Sunday, June 27, 2010

മദനോത്സവം- the marines day -reel : II- ഒരു ഫ്ലാഷ് ബാക്ക്

(വെള്ളത്തില്‍ കല്ല്‌ വീണു ഓളങ്ങള്‍ ഉണ്ടാകുന്നത് മനസ്സില്‍ കാണുക..രംഗം തെളിഞ്ഞു വരുന്നു..)
( ബ്ലാക്ക്‌ ആന്‍ഡ്‌  വൈറ്റ്-ലോ കളര്‍-ലോ സൗകര്യം പോലെ സങ്കല്‍പ്പിക്കാം..)
വര്‍ഷങ്ങള്‍ക്കു മുമ്പ് മറൈന്‍ കാമ്പസ്സില്‍ പാതിരാ വരെ റിസെര്‍ച്ച്‌ ചെയ്തു ക്ഷീണിക്കുന്നവര്‍ക്ക്  തലചായ്ക്കുവാന്‍  C U M S എന്ന പേരില്‍ ഒരു ഹോസ്റ്റല്‍ നിലവില്‍ വന്നു.
അപ്പി ഹിപ്പി സ്റ്റൈലും ,വെല്‍ബോട്ടോം പാന്‍റ്സും ,വെട്ടു കത്തിയേക്കാള്‍ വലിപ്പത്തിലും മൂര്‍ച്ചയിലുമുള്ള  കൃധാവും വെച്ച്  യെസ്ഡി ബൈക്കില്‍ കൊച്ചു കുമ്പയും കുലുക്കി നടന്ന മറൈന്‍ കാമ്പസിലെ  ചേട്ടന്‍മാര്‍ ഒരു ദിവസം ഒത്തു കൂടി..എല്ലാദിവസവും പതിവ് പരിപാടികള്‍ ആയ  - ചീട്ടുകളി,നുണ പറച്ചില്‍,അത്യാവശ്യം മദ്യപാനം..ചര്‍ച്ചകള്‍..-ഇതൊക്കെ ഉണ്ടെങ്കിലും  അന്നത്തെ ദിവസത്തെ കൂടിചെരലിനു  എന്തോ ഒരു പ്രത്യേകത  ഉണ്ട്..
" ഏതോരു പട്ടിക്കും ഒരു ദിവസമുന്ടെടെ..നമുക്കും ഒരു ദിവസം വേണ്ടേ..എന്നും വെറുതെ ഈ കവര്‍ ചാരായവും കുടിച്ചു ബീഡിയും വലിച്ചു നടന്നാല്‍ മത്യോ? ഇപ്പൊ MSc പഠിക്കുന്ന തരുണീ മണികളെ പോലും അറിയില്ല..നാളെ ജീവിതത്തില്‍ ആരൊക്കെയാ എന്തൊക്കെയാ എന്നെങ്ങനെ അറിയാം ..അവര്‍ക്ക് നമ്മളെയും അറിയില്ല..അത് കൊണ്ട്..ഞാന്‍ ഒരു ഐഡിയ പറയാം..നമ്മള്‍ ചെട്ടന്മാരെല്ലാരും  കൂടി  ഒരു വാര്‍ഷികം നടത്തുന്നു..ഡയറക്ടര്‍  സമ്മതിക്കും..ഒരു ദിവസത്തെ പരിപാടികള്‍..മേല്‍നോട്ടം C U M S -ന്..വേണേല്‍ പിരിവെടുത്ത് ഉച്ചക്ക് ഊണും മെസ്സില്‍ നിന്നെര്‍പ്പാട് ചെയ്യാം..MSc പിള്ളേരെ എല്ലാം വിളിച്ചു ചെറുതായി  റാഗിങ്ങും  ചെയ്യാം..പിള്ളാരുടെ പരിപാടികള്‍ കണ്ടു ആസ്വദിച്ചു ഒരു ദിവസം..എങ്ങനുണ്ട്..??"
             അപ്പി ഹിപ്പി ചേട്ടന്‍ മാരെല്ലാം കയ്യടിച്ചു ഐഡിയ പാസാക്കി..
പിന്നെ തിരക്കിട്ട ചര്‍ച്ചകള്‍..ഏണിയും പാമ്പും കളികള്‍..
 അങ്ങനെ ആ ദിവസം പൂവണിഞ്ഞു..(പൂ വിരിയുന്നത് ഫോര്‍വേഡ് ചെയ്തു കാണുന്നത് സങ്കല്‍പ്പിക്കുക.)
                 വലിയ വട്ട പൊട്ടും ,ഞൊറിയുള്ള    പുള്ളിപാവടയും,ഹാഫ് സാരിയും ,ഫുള്‍ സാരിയും,നിന്ന നില്‍പ്പിനു തുണി  ദേഹത്ത്  ചുറ്റി  തയ്ചെടുത്ത  പോലത്തെ ചുരിദാറും ,മുല്ലപ്പൂവും അണിഞ്ഞു തരുണീ മണികള്‍ അപ്പി ഹിപ്പി ചേട്ടന്മാരുടെ മനം കുളിര്‍പ്പിച്ചു.
                                 MSc പഠിക്കുന്ന പോടിമീശക്കാരായ പിള്ളേരെ ഒരു വശത്ത്
"ചുപ് രഹോ" എന്ന് പറഞ്ഞിരുത്തി , ഹിപ്പി ചേട്ടന്മാര്‍ കാര്യ കാരണ നിയന്ത്രണങ്ങള്‍ മുഴുവന്‍ ഏറ്റെടുത്തു ഒരു ഫെസ്റ്റിവല്‍..മറൈന്‍  ഫെസ്റ്റ്..
  അതിങ്ങനെ അതിനു ശേഷം വര്‍ഷങ്ങളോളം നടന്നു വന്നു..
  കാലങ്ങള്‍ കടന്നു പോയി..മറൈന്‍ ഫെസ്റ്റ്  മറൈന്‍സ്‌  ഡേ ആയി മാറി..
 C U M S -ല്‍ നല്‍കിയിരുന്ന ഉച്ചയൂണ് പായസം കൂട്ടിയുള്ള സദ്യയായി  മാറി..
വെട്ടു കത്തി കൃധാവ് മുനയുളി പോലെയായി..
പാവാടയും,ബ്ലൌസും, ഹാഫ് സാരിയും ഓര്‍മ്മകളായി  ..
ചുരിദാര്‍ മാത്രം ആയിരം ഹോളുകളും,കീറലുകളോടും  കൂടി പുറത്തിറങ്ങി നെഞ്ചു വിരിച്ച് നടന്നു..
എന്തൊക്കെ മാറിയിട്ടും മറൈന്‍സ് ഡേയും ,C U M S-ന് അതിന്മേലുള്ള ഹിറ്റ്‌ലേര്‍  അധികാരവും ഒരു മാറ്റവും ഇല്ലാതെ നില നിന്നു..
Phd കിട്ടിയിട്ടും ഈ ദിവസം മുടങ്ങാതെ കണ്‍ കുളിരുന്ന കാഴ്ചകള്‍ കാണുവാനും,ഒരു ദിവസത്തെ ഹിറ്റ്‌ലേര്‍മാര്‍ ആകുവാനും മുന്‍കാല ആത്മാക്കള്‍ കാമ്പസ്സില്‍ ഒത്തുചേരാറുണ്ടായിരുന്നു .. ..

     ( ഇനി വീണ്ടും കല്ല്‌ വീണ ഓളങ്ങള്‍ തിരിച്ചോന്നിക്കുന്നു ..)
                                       
                                                                  ഫ്ലാഷ്ബാക്ക് സമ്പൂര്‍ണ്ണം..ഇനി വീണ്ടും കഥയിലേക്ക്‌..

No comments: