമ്പനിയില്‍ ക്വാളിറ്റി കണ്ട്രോള്‍ എഞ്ചിനീയര്‍ (QC),ഇതിനിടെ അവദികുപോയ കാളയുണ്ടേ മൊബൈല്‍ ഇല്‍
ശകുനിയുടെ അശരീരി "'വേക്കം വാ ഇപ്പം വാ ഇപ്പംവന്നാല്‍ അപ്പം തിന്നാം "ഇത് കേട്ട് തലയില്‍
ലഡ്ഡു പൊട്ടിയ കാള പെണ്ണും വേണ്ട പിടകൊഴിയും വേണ്ടെന്നു പറഞ്ഞു ശകുനിക് ശരണം
വിളിച്ചു ഓടിയെത്തി.എവിടെതിയശേഷം നാലു മേത്ത ഉറക്കത്തില്‍ ചവിട്ടികീരിയെന്നു
കമ്പനിയില്‍ സംസാരം (അസൂയാലുക്കള്‍ )
continue............

mid said...
This comment has been removed by the author.
Midhun Prabhakar said...

ഇപോഴാ എനിക്ക് മറ്റൊരാളെ ഓര്‍മവന്നത്,കാളക്കു കിട്ടിയ പോസ്റ്റിങ്ങ്‌ അറിഞ്ഞപോ
കൂടെ വര്‍ക്ക്‌ ചെയ്യുന്ന അസൂയയുടെ കണികപോലും തൊട്ടുതീണ്ടാത്ത മറ്റൊരു
മഹാ പുരുഷന് ഉള്ളില്‍ ഞെരിപിരി.കല്ലികൈലി നെജോളം പോക്കികെട്ടി
തലയില്‍ തിരുപ്പനും കൈയില്‍ ബ്രിട് ലൈടിണ്ടേ ടൌര്ച്ചും എടുത്ത് പുള്ളികാരനും ഇറങ്ങി
ശകുനിക്കായ് പാറ്റയെ പിടിക്കാന്‍.അത് മറ്റാരുമല്ല നമ്മുടെ പാഞ്ചാലി.(പുരാണത്തില്‍
പഞ്ച പാണ്ടാവന്മാരെയും മനസാല്‍ വരിച്ചവളാണ് പാഞ്ചാലി. അപ്പൊ നമ്മുടെ പാഞ്ചാലി
ആരാണെന്നു നിനക്ക് ഉഹിക്കാമല്ലോ,എന്നാലിവിടെ ശകുനിയോടാണ് നമ്മുടെ പാഞ്ചാലിക്കു മമത)

രാത്രി കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് ശകുനി ദിഗംബരനായി വാതില്‍ തുറന്നപോ കണ്ടത്
കൈയില്‍ ഒരു പൊതിയുമായി പാഞ്ചാലി.കാര്യം ചോദിച്ചപോ പാഞ്ചാലി വിതുമ്പി
" എന്റെ കൊച്ചുമുതലാളി എന്നോട് പൊറുക്കണം അറിവില്ലയിമ കൊണ്ട് ആ
തെണ്ടിപില്ലരോട് ഞാന്‍ കൂട്ട് നിന്നു ,ഇനിഞാന്‍ ആവര്‍ത്തികില്ല."(പഴയ ഷീല ട്രെന്‍ഡ്).
കൈയിലിരുന്ന പൊതി ശകുനികു കൊടുത്തിട്ട് പറഞ്ഞു " രാത്രിമുഴുവന്‍ തിരഞ്ഞിട്ടും
എനിക്ക് പാറ്റയെ ഒന്നും കിട്ടില, ഇതില്‍ നാലു അട്ടയും മൂന്ന് വെട്ടിലും മാത്രമേ ഉള്ളു,
വില്ല്സില്‍ നിന്നു രണ്ടു റിംഗ് വിട്ടു ശകുനി മനസ്സില്‍ ഓര്‍ത്തു,"പാറ്റ ആയാലെന്ത്
പല്ലിയയലെന്ത് മറ്റുള്ളവന്ടെ കഞ്ഞിയില്‍ ഇട്ടാപോരെ",എന്നാലും പാറ്റയെ കിട്ടതോണ്ട്
ചെറിയൊരു സങ്കടമുണ്ട് ശകുനിക്ക്

അങ്ങനെ അവിടെ പുതിയൊരു ഡീല്‍ നു പിറവികൊണ്ടു പത്തു പേര്‍ക് കഞ്ഞിയില്‍
പാറ്റയിടന്‍ കൂടെനിന്നാല്‍ geologist ന്ടെ പരമോന്നത പട്ടമായ chief geologist പട്ടം
കഴുകി തുടച് പാഞ്ചാലിയുടെ തലയില്‍ വച്ചുകൊടുക്കാമെന്ന് ശകുനി വട്ടംകെട്ടി.
നിലവില്‍ chief geologist അയ ശകുനി എന്തായാലും മാനേജര്‍ പോസ്റ്റിനു കാത്തിരിക്കുവനല്ലോ
.കൂടെ പാഞ്ചാലിയും chief geologist ആയി ഉണ്ടെങ്കില്‍ രണ്ടുപേര്കും എന്തോ ഒരു സുഖം.
പാഞ്ചാലികും സമ്മടം.അങ്ങനെ ആ രാത്രി അവിടെ മഞ്ചേരി സ്റ്റൈല്‍ ഇല്‍ ഉടംബടികരാര്‍
ഒപ്പുവെച്ചു

ഇടവും വലവും പാഞ്ചാലിയും നമ്മുടെ കാളകുട്ടനും ചെര്‍നിരുന്നപോ
ശകുനിയുടെ മനിസില്‍ ലഡ്ഡു പൊട്ടലും പഞ്ചവാദ്യവും.വലിച്ച സിഗരട്റ്റ്
മാറ്റി പുതിയോന്നു നാറവായില്‍ തിരുകി തിരുഅരുലപ്പാട്ഉണ്ടായി
"മൂന്ന് geologist മാരും ഒരു mechanikum ഇനി ഇ കമ്പനിയില്‍ വേണ്ട.ആപത്താണ്
അവന്മാരെ മുരിച്ചുമാട്ടെണ്ടിരികുന്നു.കാരണം കാണിക്കല്‍ നോട്ടീസ്ന്ടെ രൂപരേഖ
തയ്യാറാക്കി.സൗദി ആക്ട്‌ മുന്നുടിഒന്‍പതു - ബഹുമാനകുറവു,സൗദി ആക്ട്‌ നുടിപത്തൊന്‍പത് -
ഉറങ്ങുമ്പോള്‍ കൂര്‍കം വലിക്കുന്നു,സൗദി ആക്ട്‌ നുടിഅന്പതൊന്പതു -
അപകടകരമായ രീതിയില്‍ സംഗം ചേരല്‍ ,ഗൂഢാലോചന ,അച്ചടക ലങ്കനം.
ശകുനി തിരഞ്ഞെടുത്ത വകുപ്പുകളില്‍ പോലും സ്വന്തം വ്യേക്ടിത്വം തെളിയിച്ചു
കാരണം വകുപ്പുകളെല്ലാം ഒന്പത്തിലാണ്(9) അവസനികുന്നത്

മുന്ന് geologist ഇല്‍ രണ്ടുപേരുടെ ബുക്കും പേപ്പറും പെനയുമെല്ലാം റെഡി ആയി
അതിലദ്യത്തെ ആളു ഇ ഉള്ളവന്‍ തന്നെയാണ്.രണ്ടാമത്തെ ന്ജരുക്കു വീണത്
എന്റെ പ്രിയ സുഹൃത്തായ ടി ഡി ആകാനാണ് സാദ്യത എന്നാലും ഇനിയുമുണ്ടല്ലോ
ഒരാള്‍, ആരാകും അത് ? ശകുനി അതും സസ്പെന്‍സ് ഇല്‍ നിര്തിയിരികുവനു. പിന്നെ മെക്കാനിക് ന്ടെ
കാര്യത്തില്‍ ചോയ്സ് ഒന്നുമില്ല. പുള്ളിക് ബദല്‍ ആയി അങ്ങ് ദൂരെ ദൂരെ ഫിലിപ്പന്‍സ് ഇല്‍
ഒരു വെടികെട്ടു മെക്കാനിക് നു അടിവരയിട്ടിടുന്ദ് നമ്മുടെ പഠാണി വംശജനായ ശകുനി
(പിന്നില്‍ പണിതരന്‍ ബഹു മിടുക്കന്മാരാണല്ലോ പഠാണികല്‍ )


പ്രിയ സഹോദര പ്രതീഷിക്കുക നമ്മളെ , ഏത് നിമിഷവും നീ പോയ വഴിയെ
വരേണ്ടവരകും നമ്മള്‍,

നമോവാദം

--
´¨¨)) -:¦:-
¸.•´ .•´¨¨))
((¸¸.•´ .•´ -:¦:-
-:¦:- ((¸¸.•. Thanks

Gladiator said...

ഈ പറഞ്ഞ തില്‍ കാളക്ക് പണി വരുന്നേ ഒള്ളു..
കാരണം ഇപ്പൊ ശകുനിക്ക് പണിയാന്‍ വേറെ ആളുകള്‍ ഇസ്ടംപോലെ ഉണ്ട്..
അവരോടു പണിതു മടുതുകഴിയുംബോലോ അല്ലെങ്കില്‍ മറ്റൊരു സമയത്ത് ശകുനിക്ക് ഒരു പ്രത്യക കഴപ്പ് തോന്നുംബോലോ കാളക്കും കിട്ടും പണി......അത് വേറാരും ഒന്നും ചെയ്യേണ്ട ...ശകുനി തന്നെ ചെയ്തോളും...
ടണ്‍ കാണിക്കിന് ഫണ്‍
പിന്നെ മറ്റേ ആള്‍ക്ക് പണി ഇസ്ടംപോലെ കിട്ടിയതാണല്ലോ....കിട്ടിയിട്ടുണ്ട് ..അത് മറ്റാരോടും ചോതിക്കണ്ട ....എനിക്കറിയാവുന്ന കാര്യമാണ്....വയറ്റില്‍ നിന്ന് പോകണമെങ്കില്‍ ശകുനി പറയുന്നത് പോലെ ചെയ്യണമെന്ന തോന്നലാകാം അദ്ദേഹത്തിന്.....അതങ്ങനെയല്ലെന്ന് വീണ്ടും ബോധ്യമയിക്കൊള്ളും....കാരണം മുമ്പും ബോധ്യമായതാണ് പലവട്ടം.
അത് വിട് തല്കാലത്തേക്ക്.

ഡിയര്‍ ഫ്രണ്ട്സ്
ശകുനി നിങ്ങല്ല്ക് പണി തരാനുള്ള കരനഗല്‍ ഇവയൊക്കെ ആയിരിക്കും അല്ലെ.....

കഞ്ഞി കുടിച്ചു ജീവിക്കുന്നു...
മനുഷ്യരെ കാണുമ്പോള്‍ മാന്യമായി സംസാരിക്കുന്നു
അവരെക്കനുമ്പോള്‍ ചിരിക്കുന്നു...
അവരോടു അനാവശ്യമായ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല/ഉണ്ടാവുന്നില്ല..
കമ്പനി പറയുന്ന പണി വ്യക്തതയോടെ ചെയ്യുന്നു..
ശകുനി ക്ക് പാറ്റ പിടിച്ചു കൊടുക്കുന്നില്ല...പാറ്റ പിടിക്കാനും കൂടുന്നില്ല..
രാത്രി നന്നായി ഉറങ്ങുകയും രാവിലെ പൌരുഷത്തോടെ ഉണരുകയും ചെയ്യുന്നു...
മാനസികമായ സ്വസ്ഥത അനുഭവിക്കുകയും ചെയ്യുന്നു...
ഇത്രമാത്രം പ്രസ്നാഗല്‍ ഉണ്ടാക്കി യില്ലേ...
ഹോ ...ഈ ശകുനിയെ സമ്മതിക്കണം കേട്ടോ....ഇതൊക്കെ കണ്ടു പിടിച്ചു നിന്റെയൊക്കെ സ്വസ്ഥത നശിപ്പിച്ചു പണി തന്നു പട്ടി ആക്കിയില്ലേ...

പിന്നെ ബ്ലോഗുന് വായനക്കാര്‍ കൂടുന്നു കേട്ടോ...
സ്വഭാവം vayichu aale തിര്ച്ചച്ചരിഞ്ഞവര്‍ പോലും ഒണ്ടു........അതുകണ്ടപ്പോള്‍ സത്യമായും ഞെട്ടി....

shaju said...
This comment has been removed by the author.
Midhun Prabhakar said...

എന്റെ പ്രിയപ്പെട്ട ഷാജു,
നിന്നെ ഷാജുവേന്നു വിളിച്ചാല്‍ ആരും തിരിച്ചറിയാന്‍ വഴിയില്ല അതുകൊണ്ട്
നിന്നെ " വള്ളി " എന്ന് തന്നെ വിളിക്കാനാ മറ്റെല്ലാരെ പോലെയെനികും ഇഷ്ടം.
ടി ഡി യുടെ റൊമാന്റിക്‌ ഭാഷയില്‍ വിളികുകയാനെ "കാട്ടുവള്ളി @#$!&^%$ മോനെ
നിന്നെ ഒരിക്കലും നമുക്ക് മറക്കാനാകില്ല.എത്രയും വേഗം നിന്നിലുടെയും
ഇ ബ്ലോഗ്‌ കടന്നുപോകും.കാത്തിരിക്കുക -

--
´¨¨)) -:¦:-
¸.•´ .•´¨¨))
((¸¸.•´ .•´ -:¦:-
-:¦:- ((¸¸.•. Thanks

Gladiator said...

ഏറ്റവും വലിയ fraud ആയിട്ടു ശകുനി ഒള്ളപ്പോ എന്തിനാണ് അളിയാ ആ പാവം ഷാജുവിനെ പിടിച്ചു ഇതിലിടുന്നെ...
ഒന്നുമല്ലെങ്കിലും അവനിതെല്ലാം വായിച്ചു രസിക്കുന്നു എന്നതിനുള്ള തെളിവല്ലേ അത്....വിട്ടുകള....അവന്‍ അത് നന്നയി അസ്വതിചിട്ടില്ലേ.....അവനു ചിരി അടക്കാനാകുന്നില്ല...അത്രയും മാത്രമേ നമ്മള്‍ ഉധേഷിചിട്ടുല്ല്...

പിന്നെ പ്രിയപ്പെട്ട ഷാജു....അല്പം സഭ്യമായ ഭാഷ ഉപയോഗിക്കാം.... വളരെയേറെ മാന്യന്മാരും ആ മൂടുപടം ഇടുന്നവരും വായിക്കുന്നതാണ് ഇത്....

Gladiator said...

ചെറുകിട സംവാദ ഉപാധിയായ ഈ ബ്ലോഗ്ഗില്‍ നിന്നും ഈ സംവാദം വഴിമാറി ആഗോള കുത്തകയായ ഫേസ് ബുക്കില്‍ ചര്‍ച്ച ചൂടുപിടിചിരിക്കുന്നത് കൊണ്ടയിരിക്കമല്ലേ കമന്റുകളില്‍ പെരുകള്‍ കുറയുന്നത്.....

td said...

47 ജീനുകള്‍ ആണു ഒരു മനുഷ്യന് ഉണ്ടാകുക ,
അതില്‍ 23 എണ്ണം അച്ഛന്‍ വഴിയും 23 എണ്ണം അമ്മ വഴിയും .
ബാക്കി ഒരെണ്ണം ആരുടെതെന്ന് ശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .
പക്ഷെ ശകുനിയുടെ കാര്യത്തില്‍ ആ ഒരെണ്ണം വന്നത് ചാണക്യന്റെയും
മഹാഭാരതത്തിലെ ശകുനിയുടെയും ചേര്‍ന്നാകാനാണ് സാധ്യത .അതോ ..???
സുഹൃത്തുകളെ ബഷീര്‍ സാഹിബിന്റെ 'വിശ്വവിഖ്യാതമായ മൂക്ക് ' എന്ന നോവലിലെ
മൂക്കന്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍ 'ശകുനിയുമായി' ഞാനൊന്നു ചേര്‍ത്ത് വായിച്ചു നോക്കി.
അതിങ്ങനെയാണ് : " മൂക്കന്‍ (ശകുനി ) 24 വയസ്സ് വരെയും (40 ) അറിയപ്പെടാതിരുന്ന
ഒരു കുശിനിപണിക്കാരനായിരുന്നു ( geologist ) .പല ചരിത്ര പുരുഷന്മാര്‍ക്കും പരിണാമം സംഭവിക്കുന്നത്‌ പോലെ
മൂക്കന്റെ മൂക്ക് ( ശകുനിയുടെ പാര ) നീളുവാന്‍ തുടങ്ങി .ഒരു മാസം കൊണ്ടത്‌ 'പൊക്കിള്‍കൊടി' വരെ
നീണ്ടു .ആ മൂക്കിന്റെ ( പാരയുടെ ) ഖ്യാതി കൊണ്ടയാള്‍ ലക്ഷ പ്രഭുവായി .മൂക്കനെ ( ശകുനിയെ )
സ്നേഹിക്കാന്‍ ഇരുവശത്തും സുന്ദരികളായി ( പാഞ്ചാലിയും ,കാളയും ).ലോകത്ത്തുണ്ടായികൊണ്ടിരിക്കുന്ന( സൈറ്റില്‍ ),
ഉണ്ടാകാനിടയുള്ള എല്ലാ സംഭവങ്ങളെ കുറിച്ചും മൂക്കന്റെ ( ശകുനിയുടെ ) അഭിപ്രായങ്ങള്‍ പത്ര പംക്തികളില്‍
( adminil ) പ്രഥമ സ്ഥാനത്ത് പ്രത്യക്ഷപെട്ടു .മൂക്കന് ( ശകുനിക്ക് ) ചേരിയും എതിര്‍ ചേരിയുമുണ്ടായി .
മൂക്കന്റെ മൂക്ക് ( ശകുനിയുടെ പാര ) റബ്ബര്‍ കൊണ്ടുള്ളതെന്നും അല്ലെന്നും തര്‍ക്കമുണ്ട്ടായി .
സൂചി കൊണ്ടു മൂക്കിന്റെ ( പാരയുടെ ) തുമ്പത്ത് കുത്തി ചോര വരുത്തുക കൂടി ചെയ്തു .മൂക്കന് ( ശകുനിക്ക് )
എം. ലിറ്റും (മാനേജര്‍ ) ഡി.ലിറ്റും ( ചീഫ് geologit ) നല്‍കി സര്‍വകലാശാല ( കമ്പനി ) അംഗീകരിച്ചു .
മൂക്കന്‍ നീണാള്‍ വാഴട്ടെ..
കടപ്പാട് :വൈക്കം മുഹമ്മദ്‌ ബഷീര്‍ , k l മോഹനവര്‍മ്മ,കല്‍പ്പറ്റ നാരായണന്‍ .
ബഷീര്‍ സാഹിബ് താങ്കളുടെ കഥകളിലെ ദീര്‍ഘവീക്ഷണം ഇവിടെ നന്ദിയോടെ സ്മരിക്കട്ടെ .
ആ കഥകള്‍ നല്‍കിയ പച്ചയായ ജീവിതത്തിന്റെ നര്‍മ്മവും പ്രചോദനവും സാധാരണക്കാരന്റെ ഭാഷയും
ഒട്ടൊന്നുമല്ല എന്നെ സ്വാധീനിച്ചിട്ടുള്ളത് .

Gladiator said...

കൊള്ളാം...

കഥയും ആവിഷ്കാരവും കലക്കി..പക്ഷെ ശകുനിയുടെ കാര്യത്തില്‍ ഈ ജീനുകള്‍ ഉടെ കണക്കു ശെരിയാണോ എന്ന് സംശയം തോന്നും....മുന്കലപ്രബല്യമുള്ള തെളിവുകള്‍ മറ്റൊന്നുമല്ല ചൂണ്ടിക്കാണിക്കുന്നത്.

ആ മൂക്ക് ഇപ്പോളും വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു..ഇപ്പൊ നിലത്തു വരെ എത്തിയിട്ട് അതും പോക്കിപ്പിടിച്ചയിരിക്കും നടപ്പ് അല്ലെ.? എന്നിട്ടും ഇനിയും വളരാനായി വളവും വെള്ളവും എന്തിനു എന്നാ കാച്ചി പുരട്ടി തടവികൊടുക്കുകയും ചെയ്യുന്നു. അവസാനം നീണ്ടു നീണ്ടു ഇതൊക്കെ എവിടെക്കൊണ്ട്‌ വെക്കുമോ എന്തോ..

എന്തൊക്കെ സംഭാവ്വിച്ചാലും എന്തൊക്കെ നടന്നാലും നിസ്ക്രിയത നിറഞ്ഞ അല്ലെങ്കില്‍ നിരക്കുന്ന അധികാരികള്‍ എവിടുണ്ടോ ഇതൊക്കെ നടക്കും...സൗദി യില്‍ ആയതുകൊണ്ട് എളുപ്പത്തില്‍ നടക്കും....നാട്ടില്‍ ആയിരുന്നെങ്കില്‍ പോട്ടെ ഇന്ത്യ മഹാരാജ്യത് എവിടെ വെച്ചെങ്കിലും ആയിരുന്നെങ്കില്‍ ശകുനി പ്രശ്നങ്ങള്‍ ഡീല്‍ ചെയ്യുന്ന പോലല്ല വളരെ മാന്യമായിട്ടു തന്നെ അങ്ങ് സെറ്റ് ചെയ്യാമായിരുന്നു.......

Gladiator said...

ശകുനി ക്കഥ കളെക്കുറിച്ച് വായനക്കാരനോട്..
കഴിഞ്ഞു പോയ കാര്യങ്ങള്‍ ആയതുകൊണ്ട് മാത്രമാണ് ഇതിനെ കഥകള്‍ എന്ന് വിളിച്ചത്. കഥ എന്ന് കേള്‍ക്കുമ്പോള്‍ ശകുനിഭാഷയില്‍ പറയുന്ന ഗോസ്സിപ്പ് അല്ല. നടന്ന കാര്യങ്ങള്‍ തന്നെയാണ്...അതുകൊണ്ട് കഥാകാരനോ കഥാപാത്രങ്ങള്‍ക്കോ യാതൊരു വിധ ചോദ്യത്തിനോ സംശയതിനോ ഇടനാല്കുമെന്നു തോന്നുന്നില്ല......ശകുനിക്കഥകള്‍ ആണ്..അതുകൊട്നു നിലവാരം, മാന്യത,അത്മര്ധത, മര്യാദ എന്നിവയൊന്നും പ്രതീക്ഷിക്കരുത്..കാരണം .ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കാന്‍ പറ്റില്ല....അതുകൊണ്ട് ഇതൊന്നും പ്രതീക്ഷിക്കാതെ വായിക്കാമെങ്കില്‍ വായിച്ചാല്‍ മതി...വായിച്ചു കഴിയുമ്പോള്‍ നിങ്ങല്ല്കുണ്ടാകുന്ന ഫീല്‍ ഇപ്പോളെ പറയാം....മാന്യമായി പറഞ്ഞാല്‍ വയിച്ചുപോയല്ലോ എന്ന് തോന്നും.....പിന്നെ ...വായിക്കുന്നവന്റെ മൌലികത അനുസരിച്ച് മറ്റു പലതും തോന്നും...(കഴിഞ്ഞിട്ട് വന്നാലും ഒന്നുകൂടി തൂരണം, ഒന്ന് കൂടി കുളിക്കണം, അങ്ങിനെ പലതും...) ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഒരു ഫീല്‍ ഒരിക്കലും ഇത് വായിച്ചാല്‍ കിട്ടുമെന്ന് കരുതി വായിക്കരുത്...ഇതുവരെ വായിച്ചതില്‍ നിന്നും അത് വ്യക്തമാണല്ലോ അല്ലെ......ഇതെന്തിന് എഴുതിയിരിക്കുന്നത് എന്നാ പിന്‍-ചോദ്യത്തിന്റെ പ്രസക്തി ഇതോടെ കുറഞ്ഞു പോയിരിക്കുന്നു....-ഈ കുറിപ്പ് ആമുഖം ആയിട്ടു വരേണ്ടതല്ലേ എന്നാ ചോദ്യം സ്വാഭാവികം....തെണ്ടിത്തരം വായിക്കാന്‍ ഇത്രയേറെ ആളുണ്ടാകുമെന്നു ഒരിക്കലും കരുതിയില്ല. അതുകൊണ്ടാണ് ആദ്യമേ ഇടാത്തത്. പിന്നെ ശകുനിയെ അറിയവുന്നവര്‍ക്കെല്ലാം തന്നെ ഇതിലെ ഉള്ളടക്കവും അറിയാവുന്നതാണ്. -ചില ഭാഗങ്ങളില്‍ വ്യക്തത വരുത്തുക എന്നത് മാത്രമാണ് ഈ രചനയിലൂടെ മുന്പ് ഉധേഷിചിരുന്നത്.പക്ഷെ ഇതെഴുതിയപോലാണ് മനസ്ലായത് ശകുനിക്കഥകള്‍ തീരുന്നില്ലെന്നും . നമ്മളൊക്കെ വെറും ചീള് കേസുകള്‍ മാത്രമാണെന്നതും...പറഞ്ഞതും പറയാത്തതും അയ കഥകള്‍ ..അറിഞ്ഞതും ..അറിയാത്തതും അറിയിക്കതതുമായ കഥകള്‍...മാന്യന്മാര്‍ക്കു ഗതികെടുകൊണ്ടും പാവപ്പെട്ടവന് വീണു കിട്ടിയതും വിവരമില്ലതവന് വഴിയെ പോയത് പിടിച്ചു വെച്ച് കിട്ടിയതും അയ തേര്‍ഡ് റേറ്റ് പണികളുടെ ശകുനിക്കഥകള്‍ ഇനിയും ഏറെ .......വരുന്നു.

Gladiator said...

dont misunderstand me...

in the nick-name Gladiator... is no one else.....I am Sarath.

usually I am using this nick name on blogs....here too i just used..I know when you read the comments You came to know this is me...since this an active page I put a comment like this.