Sunday, November 22, 2009

ഒരു കഥാപ്രസംഗ കാലത്ത്...


രംഗം 1: നൂപുരം 07'
കൊച്ചിന്‍ സര്‍വകലാശാല .
മത്സര ഇനം: കഥാപ്രസംഗം.

കര്‍ട്ടനു  പിന്നില്‍ :
("അടിക്കെടാ സിംബല്‍".... )
(ഹാര്‍മോണിയം ..ഗനജിര ..  അകമ്പടിയോടു കൂടി പാട്ട്...)
യവനിക ഉയര്‍ന്നു...
നാടിന്‍ കഥകള്‍ ഇവിടെ നിറക്കാന്‍ ഞങ്ങള്‍ വന്നു...
സ്വാഗതം...(ഹാര്‍മോണിയം..)
സുസ്വാഗതം..(ഹാര്‍മോണിയം വീണ്ടും..)
സ്വാആഗതം....

(സിംബലും ഹാര്‍മോണിയവും ഒരുമിചിര് അവിയല്‍ പരുവം..)
കഥ ഇവിടെ തുടങ്ങട്ടെ....
അതിനു മുമ്പ് മാന്യ മഹാ ജനങ്ങളോട് ഒരു വാക്ക്.........
കാഥികനല്ല കലാകാരനല്ല ഞാന്‍ കേവലം നിങ്ങളെ പോലോരുവന്‍...
ഹാ കാഥികനല്ല കലാകാരനല്ല  ഞാന്‍
കേവലം നിങ്ങളെ പോലോരുവന്‍....

 (കാഥികന്റെ വേഷം: കഴുത്തില്ലാത്ത ,കഴുകാത്ത ഒരു ജുബ്ബ,കൂടെ  മുണ്ട് ആകാം..ഓടാന്‍ എളുപ്പം അതാണെ...)
         (ഇനിയുള്ളത് മുഴുവന്‍ സാംബശിവന്‍ സാറിന്റെ ശബ്ധത്തിലായിരിക്കണം                                               വായിക്കേണ്ടതും ഊഹിക്കേണ്ടതും.....)
   നമ്മള്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥയുടെ പേരാണ് .......(നല്ല ബാസ്  ഇട്ടു വേണം പറയാന്‍..)
   ഒരു പൊളപ്പന്‍ സിംബലോട് കൂടി: ചന്ദന കട്ടില്‍  (മറക്കല്ലേ വീണ്ടും സിംബല്‍)
(ഹാര്‍മോണിയവും  പാട്ടും  തുടങ്ങാം .)
          " വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം  കൊണ്ടൊരു കട്ടില്‍ വേണം"
 അതെ നമ്മുടെ വേംബല നാട്...
(ഇനി പക്കാ നാടന്‍ പാട്ട്  ആകാം..)
"നാടായാല്‍ നൃപന്‍ വേണം..ന്രിപന് മന്ത്രിമാര്‍ വേണം ..നാടിനു ചേര്‍ന്നൊരു പ്രജകള്‍ വേണം..."..അതെ അങ്ങനെയുള്ള നമ്മുടെ വേംബല നാട്ടിലെ രാജകുമാരിക്ക് ഉള്ളിലൊരു പൂതിയുധിച്ചു...ചന്ദന മരം കൊണ്ടൊരു കട്ടില്‍...(കുറച്ചു കടുപ്പത്തില്‍ ഊന്നി പറയണം..സിംബല്‍ അടിക്കാന്‍ ഇനി പറയില്ല അവസരത്തിനോത് പ്രയോഗിച്ചോണം...)
    (വീണ്ടും പാട്ട്  ആവര്‍ത്തിക്കുക.)  " വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം    കൊണ്ടൊരു കട്ടില്‍ വേണം" (2 തവണ കൂടി പാടുക)
          അങ്ങനെ നമ്മുടെ രാജകുമാരിക്ക് കട്ടില്‍ പണിയുവാന്‍ രാജാവ് നാട്ടിലെ എല്ലാ മേശിരിമാരെയും വിളിച്ചു കൂട്ടി ഒരു കമ്മിറ്റി രൂപീകരിച്ചു...
അതില്‍ നിന്നും സ്വന്തമായി അറക്ക വാളും ,ഉളിയും ,കഴുക്കോലും ഉള്ള ഒരു മൂത്ത് നരച്ച മേശിരിയെ മൂത്തശാരിയായി തിരഞ്ഞെടുക്കപ്പെട്ടു...
എഴുന്നേറ്റു നില്ക്കാന്‍ വയ്യെങ്കിലും ജീവിച്ചു കൊതിതീരാത്ത മൂത്താശാരി ചന്ദന മരം ഇല്ലാതെ തിരിച്ചു വന്നാല്‍ കഴുത്തിനു മുകളില്‍ തലയില്ലാത്ത അവസ്ത്ഥ ആലോചിച്ചു നെടുവീര്‍പ്പെട്ടു കൊണ്ടേയിരുന്നു ...
   ഹ അങ്ങനെ (വീണ്ടും പാട്ട്..) " വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം കൊണ്ടൊരു കട്ടില്‍ വേണം"(2) ...(ഞാന്‍ ആദ്യമേ പറഞ്ഞു ഹാര്‍മോണിയവും  സിംബലും  മറക്കല്ലേ എന്ന്)
അങ്ങനെ എഴുന്നേറ്റു നില്‍ക്കാന്‍ ആവതില്ലാത്ത മൂത്താശാരിയേം കൊണ്ട് ഒരു സംഘം രാജ കിങ്കരന്മാര്‍ കാട്ടിലേക്ക് യാത്രയായി....
      അത് നോക്കികൊണ്ട്‌ രാജാവ് ഇങ്ങനെ ഓര്‍ത്തു .."യാത്രയായി സൂര്യാന്ഗുരം....
             ഏകയായി നീലാംബരം...."
അങ്ങകലെ നിബിഡ കടോധര വനത്തില്‍ ഒരു ചന്ദന മരം ഉണ്ടായിരുന്നു...
(ഹാര്‍മോണിയവും സിംബലും ചേര്‍ത്ത് ഭയാനക ശബ്ദം ഉണ്ടാക്കുക,കൂടെ പാട്ടും )
          കാട് ,കറുത്ത കാട്..
           മനുഷ്യനാധ്യം ജനിച്ച വീട്..........(സിംബല്‍..)
അതെ ജനങ്ങളെ മനുഷ്യനാധ്യം ജനിച്ച വീട്...ആ വീട്ടിലേക്കാണ് ചാകാന്‍ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന മൂത്ത് പണ്ടാരമടങ്ങിയ മൂത്തശാരിയേം കൊണ്ട് ഒരു സംഘം രാജ കിങ്കരന്മാരും ആശാരിയുടെ കയ്യാളുകളും പോകുന്നത്....
അതാ അവിടെ കാട്ടില്‍.....
(കാഥികന്റെ മുഖം വിരിഞ്ഞു ,ചുവന്നു തുടുത്തു വാടിക്കരിഞ്ഞ ചെമ്പരത്തി പൂ പോലെയാക്കുക ..)
                    അവിടെ മുഴുത്ത കൊഴുത്ത ഒരു ചന്ദന മരം നില്‍ക്ക്കുന്നു....
ആ ചന്ദന മരത്തിന്റെ ചില്ലയില്‍ ഒരു ആണ്‍ കിളിയും പെങ്കിളിയും അവരുടെ കുഞ്ഞു കിളിയും പാര്‍ത്ത് പോന്നിരുന്നു.......
സന്തോഷം നിറഞ്ഞ ജീവിതം നയിച്ചു പോന്നിരുന്നു അവര്‍....(സന്തോഷം വായിക്കുക )
         പ്രഭാതം പൊട്ടിവിടര്‍ന്നു..........(ഹാര്‍മോണിയം ആ അറ്റം മുതല്‍ ഈ അറ്റം വരെ വായിക്കുക..)
 ആ ആണ്‍കിളി  തീറ്റ തേടി പുറത്തേക്ക് പറന്നു....
അല്ലെങ്കില്‍ വേണ്ട ആണ്‍കിളി അവിടെ ഇരിക്കട്ടെ ...
ആ പെണ്‍കിളി തീറ്റ തേടി പുറത്തേക്ക് പറന്നു....
അപ്പോഴാണ്‌ മൂത്തശാരിയും കൂട്ടുകാരും അവിടെ എത്തിയത്....
അആഹ നല്ല ഒന്നാന്തരം തടി.........ഇവനെ പണിതെക്കാം,.. ആശാരി ശിങ്കിടികള്‍ക്ക് കൊട്ടേഷന്‍ കൊടുത്തു.. .കൊട്ടേഷന്‍ കിട്ടിയ പാടെ കിങ്കരന്മാര്‍ മരത്തിനു നേരെ ചാടി വീണു ...ആ മരത്തിനു മുകളില്‍ ഇരുന്നു വാ കീറി നിലവിളിച്ച കിളികുഞ്ഞിന്റെ  ശബ്ദം ആരും കേട്ടില.....(കാഥികന്‍ കരഞ്ഞുകൊണ്ട്‌ അരുതേ എന്ന് നിലവിളിക്കണം...അന്തം വിട്ടു കരയുന്ന ഭാവം മുഖത്ത്തുണ്ടാക്കണം..)
                         "അരുതേ അരുതേ കൊണ്ടുപോകരുതേ എന്നെ...
                      അമ്മക്കിളി വരുമിപ്പോള്‍...കൊണ്ടുപോകരുതേ....."  (പക്കാ സെന്ടി,ചെറിയ ഒരു സിംബലും ആകാം..)
ആര് കേള്‍ക്കാന്‍....
നേരം സന്ധ്യയായി. (ആദ്യം സുപ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍ വായിച്ചപോലെ  ഹാര്‍മോണിയം തകര്‍ക്കട്ടെ..)
ചക്രവാള സീമയില്‍ സൂര്യന്‍ തന്‍റെ അവസാന കിരണവും മറച്ചു കൊണ്ട് ഇരുളിലേക്ക് താഴ്ന്നിറങ്ങി തുടങ്ങി.. .........
അമ്മക്കിളി തന്‍റെ പോന്നോമാനക്ക് നല്‍കാന്‍ കൊക്കില്‍ തീറ്റയുമായി പറന്നു വന്നു.....
ഹെന്ത്...ആടുകിടന്നിടത്തൊരു പൂടപോലും ഇല്ലന്നോ ...
അമ്മക്കിളിയുടെ കണ്ണില്‍ കൃഷ്ണമണികള്‍ സൂര്യന്‍ അസ്തമിക്കുന്നതിനെകാളും വേഗത്തില്‍ താഴ്ന്നിറങ്ങി...ഇരുള് നിറഞ്ഞു..
(ഇനി ഹാര്‍മോണിയം അതി ഗംഭീര സംഭവം നടക്കുന്ന പോലെ വായിക്കണം..)
                                          തലച്ചുറ്റുന്നു......(ടെന്ഗ് ടെന്ഗ് ടെന്ഗ്.. )
                                         കണിരുലുന്നു... .. ഉ ഉ  ഉ (ടെന്ഗ് ടെന്ഗ് ടെന്ഗ്.....)
                                        ഉടല് വിറക്കുന്നു...ഉ ഉ ഉ (ടെന്ഗ് ടെന്ഗ് ടെന്ഗ്...)
                                      തറയില്‍ വീഴുന്നു ...ഉ ഉ ഉ (ടീന്ഗ് ടീന്ഗ് ടീന്ഗ്.......)
കുറച്ചുനേരം വേണ്ടിവന്നു അമ്മക്കിളിക്ക് ബോധം തിരിച്ചു കിട്ടാന്‍....
എല്ലാം പെട്ടെന്ന് ഫ്ലാഷ് ബാക്കുപോലെ കണ്മുന്നിലൂടെ  പാഞ്ഞു പോയി.....
അമ്മക്കിളി ഒന്നുമാലോചിച്ചില്ല ...നേരെ ചന്ദനമരം എങ്ങോട്ട് കൊണ്ടുപോയി എന്നറിയാന്‍ പറന്നു തുടങ്ങി....
                                     ഈലോം...ഹയലാസ..                      ഈലോം...ഹയലാസ...
അതാ കുറെ ജിണ്ടാന്മാര്‍ തന്‍റെ ചന്ദന മരവും കൊണ്ട് പോകുന്നു....
അമ്മക്കിളി അതിനു പിന്നാലെ വെച്ചടിച്ചു.....
രാജകൊട്ടരത്തിലെത്ത്തിയ മൂത്താശാരി ചന്ദന മരം കാണിക്ക വെച്ചിട്ട് ഇങ്ങനെ പറഞ്ഞു...
 "ധാ കിടക്കുന്നു രാജാവേ ...ചന്ദന മരം......."
എടിത്തിട്ടു പണിതോ...."
       രാജാവിന് സന്തോഷമായി........രാജാവ് മൂത്തശാരിക്കും കൂട്ടര്‍ക്കും പട്ടും വളയും കൈ നിറയെ സമ്മാനങ്ങളും നല്‍കി...(ഹാര്‍മോണിയത്തില്‍   സന്തോഷം വായിക്കു..)
രാജാവ് മരം കീറി വെട്ടി പൊട്ടിച്ചുമുറിക്കാന്‍ ഉത്തരവിട്ടു...
അപ്പോഴാണ്‌ ഒരു കരച്ചില്‍.....(അരുതേ എന്ന്  ആദ്യം കരഞ്ഞപോലെ തന്നെയായിരിക്കണം..)
                     അയ്യോ...അരുതേ രാജന്‍...(ടെന്ഗ് ടെന്ഗ് ടീന്ഗ് ടീന്ഗ്....)
                 ആ മരത്തെ വെട്ടരുതെ.(ടീന്ഗ് ടീന്ഗ് ടീന്ഗ് ടീന്ഗ്.)
ഹെന്ത് എവിടെ നിന്നാണ് ആ ദീന രോദനം...?
രാജാവ് എല്ലാ പാടും നോക്കി.......ആരെയും കാണുന്നില്ലല്ലോ...
അപ്പോഴാണ്‌ രാജന്‍ അത് കണ്ടത്..അതാ ആ ചന്ദന മരത്തിനു മുകളിലിരുന്നു ഒരു കിളി വാ കീറി നിലവിളിക്കുന്നു........
  രാജാവിനു അത്ഭുതം തോന്നി......രാജാവ് കിളിയോട് ചോദിച്ചു ..
"എന്തുപറ്റി..?
എന്താണ് കരയുന്നത്...?"
കിളി അപ്പോള്‍ കരഞ്ഞു കൊണ്ട് ഉണര്‍ത്തിച്ചു ...
 (ടീന്ഗ് ടീന്ഗ് ...ബാക്ക് ഗ്രൗണ്ടില്‍ ഒരു irritation   ആയിട്ട് ഇട്ടുകൊണ്ടേ ഇരിക്കുക..)
(കാഥികന്‍ കരയുക..,കരഞ്ഞേ പറ്റൂ.. .)
"എന്‍റെ അരുമയാം ഓമല്‍ പൈങ്കിളി ക്കിടാവ്.....
ഇതിനുള്ളിലെന്റെ കൂടിനുള്ളില്‍ പാര്‍ക്കുന്നു...
കൊല്ലരുതേ...രാജന്‍......"( ടീന്ഗ് ടീന്ഗ് ടീന്ഗ്.സിംബലോട് കൂടി അവസാനിപ്പിക്കുക....)
 രാജാവിന്റെ മുഖം ചുവന്നു തുടുത്തു വിളറി വെളുത്തു ...( കാഥികന്‍  ശ്രമിക്കുക....)
"ആരവിടെ ഈ അമ്മക്കിളിയുടെ കുഞ്ഞിക്കിളിയേ  തിരികെ നല്‍കൂ..."
കിങ്കരന്മാര്‍ ആ ആജ്ഞ അനുസരിച്ചു... ...അമ്മക്കിളിക്ക് കുഞ്ഞിക്കിളിയേ കിട്ടി( വീണ്ടും ഹാര്മോനിയത്ത്തില്‍ സന്തോഷം വിടരുന്നു..)
 " ഞങ്ങളുടെ വീട് നഷ്ടപെട്ടു  .ഞങ്ങളിനി  എങ്ങോട്ട് പോകും രാജന്‍...."
അമ്മക്കിളി സങ്കടമുനര്ത്തിച്ചു.
രാജാവ് ദുഖത്തോടെ കരുതി...
ആ ചന്ദനമരം വെട്ടാന്‍ ഉത്തരവാദി  ഞാനാണ്..അത് കൊണ്ടാണ് അവര്‍ക്ക് വീട് നഷ്ടമായത്...
രാജാവ് ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിച്ചു....(ഒരു സിംബലോട് കൂടി..)
"ആരവിടെ?"
അടിയന്‍...
"എത്രയും പെട്ടന്ന് തന്നെ ഈ അമ്മക്കിളിക്കും അതിന്‍റെ  വാത്സല്യ നിധിയായ കുഞ്ഞിക്കിളിക്കും ഒരു കാഞ്ചന കൂട് പണിതു നല്‍കു...
അതും കൊട്ടാര വളപ്പില്‍ തന്നെ..."
എന്നിട്ട് അമ്മക്ക്കിളിയോടു രാജാവ് ഇങ്ങനെ പറഞ്ഞു...
"മാപ്പ് നല്‍കുക..ഇനി ആരും ഉപദ്രവിക്കില്ല...."
അങ്ങനെ ശേഷ കാലം അവര്‍ സുഖമായി കഴിഞ്ഞു .....
(വീണ്ടും പാട്ട്, ഇനി ഹാര്‍മോണിയവും,ഗന്ജിരയും,സിംബലും ,എല്ലാം ആഞ്ഞു തകര്‍ത്തോ..കഥ തീരാറയെ..)
    "ആ... വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം കൊണ്ടൊരു കട്ടില്‍ വേണം...."
അങ്ങനെ വെമ്പലെ നാട്ടിലെ രാജ കുമാരിക്ക് കട്ടിലും കിളികള്‍ക്ക് കൂടും കിട്ടി...
എന്‍റെ കഥ ഇവിടെ അവസാനിക്കുന്നു...ഇത്രയും നേരം സഹിച്ച്ചിരുന്ന എല്ലാവര്ക്കും എന്‍റെ നമോവാകം...
{ ഇത് കഴിഞ്ഞു ഒരു കഥ കൂടിയുണ്ടേ...}
                                                                    (  ഒരു ചെറിയ ഇടവേളയ്ക്കു ശേഷം കഥ തുടരും..)

 [ ഇനി ഈ കഥയുടെ അണിയറ ശില്പികളെ പരിചയപ്പെടുത്തട്ടെ...
ഇവിടെ ഇടത്ത് നിന്ന് ആദ്യം reji n k ഒരു വെറും കാഴ്ചക്കാരനായി ജീവിക്കാന്‍ മനസില്ല മനസില്ല എന്നുറക്കെ പ്രഖ്യാപിച്ചു  കൊണ്ട് ചുമ്മാ കര്‍ട്ടന്‍  പൊങ്ങുമ്പോള്‍ സ്റ്റേജില്‍ വേണമെന്ന് അറിയാതെ പറയുമൊരു പാവം കലാകാരന്‍..(സിംബല്‍ വീണ്ടും മുഴങ്ങുന്നു..)
ഇനി ആ ചുവന്ന ഷര്‍ട്ടിട്ട  തല മുണ്ഡനം ചെയ്ത വ്യക്തിയെ അറിയില്ലേ....
ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ....
അര്‍ജുന്‍....മഹാഭാരതത്തിലെ അര്‍ജുനോളം വരില്ലെങ്കിലും സരോവരില്‍ ഇവനൊരു അര്‍ജുനന്‍ തന്നെയായിരുന്നേ ഹെന്റമ്മോ ...(സിംബല്‍ 3 തവണ മുഴങ്ങട്ടെ..)
                  (ചുള്ളിക്കാടിന്റെ കവിതാ ശൈലിയില്‍ വായിക്കുക..)
                                    (ഹാര്‍മോണിയം ആവാം..)
                            " ഒരു കുമ്പിള്‍ മദ്യവുമായി, പുലരും നേരം.. സൂര്യനെ നോക്കി
                             നാമം  ചൊല്ലിടും ,വൃതശുദ്ധി നിറഞ്ഞൊരു,
                              മാന്യ ദേഹമി അര്‍ജുനന്‍....അര്‍ജുനന്‍...അര്‍ജുന സ്വാമികള്‍..             ..
                               സാമികള്‍..."(സിംബല്‍  തുടരട്ടെ..)
മാന്യമഹാ ജനങ്ങളെ...6  അടി ഉയരത്തില്‍ വളിച്ച ചിരിയുമായി നില്‍ക്കുന്ന സുഹൃത്തും വഴികാട്ടിയുമാണ് t d എന്നറിയപ്പെടുന്ന കാഥികാ മഹ്ഹാ സമുദ്രം....പെറ്റു വീണതെ വേദിയിലെ ഇരുളിലെക്കനെന്നു തോന്നും...(സിംബല്‍  ആകാം)
അര്‍ജുനന്‍ ഗുരുക്കളുടെ അരുമ ശിഷ്യനാണ് ഇദ്ദേഹം..
ഇടതു വെച്ച് വലതുവെച്ചുഞ്ഞെരിഞ്ഞു അമര്‍ന്നു ഗുരുവിനോടൊപ്പം പൂജ ചെയ്യുന്ന മഹാന്‍....
                           "ഗുരുവേ നമഹ: ഗുരുവിനോടോപ്പമുള്ള കട്ടയെ നമഹ: "
മെലിഞ്ഞു നീണ്ടു കുട്ടി കണ്ണാടി വെച്ച് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്നതാന് കാഥികന്‍ രണ്ടാമന്‍ ....പുലി....പുലി ശ്രീനിധി...ഐശ്വര്യമുള്ള നിധി തന്നെയാണ് ഈ പുലി..പുലിയെ കുറിച്ച് പറയുകയാണെങ്കില്‍ പറഞ്ഞു പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റിപ്പോകും..അത്രയ്ക്കുണ്ട് മൊഴിയാന്‍..എങ്കിലും സ്റ്റെജിലേക്ക്   ഉന്തി തള്ളി കയറ്റി വിട്ടാലേ കയറു..പക്ഷെ കയറിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചിറക്കി വിടേണ്ടി വരും...അത്രേ ഉള്ളു..(സിംബല്‍ 1 , 2 എണ്ണം മുഴങ്ങട്ടെ...)
              പുലി ഇവന്‍ പുലി  പുപ്പുലി ഇവന്‍ പുലി...
                നാടോടും നേരം നടുകെ ഓടും പുലി ഇവന്‍ പുപ്പുലി...  (ഹാര്‍മോണിയം ആവാം)
അവസാനം നില്‍ക്കുന്നതാണ് റെനി  അച്ഛന്‍ ,അയ്യോ തെറ്റിദ്ധരിക്കണ്ട കേട്ടോ പുള്ളി കല്യാണം കഴിച്ചിട്ടില്ല..കുട്ടികളുമില്ല..പിന്നെ പള്ളിലച്ചനാണോ? അല്ല പക്ഷെ ആണോ എന്ന് ചോദിച്ചാല്‍ ഒരു സംശയം പാവം ചെയ്തത് ഇത്ര മാത്രം...കൊന്ത ഏതു നേരവും കഴുത്തിലുണ്ടാകും അതും ഉള്ളതില്‍ വലുത് തന്നെ...റാഗ്ഗിംഗ് ടൈമില്‍ പിള്ളാര്‌ കൂടി ചേര്‍ന്ന് ഇട്ട പേരാ അച്ഛനെന്നു...പുള്ളിക്ക് ഇതിലൊന്നും കമ്പമില്ല ,പക്ഷെ ഇപ്പോഴും പിന്നനിയിലുണ്ടാകണം പുള്ളിക്ക്....ഓ എന്ന പറയാനാ.. അതൊരു ശീലമായി പോയെന്നെ...നമ്മുടെ സര്‍വകലാശാലയിലെ ജഗതിയെ പോലെ...
                   (പള്ളിപ്പാട്ടിന്റെ  ഈണത്തില്‍ വിത്ത്‌ സിംബല്‍..ഹാര്‍മോണിയം ആവാം)
                              "കര്‍ത്താവേ നിന്‍ ആലയത്തില്‍ ഇവന്‍ വെറുമൊരു കുഞ്ഞാട് ..
                                കൊന്ത്യുമിട്ടു കര്‍ട്ടനു പിന്നില്‍ ചാടിവരും കുഞ്ഞാട്......"
ഇനിയുള്ളവരെ നിങ്ങള്ക്ക് കാട്ടി തരനമെന്നുണ്ട് പക്ഷെ എന്ത് ചെയ്യാന്‍....
കഥാപ്രസംഗം കഴിഞ്ഞേ സ്റ്റേജില്‍ നിന്ന് ഇറങ്ങു  എന്ന് വാശി   പിടിച്ചാല്‍  എന്ത് ചെയ്യാന്‍...
അത് മാത്രമോ മുമ്പ് പരിചയപ്പെട്ടവരുടെ കൂടെ ഓടിയെത്താന്‍ വേണ്ട എക്സ്പീരിയന്‍സ് അവര്‍ക്കൊട്ടില്ല താനും...
                 "ഹാ കാഥികനല്ല കലാകാരനല്ല ഞാന്‍ കേവലം നിങ്ങളെ പോലോരുവന്‍...:
         (ഒരു 4 സിംബലും , കൂട്ടിക്കൊഴച്ചൊരു  ഹാര്‍മോണിയം ആവാം..)
തബല: രഞ്ജിത്ത് P O D
ഓര്‍ഗന്‍ പിന്നെ കൂടെ ഹാര്‍മോണിയം: (പാവം) അമോല്‍ പ്രകാശ്‌.
ഗിഞ്ഞര കൂടെ ഓടക്കുഴലും: സൂയി
സിംബല്‍: (അതും പാവം) അമോല്‍ പ്രകാശ്‌..
ആശയം: t d  (അയ്യോ)]


6 comments:

Arjun said...

കൊല്ലടാ കൊല്ലടാ
കൊന്നു കൊലവിളി കൂടി നടത്ത്. ഇതു വരെ തന്നതൊന്നും മതിയായില്ല അല്ലെ???

TD Aneesh said...

ഗുരുവേ അനുഗ്രഹിച്ചാലും...
അടുത്തത് അങ്ങയുടെ കഥയായിരിക്കും...

Anonymous said...

nice work... hilarious... well done...

Unknown said...

hey where r u?
nothing new to write?
Expecting another wonder from u
Come on yaar

TD Aneesh said...

wait ill come..with new bone breaking nostalgic stories..

Karnann said...

manya maha janangaley...ithil parayunna poley ulla katha aayirunnilla...

hoo..orkkumbol koodi pedi aakunnu...