Friday, October 23, 2009

മരം ഒരു വരം...


മരം ഒരു വരം.....
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നിറഞ്ഞ വേദികളില്‍ അവതരിപ്പിക്ക പെട്ട് കൈ കൊണ്ടും കാലു കൊണ്ടും കല്ല്‌ കൊണ്ടും മണ്ണ് കൊണ്ടും അഭിനന്തന പ്രവാഹങ്ങള്‍ ഏറ്റു വാങ്ങ്യ മരം ഒരു വരം ജൈത്രയാത്ര തുടരുന്നു..
കഴിഞ്ഞ ഓണക്കാലത്ത്‌ ഗോവയുടെ തിരുമുറ്റത്ത്‌ സമുദ്രാന്തര്‍  ഗവേഷണം നടുത്തുന്നവരുടെ അഭ്യര്‍ഥന മാനിച്ചു മരം ഒരു വരം അതിന്റെ 100-) മത് വേദി അവതരിപ്പിച്ചു...
നിങ്ങള്‍ നല്ലവരായ നാട്ടുകാരെ പ്രിയമുള്ള ബ്ലോഗ്‌ വായനക്കാരെ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി മനസ്സില്‍ മായാതെ കിടക്കുവാന്‍ ഇതാ മരം ഒരു വരം 
പ്രിയമുള്ളവരേ  മരങ്ങളെ സംരക്ഷിക്കുന്നതിനും ,മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിനും നാട്ടുകാരെ ബോധവാന്മാരാക്കുന്നതിനു വേണ്ടി   dhooradharshanil  അവതരിപ്പിച്ച മരം ഒരു വരം എന്ന ഹ്രസ്വ ചിത്രം നിങ്ങള്‍ ഏവരും കണ്ടിരിക്കുമല്ലോ,അതിന്റെ ഹാസ്യ രൂപത്തിലുള്ള അവതരണമാണ് ഇത്..മരം ഒരു വരം......                 രാമന്‍കുട്ടി ഒരു പാവപ്പെട്ട കര്‍ഷകനായിരുന്നു..മക്കളില്ലാത്ത രാമന്‍ കുട്ടിക്ക് മരങ്ങളെ വലിയ ഇഷടമായിരുന്നു           


രാമന്‍ കുട്ടി മരങ്ങളെ മക്കളെ പോലെ സ്നേഹിച്ചു..
അങ്ങനെയിരിക്കെ ഒരു ദിവസം രാമന്‍കുട്ടി ആ കാഴ്ച കണ്ടു, അതാ ഉണങ്ങി ക്കരിഞ്ഞു നില്‍ക്കുന്നു ഒരു മരം..രാമന്‍ കുട്ടിക്ക് സങ്കടമായി..രാമന്‍കുട്ടി പിന്നിടൊന്നും ആലോചിച്ചില്ല..മരത്തിനു വെള്ളവും വളവും നല്‍കി...മരം തഴച്ചു വളര്‍ന്നു..
സന്തോഷം മൂത്ത രാമന്‍കുട്ടി മരത്തിനു ചുറ്റും ആടാനും പാടാനും തുടങ്ങി..സന്തോഷം കൊണ്ട് മരവും രാമന്‍ കുട്ടിയോടൊപ്പം ആടാനും പാടാനും തുടങ്ങി..തെയ്യരോ തക തിമി തെയ്യരോ 
ആടിയും പാടിയും ക്ഷീണിച്ചവശനായ രാമന്‍കുട്ടി മരത്തിനു ചുവട്ടിലിരുന്നുരങ്ങിപ്പോയി
 അപ്പോഴാണ് മരം വെട്ടുകാരനായ കോടാലി രാഘവന്‍ അതുവഴി വന്നത് ..മഹാ ക്രൂരനും കണ്ണില്‍ ചോരയില്ലാതവനുമായിരുന്നു  രാഘവന്‍.. രാഘവന്‍ മരം കണ്ടു...മ് മ് കൊള്ളാം നല്ല തടി,ഇന്ന് ഇവനെ തന്നെ തട്ടി ക്കളയാം..രാഘവന്‍ മനസ്സിലോര്‍ത്തു..എന്നിട്ട് കോടാലിക്ക് മൂര്‍ച്ചകൂട്ടന്‍ തുടങ്ങി..


ശബ്ദം കേട്ട് രാമന്‍ കുട്ടി ചാടിയെഴുന്നേറ്റു...മരത്തെ വെട്ടാനാഞ്ഞ  രാഘവനെ രാമന്‍ കുട്ടി സര്‍വ്വ ശക്തിയുമെടുത്തു തടഞ്ഞു.
.അവര്‍തമ്മില്‍ 1 ഉം 2 ഉം പറഞ്ഞു തര്‍ക്കമായി...

1.......2..........1.............2.......പിന്നെ അവര്‍ തമ്മില്‍ കയ്യാങ്കളിയായി.. തെയ്യോം തക തിത്തോം...തെയ്യോം തക തിത്തോം(കൈകൊട്ട് കളിയുടെ താളം..)

,അവസാനം അരിശം മൂത്ത രാഘവന്‍ രാമന്‍കുട്ടിയുടെ പുറത്തു തന്‍റെ കൈത്തരിപ്പു തീര്‍ത്തു..
അന്നത്തെ കൈത്തരിപ്പു തീര്‍ന്ന  സമാധാനത്തില്‍ കോടാലി രാഘവന്‍  തിരിച്ചു പോയി...
വേതനകൊണ്ട്  പുളഞ്ഞ രാമന്‍ കുട്ടി മരത്തെ കെട്ടിപ്പിടിച്ചു കരയ്യാന്‍ തുടങ്ങി...അപ്പോള്‍ അത് വഴിപോയ ഒരു വഴിപോക്കന്‍ ഇത് കണ്ട്‌ ഇങ്ങനെ പറഞ്ഞു..അയ്യേ ഇവനുമില്ലേ അമ്മേം പെങ്ങമ്മാരും..മരത്തെ പോലും വെറുതെ വിടില്ല കാപാലികന്‍...ഫ്തൂ... ഇതുകേട്ട  രാമന്‍ കുട്ടിക്ക് ഒന്നും മനസിലായില്ല,എന്നാല്‍ മരത്തിനു എല്ലാം മനസിലായി...മരം നാണിച്ചു ചില്ലകള്‍ താഴ്ത്തി..
ക്ഷീനിച്ചവശന്നായ രാമന്‍ കുട്ടി മരത്തിനു ചുവട്ടിലിരുന്നുരങ്ങിപ്പോയി...അപ്പോഴാണ് അത് സംഭവിച്ചത്...കാറ്റും മഴയും വീശിയടിക്കാന്‍ തുടങ്ങി...മരം ആടിയുലഞ്ഞു...കണ്ണ് തുറന്ന രാമന്‍കുട്ടി കണ്ടത് വിഴാന്‍ പോകുന്ന മരത്തെയാണ്...രാമന്‍ കുട്ടി മരത്തെ തടഞ്ഞു നിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചു..നടന്നില്ല...അവസാനം ചൂണ്ടു വിരല്‍ കൊണ്ട് ശ്രമിച്ചു..ചൂണ്ടു വിരല്‍ വളഞ്ഞു ചൂണ്ടാപോലെയ്യായി..മ് മ് കൊള്ളാം മീന്‍ പിടിക്കാന്‍ കൊള്ളാം..
അവസാനം അത് സംഭവിച്ചു..രാമന്‍കുട്ടി അടിയിലും മരം മുകളിലുമായി വീണു..അന്ത്യശ്വാസം വലിക്കുന്നതിനിടെ രാമന്‍ കുട്ടി നാട്ടുകാരോടായി ഇങ്ങനെ പറഞ്ഞു'മരം ഒരു വരം തന്നെയാണെന്റെ പോന്നമ്മച്ചിയെ.....'

കടപ്പാട്: cochin guinnes