Wednesday, June 2, 2010

മഷി പടര്‍ന്ന താളുകള്‍തുറന്ന വാതിലുകള്‍ക്കപ്പുറം .....                 
അടയാത്ത ജനാലകള്‍ക്കപ്പുറം ..
നിഴല്‍ പതിഞ്ഞ ഇടനാഴിയില്‍
കാറ്റില്‍ പടര്‍ന്നൊരു കാട്ടുതീയായി..
സൗഹൃദം എന്നിലും നിന്നിലും നീറി നിന്നു..

വര്‍ഷങ്ങള്‍ നിമിഷങ്ങളെ പരിണയിച്ച നാളുകള്‍ ..

ഒരു കീറമുണ്ടും  തോര്‍ത്തുമായി നമ്മള്‍ ..
നാലിനു നാലപ്പതുപേര്‍ കുളിച്ചൊരുങ്ങും പ്രഭാതങ്ങള്‍ ..
രണ്ടു കിടക്കമേല്‍ ആയിരം നാവുകള്‍ ഓര്‍ത്തോര്‍ത്തു
കഥകള്‍ പറഞ്ഞു ചിരിച്ചുറങ്ങിയ രാവുകള്‍ ..

ചുവരുകള്‍ നനയുന്ന മഴയില്‍ ..
കാതോര്‍ത്ത സംഗീതം സൗഹൃദം മാത്രമാണ്..
ഇരുളില്‍ പെയ്യുന്ന തണുപ്പില്‍ ..
ഉരുകുന്ന നാളത്തിനിരുപുറവും -
കണ്ണിമക്കാതെ പഠിച്ച പാഠങ്ങള്‍ -
ഓര്‍മ്മയിലില്ലെന്നാലും, നീയും ,ഞാനും,നമ്മളും...
തീന്‍മേശക്കു ചുറ്റുമിപ്പോഴുമിരിപ്പുണ്ട്..

പങ്കുവെച്ച പാട്ടും,ഓര്‍മ്മകളും..
പകര്‍ന്നെഴുതിയ താളുകളില്‍ മഷി പടരുന്നു..
ഇനിയും മായാത്ത വാക്കുകള്‍ ചേര്‍ക്കുമ്പോള്‍ ..
സുഹൃത്തെ.., 'സൗഹൃദം' എന്നു മാത്രം നിനക്കു കാണാം...

No comments: