Friday, May 28, 2010

കമ്മിറ്റി : O P R with Fanaa

 



ജൂണിലെ കോരിച്ചൊരിയുന്ന മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന എറണാകുളം ടൌണില്‍ നോര്‍ത്ത് പാലത്തിനടുത്ത് മറൈന്‍ കാമ്പസിന്റെ നീണ്ട, ഇളം ചന്ദന നിറത്തില്‍  ഒരു വാതില്‍ പഴുതു മാത്രമുള്ള collage ബസ്‌ ഞെരങ്ങി മൂളി നിന്നു....അതില്‍ നിന്നു ഇടവില്ലാതെ പെയ്യുന്ന മഴയിലേക്ക്‌,പൊട്ടി ഒഴുകിത്തുടങ്ങിയ റോഡിലേക്ക് 6 യുവ കോമളന്മാര്‍ ഇറങ്ങി...  
അവര്‍ നോര്‍ത്ത് പാലം ലക്ഷ്യമാക്കി നടന്നു..അവരുടെ കണ്ണുകളില്‍  ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..അവരുടെ നടത്തത്തിനു വേഗത കൂടി..'ആള് കൂടുന്നതിന് മുമ്പ് വേഗം വേഗം.. വേഗം..' കൂട്ടത്തില്‍ ഒരുവന്‍ അലറി..അവരപ്പോഴേക്കും  പാലം കടന്നു നിരത്തിലേക്കിറങ്ങി..
                                       കേരള സര്‍ക്കാര്‍ ജനങ്ങളെ ക്ഷമയും ,അനുസരണയും ശീലിപ്പിക്കാന്‍  തുടങ്ങിയ ബെവരജെസ് സ്കൂളിന്റെ പടിക്കല്‍ നിരന്നു നില്‍ക്കുന്നവരുടെ ഇടയില്‍ അവര്‍ ആ മുഖം പരതി..ഇല്ല പരിചയമുള്ള ആരും ഇല്ല..കഷ്ട്ടം..ഇനി ഇപ്പൊ???????..അവര്‍ തീരുമാനിച്ചുറച്ചു ..പിന്നെ അതില്‍ ഒരു കോമളന്‍ ക്ഷമയോടെ ആ മാന്യന്മാരുടെ നിരയ്ക്ക് പിന്നില്‍ സ്ഥാനം പിടിച്ചു..മഴ ആര്‍ത്തു വരുന്നു.    മഴ!!!!..ഇവിടെ ബോംബ്‌ ഉണ്ടെന്നു പറഞ്ഞാല്‍ പോലും ആരും ഒരടി അനങ്ങത്തില്ല..പിന്നാ മഴ..
                  മിനിട്ടുകള്‍ നീങ്ങി..നിരയില്‍ നിന്ന കോമളന്റെ കയില്‍ ഒരു ഫുള്‍ ബോട്ടില്‍ ഓള്‍ഡ്‌ പോര്‍ട്ട്‌ റം പ്രത്യക്ഷപെട്ടു..6 കൊമാളന്മാരുടെയും മുഖത്ത് ഒരു രാജ്യം പിടിച്ചടക്കിയ സന്തോഷവും..സമാധാനവും..
                                             സന്തോഷ പുഞ്ചിരിയുമായി നില്‍ക്കുന്നവരുടെ മുഖം ഇനി തുറന്നു കാട്ടട്ടെ..
                ഇടത്ത് നിന്ന്..നനഞ്ഞ  cigeratte കത്തിക്കാന്‍ ശ്രമിക്കുന്നത്..‌ റോബിന്‍ രാജാവ്.. അത് നടക്കില്ല എന്ന് പറഞ്ഞു ഇടന്കൊലിടുന്നത് ഇടങ്കോല്‍ ബിജിന്‍,കുപ്പിയില്‍ ആര്‍ത്തിയോടെ നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്നവര്‍ വിനോദ് ഉമ്മന്‍ സാമുവല്‍,രാജീവ്‌ ആശാന്‍, വലിയാ ഭാവമൊന്നും വരുത്താതെ മസ്സില് പിടിച്ചു നില്‍ക്കുന്നത് അന്‍വര്‍..ഫുട്ബോള്‍ ലോകകപ്പ്‌ പോലെ കുപ്പി കയ്യില്‍ ഉയര്‍ത്തി നില്‍ക്കുന്നത് td (ഈയുള്ളവന്‍..) ..
                             മാസം തികഞ്ഞു നില്‍ക്കുന്ന മഹിളകളെ പോലെയാകും കുപ്പി മുന്നില്‍ ഇടുപ്പില്‍ താഴ്ത്തിയാല്‍ എന്നുള്ളത് കൊണ്ട് പിന്നാമ്പുറത്തെ വിശാലതയിലേക്ക്‌ കുപ്പി താഴ്ത്തി..പിന്നെ നേരത്തെ തീരുമാനിച്ച പ്ലാന്‍ പ്രകാരം ; പ്ലാന്‍ പറഞ്ഞില്ലല്ലോ...
പ്ലാന്‍: മഴയാണ് , നല്ല തണുത്ത കാലാവസ്ഥ, പോരാഞ്ഞിട്ടിട്ടു ഹിന്ദി ഫിലിം fanaa റിലീസ് ആയിട്ടുണ്ട്‌..   ഓരോന്ന് പിടിപ്പിചോണ്ട് സിനിമ കണ്ടാലേ ആ സുഖവും ഉണ്ടാകൂ,ഹിന്ദി മനസിലാകത്തുമുള്ളൂ..ഇതാണ് പ്ലാന്‍..ഒരുമിച്ചുള്ള ആദ്യത്തെ മദ്യപാന കമ്മിറ്റി..ഒറ്റക്കും,ഒളിച്ചുമൊക്കെ ഉണ്ടേലും ഒരു കമ്മിറ്റിയായി മാറുന്നത് ഈ സംഭവത്തിനു   ശേഷമാണ് ..
                                      ആദ്യത്തെ പ്ലാന്‍ നടന്നു കഴിഞ്ഞ സന്തോഷത്തില്‍ എല്ലാ കോമളന്മാരും കൂടി  mymoon theatre ലക്ഷ്യമാക്കി നടന്നു..പോകുന്ന വഴിക്ക് cigeratte ,തീപ്പട്ടി, അച്ചാറ്,mineral water,..എന്ന് വേണ്ട  എല്ലാം വാങ്ങി.. പക്ഷെ അപ്പോഴാണ്  ഏറ്റവും വലിയ  ഒരു പ്രശ്നം ഉടലെടുത്തു തലപൊക്കി ദിനോസര്‍ കുട്ടിപോലെ മുന്നില്‍ വന്നു നിന്നത്..എല്ലാമായി..എന്താ ചെയ്ക..എവിടെ വെച്ചാ ഇവനെ തട്ടുകാ..opr (കുപ്പി) പിന്നാമ്പുറത്ത് ഇരുന്നു  തോന്ടുവാനും ,നുള്ളുവാനും തുടങ്ങി..ഏതായാലും സിനിമ കോട്ടയിലേക്ക്  കയറി ..നല്ല തിരക്ക്..മഹിളാ മണികളും സുന്ദരന്മാരും കൂടി കെട്ടും പൊട്ടിച്ചു ഫസ്റ്റ് ഷോ കാണാന്‍ തിക്കും തിരക്കും കൂട്ടി മഴയെ മറയാക്കി വന്നിരിക്കുന്നു..ഒരു ആളൊഴിഞ്ഞ സ്ഥലം എവിടാ ഉണ്ടാകുക..അവസാനം ഈയുള്ളവന്‍ അത് കണ്ടു പിടിച്ചു..ആളൊഴിഞ്ഞ സ്ഥലം toilet ..അഥവാ കക്കൂസ്..
           എലാ മന്യന്മാരെയും വിളിച്ചു പുതിയ കമ്മിറ്റി കൂടി..2 പേര് അകത്തു കയറും,മറ്റുള്ളവര്‍ പുറത്ത് ആള് വരുന്നുണ്ടോന്നു  നോക്കണം..അകത്തു കയറാന്‍ നറുക്ക് വീണത്‌ ഈയുള്ളവനും ആശാനുമായിരുന്നു..
       ഈയുള്ളവനും ആശാനും കൂടി ആ പവിത്ര ചുമരുകള്‍ക്കുള്ളിലേക്ക് കയറി..
'ദൈവമേ ..അയ്യോ ' എന്ന് വിളിച്ചുകൊണ്ടു ആശാന്‍ എടുത്തുചാടി പുരത്തെക്കൊരു ഓട്ടം വെച്ച് കൊടുത്തു..എന്താണെന്നറിയാന്‍ അകത്തേക്ക് നോക്കുമ്പോഴുണ്ട്‌ ക്ലോസെറ്റില്‍ ഒരു പീസ് മലം..
                              എന്തുചെയ്യും ഫ്ലഷ്‌  വര്‍ക്ക്‌ ചെയ്യുന്നില്ല.. പൈപ്പില്‍ വെള്ളവും ഇല്ല..'നല്ല' കക്കൂസ്..അപ്പോഴേക്കും മറ്റുള്ള കോമളന്മാര്‍ എത്തി..രംഗം സസൂഷ്മം വീക്ഷിച്ചു..
                                        കൂട്ടത്തില്‍ ഒരു കോമളന്‍ ധൈര്യവാന്‍ മുന്നോട്ടു വന്നു.."പോയിനെടാ ഞാന്‍ നില്‍ക്കാം  അതിനകത്ത്,വേണമെന്നുളവര്‍ വന്നു കുടിക്കു.എനിക്കെന്തായാലും td ഒരെണ്ണം ഒഴിക്കു..ഒന്ന് പിടിച്ചാല്‍ പിന്നെ എന്ത് കക്കൂസ്.."
           അങ്ങനെ ഈ കഥയിലെ നായകന്‍ ഉടലെടുക്കുന്നു.."വിനോദ് ഉമ്മന്‍ സാമുവല്‍"..
                                          അച്ചായനാ .. പുള്ളികൊണ്ടോ കക്കുസേന്നെങ്ങാനും ..കോമളന്‍ കയറി ആ മനോഹര കാഴ്ച്ചയെ  മറഞ്ഞങ്ങ് നിന്നു..6 അടി നീളവും അതിനൊത്ത തടിയുമുണ്ടേ കോമളനെ...പിന്നെ പ്ലാസ്റ്റിക്‌ ഗ്ലാസ്സിലേക്ക്‌ ഒഴിച്ച് വെള്ളവും കൂട്ടി മൂക്ക് പൊത്തി ഒരു മോന്തലായിരുന്നു എല്ലാരും, 2 എണ്ണം ചെന്നപ്പോ പിന്നെ ആശാന്‍ അകത്തു കയറി കുപ്പി ഏറ്റെടുത്തു..വെള്ളം ഒഴിക്കാന്‍ വിനോദ് ഹീറോ, അച്ചാറുമായി റോബിന്‍ രാജാവ് പുറത്തും അകത്തും..പിന്നെ അകത്തേക്ക് നിര്‍ബാധം എല്ലാവരും കടന്നു....കോമളന്മാര്‍ കിറുങ്ങി തുടങ്ങി, പക്ഷെ അപ്പോഴേക്കും mineral water   തീര്‍ന്നു..ടിക്കെട്ടിനു ബെല്ലും കൊടുത്തു..ബാക്കി വന്ന അമൃത് വീണ്ടും പിന്നാമ്പുറത്ത് തിരുക്കി കയറ്റി ,ഉള്ളിലെ പാനീയത്തിന്റെ ശക്തിയില്‍ എന്തെക്കെയോ പറഞ്ഞു ചിരിച്ചു ആഘോഷത്തോടെ  എല്ലാരും അകത്തു കയറി സ്ഥാനങ്ങളില്‍ ഉപവിഷ്ട്ടരായി..
                                                   എന്‍റെ ഇടതു ഭാഗം അലങ്കരിച്ചു കൊണ്ട് വിനോദ് ഉമ്മന്‍ ഹീറോ..വലതു  ഭാഗത്ത് ഹിന്ദി വാധ്യാര്‍ അന്‍വര്‍, പുള്ളിക്ക് ഹിന്ദി സിനിമ എന്ന് വെച്ചാല്‍ ജീവനാ  ..സിനിമ തുടങ്ങി..എഴുതി കാട്ടുന്നതൊക്കെ കറങ്ങി തിരിഞ്ഞു പോകുന്നത് പോലെ..ഏതാ ഭാഷയെന്നു പിടികിട്ടുന്നില്ല..ഈയുള്ളവന്‍ ടെന്‍ഷന്‍ ആയീ.. അമൃത് വീണ്ടും കയ്യിലെക്കെടുത്ത്..ഗ്ലാസ്സില്ല..പിന്നെ ഒന്നും ആലോചിച്ചില്ല..അടപ്പിലോഴിച്ചു ഒരു വലി..അടുത്തിരുന്ന വിനോദ് അച്ചായന്‍ എന്നെ രൂക്ഷമായ ഒരു നോട്ടം..കാരണം  അടപ്പ് തുറന്നാല്‍ ഒരു 2 ജില്ലയിലെ ജനങ്ങള്‍ അറിയും..ഇനി ആരേലും കണ്ടോ?,അറിഞ്ഞോ?  അപ്പോഴാ കോമളന്റെ ഒരു ഇടിവെട്ട് ചോദ്യം "ഇതെന്ന പണിയാ td ?ഞാന്‍ ഇവിടിരിക്കുന്നത്‌ കണ്ടില്ലേ?എന്നിട്ട് ഒറ്റെക്കോ?" അപ്പോഴേ ഒരടപ്പ് അവനും കൊടുത്തു..പിന്നെ റോബിന്‍ രാജാവ്,പിന്നെ ആശാന്‍, ഇടന്കൊല് അവിടെയും ഇടങ്കൊലിട്ടു ,ഇപ്പൊ വേണ്ട പിന്നെ മതിയത്രേ....നമ്മുടെ ഹിന്ദി വാധ്യാര്‍ അന്‍വര്‍ മാത്രം സിനിമയില്‍ ലയിച്ചിരുന്നു..
                           ഓരോ അടപ്പ് അമൃത് ഇറക്കുമ്പോഴും കൂമ്പു കത്തിപോകുന്ന നീറ്റലും ശൂ.. ശൂ.. എന്നുള്ള ശബ്ദങ്ങളും opr ന്‍റെ മണവും കൊണ്ട് fanaa വെറും' na ' ആയി മാറി...
സിനിമ എന്താണെന്നോ എന്താ കഥയെന്നോ അറിയാന്‍ പറ്റിയില്ല ..ഏതായാലും ആദ്യത്തെ ചന്ദ് സെ ബാരിഷ്..എന്നോ മറ്റോ തുടങ്ങ്യ ഗാനം കേട്ട് ഇഷ്ടായി..ഹിന്ദി വാധ്യാര്‍ സംസാരിക്കാന്‍ പോലും വാ തുറക്കാതെ, ഉള്ള വാ മുഴുവനും തുറന്നു പിടിച്ചു സിനിമ ആസ്വദിക്കുകയായിരുന്നു..ഇടവേള ആകുമ്പോഴേക്കും കുപ്പി പകുതിയിലേറെ കാലി..
              ഇടങ്കോലും വാധ്യാരും അമൃത് പിന്നെ കഴിച്ചോളാം, തീര്ത്തെക്കരുതെന്നു  ചട്ടം കെട്ടി..
                പുറത്തിറങ്ങി ഓരോ പുക കൂടി വിട്ടപ്പോ ഈരേഴു പതിന്നാലു ലോകവും കാല്‍ച്ചുവട്ടില്‍ കിടന്നു നൃത്തം ചവിട്ടുന്നു..ആടിയുലഞ്ഞു തോളത്തു കയ്യിട്ടു പുറത്തെ തണുപ്പിനെ വെല്ലുന്ന   ac -യില്‍ ,ഉള്ളില്‍ കത്തുന്ന പാനീയത്തില്‍ ആടിയുലഞ്ഞിരുന്നു .. ക്ലൈമാക്സ്‌ ആയി എന്ന് മനസിലായി..ക്ലൈമാക്സ്‌ കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന വാധ്യാരും നായകന്‍ വിനോദ് അച്ചായനും ഒക്കെ കരയുന്നു..അയ്യോ എന്ത് പറ്റി..ഇത്രേം നേരം വാ പൊളിച്ചിരുന്ന അന്‍വര്‍ ഹിന്ദി വാധ്യാര്‍ കരയുന്നത് മനസിലാക്കാം, അല്ലെ വിനോദ് ഹീറോ എന്തിനാണോ കരയുന്നെ?
                           ഞാന്‍ രഹസ്യമായിട്ടു ചോദിച്ചു ,അപ്പോള്‍  പറയുവല്ലേ -"td  ഉഗ്രന്‍ പടം, എന്താ ക്ലൈമാക്സ്‌..!!"     അതുകേട്ടു കുടിച്ച opr ന്‍റെ കെട്ട് പോയി...
                               അവുടുന്നു ഇറങ്ങി  ഇരുട്ടില്‍ തിളങ്ങുന്ന മഴത്തുള്ളികള്‍ നിര്‍ബാധം  ഏറ്റു വാങ്ങി  ആടുന്ന ചുവടുകളോടെ ബസ്‌ സ്റൊപ്പിലെത്തി..kalamasseriyilaa ഹോസ്റ്റല്‍..ആലുവ എന്ന് എഴുതിയ ഒരു ചുവന്ന ബസ്സില്‍ ഇടിച്ചു കയറി..നല്ല തിരക്ക്.എറണാകുളത്തെ ബസ്‌ പോകുന്ന പോക്കറിയാലോ?വായു ഗുളിക വാങ്ങാനാ എല്ലാരും ബസ്സില്‍  കയറിയതെന്ന ഡ്രൈവറുടെ വിചാരം..നില്‍ക്കുന്ന എല്ലാവരുടെയും കാലുകള്‍ ചവിട്ടി കുളമാക്കി..നമ്മള്‍ കോമളന്മാര്‍ എല്ലാരും പരസ്പരം പിടിച്ചാ നില്‍പ്പ്..ഒരു കോമളന്‍ ആടിയാല്‍  എല്ലാം ആടും..
                                           ഇറങ്ങുവാനുള്ള സ്ടോപ്പെത്തി.. പടെ പടേ എന്നും പറഞ്ഞു എല്ലാ കോമളന്മാരും വീണ്ടും മഴയത്ത്തെക്കിറങ്ങി..അപ്പൊ വാധ്യാരു മനസ്സ് മാറ്റി.. "എനിക്കിനി വേണ്ടാ..ഞാന്‍ പോകുവാ" കണ്ട സിനിമയിലെ പാട്ടും പാടി പുള്ളി തടിയൂരി..ബാക്കി വന്ന അമൃത് വാഹിനി പിന്നാമ്പുറത്ത്  കിരോ കിരോന്നു ഞെരങ്ങി..റോഡിലെ കുണ്ടുകളിലെ വെള്ളം തട്ടിത്തെറുപ്പിച്ചു സ്കൂള്‍ കുട്ടികളെ പോലെ മുന്നോട്ടു നീങ്ങുമ്പോഴാണ് കൊച്ചിന്‍ university യുടെ തറവാട്  എന്ന് ചെല്ലപ്പേരില്‍ അറിയപ്പെടുന്ന C P ( ബാര്‍) കിറുങ്ങിയ കൊമാളന്മാരുടെ കറുത്ത് ചുകന്ന കണ്ണില്‍ തടയുന്നത്..  പടിക്കല്‍ എത്തിയപ്പോള്‍ ആ വശത്തേക്ക് എല്ലാ വര്‍ക്കും ഒരു ചായ്‌വ്..
                                                              ഇടങ്കോല്‍ ഉടനെ മഹാ മനസ്കനായി പ്രഘ്യാപിച്ചു .".ബാക്കി  ഉള്ള അമൃത് നിങ്ങള്‍ പങ്കിട്ടെടുത്തോളൂ ..ഞാനൊരു ബിയര്‍ അടിക്കാം.".ബിയര്‍ അടിക്കുമ്പോഴേക്കും ഞങ്ങള്‍ ബാക്കി കൂടി വിഴുങ്ങി..
                                          പുറത്തേക്ക് വന്ന ഇടന്കോല്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കോല് തപ്പുന്നത് കണ്ടു..പിന്നെ ഇടതു മാറി,വലതുകാല്‍ മുന്നോട്ടു വെച്ച്..നെഞ്ച് വിരിച്ച് ഇരുന്നമര്‍ന്ന് ,കഴുത്ത് മുന്നോട്ടു നീട്ടി സ്വര്‍ണം പൂശിയാ ഒരു നീളന്‍ "വാള്‍".. അത് പരിചയായി മാറിയപ്പോഴേക്കും  അടുത്തത്..ഒന്നിന് പുറകെ ഒന്നായി അതിങ്ങനെ നിരന്നു വന്നു തുടങ്ങി..അവസാനം വാള് മാറി കടാരയും,ചതിയന്‍ ചന്തുവിന്റെ ഇരുമ്പാണിയും,മുളയാനിയും വരെ ആയി..
                                                                         കഴുത്തിലെ ഞെരമ്പുകള്‍ പിടച്ചു ,കണ്ണുകള്‍ തള്ളി കോമളന്‍ ഇടങ്കോല്‍, ഹോസ്റ്റല്‍ വഴിയില്‍ പല്ലക്കില്‍  പോകും പോലെ  ഞങ്ങളുടെ തോളില്‍ വിശ്രമിക്കുമ്പോള്‍ കുരുങ്ങിയ കാസെറ്റ്  പോലെ "ചാന്ദ് സെ ..."പാടുന്നുണ്ടായിരുന്നു..
                             പിന്നീട് പാട്ട് പാടാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും അന്‍വര്‍ വാധ്യാര്‍ "ചാന്ദ് സെ .."യുമായി രംഗ പ്രവേശം ചെയ്യുമ്പോള്‍ ആ കക്കൂസ് ബാറും..opr - ഉം , ഇടങ്കോലിന്റെ  പല്ലക്ക് യാത്രയും ഓര്‍മയില്‍ തെളിഞ്ഞു വരും...

4 comments:

Arjun said...

നൊസ്റ്റാൾജിയാ‍.... മിസ്സിങ്ങാകുന്നേ മിസ്സിങ്ങാകുന്നേ... എന്നെ രക്ഷിക്കൂ എന്നെ രക്ഷിക്കൂ. ഒന്നുമില്ലെങ്കിൽ ആരെങ്കിലും ഒരു ഒ.പി.ആർ എങ്കിലും തരൂ :)

TD Aneesh said...

ഒരു ദിവസമെങ്കിലും ആ നാളുകളിലേക്ക് തിരിച്ചു പോകാന്‍..ഞാനൊന്ന് നാട്ടിലെത്തെട്ടെ
അളിയാ..നീ ഒന്ന് സമാധാനിക്കു..

Karnann said...

da panni...ithokkey ninakku ippozhum ormayundo!!!

Karthavey, ivanu maravi undakaney...illenkil orupadu kathakal blogil koodi purathu varum...

TD Aneesh said...

മറക്കനോടാ..ഞാന്‍ മറക്കണോ..നിയൊക്കെ വാള് വെച്ച് പിടഞ്ഞു പിടഞ്ഞു കിടന്നത് ഞാന്‍ മറക്കണോ??