Monday, November 16, 2009

അതെ നമുക്കിനി സരോവര്‍ അന്യമാകുകയാണ്..........


അക്ഷരങ്ങള്‍ കൊണ്ടെഴുതി വര്‍ണിച്ചാല്‍ അവസാനിക്കാത്ത വ്യക്തിത്വം ....
എങ്കിലും എഴുതട്ടെ  ...
സരോവരിന്റെ ജീവനാഡിയായ വിനോദ് സാറിനെ  അറിയാത്തവര്‍ ചുരുക്കം...2003 മുതല്‍ ഇക്കാലമത്രെയും ചിരിച്ചും ചിന്തിപ്പിച്ചും കളിച്ചും കൂട്ട് കൂടിയും ഒരുപാട് ജീവിതങ്ങളില്‍ മറക്കാനാകാത്ത സ്വാധീനം  നിറച്ച, ഇന്ന് നമ്മള്‍ കൂട്ടുകാര്‍ക്ക് വേണ്ടി "ചില ചില്ലകള്‍ ഇങ്ങനെയാണ്"
എന്ന ഹ്ര്വസ്വ ചിത്രതിലെത്തി നില്‍ക്കുന്ന വിനോദ് മാഷിനു വേണ്ടി...

         "ആയിരം കൈകളാലൊരു പൊതിച്ചോറ് ഉണ്ടവര്‍   നമ്മള്‍..
            വാനിന്‍റെ വിടവിലൂറിയ കണ്ണുനീര്‍ ഏറ്റു വാങ്ങിയവര്‍ നമ്മള്‍...
            വെയിലിനും ,മഞ്ഞിനും ചിരിയോടെ ഉത്തരമെകിയവര്‍..
             നീറ്റലിന്‍ നെടുവീര്‍പ്പുകള്‍ പങ്കിട്ടെടുത്തു നാം ചിരിക്കുമ്പോള്‍..
              കണ്ണ് നീരിടു  വീഴാത്ത,കാണാത്ത ചുമരുകള്‍...
               കഥകളും,പൊട്ടിച്ചിരികളും,കെട്ടിപിടിച്ചുറങ്ങുന്ന രാത്രികളും...
               ചോര ചീന്തുന്ന യൌവ്വന കാഴ്ചകളും...
               ഒരു നിമിഷാര്‍ധം എന്നുമെന്‍   ജീവനില്‍
                 അണയാതെ മായാതെ നില്‍ക്കുന്നു..
                                                  ഇന്ന് നാം വിടചോല്ലുകയാണ്...
                പ്രിയതരമാം ഓര്‍മ്മയുടെ ചിറകുകള്‍ മാത്രമാക്കി,
                നിഴല്‍ കൂത്തുകള്‍ നിലക്കാത്ത ചുവരുകളില്‍-
                ഉറങ്ങുന്ന വാക്കുകളെ.............. നല്‍കുക; ഇനിയുമൊരു
                പുതിയ പാതയുടെ ചരല്‍പ്പുറങ്ങള്‍ ....
അതെ നമുക്കിനി സരോവര്‍ അന്യമാകുകയാണ്..........
എന്നും നമ്മെ കാത്തിരുന്ന വിനോദ് സാറിനു  സരോവര്‍ നഷ്ടപെടുകയാണ്......ഒരുപാട് വേദനകള്‍ ഉള്ളിലൊതുക്കി നിറ കണ്ണുകളോടെ   ആ പടിയിറങ്ങുവാന്‍ എങ്ങനെ സാറിനു കഴിഞ്ഞു എന്നറിയില്ല...
പുതു തലമുറയുടെ കുട്ടികള്‍ വെറും അന്യനാക്കി നമ്മുടെ സാറിനെ ...
ആരോപണങ്ങളും കള്ളക്കഥകളും ആ പാവം മനുഷ്യന്റെ തലയില്‍ ചാര്‍ത്തി...ഇത്രയും നാള്‍ സരോവരിന്റെ ജീവാത്മാവായി കഴിഞ്ഞ സാറിനെ  തടുത്തു നിര്‍ത്താന്‍ ഹോസ്റ്റെലിന്റെ പ്രാണ വായുവിന് പോലും കഴിഞ്ഞില്ല.......
ഇനി നമ്മള്‍ സമ്മാനങ്ങളുമായി ചെല്ലുമ്പോള്‍ സാര്‍  അവിടെ ഉണ്ടാകില്ല.....നമുക്ക് അന്തിയുറങ്ങാന്‍ ഒരു മുറികളും തുറന്നു കിടപ്പില്ല ഇനി അവിടെ....നമുക്കൊന്ന് ചേരാന്‍, കെട്ടിപ്പിടിച്ചു ചിരിക്കാന്‍,കരയാന്‍, ഉറങ്ങാന്‍, കുടിക്കാന്‍...

"ഒന്നുമില്ലോന്നുമില്ലിനിയി ആത്മാവിനു ഓര്‍ക്കുവാന്‍...
 ചേക്കേറുവാന്‍ ഇനിയാരെയും ചില്ലകള്‍  കാത്ത്തിരിപ്പില്ലിവിടെ..."

No comments: