Wednesday, October 28, 2009

ആശാനും തീവണ്ടിയും പിന്നെ N70 -യും


"അന്തിക്കട പ്പുറത്തൊരു  ഓലക്കുടയെടുത്തു നാലും കൂട്ടി മുറുക്കി നടക്കണ ..".
മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു ചടുലത  നിറഞ്ഞ ഗാനമാണ്  ഇത്..
നമ്മുടെ ഹോസ്റ്റല്‍ സംഘങ്ങളില്‍ ഈ ഗാനം പാടി ഹിറ്റ്‌ ആയ ആശാനാണ് ഈ വിദ്വാന്‍..
ആശാന്‍ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ആശാന്‍...
എല്ലാത്തിന്റെം ആശാന്‍....  എന്ന് കരുതി തെറ്റിദ്ധരിക്കണ്ട കേട്ടോ...പുള്ളി ഒരു പക്കാ മാന്യനാണ്..
കൊച്ചിയിലെത്യ ഇടക്കാണ്‌ നമ്മുടെ ആശാന് ഒരു പുതിയ കമ്പം കയറിയത്..
ഗവണ്മെന്റ് u p classil നമ്മള്‍ english പാഠപുസ്തകം നുള്ളിപ്പെറുക്കി വായിച്ചത് പോലെ ,yo yo ചേര്‍ത്ത് ഉലത്തി  വറുത്തു എടുത്ത ഒരു സാധനം..
സംഗീതത്തിന്റെ അകമ്പടിയോടു കൂടി പാഠപുസ്തക വായനാ മത്സരം .. എനിമയെന്നോ.50 സെന്റ്‌ എന്നോ,1 എക്കരെന്നോ,ഒക്കെ പേരുള്ള അദ്ധ്യായങ്ങള്‍ ആണത്രേ   അവര് വായിക്കണേ..
...എന്ത് പറ്റിയെന്നറിയില്ല..നമ്മുടെ ആശാന്റെ" അന്തിക്കട പ്പുറത്തൊരു" .. ആയിട്ട് എന്തേലും സാമ്യം തോന്ന്യോ എന്നറിയില്ല,ആശാന്റെ സിരകളില്‍ ആ സംഗീതം തീ പോലെ ചൂട് പിടിച്ചു കയറി..പിന്നെ പറയണോ പാഠം വായിച്ചു തെറ്റുമ്പോള്‍ കിട്ടുന്ന നുള്ളിനു നമ്മള്‍ കരയാറുള്ള " യ്യോ യ്യോ...അയ്യോ.."ആശാന്റെ നാക്കേല്‍ കയറി പറ്റി..പിന്നിടെപ്പോഴും കാണുമ്പോള്‍ "യ്യോ യ്യോ" എന്നാക്കി നടക്കുന്ന നമ്മുടെ പാവം പാലക്കാടന്‍
നാട്ടിന്പുരത്തുകാരന്‍   ആശാനെയാണ് കാണാന്‍ കഴിഞ്ഞത്...
.നമ്മുടെ പാവം ആശാന്റെ "യ്യോ യ്യോ" പ്രണയം കണ്ടു അമ്മാവന്‍ ഒരു 'N70'  വാങ്ങിക്കൊടുത്തു.അതാകുമ്പോ' യ്യോ യ്യോ' കേള്‍ക്കുകേം ചെയ്യാം ഫോണ്‍ വിളിക്കുകേം ചെയ്യാം.."യ്യോ യ്യോ" പ്രേതബാധയുള്ള  ആശാന്റെ സന്തോഷം പറയണോ..ഏതു  നേരവും "യ്യോ യ്യോ" കേട്ട് നടപ്പ് തുടങ്ങി നമ്മുടെ "യ്യോ യ്യോ ആശാന്‍"(ഇപ്പൊ അങ്ങനെയാണ് അറിയപ്പെടുന്നത്).ഇനി കഥ തുടങ്ങട്ടെ ....


പാലക്കാട് നിന്നും കൊച്ചിയിലെക്കു‌ തീവണ്ടി കയറി നമ്മുടെ ആശാന്‍..ചെവിയില്‍ headset കുത്തി "യ്യോ യ്യോ" കേട്ട് ആവേശഭരിതനായി അടുത്തിരിക്കുന്നവരുടെ നെഞ്ഞതും കാലിലും "യ്യോ യ്യോ കുത്തി"  കളിക്കുകയ്യയിരുന്നു പുള്ളി..പെട്ടെന്നൊരു മൂത്രശങ്ക..എന്തചെയ്യ്ക..വെച്ചടിച്ചു toilet-ലേക്ക്,കൂടപ്പിറപ്പിനെ പോലെ കൂടെ കൊണ്ട് നടക്കുന്ന "യ്യോ യ്യോ "പാട്ട്  ഓഫ്‌ ചെയ്യാന്‍ ഒരു മടി..headset വള്ളിയും തൂക്കിപിടിച്ചു മൊബൈല്‍ പോക്കെട്ടിലിട്ടു എഴുന്നേറ്റു  വായുവില്‍"  2 യ്യോ യ്യോ" കുത്ത് കുത്തി(ഭാഗ്യം ആരുടേം കണ്ണില്‍ കുത്താത്തെ..)
 ടോഇലെറ്റ് വാതില്‍ " യ്യോ യ്യോ" സ്റ്റൈലില്‍ തള്ളി തുറന്നു അകത്തു കടന്നു ആശാന്‍..അതാ തുടങ്ങുന്നു 50 centil പട്ടയം കിട്ട്യവരുടെ വില്ലടിച്ചാന്‍  പാട്ട്..ആശാന്റെ ഉള്ളിലും പുറത്തും ആവേശത്തിരകള്‍ ആടിത്തുള്ളി ..ടോഇലെറ്റ് എന്ന ബോധമില്ലാതെ ആവേശത്തോടെ" യ്യോ യ്യോ" ചാടികുത്തി ആശാന്‍ ..തൂങ്ങിയാടുന്ന headset വള്ളിയില്‍" യ്യോ യ്യോ "കുത്ത് കുരുങ്ങി..മൊബൈല്‍ ഒന്ന് ഞരങ്ങി..വള്ളി ഒന്ന് മുറുകി...മൊബൈല്‍ ടോഇലെറ്റ് കുഴിയിലേക്ക് "യ്യോ യ്യോ" എന്ന് പാടിത്തുള്ളി പാഞ്ഞു.. ആശാന്‍ വിട്ടു കൊടുത്തില്ല, headset വള്ളിയില്‍ ചാടിപ്പിടിച്ചു.."ഒരു നിമിഷം തരൂ .... നിന്നിലലിയാന്‍....ഒരു യുഗം തരൂ നിന്നെ അറിയാന്‍.."എന്ന ഗാനം "യ്യോ യ്യോ" ചേര്‍ത്ത് ആശാന്റെ കരളിലൂടെ ഒരിടിനാധമായി കടന്നു പോയി..ഷോക്കെറ്റ ആശാന്റെ തള്ളിയ കണ്ണുകളെ കരയിച്ചുകൊണ്ട് 50 centile വില്ലടിച്ചാന്‍ പാട്ട്  റെയില്‍വേ ട്രാകിലേക്ക് വഴുതി വീണു..  എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്ന "urin departmentപൂര്‍വാധികം ശക്തിയോടെ ഷട്ടര്‍ തുറന്നു വിട്ടു...  ആശാന്റെ മനസ്സില്‍ രാത്രിയില്‍ മഴവില്ല് കണ്ട പ്രതീതി..
എല്ലാ "യ്യോ യ്യോ "ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്തിച്ചു നമ്മുടെ ആശാന്‍ ..അടുത്ത ആലുവാ സ്റ്റേഷനില്‍ ഇറങ്ങി തിരികെ നടന്നു കുറെ ദൂരം... എവിടെ..വില്ലടിച്ചാന്‍ പാട്ടുമായി ട്രാക്കിലേക്ക് ചാടിയ 'N70' - ന്‍റെ പൊടി പോലും കാണാനില്ല... മഴയും തുടങ്ങി...പാടുന്നവന്റെ അണ്ണാക്കിലേക്ക് വെള്ളമോഴിചാലുള്ള അവസ്ഥ മനസിലാക്കിയത്  കൊണ്ടാകണം ആശാന്‍ തിരച്ചില്‍ നിര്‍ത്തി തിരികെ നടന്നു...
                  ആത്മാവില്‍  വാങ്ങി   സൂക്ഷിച്ച "യ്യോ യ്യോ" toilet-ല്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തേല്‍ പിന്നെ ആശാന്റെ കളിയും ചിരിയും "യ്യോ യ്യോ" കുത്തുമെല്ലാം പോയി..
ഇപ്പോള്‍ കൂട്ടുകാര്‍ അവന്റെ കളിയും ചിരിയും തിരിച്ചു കൊണ്ട് വരാന്‍ കളിക്കുടുക്കയുമായി ബോംബയ്ക്ക് കയറ്റി വിട്ടിരിക്കുകയാണ്...പാവം ആശാനും ,മുടിഞ്ഞ ട്രെയിന്‍ ടോഇലെടും പിന്നെ വില്ലടിച്ചാന്‍ പാട്ടും...

2 comments:

faizal said...

ente ashaaaane?
enthokkeya katti kko ttunne?

jijin said...

aliyaa asaan ith kanadaa...ninak avan oru n70 vangi kodthoodee.....