Saturday, June 26, 2010

മദനോത്സവം..the marines day reel: I

എറണാകുളത്തിന്റെ അങ്ങേ തലക്കല്‍ കിഴക്ക് വെള്ള കീറി..
കീറിയ വെളിച്ചം സരോവരിന്റെ തുറന്നിട്ട ജനാലകളിലൂടെ ഉള്ളില്‍ പല പോസുകളില്‍  കിടന്നുറങ്ങുന്ന തിളച്ച യുവത്വങ്ങളുടെ   മുഖത്തേക്ക്  പാളി വീണു..

റോബിന്‍ കമ്മിറ്റി ഞെട്ടി എഴുന്നേറ്റു..
"കര്‍ത്താവേ ഇന്നാണ് മറൈന്‍സ്‌ ഡേ  ..എല്ലാവന്മാരും ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനാ ഒരുക്കങ്ങള്‍ തുടങ്ങുകാ..?"

ഉറക്കത്തില്‍ 'phd' എടുത്തവരെ ആദ്യം കുലുക്കി വിളിച്ചു,ഉരുട്ടി വിളിച്ചു,തൊഴിച്ചു,ചെവിയില്‍ കൂക്കി വിളിച്ചു..എവിടെ.. !!!!      പിന്നെ-
അലമാര തുറന്നു റോബിന്‍ രാജാവ് ഒരു O P R എടുത്തു തുറന്നു  മേശപ്പുറത്തു വെച്ചു.. അത്ഭുതമല്ലെങ്കിലും അത്ഭുതമെന്നു പറയട്ടെ ഉറങ്ങിക്കിടക്കുന്നവരുടെ മൂക്കുകള്‍ അനങ്ങി തുടങ്ങി..മണംപിടിച്ചു മൂക്കുകള്‍ കൂടുതല്‍ തുറന്നു കാണപ്പെട്ടു..സിച്ചിട്ട പോലെ എല്ലാവരും കണ്ണുകള്‍ തുറന്നു.. തലയിനക്കടിയിലേക്ക്  തലതാഴ്ത്തി കിടന്നുറങ്ങിയ  എല്ലാവരും  ഗ്ലാസ്സുമായി എഴുന്നേറ്റു വന്നു..പാറി ഉലഞ്ഞു കിടന്ന തലമുടി ഒരു കവിള്‍ അകത്താക്കിയപ്പോഴേക്കും   ഒതുങ്ങി അടങ്ങി ...

കിട്ടിയ തുണികള്‍ ചുറ്റിയുടുത്ത് എല്ലാവരും സരോവരിന്റെ മുറ്റത്തേക്കിറങ്ങി.. പൊതുവേ കൃഷി എന്ന് കേള്‍ക്കുന്നതലര്‍ജിയായ ഏറണകുളത്ത്  അറിയാതെ മുളച്ചു പോയ വാഴക്കന്നുകള്‍ മുഴുവന്‍ വെട്ടികൂട്ടി..

രാവിലെ  വിളവെടുപ്കഴിഞ്ഞു,...                  
ക്ഷീണിചവശരായ പാവം സരോവര്‍ കര്‍ഷകന്മാര്‍ ക്ഷീനമകറ്റാന്‍ ഓരോ opr കട്ടന്‍ ചായ കൂടി അടിച്ചു ..ഇനിയും പ്രഭാതം കണ്ടിട്ടില്ലാത്ത മടിയന്മാരെ തട്ടിയെഴുന്നെല്‍പ്പിച്ചു..
scene II :
            കുസാറ്റിലെ ആസ്ഥാന തേരാളി jhonson ചേട്ടന്‍  കുസാറ്റ് collage ബസ്സുമായി  സരോവരിന്റെ പടിക്കല്‍ അതിരാവിലെ മുമ്പേ തീരുമാനിച്ച രീതിയില്‍ എത്തി..

'ഹോ രാവിലെ മുള്ളാന്‍ പോലും സമയം കിട്ടിയില്ല' എന്നും പറഞ്ഞു കൊണ്ട് തേരാളി അപ്പുറത്തെ മതിലിന്റെ മറവിലേക്ക് മറഞ്ഞു ..
തിരിച്ചു വരുമ്പോ രഥം കാണുന്നില്ല.ബസ്‌ നിന്നിടത്തു  ഒരു കാട് മാത്രം...ഹെന്റെ കര്‍ത്താവേ ഇപ്പൊ ഇവിടെ നിര്‍ത്തിയിട്ടിരുന്ന ബസ്‌ എങ്ങോട്ട് പോയി..???
തേരാളിയുടെ മനസ്സില്‍ ഗീര്‍വാണങ്ങള്‍ പറന്നു പൊങ്ങി ..

കാട് വെറുതെ ചികഞ്ഞു നോക്കിയപ്പോ വെണ്ടയ്ക്ക അക്ഷരത്തില്‍ കൊച്ചിന്‍ university എന്ന് കണ്ടു..ഈ കാടെപ്പോ വളര്‍ന്നു?ഞാന്‍ കാടിനുള്ളിലല്ലോ രഥം നിര്‍ത്തിയത്..ആയിരം ചോദ്യചിഹ്നങ്ങള്‍ തേരാളിയുടെ ഉച്ചിയില്‍ നിന്നും പുറത്തേക്ക് കുതിച്ചു ചാടി..
അപ്പോഴാണ്‌ ഉറക്കാത്ത കാലുകളുമായി നമ്മുടെ കര്‍ഷകന്മാര്‍ രഥം അലങ്കരിക്കുന്നത് കണ്ടത്..കൊള്ളാം ഒര്‍ജിനല്‍  പറക്കും തളിക..
                                      സരോവറില്‍ തലയുയര്‍ത്തി നിന്ന എല്ലാത്തരം ചെടികളും ബസ്സിലേക്ക് അടിയന്തര  ട്രാന്‍സ്ഫര്‍ വാങ്ങി..
അലങ്കോല പണികള്‍ കഴിഞ്ഞു, കുളിച്ചെന്നു വരുത്തി എല്ലാവരും ബസ്സിനുള്ളിലേക്ക്‌  കടന്നു.

.""ആശാനെ"""..എന്ന് ബസ്സ് വിടും മുമ്പ് സ്ഥിരം കേള്‍ക്കാറുണ്ടായിരുന്ന വിളിക്ക് അന്നും  കുറവുണ്ടായിരുന്നില്ല..ആശാന്‍ പയ്യെ  കുണുങ്ങി 
കുണുങ്ങി ബസ്സില്‍ കയറി..പിന്‍ സീറ്റില്‍ 'എനിക്ക് എനിക്ക് 'എന്ന് ഗ്ലാസ്സിനായി ബഹളം തുടങ്ങി..

ബസ്സ് കുലുങ്ങി കുലുങ്ങി പോകുമ്പോഴും വിനോദ് അച്ചായനും കയ്യിലെ കുപ്പിക്കും ഒരു കുലുക്കവുമുണ്ടായിരുന്നില്ല..എറണാകുളം നഗരം ബസ്സിനു ചുറ്റും നൃത്തം ചവുട്ടി  താണ്ടവമാടി പണ്ടാരമടങ്ങി..
   scene III :
                        മറൈന്‍ ക്യാമ്പസ്സിനു മുന്നില്‍ ഒരു കാടിളകി വന്നു നിന്നു..ഭാഗ്യത്തിന് വാളും പരിചയും ഉറയിലിട്ടു കൊണ്ടാണ് ഇടന്കൊല് കമ്മിറ്റി പോലും പുറത്തേക്ക് വന്നത്...

മുന്നിലെ കായലിലേക്ക് ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് അച്ചായന്‍ അടുത്ത ഉദ്യമത്തിനായി കമ്മിറ്റി വിളിച്ചു കഴിഞ്ഞിരുന്നു..

  ആവേശ കമ്മിറ്റി വിളിച്ചു കൂട്ടുവാന്‍ മനുവും,td യും റോബിന്‍ കമ്മിറ്റിയും കൂടി നാലു നിലകളിലേക്കും പരക്കം പാഞ്ഞു..പോകുന്ന വഴിക്ക് കിട്ടുന്ന അവസരങ്ങള്‍ പാഴിക്കളയ്യാതെ മനുകമ്മിറ്റി, -പ്രണയിനിയെ എറിഞ്ഞു വീഴ്ത്തുവാന്‍ വിഫല  ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു..
      "ഓണത്തിനിടക്ക്  ഒരു ക്രിസ്മസ്  കേക്ക് കച്ചവടം.."

     മൈക്ക് നിരന്നു..കര്‍ട്ടന്‍ ഉയര്‍ന്നു... മറൈന്‍സ്‌  ഡേ 2006 ബാന്നെര്‍ ഉയര്‍ന്നു..തരുണീ മണികള്‍ നിറങ്ങളില്‍ മുങ്ങി ആടയാഭരണ വിഭൂഷിതരായി അണിനിരന്നു..
                          പെട്ടെന്നാണ് ഒരു route മാര്‍ച്ച് കേട്ടത്..വിനോദ് അച്ചായന്‍ ജവാന്മാരുമായി വരുകയാണ്..ഇതെവിടെ സെറ്റ് ചെയ്യും td ? മറ്റു മുറികളിലെല്ലാം മഹിളാ മണികള്‍ സമയം തെറ്റിയ K S R T C  ബസ്സുപോലെ കയറി വരുമെന്നുള്ളതു കൊണ്ട് വീണ്ടും പഴയ ഓര്‍മ്മകള്‍ നിര്‍ത്തികൊണ്ട് തന്നെ  നാലാം നിലയിലെ കക്കൂസിനുള്ളില്‍  ഒരു പുതിയ ബാര്‍ ഉത്ഘാടിച്ചു.. cigerette , അച്ചാര്‍ ,ഗ്ലാസ്സുകള്‍ ,കുപ്പികള്‍ എല്ലാം നിരന്നു..പുതിയ കമ്മിറ്റിയിലേക്ക്  രഞ്ജിത്,റെനോഷ്,v i p,ഗിരീഷ്‌ c o d ..തുടങ്ങ്യ ഇത്യാതികള്‍ കൂടി അംഗത്വമെടുത്തു..

                കൂറ്റന്‍ വിളക്ക് വേദിയില്‍ പ്രത്യക്ഷപ്പെട്ടു..എണ്ണയൊഴിച്ച് തിരിയിട്ടു..ബഹുമാന്യനായ ഡയറക്ടര്‍ K T D അവര്‍കള്‍ ആദ്യം തിരി കൊളുത്തി..2 -) മത്തെ തിരി ബഹുമാന്യനായ ഷൈജു മാഷ് നിര്‍വഹിച്ചു..3 -) മത്തെ തിരി കൊളുത്തുവാന്‍ അധ്യാപകരെ ക്ഷണിക്കുവാന്‍ തുടങ്ങി..
                        അപ്പോഴാണ്‌ toilet ബാറില്‍  പോയി 2 ജവാനും വിട്ടു ചുണ്ട് തുടച്ചും കൊണ്ട് റോബിന്‍ രാജാവ് വാതില്‍ മാറി, വേദിയുടെ പിന്നിലൂടെ അകത്തേക്ക് വന്നത്..മുണ്ട് മടക്കി കുത്തി മംഗലശ്ശേരി  നീലകണ്ടനെ പോലെ ഉള്ളില്‍ കയറി മുഖമുയര്‍ത്തി നോക്കുമ്പോ ഒരു കൂറ്റന്‍ വിളക്കും, ഡയറക്ടര്‍- ഉം, മറ്റിത്യാതികളും ,തനിക്കു നേരെ ഒരു നീട്ടിപ്പിടിച്ച ചെറിയ വിളക്കും,മുന്നില്‍ അന്തമില്ലാത്ത സദസ്സും  ..ദൈവമേ ഇതേതാ  സ്ഥലം..?? മടക്കി കുത്ത് താനേ അഴിഞ്ഞു വീണു..നീട്ടി പിടിച്ച വിളക്ക് വാങ്ങി ബാക്കിയുണ്ടായിരുന്ന എല്ലാ തിരികളും ഒരുമിച്ചു കത്തിച്ചു..എന്നിട്ട് അഭിവന്ദ്യ സദസ്സിനു നേരെ ഒരു പ്രണാമം അര്‍പ്പിച്ചു , രാജാധിരാജന്‍ രംഗം വിട്ടു escape ആയി..വേദിയിലേക്ക് ക്ഷണം കിട്ടാന്‍ എഴുന്നേറ്റു തുടങ്ങ്യ ബഹുമാന്യ അധ്യാപകര്‍  എഴുന്നെറ്റതിലും   വേഗത്തില്‍ ആസനസ്ഥരായി..
 special  scene  :
               വെള്ളമുണ്ടും,ഇളം നീല ഖദര്‍ ജുബ്ബയും ഇട്ടു കൊണ്ട് ഗജരാജ പ്രൌഡിയില്‍ സരോവര്‍ വിനോദ് ഇടനാഴികളിലൂടെ സ്ലോ മോഷനില്‍ നടന്നു വന്നു..നായകന്‍ വരുന്നതറിഞ്ഞ് താലപ്പൊലിയും വിളക്കുമായി toilet  ബാറില്‍ നിന്നും ജവാനടിച്ചു ദേശസ്നേഹം മൂത്ത ജവാന്മാര്‍ പുറത്ത് വന്നു..നായകനെ ആനയിച്ചു കൊണ്ട് തിരിച്ചു വീണ്ടും അമൃത് സേവക്കായി നീങ്ങി..അകത്തു നിന്നും ജവാനെ മെരുക്കുന്നതിന്റെ പൊട്ടലും ചീറ്റലും പുറത്തേക്ക് തെറിച്ചു വീണു..
    തലച്ചോറില്‍ ആവേഗ പ്രവേഗ മിന്നായങ്ങള്‍,  വൈദ്യുതി സിഗ്നലുകള്‍ കിടിലം കൊള്ളിച്ചു സാഹിത്യ ഭാവനകള്‍ പുറത്തേക്ക്  ഒഴുകാന്‍ തുടങ്ങിയപ്പോള്‍ സരോവര്‍ വിനോദ്, നായക സിങ്കം മൈക്ക് കയ്യിലെടുത്തു..      

" മന്തമാരുതന്‍ തഴുകി ഉണര്‍ത്തുന്ന വേമ്പനാട് കായലിന്റെ  ഓളങ്ങള്‍ തഴുകുന്ന തീരത്ത് തലയെടുത്ത് നില്‍ക്കുന്ന നമ്മുടെ മറൈന്‍ കാമ്പസിന്റെ ആഘോഷം തിമിര്‍ക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും ആയിരം ആശംസകള്‍..."

ആശംസകളുടെ  'സ ' തൊട്ടുമുന്നില്‍ ഇരുന്ന പാവം K T D യുടെ       നാസാരന്ത്രങ്ങളില്‍ ജവാന്റെ A K 47 എടുത്തു തുരു തുരാ വെടിയുതിര്‍ത്തു..അത് സഹിക്കവയ്യാതെ അദ്ദേഹം മെല്ലെ എഴുന്നേറ്റു വേദിക്ക്  തൊട്ടുമുന്നില്‍ കമ്പ്യൂട്ടര്‍ നോക്കി വലിയ കാര്യത്തില്‍ എന്തെക്കെയോ കുത്തിപോളിച്ചുകൊണ്ടിരുന്ന td യുടെ അടുത്തെത്തി..
                                               
മറൈന്‍സ്‌ ഡേക്ക് ആദ്യമായി കമ്പ്യൂട്ടര്‍ കണ്ട സന്തോഷത്തില്‍ "ഇതെവുടുന്ന..കൊള്ളാലോ..?"എന്നാരാഞ്ഞു.
."സര്‍ ഇത് C O D യില്‍ നിന്നാ.." ആ C O D യിലെ 'C ' വീണ്ടും K T D അദേഹത്തിന്റെ നാസാരന്ത്രങ്ങളില്‍ AK 47  ആക്രമണം നടത്തി..

ഈ മരണത്തെക്കാള്‍ നല്ലത് ലീവ് ആണെന്ന ബോധ്യം വന്നപ്പോള്‍ പുള്ളി ലീവ് എടുത്തു ഓടി രക്ഷപെട്ടു..പിന്നെ ഒരാഴ്ച കഴിഞ്ഞാ തിരിച്ചെത്തിയത്‌ ..
scene IV  :
                       "പ്രിയമുള്ള സുഹൃത്തുക്കളെ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ സിനിമയിലും മിനി സ്ക്രീനിലും പ്രതിഭ തെളിയിച്ച നമ്മുടെ പ്രിയങ്കരനായ മിമിക്രി artist ശ്രീ സാജന്‍ പള്ളുരുത്തി ഈ വേദിയില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതായിരിക്കും..കാത്തിരിക്കു..നിമിഷങ്ങള്‍ക്കകം.."

സമയം ബോള്‍ടിനെ പോലെ പാഞ്ഞോടി..

ചീഫ് ഗസ്റ്റ് ആയിട്ട് സാജന്‍ പള്ളുരുത്തിയെ എന്ത് സംഭവിച്ചാലും എത്തിക്കും..കളരി പരമ്പര ദൈവങ്ങളാണെ   സത്യം സത്യം ഇത് സത്യം എന്ന് പ്രതിന്ഞ എടുത്ത നായക സിങ്കം ഉച്ചക്കുള്ള ഊണിന്റെ സമയമായിട്ടും ചീഫ് ഗസ്റ്റ്നെ കാണാഞ്ഞതില്‍ വാലിനു തീ പിടിച്ച പോലെ നടക്കുവാന്‍ തുടങ്ങി..

വിശന്നു പൊരിഞ്ഞ സ്ത്രീ ജനങ്ങള്‍ പുതിയ ഫാഷന്‍ സാരി കാണാന്‍ കൂടി നിക്കാറില്ല പിന്നല്ലേ..എല്ലാരും ചോറ് കഴിക്കുവാന്‍ C U M S ലേക്ക് നീങ്ങി..
                             
                                                                              INTERVAL.....
                                                           

2 comments:

Anonymous said...

നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
http://junctionkerala.com

td said...
This comment has been removed by the author.